അന്ന പ്രാശനം അഥവാ ചോറൂണ്

കുഞ്ഞിന് ആദ്യമായി അന്നം (ചോറൂണ്) നൽക്കുന്ന കർമ്മമാണിത്. അന്നം പാചിക്കുവാനുള്ള ശക്തി കുഞ്ഞിലുണ്ടാവുമ്പോൾ - (ആറാം മാസത്തിൽ ) ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.

(1)
"ഷഷ്ഠേമാസ്യന്നു പ്രാശനം 
ഘൃതൗദനം തേജസ്കാമഃ 
ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്" .

(2)
എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ നെയ്യ് , തേൻ , തൈർ ഇവ മൂന്നും ചേർത്ത് മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന - ഹോമാദികർമ്മങ്ങൾ - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം.

(3)
പ്രസ്തുത അന്നം യാഗാഗ്നിയിൽ ആഹൂതി ചെയ്യുകയോ നിവേദിക്കുകയോ ചെയ്യുന്നതിനു മുൻപ് വളരെ പവിത്രമായി പാകം ചെയ്ത നിവേദ്യം (ചോറ്) മാത്രം ആഹൂതി- നിവേദ്യം ചെയ്തിരിക്കണമെന്നുണ്ട്. നിവേദ്യാന്നത്തിന്റെ അഥവാ ആഹൂതി നൽകിയതിന്റെ ശിഷ്ടാന്നത്തിൽ അൽപം കൂടി തേൻ ചേർത്ത് ഭഗവൽ പ്രസാദമെന്ന ഭാവത്തിൽ

(4)
" ഓം അന്നപതേ ഽ ന്നസ്യനോ 
ദേഹ്യ നമീവസൃശുഷ്മിണഃ 
പ്രപ്ര ദാതാരം തരിഷ ഊർജേനോ 
ദേഹിദ്വിപതേ ചതുഷ്പതേ"

(5)
എന്ന മന്ത്രജപ പൂർവ്വം മൂന്ന് പ്രാവിശ്യം അന്ന പ്രാശനം നടത്തിയവരുടെയും വായ് കൈ എന്നിവ വെള്ളമൊഴിച്ച് ശുദ്ധിവരുത്തിയിട്ട് മതാപിതാക്കളും കൂടിയിരിക്കുന്ന സ്ത്രീ പുരുഷന്മാരും ചേർന്ന് ഈശ്വര പ്രാർത്ഥനാ പൂർവ്വം

(6)
"ത്വാം അന്നപതിരന്നാദോ വർദ്ധമാനോ ഭൂയഃ"

എന്നു ചൊല്ലി കുട്ടിയെ ആശിർവദിക്കണം. ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്.

(7)
കുട്ടിയുടെ ശബ്ദ മാധുര്യവും സ്വഭാവ നൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്ന പ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ (ഭക്ഷണത്തിന്റെ ) സൂക്ഷ്മ ഭാഗത്തിൽ നിന്ന് മനോ വികാസമുണ്ടാകുന്നു.

(8)
അന്നം ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്ര സങ്കൽപത്തോടു കൂടി തയ്യാറാക്കുന്നതുമാവണം. ശിശുവിന്റെ ഹൃദയത്തിൽ എപ്രകാരമുള്ള ഗുണങ്ങൾ ഉളവാക്കമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണ പാനീയങ്ങൾ പാകമാക്കി കൊടുക്കണം.

(9)
ഭക്ഷണത്തെ ഔഷധം പ്രസാദം, ബ്രഹ്മസ്വരൂപി എന്നി വിധത്തിൽ മനസ്സിലാക്കി പ്രസന്ന ഭാവത്തിൽ ഭുജിക്കണമെന്ന് പൊതുവിധി തന്നെയുണ്ട്.

(10)
കുട്ടിക്ക് ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങായ ചോറൂണ് 6, 8, 10 തുടങ്ങിയ മാസങ്ങൾ ആൺകുട്ടികൾക്കും 5, 7 ,9 തുടങ്ങിയ മാസങ്ങൾ പെൺകുട്ടികൾക്കും ശുഭമാണ് എന്നാണ് ജ്യോതിശാസ്ത്രപരമായ വിശ്വാസം.

(11)
ഇത് ശുഭ മുഹൂർത്തത്തിൽ തന്നെ വേണമെന്നതിന് അതീവ പ്രാധാന്യവും ജ്യോതിശാസ്ത്രം കല്പിക്കുന്നു.
അന്നപ്രാശന മൂഹൂർത്ത രാശിയിൽ അശുഭ ഗ്രഹങ്ങളുടെ സ്ഥിതി വന്നാൽ അത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. അച്ഛനോ, അമ്മാവനോ, അമ്മയോ ആണ് ആദ്യം കുട്ടിക്ക് ചോറ് കൊടുക്കുന്നത്.

