എന്താണ് സീമന്തോന്നയനം?

ഗർഭണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭണിയിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്ക്കാരമാണ് സീമന്തോന്നയനം .

(1)
ഇത് ഗർഭാധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗ വാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം.യഥാവിധി ഈശ്വരോപസാനാദി അനുഷ്ഠാനങ്ങളോടുകൂടി ആരംഭിക്കുകയും

(2)
ഈശ്വരാർപ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം പാൽപായസം മുതലായവ നിവേദിക്കുകയോ ആഹൂതി അർപ്പിക്കുകയോ വേണം പിന്നീട് പതി -പത്നിമാർ ഏകാന്തതയിൽ പോയിരുന്നു മന്ത്രോച്ചാരണം ചെയ്യും.

" ഓം സോമഏവനോരാജേമാമാനുഷിഃ പ്രജാഃ
അവിമുക്തചക്രആസീരാസ്തീശേതുഭ്യമാസൗ "

(3)
ഇത്യാദി വേദമന്ത്രങ്ങൾ സംസ്ക്കാരകർമ്മത്തിന് ഉപവിഷ്ടരായവർ ഗാനം ചെയ്യണം .യജ്ഞശിഷ്ട്മായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ അതിൽ നോക്കി തന്റെ പ്രതിബിംബം കാണണം . ഈ സന്ദർഭത്തിൽ ഭർത്താവ് ഭാര്യയോട് എന്തുകാണുന്നു എന്നുചോദിക്കൂന്നു.

(4)
ഭർത്താവ് :- കിംപശ്യസി?

ഭാര്യ :- പ്രജാൻ പശൂൻ സൗഭാഗ്യം മഹ്യം
ദീർഘായുഷ്ട്യം പത്യഃ പശ്യാമി. (ഗോഫിലഗൃഹ്യസൂത്രം)

അനന്തരം കുലസ്ത്രികൾ പുത്രവധുകൾ ജ്ഞാനവൃദ്ധകൾ വയോവൃദ്ധകൾ എന്നിവരോടത്തിരുന്ന് ഗർഭവതി നിവേദ്യന്നപാനീയങ്ങൾ കഴിക്കണം അപ്പോൾ കൂടിയിരുന്നവരെല്ലാം

(5)
" ഓം വീരസൂസ്ത്വം ഭവ ജീവസൂസ്ത്വം ഭവ ജീവപത്നിത്വം ഭവ "

ഇത്യാദി മംഗളസൂക്തങ്ങൾ ചൊല്ലി ഗർഭവതിയെ ആശിർവദിക്കണം .ഗർഭസ്ഥശിശുവിന്റ്റെ ശാരീരിക വളർച്ച ഒരു ഘട്ടം പിന്നിട്ട് ബുദ്ധിപരവും മാനസികവുമായ വളർച്ചയുടെ ഒരു സീമയിലേക്ക് കടക്കുന്ന അവസ്ഥയാകക്കൊണ്ടും

(6)
മാതാവിന്റെ ശാരീരികമാനസികവുമായ ആരോഗ്യം സൌന്ദര്യം എന്നിവയെ നിർണയിക്കുന്ന ഗുണവ്യതിയാനങ്ങൾ ശിശുവിലേക്ക് സംക്രമിക്കുന്ന അവസ്ഥയാകക്കൊണ്ടും. മാതാവിന്റ്റെ ശിരസ്സിൽ ഉന്നയനം ചെയ്യുന്ന സംസ്കാരങ്ങൾ ശിശുവിന്റെ മസ്തിഷ്ക്കത്തിലും ചലനങ്ങൾ ഉണ്ടാക്കുമെന്നത് നിർണ്ണയം .

(7)
മസ്തിഷക മാനസിക ബൌദ്ധിക ശക്തിയുടെ വികാസങ്ങളിലൂടെ സ്ഥൂലസൂക്ഷ്മ ശരീര നിർമ്മാണ പ്രക്രിയ ഇവിടെ വ്യക്തമാക്കപ്പെടുന്നു. മനസ്സിന്റെ വികാസ പരിണാമവസ്ഥകൾ ഗർഭസ്ഥശിശുവിൽ രൂപംകൊള്ളൂന്നതിനെയും

(8)
ഗർഭാവസ്ഥയിൽ മാതാവിന്റെ ചിന്താഗതിക്കനുസ്സരിച്ചു ശിശുവിന്റെ മാനസിക ഘടന രൂപം കൊള്ളൂന്നതിനെയും സൂചിപ്പിക്കുന്നു വീണാക്വണനാദങ്ങളിലൂടെ പ്രസന്ന മനോഭാവവും ആശ്രയിക്കുന്ന നദിയുടെ പാരാമർശത്തിലൂടെ അവിച്ഛിന്നമായി പ്രവഹിക്കുന്ന സാംസ്കാരം നല്കുന്ന രക്ഷാബോധത്തെയും വീരസ്മരണകളെയും ഉണർത്തുന്നു

(9)
മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ടു വിഭിന്നങ്ങളായ മസ്തിഷ്ക പ്രവത്തനങ്ങളുടെ വിന്യാസത്തെയും ഭൂമിയിൽ ഉർവ്വരതയ്കായി ഹലാന്യാസം ചെയ്യുന്നത്തു പോലെ ഇയ്യംമുള്ളു കൊണ്ടു ശിരാന്യാസം ചെയ്തു ബുദ്ധിയ്ക്കു മൂർച്ഛകൂട്ടുന്നതിനെ പ്രതീകാത്മകമായി കാണിക്കയും ചെയ്തു .

(10)
ദർഭമുളയും അത്തിക്കായും സൃഷ്ടിപരമായ പ്രക്രിയയുടെ പ്രതീകാത്മകങ്ങളായി ശിരസ്സിൽ ചൂടി ഊർജസ്വതികളായ വൃക്ഷങ്ങൾ ഫലവതി ആകുന്നതു പോലെ പ്രകൃതി ധർമ്മത്തെ അനുസ്സരിച്ച് സ്ത്രീ ഫലവതി ആകുന്നതിനെ കാണിക്കയും ചെയ്തു .

(11)
യവം വിതറുന്നത് കൊണ്ട് ദ്വേഷവിചാരങ്ങൾ മാറുന്നതായിസങ്കല്പ്പിക്കുന്നു. ഗർഭസ്ഥ ശിശുവിന്റെ സംസ്ക്കാരോദ്ദീപനത്തിനും ഉപയുക്തമാം വിധം ഇതേ സംസ്ക്കാരകർമ്മം തന്നെ ആറാം മാസത്തിലും എട്ടാം മാസത്തിലും അനുഷ്ടിക്കേണ്ടതാകുന്നു. ഇതിന് "പരസ്ക്കാരാദി ഗൃഹ്യസൂത്ര"ങ്ങളിൽ പ്രമാണമുണ്ട്.

(12)
" പുംസവനവാത്പ്രഥമേ
ഗർഭമാസേഷഷ്ടഽഷ്ടമേവ "

മനുഷ്യ ശിശുവിന്റെ ശരിയായ നന്മയും ഹിതവും കാംക്ഷിക്കുന്ന മതാപിതാക്കൾ അതു ഗർഭത്തിൽ പതിക്കുന്നതു മുതൽ ധർമ്മശാസ്ത്രപ്രകാരം യഥാവിധി ശ്രദ്ധിക്കേണ്ടതാകുന്നു ഗർഭിണിയെ വിശേഷീപ്പിക്കുന്നത് “ദൌഹൃദിനീ” രണ്ടുഹൃദയമുള്ളവൾ എന്ന അർഥത്തിലാണ് .

(13)
ഗർഭിണിയുടെയും ശിശുവിന്റെയും ഒന്നായി പ്രവർത്തിക്കുന്നു എന്നും രണ്ടുപേരുടെയും ആഗ്രഹസംപൂർത്തി ഒന്നെന്നും അവയുടെ ഇച്ഛാഭംഗം ഒരു പോലെ അനുഭവിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു കാര്യക്ഷമതയോടെ ചിന്തിച്ചാൽ ഗർഭിണിയുടെ ആഹാര - നിഹാരാദികളുടെയും ആചാരവിചാരങ്ങളുടെയും

(14)
പ്രഭാവം നേരിട്ട് ഗർഭസ്ഥശിശുവിനും ലഭിക്കുന്നുണ്ടെന്ന് ബോധ്യമാവും പതിയ്ക്കു ഗർഭസ്ഥശിശുവിനേക്കുറിച്ചു സദാബോധമുണ്ടാകണം അനാവശ്യമായ അപകടസാധ്യതകൾ കുറയ്ക്കണം. അതുപോലെ അരയാൽ അമൃത് ബ്രഹ്മി തുടങ്ങി ഔഷധമൂലികളുടെ സ്ഥൂലവും സൂക്ഷമവുമായ ഗുണങ്ങൾ അവ എത്രമാതം വിധിയാംവണ്ണം

(15)
സങ്കൽപപൂർവ്വം ഉപയോഗപ്പെടുത്തുന്നുവോ അതനുസ്സരിച്ച് ബാഹ്യാഭ്യന്ത ഫലങ്ങളുമുണ്ടാകുന്നു യജ്ഞത്തിന്റെ ഗുണവീരം അതു ശ്രദ്ധാഭക്തിപൂർവ്വം ചെയ്യുന്നവർക്ക് അനുഭവമുള്ളതാണ്.

(16)
മാതാവിന്റെ പ്രാർത്ഥനക്കനുസ്സരിച്ചാണ് ക്ഷാത്ര ബ്രാഹ്മണ ഗുണങ്ങൾ ജന്മനാ രൂപപ്പെടുന്നത് .കർമ്മം കൊണ്ട് അത് പാരിപോഷിപ്പിച്ചു പുഷ്ടിപ്പെടുത്തുന്നത് രണ്ടാംജന്മം സംസ്ക്കാരകർമ്മങ്ങളിൽ സംബന്ധിക്കുന്ന ബന്ധുമിത്രാദികളുടെയും ഗുജനങ്ങളുടെയും

(17)
ആശ്വാസവചനങ്ങൾ ഗർഭിണിയുടെ മാനസ്സിക സമതുലനത്തിനും പ്രസന്നഭാവത്തിന്റെ പോഷണത്തിനും വകനൽകുന്നു .ഗർഭിണിയുടെയും ഭർത്തവിന്റെയും വൃതനിഷ്ഠ അനായാസമാക്കുന്നതിന് ധർമ്മാചാര്യന്റെ സദുപദേശങ്ങളും സത്സംഗങ്ങളും ക്ഷിപ്രസാദ്ധ്യമാക്കുന്നു.

(18)
പരസ്പര പ്രേമഭാവന വളർത്തി എല്ലാവരെയും കർത്തവ്യനിഷ്ഠരാക്കുന്നതിനും സംസ്ക്കരകർമ്മങ്ങളിലെ ചടങ്ങുകൾ ഓരോന്നും പ്രയോജനപ്പെടുത്താവുന്നതാണ് .

(19)
കൃതിമവും ജടിലവുമായ ഗർഭശുശ്രൂഷയേക്കാൾ ഉത്തമമാണ് അകൃതിമവും ആത്മനിഷ്ഠയും താപസികവുമായ ഗർഭശുശ്രൂഷയെന്നു ബോധ്യപ്പെട്ടാൽ അതു സ്വയംസമുദായത്തിലെങ്ങും വ്യാപിക്കും. അങ്ങനെ മാതൃക അനുഷ്ഠിച്ചുകാട്ടാനും കാലസ്വഭാവമനുസരിച്ച്സംഘടിതമായ പ്രചാരയജ്ഞനം നടത്തേണ്ടതായിട്ടുണ്ട്.

(20)
" കിംപശ്യസി " ഭവതി എന്തു വീക്ഷിക്കുന്നൂതമ്മിലർപ്പിതമായ കുലധർമ്മത്തിലുറച്ചു ഏകാഗ്രതയോടും ഏകവ്രതത്തോടും കൂടി മറുപടി പറയുന്നു " പ്രജാംപശ്യാമി " കുലം സന്തതിയാൽ വർദ്ധിക്കുന്നത്മാത്രം കാണുന്നു .

(21)

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with 🚩 🦁 ഛത്രപതി 🦁🚩

🚩 🦁 ഛത്രപതി 🦁🚩 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @chatrapathi__

13 Sep
അന്ന പ്രാശനം അഥവാ ചോറൂണ്

കുഞ്ഞിന് ആദ്യമായി അന്നം (ചോറൂണ്) നൽക്കുന്ന കർമ്മമാണിത്. അന്നം പാചിക്കുവാനുള്ള ശക്തി കുഞ്ഞിലുണ്ടാവുമ്പോൾ - (ആറാം മാസത്തിൽ ) ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.

(1)
"ഷഷ്ഠേമാസ്യന്നു പ്രാശനം 
ഘൃതൗദനം തേജസ്കാമഃ 
ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്" .

(2)
എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ നെയ്യ് , തേൻ , തൈർ ഇവ മൂന്നും ചേർത്ത് മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന - ഹോമാദികർമ്മങ്ങൾ - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം.

(3)
Read 16 tweets
9 Sep
#അഷ്ടമിരോഹിണി 2020

വ്യാഴാഴ്ച ഈ മന്ത്രങ്ങൾ ജപിച്ചാൽ എന്ത് മോഹവും സഫലമാകും

ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച പുണ്യദിനമാണ് അഷ്ടമിരോഹിണി.

(1)
ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണ ജയന്തി. 2020 സെപ്തംബർ 10 വ്യാഴാഴ്ചയാണ് ഇത്തവണ അഷ്ടമി രോഹിണി.

(2)
ഈ ദിവസം വ്രതശുദ്ധിയോടെ ശ്രീകൃഷ്ണ ഭഗവാനെ ആരാധിച്ചാൽ എന്ത് മോഹവും സഫലമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
സാമ്പത്തികാഭിവൃദ്ധി, കർമ്മപുഷ്ടി, സന്താനഭാഗ്യം,
ശത്രുതാനിവാരണം, ദാമ്പത്യസുഖം, വ്യവഹാരവിജയം,
കലാസാഹിത്യ വിജയം, വിദ്യാവിജയം, ആപത്രക്ഷ,

(3)
Read 31 tweets
5 Sep
#ശിഷ്യാനുശാസനം

ഓം നമ:, വേദാദ്ധ്യയനമാകുന്ന ശിക്ഷണം കഴിഞ്ഞ് ഗുരുകുല ത്തില്‍നിന്നും പിരിഞ്ഞുപോകുന്നവര്‍ക്ക് ഗുരു നല്‍കുന്ന ശിഷ്യാനുശാസനത്തെ പറയാം.

(1)
സത്യം വദ = സത്യം പറയുവിന്‍.

ധര്‍മ്മം ചര = ധര്‍മ്മം ആചരിക്കുവിന്‍.

സ്വാദ്ധ്യായാത് മാ പ്രമദ: = വേദാദ്ധ്യയനത്തില്‍നിന്നും ഒരിക്കലും
പിന്തിരിയരുത്.

സത്യാന്ന പ്രമിദതവ്യം = സത്യത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്.

(2)
ധര്‍മ്മാന്ന പ്രമിദതവ്യം = ധര്‍മ്മത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്.

കുശലാന്ന പ്രമിദതവ്യം = ശരീരസംരക്ഷണരൂപമായിരിക്കുന്ന കര്‍മ്മത്തില്‍നിന്നും പിന്തിരിയരുത്.

ഭൂത്യൈ ന പ്രമിദതവ്യം = ഐശ്വര്യവര്‍ദ്ധകമായിരിക്കുന്ന കാര്യത്തില്‍നിന്നും പിന്തിരിയരുത്.

