ഇന്നലെ അത്യാഹിത വിഭാഗത്തിൽ വന്ന ഒരു ഗർഭിണി, ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ G5P4L4, Previous 4 Cs. എന്നു വച്ചാൽ അഞ്ചാമത്തെ ഗർഭം, ആദ്യത്തെ നാലെണ്ണം സിസേറിയൻ.
പ്രസവം എന്താ നിർത്താത്തത് എന്ന് ചോദിക്കേണ്ട താമസം, സ്ഥിരം മറുപടി, ആദ്യത്തെ നാലും പെണ്കുട്ടികളാ !
"ഭർത്താവ് സമ്മതിക്ക്യോ എന്നറിയില്ല"
ഒരു മനസ്സമാധാനത്തിന് എന്റെ സഹപ്രവർത്തക പറ്റുന്ന രീതിയിലൊക്കെ അപകട സാധ്യതകൾ പറഞ്ഞു കൊടുത്തു.
ചില സംഭാഷണ ശകലങ്ങൾ പറയാം...
"ഓൾക്ക് വേറെ കുഴപ്പം ഒന്നുമില്ലല്ലോ ??"
ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാനാ എന്ന് ഞാൻ മനസ്സിൽ ആലോചിക്കും
അത് സിസേറിയനല്ലേ !!