MAYA 🪔 Profile picture
Welcome To The Vast Realm Of Maya Lokam🧘🏻I'm The internal Energy And Ultimate Reality The One Who Remains Forever🇮🇳Technocrat👁Sanatani🕉️📿Vegetarian🌿DM🚫

Apr 18, 2023, 18 tweets

വന്ദേ ഭാരത് : ഗെയിം ചെയ്ഞ്ചർ 🚆

വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച.
ചിലർക്ക് വേഗത പോരാ,
ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം.
മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ. എന്തിനും ഏതിനും വിവാദങ്ങൾക്ക് പഞ്ഞമില്ലത്ത കേരളത്തിൽ വന്ദേ ഭാരതും വിവാദമായി.
1/18
#VandeBharatTrain

ചർച്ചകളും ലേഖനങ്ങളും ഒരുപാട് കണ്ടു, ചിലർ ഊഹാപോഹങ്ങളിൽ രമിക്കുന്നു, സ്വപ്‌നത്തിലെ ട്രെയിനിനായി ചിലർ മുറവിളികൂട്ടുന്നു, ചില മുറി വൈദ്യന്മാർ വന്ദേ ഭാരതിനെ കൊല്ലുന്നു.

വേഗത മാത്രമാണ് യാത്ര എന്ന് കരുതുന്നവർ മുന്നോട്ട് വായിച്ചാൽ നിരാശപ്പെടേണ്ടി വരും.

2/18

ഇൻഡ്യൻ റെയിൽവേ എഞ്ചിനീയർ സുധാംശു മണിയും സംഘവും വേഗത മാത്രം മുന്നിൽ കണ്ട് അല്ല വന്ദേ ഭാരത് നിർമ്മിച്ചത്. വേഗതക്ക് ഒപ്പും സുരക്ഷയും, യാത്ര സുഖവും അവരുടെ മുന്തിയ പരിഗണന ആയിരുന്നു. അതിലുപരി ഈ ട്രയിനിൽ മുഴുവനായി ഇൻഡ്യയിൽ രൂപകൽപ്പന ചെയ്യ്തു ഇൻഡ്യയിൽ നിർമ്മിക്കുക വഴി
3/18

ഇൻഡ്യൻ എൻജിനീയറിങ്ങിനും വ്യവസായത്തിനും പുതിയ ഒരു ദിശാബോധവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷവും ഉണ്ടായിരുന്നു.

വേഗത അല്ലാതെ വന്ദേ ഭാരതിന് എന്താണ് മേന്മ ?

വിശദവിവരങ്ങൾ അൽപം ടെക്നിക്കൽ വശം ആയതിൽ ക്ഷമിക്കുക.
4/18

സാധാരണ ട്രെയിനെ ചലിപ്പിക്കാൻ ഒരു ലോക്കേമൊട്ടീവ് എഞ്ചിൻ വേണം, ലോക്കേമൊട്ടീവ് തകരാറിലായാൽ മറ്റൊരു എൻജിൻ കൊണ്ട് വന്ന് മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. അത് ആ ട്രെയിനിനെ മാത്രമല്ല മറ്റു ട്രെയിനുകളെയും ബാധിക്കും.
5/18

2019 മുതൽ ഓടി തുടങ്ങിയ വന്ദേ ഭാരത് v2 ഇതു വരെ ഒരു യാത്രയിലും നിലച്ച് പരാജയപ്പെട്ടിട്ടില്ല.
വന്ദേ ഭാരതിൻ്റെ ഏറ്റവും വലിയ മേന്മ അതിലെ വിവിധ സിസ്റ്റംത്തിൻ്റെ ആവർത്തനങ്ങളാണ്. അതായത് ഒരു സിസ്റ്റം അല്ലെങ്കിൽ ഒരു ഉപകരണമേ യന്ത്രഭാഗങ്ങളോ തകരാറിലായാൽ സമാനമായ ഒരു യന്ത്രം
6/18

ഓട്ടോമാറ്റിക്കായി ആ ജോലി ഏറ്റെടുക്കും. ഉദാഹരണത്തിന് മിക്ക സിസ്റ്റത്തിനും നാലോ അതിലധികമോ stand-by കളുണ്ട്. വന്ദേ ഭാരതിൻ്റെ തലച്ചോർ എന്ന് വിശേഷിപ്പിക്കാവുന്ന കമ്പ്യൂട്ടറിന് മൂന്ന് stand-by ഉണ്ട്. ഇത് ഉൾപ്പെടെ 126 ചെറുതും വലുതുമായ കമ്പ്യൂട്ടറുകളാണ് ട്രെയിനെ നിയന്ത്രിക്കുന്നത്..
7/18

വൈദ്യുതി എടുക്കുന്ന പാന്റോഗ്രാഫ് നാലെണ്ണം. ഓവര്‍ ഹെഡ് ഉപകരണങ്ങളിൽ നിന്നുള്ള വൈദ്യുതി നിലച്ചാലും 3 മണിക്കൂർ പ്രവർത്തിക്കുന്ന HAVC സിസ്റ്റം.

അനാവശ്യമായി അപായ ചങ്ങല വലിച്ച് ഉണ്ടാകുന്ന സമയനഷ്ടം വന്ദേ ഭാരതിൽ ഉണ്ടാകില്ല.
8/18

വന്ദേ ഭാരതിൽ അപായ ചങ്ങലക്ക് പകരം എമർജൻസി പുഷ് ടോക്ക് സിസ്റ്റമാണ്. എമർജൻസി പുഷ് ബട്ടൺ അമർത്തിയാൽ തൊട്ട് അടുത്തുള്ള ക്യാമറ പുഷ് ബട്ടൺ അമർത്തിയ യാത്രക്കാരനെ ഫോക്കസ് ചെയ്യും. യാത്രക്കാരന് ലോക്കോ പൈലറ്റുമായി സംസാരിക്കാം. ട്രയിൻ നിർത്തേണ്ടത് ആണെങ്കിൽ മാത്രം നിർത്തിയാൽ മതി.
9/18

പെട്ടന്ന് വേഗതയാർജ്ജിക്കാനുള്ള കഴിവ്.

വന്ദേ ഭാരതിന് 0 to 160 Kmph എത്താൻ വേണ്ടത് 140 seconds.

തൊട്ടുത്ത Siemens City sprinterന് വേണ്ടത് 150 seconds.

പുതിയ WAP7 ലോക്കോമോട്ടീവിൻ്റെ power 6000 HP ആണ്, അത് deliver ചെയ്യുന്നത് 6 set wheelൽ ഘടിപ്പിച്ച 6 traction motor വഴിയാണ്
10/18

വന്ദേ ഭാരതിൻ്റെ 9000 HP ആണ്, അത് deliver ചെയ്യുന്നത് ട്രെയിൻ സെറ്റിൽ വിതരണം ചെയ്യ്തു ഇരിക്കുന്ന 32 ട്രാക്ഷൻ മോട്ടറുകൾ വഴിയാണ്.
എത്ര കുത്തനെയുള്ള കയറ്റം ആയാലും വന്ദേ ഭാരത് ട്രെയിനിന് അനായാസമായി കയറി പോകാൻ കഴിയും.

11/18

വശങ്ങളിലെക്ക് നീങ്ങുന്ന ഓട്ടോമാറ്റിക് വാതിലുകൾ.

ലോക്കോ പൈലറ്റാണ് ഇത് കൈകാര്യം ചെയ്യുന്നത്. അനതികൃതമായി ആർക്കും കയറാൻ കഴിയില്ല. മോഷണം വലിയ പരിധിവരെ തടയാൻ കഴിയും. വാതിലുകള്‍ അടയാതെ ട്രയിൻ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അതുകൊണ്ട് തന്നെ
12/18

ട്രെയിൻ പൂർണമായും നിന്നതിന് ശേഷം മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളു. നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വീണുണ്ടാകുന്ന അപകടം ഒഴിവാകും.

സുരക്ഷ.

ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി തടയുന്നതിന് തദ്ദേശീയമായി വികസിപ്പിച്ച anti collision system – "കവച് " ഉണ്ട്.
13/18

8 മുതൽ 10 CCTV ക്യാമറ വീതം ഓരോ കോച്ചിലും ഉണ്ട്.

അണുവിമുക്തമാക്കുന്ന A/C സിസ്റ്റം.

Level 2 സുരക്ഷാ integration സർട്ടിഫിക്കേഷൻ.

എല്ലാ കോച്ചുകളിലും അഗ്നിബാധ കണ്ടെത്തുന്നതിനുള്ള സിസ്റ്റം.

180° തിരിക്കാൻ പറ്റുന്ന സുഖപ്രദവും സുന്ദരവുമായ പുഷ് ബാക്ക് സീറ്റുകൾ

14/18

കാലുകള്‍ വയ്ക്കാന്‍ ഫൂട്ട് റസ്റ്റ്.

മികച്ച എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റം.

ശബ്ദം കടന്നു വരാത്ത രീതിയില്‍ നിർമ്മിച്ച കോച്ചുകൾ.

മനോഹരമായ തിളക്കമുള്ള ഉൾവശം.

ഒരോ കോച്ചിലും 4 വീതം 32” ടിവി ജിപിഎസ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ.

സൗജന്യ 4G/5G വൈഫൈ WiFi
15/18

എല്ലാ കോച്ചുകളിലും ഭക്ഷണത്തിന് pantry area
അതിൽ ഓവൻ, ഗെയ്സർ, ചില്ലർ, ഡീപ് ഫ്രീസർ, ബോട്ടിൽ കൂളർ എല്ലാമുണ്ട്.

LED ലൈറ്റുകള്‍.
എല്ലാ സീറ്റിന് മുകളിലും റീഡിങ് ലൈറ്റുകൾ, A/C കൺട്രോൾ
സീറ്റുകള്‍ക്ക് താഴെ ഫോണുകള്‍ ചാർജ് ചെയ്യാന്‍ USB, ലാപ്ടോപ്പ് ചാർജ് ചെയ്യാന്‍ 3 പിൻ സോക്കറ്റ്
16/18

വെള്ളം കുറച്ച് ഉപയോഗിക്കുന്ന വിമാത്തിലെത് പോലുള്ള ബയോ വാക്വം ടോയ്‌ലറ്റ്.

ഒരു കോച്ചിൽ നിന്നും മറ്റൊന്നിലേക്ക് പോകാനുള്ള സുരക്ഷിതമായ പാത.

ശബ്ദ നിയന്ത്രിത പൊതു അറിയിപ്പ് സംവിധാനം.

വിശാലമായ ഗ്ലാസ് ജനലുകൾ
സൺഷൈഡ് കർട്ടൺ
17/18

വരയ്ക്കാനോ എഴുതാനോ പറ്റാത്ത vinyl wrapping ചെയ്ത ചുമരുകള്‍.
ഇനിയും ഉണ്ട് സവിശേഷതകൾ...

അതൊക്കെ അനുഭവിച്ചു അറിയൂ

അപ്പോൾ ഹാപ്പി ജേർണി..

18/18

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling