MAYA 🪔 Profile picture
Welcome To The Vast Realm Of Maya Lokam🧘🏻I'm The internal Energy And Ultimate Reality The One Who Remains Forever🇮🇳Technocrat👁Sanatani🪷📿Vegetarian🌿DM🚫

Apr 25, 2023, 6 tweets

473 കോടിയിലധികം രൂപയുടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡ് മാറ്റി സ്ഥാപിക്കും അതോടൊപ്പം ഒയിറ്റി റോഡിലുള്ള കുപ്പി കഴുത്തും ഒഴിവാക്കപ്പെടും.
1/6
#kozhikode

തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനമാണ് കോഴിക്കോട് മൂന്ന് വർഷം കൊണ്ട് നടക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വരുന്ന ചില പ്രധാന കാര്യങ്ങൾ

നിലവിലെ സ്റ്റേഷനിലുള്ള 5 ട്രാക്കുകൾക്ക് പുറമെ 4 പുതിയ ട്രാക്കുകൾ അടക്കം ആകെ 9 ട്രാക്കുകൾ.
2/6

നിലവിലെ 5 മീറ്റർ വീതിയിലുള്ള 2 ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് പകരം 12 മീറ്റർ വീതിയിലുള്ള 2 പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കും.

കിഴക്ക് വശത്തെ ടെർമിനലിനെയും പടിഞ്ഞാറെ ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്‌സിൽ ബിസിനസ് ലോഞ്ച് അടക്കമുള്ള സജ്ജീകരണം.
3/6

ഇരു ഭാഗങ്ങളിലും മൾട്ടി ലെവൽ പാർക്കിങ് സൗകര്യങ്ങൾ

പാർക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ നിന്നും കോൺകോഴ്‌സിൽ നിന്നും സ്‌കൈവാക്ക് സൗകര്യം

നിലവിലെ മുഴുവൻ റെയിൽവേ കോട്ടേഴ്‌സുകളും പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ടവറുകളിലായി ബഹുനിലകളിലുള്ള പുതിയ കോട്ടേഴ്‌സ്.
4/6

പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം.

വടക്ക് - കിഴക്ക് ഭാഗത്ത് 4050 സ്‌ക്വയർ മീറ്ററിലും തെക്ക് - കിഴക്കു ഭാഗത്ത് 1306 സ്‌ക്വയർ മീറ്ററിലും Multiplex, Office space, International, National Retail outlets ഒക്കെയായി വാണിജ്യ കേന്ദ്രങ്ങൾ.
5/6

ഫ്രാൻസിസ് റോഡിൽ നിന്നും നിലവിലെ നാലമത്തെ പ്ലാറ്റ്ഫോം ഭാഗത്തേക്ക് നേരിട്ട് പ്രവേശനം.

RMS കേന്ദ്രം, പാർസലിന് പ്രത്യേക കേന്ദ്രം
ഗ്രൗണ്ട് പാർക്കിങ്

ഭാവിയിലെ ലൈറ്റ് മെട്രോയെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയാനുള്ളതും ഈ പ്രോജക്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

6/6

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling