🌸 Manikarnika🚩 Profile picture
Aug 26, 2019 17 tweets 2 min read Read on X
1945 ഒക്ടോബർ 29-ന് ന്യൂയോർക്കിലെ സ്ട്രീറ്റ് 32-ലെ 'ഗിംബെൽസ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിനു മുന്നിൽ ഒരു വലിയ ബഹളം ഉണ്ടായി. അമ്പതോളം പോലീസുകാർ ശ്രമിച്ചിട്ടും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ഒരു പുതിയ പേന വാങ്ങാൻ വന്നവരായിരുന്നു അവർ. പേന 30,000 അന്ന് വിറ്റുപോയി. ~1
കിട്ടാത്തവർ അടിനടത്തി. അതായിരുന്നു പ്രശ്നം.ഒരിക്കൽ വാങ്ങിയാൽ, ഒരു പേന മഷി നിറയ്ക്കാതെ 15 വർഷം എഴുതാം. അതായിരുന്നു പരസ്യം. അതിനുമുമ്പ് ആരും അത്തരമൊരു പേന കണ്ടിട്ടില്ല, എഴുതി നോക്കിയിട്ടില്ല, അതുകൊണ്ട് തിരക്കുണ്ടാക്കിയവരെ പോലീസിനുപോലും ഒന്നും പറയാൻ പറ്റിയില്ല.~2
ഫ്ളാഷ് ബാക്ക്:
1920-കളുടെ അവസാനത്തിലെ ഒരു രാത്രിയിൽ, ഹംഗറിയിലെ ഒരു പത്രമോഫീസിൽ ജേർണലിസ്റ്റ് ആയിരുന്ന ലാസ്ലോ ജോസഫ് ബിറൊ(Lazlo Jozsef Biro) ദേഷ്യം വന്ന് നിലത്തു ചവിട്ടി. പേനയിൽ മഷി തീർന്നിരിക്കുന്നു. മഷിക്കുപ്പിയും കാലി. ~3
അതേസമയം പ്രസിൽ മഷിയുണ്ട്. പാട്ട കണക്കിനുണ്ട്. വിലയും കുറവാണ്. നേരേ പോയി അതിൽ നിന്നും കുറച്ചെടുത്ത് പേനയിൽ നിറച്ചു. എഴുതിനോക്കി. പേന പോയിക്കിട്ടി!~4
പക്ഷേ വിട്ടില്ല. അനുജനോട് പറഞ്ഞു. അവൻ കെമിസ്റ്റാണ്. പേര് ജോർജി (Gyorgy). അവൻ പറഞ്ഞു, അച്ചടിയന്ത്രം പ്രവർത്തിക്കുന്നല്ലോ, എങ്കിൽ ഈ മഷികൊണ്ട് പേനയും പ്രവർത്തിക്കും. 50-വർഷംമുമ്പ് ജോൺ ജെ. ലൗഡ് (John J. Loud) അങ്ങനെയേതാണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ~5
ഞാനൊന്നു നോക്കട്ടെ: ഒരു ബോൾ. ബെയറിങുപോലെ അതൊരു സോക്കറ്റിൽ കറങ്ങും. അതിന്റെ മുകളിലൂടെ മഷി പറ്റിപ്പിടിച്ചു കൊടുക്കണം. താഴെ പേപ്പർ വെച്ചുകൊടുക്കണം. ബോൾ ഉരുണ്ടാൽ പേപ്പറിൽ മഷി പറ്റും! 1931-ൽ ബുഡാപെസ്റ്റിലെ ഇന്റർനാഷണൽ ഫെയറിൽ ആ പേന പ്രദർശിപ്പിച്ചു.~6
അതിനിടെ രണ്ടാം ലോകമഹായുദ്ധം വന്നു. ബിറോയും അനുജനും നാസികളെ പേടിച്ച് അർജന്റീനയിലേക്ക് പാലായനം ചെയ്തു. അവിടെ പേന വിറ്റു: 'ബിറോ പെൻ' (Biro Pen). ലോകത്തിലെ ആദ്യത്തെ ബോൾപോയിന്റ് പെൻ.~7
1945-ജൂണിൽ ചിക്കാഗോയിൽ നിന്നുള്ള ഒരു ബിസിനസ്സുകാരൻ അർജന്റീനയിലെ ബ്രൂണസ്അരീസിലെത്തി. 'ബിറോ പേന' കണ്ടു. ഒരെണ്ണം വാങ്ങി. തിരികെ നാട്ടിലെത്തിയശേഷം അത് 'റിവേഴ്സ് എന്ജിനീയറിംഗി'നു വിധേയമാക്കി ഒരു പേന നിർമ്മിച്ചു. ഒരു പരിചയക്കാരന്റെ കടയിൽ കൊടുത്തു. ~8
അയാൾ വലിയ പരസ്യം കൊടുത്ത് അത് വിറ്റു: 1945 ഒക്ടോബർ 29-ന്. അന്നുണ്ടായ ബഹളമാണ് നാം നേരത്തേ കണ്ടത്. വെറുമൊരു തുടക്കക്കാരൻ- എന്റർപ്രണർ ആയിരുന്ന ചെറുപ്പക്കാരൻ പെട്ടെന്ന് വലിയ ധനികനായി. അയാളുടെ പേര് ആർക്കും അറിയില്ലായിരുന്നു, അപ്പോഴും, ~9
അവർ വാങ്ങിയ പേനയിൽ അത് എഴുതിയിട്ടുണ്ടായിരുന്നുവെങ്കിലും- റെയ്നോൾഡ്സ് , മിൽട്ടൺ റെയ്നോൾഡ്സ് (Milton Reynolds).~10
റെയ്നോൾഡ്സ് ഉടനേ തന്നെ തന്റെ പേന പേറ്റന്റ് ചെയ്തു. ബിറോയുടെ പേനയ്ക്ക് പേറ്റന്റ് ഉണ്ടായിരുന്നു. എന്നാൽ, റെയ്നോൾഡ്സ് അത് മറികടന്നു: തന്റെ പേനയിലെ ബോളിലേക്ക് മഷി പടരുന്നത് ഗുരുത്വാകർഷണം (Garvity) മൂലമാണെന്ന് പറഞ്ഞു. ~11
ബിറോപേനയിൽ 'കേശികത്വം' (Capillary Action) ആണെന്നും വാദിച്ചു. പേറ്റന്റ് കിട്ടി.
1948-ൽ, യൂറോപ്യൻ റെയ്നോൾഡ്സ് പുറത്തിറക്കി. ഫ്രാൻസിൽ അതിനായി ഒരു ഫാക്ടറി തുടങ്ങി. ചിക്കാഗോയിൽ മെയിൻ ഫാക്ടറിയും. ~12
പരസ്യത്തിനായി കുറച്ച് കോടി കത്തിച്ചു. ഒരു വിമാനം വാടകയ്ക്കെടുത്ത് 'Reynolds Bombshell' എന്ന് പേരിട്ടു. ലോകം മുഴുവനും ചുറ്റി. 79 മണിക്കൂറിന്റെ യാത്ര. ആയിരക്കണക്കിന് പേനകൾ ഓരോയിടത്തും വിതരണം ചെയ്തു. അങ്ങനെ അമേരിക്കയിൽ നിന്നുള്ള 'റോക്കറ്റ് പെൻ' ലോകപ്രശസ്തമായി.~13
1980-ൽ ഇന്ത്യയിലെത്തി. ഇവിടെ ജിഎം പെൻ ഇന്റർനാഷണൽ എന്ന കമ്പനി റെയ്നോൾഡ്സിന്റെ ലൈസൻസി ആയി. ഇന്ത്യൻ റെയ്നോൾഡ്സ് പുറത്തിറങ്ങി. മഷിപ്പേനയും ഹീറോയും പാർക്കറുമെല്ലാം വഴിമാറി. കാരണം വില തുച്ഛം! പഴയ ചില മലയാളം വാദ്ധ്യാർമാർ മാത്രം~14
"കൈയ്യക്ഷരം.. കൈയ്യക്ഷരം.." എന്ന് വിലപിച്ചുകൊണ്ടിരുന്നത് ആരും കേട്ടില്ല.
റെയ്നോൾഡ്സ് പക്ഷേ യൂറോപ്പിലും അമേരിക്കയിലും പൊളിഞ്ഞു. ഫ്രാൻസിലെ കമ്പനി പൂട്ടിയത് വലിയ തൊഴിൽപ്രശ്നത്തിനിടയാക്കി. മിൽട്ടൺ റെയ്നോൾഡ്സ് പക്ഷേ നേരത്തെ മരിച്ചിരുന്നു, ധനികനായിത്തന്നെ, 1978-ൽ, മെക്സിക്കോയിൽ.~15
2016 മേയിൽ റെയ്നോൾഡ്സ് പേന നിർമ്മിച്ചിരുന്ന ഇന്ത്യൻ കമ്പനി അതിന്റെ ഉൽപാദനം നിറുത്തി. പകരം, അതേ മാതൃകയിൽ പുതിയൊരു പേന പുറത്തിറക്കി: Rorito.~16
റെയ്നോൾഡ്സ് പേന പക്ഷേ രാജ്യാന്തരവിപണിയിൽ ഇപ്പോഴുമുണ്ട്: പാർക്കർ പേനയെയും മറ്റുള്ളവയേയും വിഴുങ്ങിയ ഭീമൻ: Newel ആണ് അത് നിർമ്മിക്കുന്നതെന്നു മാത്രം!~17/17

കടപ്പാട്🙏🙏

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with 🌸 Manikarnika🚩

🌸 Manikarnika🚩 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Ranadurga22

Mar 29, 2021
ശ്രീചക്രം, പ്രപഞ്ച നിഗൂഢതകളുടെ കൊടുമുടി.
◆◆◆◆◆◆◆★★★★◆◆◆◆◆◆◆

ഈ വിശ്വത്തിൻ്റെ ഏറ്റവും സങ്കീർണമായ ജ്യാമിതീയ ഘടനയാണ് ശ്രീചക്രം... എന്ന് അലക്സി ക്‌ളൈച്ചേവ് എന്ന റഷ്യൻ ഗണിതശാസ്ത്രജ്ഞൻ തൻ്റെ നിരന്തര ഗവേഷണങ്ങളിലൂടെ കണ്ടെത്തുകയുണ്ടായി.~1
എന്താണ് ശ്രീചക്രത്തിന് ഇത്രയും പ്രത്യേകത വരാൻ കാരണം?. നമ്മൾപോലും ഇന്ന് വരെ ഒരന്വേഷണത്തിന് മുതിർന്നിട്ടുണ്ടാവില്ല.

തന്ത്രശാസ്ത്രപ്രകാരം 14 ലോകങ്ങൾ ഉൾകൊള്ളുന്ന ഒരു ബ്രഹ്മാണ്ഡത്തിന്റെ ഘടനക്ക് തുല്യമാണ് ശ്രീചക്രം.
മാത്രമല്ല അത് മനുഷ്യ സൂഷ്മ ശരീരത്തിന്റെ ഘടനക്കും തുല്യമത്രേ.~2
പ്രാചീന ഋഷിവര്യൻമാരുടെ അഭിപ്രായത്തിൽ മനുഷ്യശരീരം ബ്രഹ്മാണ്ഡതുല്യമായാണ് നാം കരുതുന്നത്.(യതേ ബ്രഹ്മാണ്ഡഃ.. തതോ പിണ്ഡാണ്ഡഃ ).
വളരെ അർത്ഥഗർഭമായതാണ് ഈ സമസ്യ. അതായത് സ്ഥൂലാർത്ഥത്തിൽ ശ്രീചക്രം ബ്രഹ്മാണ്ഡത്തിനെയും, മനുഷ്യ സൂഷ്മശരീരത്തെയും ഒരേ സമയം പ്രതീകവൽക്കരിക്കുന്നു എന്ന് സാരം.~3
Read 42 tweets
Feb 1, 2021
*എന്താണ് മഹാസങ്കല്പം? അതിന്റെ ശരിയായ അർത്ഥവും സങ്കൽപ്പവുമെന്താണ്?*

മഹാസങ്കൽപ്പം
🌸🌼🌺🕉️🌺🌼🌸

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ
ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം............~2
ഈ സങ്കല്പം ചില പൂജകളുടെ സമയത്തും പിതൃതർപ്പണസമയത്തുമൊക്കെ ഹിന്ദുക്കൾ ഓരോരുത്തരും ചൊല്ലുക അല്ലെങ്കിൽ ചൊല്ലിക്കുക പതിവാണ്. എന്നാൽ ഈ സങ്കല്പത്തിന്റെ അർത്ഥമെന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലിതാ....~3
Read 26 tweets
Jan 19, 2021
സ്ഥിതി സ്ഫോടനാത്മകമാണ്!! ഇന്ത്യയിൽ അല്ല , കേരളത്തിൽ

ഹിന്ദുക്കൾ സൗകര്യം ഉണ്ടെങ്കിൽ വായിക്കുക, വേണമെങ്കിൽ വിശ്വസിക്കുക!!