(12)
ബ്രാഹ്മണരുടെയിടയിൽ ഇത് വൈദിക വിധി പ്രകാരമാണ് നടക്കുന്നത്. മറ്റു വിഭാഗങ്ങൾ ഇക്കാലത്ത് പൊതുവേ ക്ഷേത്രങ്ങളിൽ വച്ചാണ് അന്നപ്രാശനം നടത്തുക.

(13)
ഈശ്വരനു നിവേദിച്ച ചോറ് ഇവിടെ വച്ച് കുഞ്ഞുങ്ങൾക്ക് നല്കുന്നു. അതിനു ശേഷം സ്വഭവനത്തിൽ വച്ച് സദ്യ, അന്നദാനം , മധുര വിതരണം തുടങ്ങിയവയുമുണ്ടാകും.

(14)
ഭൂമിയിൽ നിന്നും ലഭിക്കുന്ന ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം ആദ്യമായി കുട്ടി കഴിക്കുന്നത് അന്നപ്രാശ ദിവസമാണ്. ഈ ദിനം മുതൽ ഭൂമിയും കുട്ടിക്ക് മാതാവായി മാറുന്നു എന്നാണ് സങ്കല്പം.

(15)

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with 🚩 🦁 ഛത്രപതി 🦁🚩

🚩 🦁 ഛത്രപതി 🦁🚩 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @chatrapathi__

15 Sep
എന്താണ് സീമന്തോന്നയനം?

ഗർഭണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭണിയിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്ക്കാരമാണ് സീമന്തോന്നയനം .

(1)
ഇത് ഗർഭാധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗ വാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം.യഥാവിധി ഈശ്വരോപസാനാദി അനുഷ്ഠാനങ്ങളോടുകൂടി ആരംഭിക്കുകയും

(2)
ഈശ്വരാർപ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം പാൽപായസം മുതലായവ നിവേദിക്കുകയോ ആഹൂതി അർപ്പിക്കുകയോ വേണം പിന്നീട് പതി -പത്നിമാർ ഏകാന്തതയിൽ പോയിരുന്നു മന്ത്രോച്ചാരണം ചെയ്യും.

" ഓം സോമഏവനോരാജേമാമാനുഷിഃ പ്രജാഃ
അവിമുക്തചക്രആസീരാസ്തീശേതുഭ്യമാസൗ "

(3)
Read 21 tweets
9 Sep
#അഷ്ടമിരോഹിണി 2020

വ്യാഴാഴ്ച ഈ മന്ത്രങ്ങൾ ജപിച്ചാൽ എന്ത് മോഹവും സഫലമാകും

ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച പുണ്യദിനമാണ് അഷ്ടമിരോഹിണി.

(1)
ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണ ജയന്തി. 2020 സെപ്തംബർ 10 വ്യാഴാഴ്ചയാണ് ഇത്തവണ അഷ്ടമി രോഹിണി.

(2)
ഈ ദിവസം വ്രതശുദ്ധിയോടെ ശ്രീകൃഷ്ണ ഭഗവാനെ ആരാധിച്ചാൽ എന്ത് മോഹവും സഫലമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
സാമ്പത്തികാഭിവൃദ്ധി, കർമ്മപുഷ്ടി, സന്താനഭാഗ്യം,
ശത്രുതാനിവാരണം, ദാമ്പത്യസുഖം, വ്യവഹാരവിജയം,
കലാസാഹിത്യ വിജയം, വിദ്യാവിജയം, ആപത്രക്ഷ,

(3)
Read 31 tweets
5 Sep
#ശിഷ്യാനുശാസനം

ഓം നമ:, വേദാദ്ധ്യയനമാകുന്ന ശിക്ഷണം കഴിഞ്ഞ് ഗുരുകുല ത്തില്‍നിന്നും പിരിഞ്ഞുപോകുന്നവര്‍ക്ക് ഗുരു നല്‍കുന്ന ശിഷ്യാനുശാസനത്തെ പറയാം.

(1)
സത്യം വദ = സത്യം പറയുവിന്‍.

ധര്‍മ്മം ചര = ധര്‍മ്മം ആചരിക്കുവിന്‍.

സ്വാദ്ധ്യായാത് മാ പ്രമദ: = വേദാദ്ധ്യയനത്തില്‍നിന്നും ഒരിക്കലും
പിന്തിരിയരുത്.

സത്യാന്ന പ്രമിദതവ്യം = സത്യത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്.

(2)
ധര്‍മ്മാന്ന പ്രമിദതവ്യം = ധര്‍മ്മത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്.

കുശലാന്ന പ്രമിദതവ്യം = ശരീരസംരക്ഷണരൂപമായിരിക്കുന്ന കര്‍മ്മത്തില്‍നിന്നും പിന്തിരിയരുത്.

ഭൂത്യൈ ന പ്രമിദതവ്യം = ഐശ്വര്യവര്‍ദ്ധകമായിരിക്കുന്ന കാര്യത്തില്‍നിന്നും പിന്തിരിയരുത്.

(3)
Read 11 tweets
25 Aug
#തൃക്കാക്കരയപ്പന്‍

ഓണം ആഘോഷങ്ങളുടെ ഭാഗമായി നാമെല്ലാവരും വീടുകളില്‍ തൃക്കാക്കരയപ്പനെ 
ഒരുക്കി വയ്ക്കാറില്ലേ?

(1) Image
മണ്ണുകൊണ്ട് വാമാനമൂര്‍ത്തിയെ ഉണ്ടാക്കി അതില്‍ ഓണപ്പൂവും 
തുമ്പക്കുടവും ചാര്‍ത്തി, അരിമാവ് അണിഞ്ഞ് വീട്ടുപടിക്കല്‍ നിന്ന് "ആര്‍പ്പോ" വിളികളുമായി 
നാം ഓണത്തപ്പനെ വരവേല്‍ക്കുന്നു. ഈ ഓണത്തപ്പനെ തന്നെയാണ് തൃക്കാക്കരയപ്പന്‍ എന്ന് വിളിക്കുന്നത്

(2) Image
"തൃക്കാക്കര" 
എറണാകുളത്തെ ഇടപ്പള്ളിയില്‍ (ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍)നിന്നു
കിഴക്കുഭാഗത്തായി(2 കിലോമീറ്റര്‍) സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തൃക്കാക്കര.
ഭാരതത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്.

(3) Image
Read 17 tweets
23 Aug
പരശുരാമനും, മഹാബലിയും, വാമനനും

ഓണം -ചരിത്രം

ദശാവതാരങ്ങള്‍

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

(1)
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ ആണല്ലോ മഹാബലിയെ സുതലം എന്ന തലത്തിലേക്ക് ഉയർത്തി മുക്തി നൽകുന്നത്. ( ഇനിയെങ്കിലും ചവിട്ടി താഴ്ത്തി എന്ന പ്രയോഗം നമുക്ക് ഒഴിവാക്കാം)

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ
പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത്...

(2)
കേരളം ഉണ്ടാകുന്നതിനു മുമ്പ്
എങ്ങനെ മഹാബലി കേരളം ഭരിച്ചു?

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്.

അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു കണ്ടു?

ഓണക്കാലമായാൽ ഉയർന്നു വരുന്ന ചോദ്യങ്ങളാണിതെല്ലാം.

(3)
Read 35 tweets
23 Aug
സ്വർണ്ണ മാനിന്റെ രൂപത്തിൽ വന്നത് സീതയെ തട്ടിക്കൊണ്ടു പോകാൻ ആണെന്ന് പോലും അറിയാന്‍ കഴിയാത്ത ഭഗവാന്‍

" പൊൻ മാനിന്റെ തത്ത്വം "
----------------------------------
രാവണന്‍ ഭാര്യയെ തട്ടിക്കൊണ്ടു പോകാന്‍ ആണ് പൊന്മാനിനെ അയച്ചത് എന്ന് ശ്രീരാമന്‍ അറിഞ്ഞിരുന്നില്ല.

(1)
ഇത് പോലും അറിയാത്ത ഭഗവാനോ?
ഹിന്ദുമത വിരോധികളുടെ ഒരു പ്രധാന ആരോപണം ആണ് ഈ ചോദ്യം. അറിയാഞ്ഞിട്ടോ അറിയാൻ വേണ്ടിയോ അല്ല ഇതിങ്ങനെ പ്രചരിപ്പിക്കുന്നത്.

(2)
രാമായണത്തെ അതിലെ കഥാസന്ദർഭങ്ങൾ നൽകുന്ന സന്ദേശങ്ങളെ ശരിയായി മനസിലാക്കാൻ സാധിക്കാത്ത ഹൈന്ദവരിൽ ആശയക്കുഴപ്പത്തിൽ ചാടിക്കാനും തങ്ങളുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാനുമായി ബോധപൂർവം ചിലർ പ്രചരിപ്പിക്കുന്നതാണിത്.നമുക്കിതൊന്ന് പരിശോധിക്കാം.

(3)
Read 26 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!