(3)
Read 11 tweets
25 Aug
#തൃക്കാക്കരയപ്പന്‍

ഓണം ആഘോഷങ്ങളുടെ ഭാഗമായി നാമെല്ലാവരും വീടുകളില്‍ തൃക്കാക്കരയപ്പനെ 
ഒരുക്കി വയ്ക്കാറില്ലേ?

(1) Image
മണ്ണുകൊണ്ട് വാമാനമൂര്‍ത്തിയെ ഉണ്ടാക്കി അതില്‍ ഓണപ്പൂവും 
തുമ്പക്കുടവും ചാര്‍ത്തി, അരിമാവ് അണിഞ്ഞ് വീട്ടുപടിക്കല്‍ നിന്ന് "ആര്‍പ്പോ" വിളികളുമായി 
നാം ഓണത്തപ്പനെ വരവേല്‍ക്കുന്നു. ഈ ഓണത്തപ്പനെ തന്നെയാണ് തൃക്കാക്കരയപ്പന്‍ എന്ന് വിളിക്കുന്നത്

(2) Image
"തൃക്കാക്കര" 
എറണാകുളത്തെ ഇടപ്പള്ളിയില്‍ (ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍)നിന്നു
കിഴക്കുഭാഗത്തായി(2 കിലോമീറ്റര്‍) സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തൃക്കാക്കര.
ഭാരതത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്.

(3) Image
Read 17 tweets
23 Aug
പരശുരാമനും, മഹാബലിയും, വാമനനും

ഓണം -ചരിത്രം

ദശാവതാരങ്ങള്‍

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

(1)
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ ആണല്ലോ മഹാബലിയെ സുതലം എന്ന തലത്തിലേക്ക് ഉയർത്തി മുക്തി നൽകുന്നത്. ( ഇനിയെങ്കിലും ചവിട്ടി താഴ്ത്തി എന്ന പ്രയോഗം നമുക്ക് ഒഴിവാക്കാം)

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ
പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത്...

(2)
കേരളം ഉണ്ടാകുന്നതിനു മുമ്പ്
എങ്ങനെ മഹാബലി കേരളം ഭരിച്ചു?

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്.

അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു കണ്ടു?

ഓണക്കാലമായാൽ ഉയർന്നു വരുന്ന ചോദ്യങ്ങളാണിതെല്ലാം.

(3)
Read 35 tweets
23 Aug
സ്വർണ്ണ മാനിന്റെ രൂപത്തിൽ വന്നത് സീതയെ തട്ടിക്കൊണ്ടു പോകാൻ ആണെന്ന് പോലും അറിയാന്‍ കഴിയാത്ത ഭഗവാന്‍

" പൊൻ മാനിന്റെ തത്ത്വം "
----------------------------------
രാവണന്‍ ഭാര്യയെ തട്ടിക്കൊണ്ടു പോകാന്‍ ആണ് പൊന്മാനിനെ അയച്ചത് എന്ന് ശ്രീരാമന്‍ അറിഞ്ഞിരുന്നില്ല.

(1)
ഇത് പോലും അറിയാത്ത ഭഗവാനോ?
ഹിന്ദുമത വിരോധികളുടെ ഒരു പ്രധാന ആരോപണം ആണ് ഈ ചോദ്യം. അറിയാഞ്ഞിട്ടോ അറിയാൻ വേണ്ടിയോ അല്ല ഇതിങ്ങനെ പ്രചരിപ്പിക്കുന്നത്.

(2)
രാമായണത്തെ അതിലെ കഥാസന്ദർഭങ്ങൾ നൽകുന്ന സന്ദേശങ്ങളെ ശരിയായി മനസിലാക്കാൻ സാധിക്കാത്ത ഹൈന്ദവരിൽ ആശയക്കുഴപ്പത്തിൽ ചാടിക്കാനും തങ്ങളുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാനുമായി ബോധപൂർവം ചിലർ പ്രചരിപ്പിക്കുന്നതാണിത്.നമുക്കിതൊന്ന് പരിശോധിക്കാം.

(3)
Read 26 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!