ഏതാനും കൊല്ലങ്ങൾക്കകം കേരളം
സമ്പൂർണ്ണ ആസാദി ആവശ്യപ്പെടും...~1
ഹലാൽ... ബോർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നത് ഒരു തുടക്കം മാത്രം.... അപകടകരമായ ഒരു തുടക്കം...

എതിർ ശബ്ദങ്ങൾ ഏതാണ്ട് പൂർണമായും
ഇല്ലാതാക്കാൻ കഴിഞ്ഞു

ഒരു നാടിന്റെ ശബ്ദം ഇന്നത്തെ സാഹചര്യത്തിൽ
90 ശതമാനവും ഇവിടുത്തെ പരമ്പരാഗത മാധ്യമങ്ങളുടെ ശബ്ദമാണ്.~2
ദൃശ്യ, അച്ചടി മാധ്യമങ്ങളിൽ 99 ശതമാനവും
ആസാദി അഥവാ ജിഹാദി അനുകൂലികളുടെ നിയന്ത്രണത്തിലായി കഴിഞ്ഞു.

മുഴുവൻ സമയ പ്രവർത്തകരെ നിയോഗിച്ച്,
വ്യാജ വാർത്തകളും, അർധ സത്യങ്ങളും, ന്യായീകരണങ്ങളും കുത്തി നിറച്ച് ~3
Read 19 tweets
Jan 18, 2021
⛳️പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി ~1
അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു. ⛳️
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ്‌ അക്ബറിനെ അറിയിച്ചു. ~2
ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്‌ അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്. ⛳️
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. ~3
Read 6 tweets
Dec 20, 2020
ഹൈക്കോടതിയുടെ വിധി വന്നതു കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് . മറ്റുള്ള സമുദായക്കാർക്കും സത്യം മനസ്സിലാക്കുവാൻ . എല്ലാ മതക്കാരേയും അവരുടെ സ്ഥാപനങ്ങളേയും ഒരു പോലെ ദരണാധികാരികൾ കാണുമ്പോഴാണ് മതേതരത്വം ഉണ്ടാകുന്നതു് .~1
ഗുരുവായൂർ ദേവസ്വ ത്തിൽ നിന്നും സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് അംഗങ്ങൾ ദേവസ്വത്തിൽ നിന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത 10 കോടി രൂപ തിരിച്ച നൽകാൻ ഹൈക്കോടതി വിധി. ~2
ഇതിനു് കാരണം താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ വായിച്ചാൽ മനസ്സിലാകും
ഗുരുവായൂർ ക്ഷേത്രത്തിൽ നിനക്ക് എന്താണ് അധികാരങ്ങൾ? സർക്കാരിനും ദേവസ്വം ഭരണസമിതിക്കും എന്ത് അധികാരം? ക്ഷേത്ര സമ്പത്ത് ആരുടേതാണ് ? അത് എങ്ങനെ ചെലവാക്കണം? അറിയണ്ടേ...~3
Read 38 tweets
Dec 19, 2020
*കാളിയും, സൃഷ്ടിയും, രഹസ്യവും*
🙏🙏
നമ്മൾ കാളിയുടെ രൂപ സങ്കൽപ്പത്തിൽ കാണുന്നതാണു ശിവൻ്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപം ഇതു ശരിക്കും ദേവിയുടെ തത്ത്വ രൂപമാണു പ്രളയകാരിണിയായ ദേവി പ്രളയാനന്തരം ~1
അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവരൂപമായ വിശ്വത്തിൻ്റെ അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവ രൂപമായ വിശ്വത്തിൻ്റെ അഥവാ ശവരൂപമായ ശിവൻ്റെ മുകളിൽ ആരൂഢമായി നിൽക്കുന്നതാണ് . ഈ രൂപത്തേ ശവാരൂഢാ എന്നു വിളിക്കും~2
സർവ്വസംഹാരകനായ മഹാകാലൻ സമസ്തപ്രപഞ്ചത്തേയും സംഹരിച്ച് നിശ്ചേതനായി വർത്തിക്കുന്നു. സർവ്വതിനെയും സംഹരിച്ചതിനാൽ ബ്രഹ്മാണ്ഡം മഹാശ്മശാനമായി ചിത്രികരിക്കപ്പെടുന്നു. മഹാശ്മശാനത്തിൽ നിശ്ചേതനായി വർത്തിക്കുന്ന ~3
Read 13 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(