നിങ്ങൾ ആരെങ്കിലും ഗുരുവായൂരിൽ ഏതെങ്കിലും സ്ത്രീകൾ ശയന പ്രദക്ഷിണം നടത്തുന്നത് കണ്ടിട്ടുണ്ടോ.. ?
കാണില്ല കാരണം അവിടെ അവർ അതിനു പകരം അടി പ്രദക്ഷിണം ആണ് നടത്തൽ .അതിപ്പോ ഏതു പ്രായത്തിൽ ആയാലും.

ഏതെങ്കിലും ശിവ ക്ഷേത്രത്തിൽ നിങ്ങൾ പ്രതിഷ്‌ഠയെ മുഴുവൻ ആയി വലം വെച്ച് തൊഴുതിട്ടുണ്ടോ... ?
ഉണ്ടാവില്ല ഇടതു ഭാഗത്തു കാണുന്ന ഓവിന്റെ അവിടെ വച്ചു തിരിച്ചു പോന്നു മറുഭാഗത്തു കൂടി വന്നു തൊഴാറു ആണ് ചെയ്യാറ് . ആണായാലും പെണ്ണായാലും

ദേവസ്വം ബോർഡിന് കീഴിൽ തന്നെ ഒരുപാടു അമ്പലങ്ങൾ ഉണ്ട് .
ശിവനും വിഷ്ണുവും ഭഗവതിയും അയ്യപ്പനും ഗണപതിയും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങൾ .
ഭഗവതി ക്ഷേത്രത്തിൽ അല്ലാതെ ഏതേലും ശിവക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ മറ്റു ദേവന്മാരുടെ ക്ഷേത്രത്തിലോ നിങ്ങൾ വെളിച്ചപ്പാടിനെ കണ്ടിട്ടുണ്ടോ ..?

ഇവിടെ ഒന്നും ഒരാളെ വെളിച്ചപ്പാട് ആയി നിയമിക്കാൻ പറ്റില്ലേ നിങ്ങൾക്ക്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിൽ പൊങ്കാല ഇടുന്ന ഏതെങ്കിലും പുരുഷന്മാരെ നിങ്ങൾ കണ്ടിട്ടുണ്ടോ... ?

എന്തേ ആണുങ്ങൾക്ക് അടുപ്പ് കത്തിക്കാൻ അറിയാഞ്ഞു ആണോ ആരും ചെയ്യാത്തത്.

കാടമ്പുഴയിൽ ചെയ്യുന്ന പൂമൂടലും മുട്ടറുക്കലും എന്തേ ആരും ഗുരുവായൂരും മറ്റും ചെയ്യാത്തെ.
ഓരോ അമ്പലങ്ങളിലെയും വഴിപാടുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?

ഓരോ സ്ഥലത്തും വ്യത്യാസം ആണ്

മുത്തപ്പന് കള്ളു നിവേദിച്ചു എന്ന് കരുതി ആരും വൈക്കത്തപ്പനും ഗുരുവായൂരപ്പനും ഒന്നും കള്ളു നിവേദിക്കറില്ല

ശബരിമല അയ്യപ്പനെ തൊഴാൻ പോകുന്ന വഴിക്ക്‌ തന്നെ നിങ്ങൾക്ക് മറ്റനേകം
അയ്യപ്പ ക്ഷേത്രങ്ങൾ കാണാം .

അവിടെ എവിടെ എങ്കിലും സ്ത്രീകളെ പ്രായത്തിന്റെ പേരിൽ തടഞ്ഞിട്ടുണ്ടോ...?

ഇതെല്ലം ഞങ്ങളുടെ വിശ്വാസം ആണ്

ഓരോ ഹിന്ദുവിനും അവന്റെ വിശ്വാസം അതവന്റെ ആത്മാവ് തന്നെയാണ് .

അവിടെ ആണ് നിങ്ങൾ മുറിവേൽപ്പിച്ചത്.

ആൽത്തറയിൽ വാഴുന്ന ഓച്ചിറയിലെ പരബ്രഹ്മത്തിനും,
അത്തിമര ചുവട്ടിൽ വാഴുന്ന വടക്കന്തറക്കാവിലമ്മക്കും ഞങളുടെ ആലൂർ ചാമുണ്ഡികാവിലമ്മക്കും ഇന്നും വെയിലും മഴയും ഏറ്റു കഴിയേണ്ടി വരുന്നത് ശ്രീകോവിൽ കെട്ടിപൊക്കാൻ വിശ്വാസികൾക്ക് പണം ഇല്ലാഞ്ഞിട്ടല്ല .

പിന്നെന്തിനാണ് നിങ്ങൾ ഒരു നിശ്ചിത പ്രായപരിധിയിൽ ഉള്ളവർക്ക് മാത്രം വിലക്ക് ഉള്ള ശബരിമലയിൽ
കൈ വച്ചതു .

ഭക്തി മാത്രം ആണോ അതിന്റെ ലക്‌ഷ്യം .

മാലയിട്ട് കഴിഞ്ഞാൽ എട്ടു വയസ്സുള്ളവനെയും എൺപതു വയസ്സുള്ളവരെയും ഭക്തിയോടെ ജാതിഭേദം ഇല്ലാതെ സ്വാമി എന്ന് വിളിക്കുന്ന,
കുഞ്ഞു മക്കളെയും അമ്മമാരെയും മാളികപ്പുറം എന്ന് വിളിക്കുന്ന അവിടെ നിങ്ങൾ എന്ത് മാറ്റം ആണ് ആഗ്രഹിച്ചത് .
നവോത്ഥാനം എന്ന പേരിൽ ഒരു ജനതയുടെ,
ഒരു സമൂഹത്തിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി അവരെ വേദനിപ്പിച്ചപ്പോ എങ്ങനെ നിങ്ങൾക്ക് ചിരിക്കാൻ കഴിയുന്നു .

ഒരു സമൂഹത്തെ തകർക്കാൻ ഏറ്റവും എളുപ്പം അവന്റെ വിശ്വാസങ്ങളെ ഇല്ലാതാക്കൽ ആണ് എന്ന സാമാന്യ തത്വം ഉപയോഗിച്ച് ഈ നെറികേട് നിങ്ങൾ കാട്ടിയത്
എന്തിന് വേണ്ടി ആയിരുന്നു .

അറിയാതെ പോലും ഈ ക്രൂരതക്കു കൂട്ട് നിന്നവരോട് ഒന്നേ പറയാൻ ഉള്ളു ഇതിനുള്ള വില നിങ്ങൾ നൽകേണ്ടി വരും.

ഞങ്ങളുടെ വേദന കണ്ടു ചിരിക്കുന്നവരെ,
കാലം നിങ്ങളെ ഞങ്ങളുടെ മുൻപിൽ എത്തിക്കും .
മറക്കില്ല ഒന്നും ഒരു വിശ്വാസിയും...
നിങ്ങൾക്കുള്ള കുഴി നിങ്ങൾ തന്നെ എടുക്കുകയാണ്

സ്വാമി ശരണം

കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr. ജൂതൻ

Dr. ജൂതൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @AlSudu

11 Oct
സഖാവേ എങ്ങോട്ടാണ് രാവിലേ?

ഡാ ചാണക സംഘി നിന്റെ മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പോരാടാൻ പോകുന്ന വഴിയാണ് പോരുന്നോ?

വരണമെന്നുണ്ട് പക്ഷെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി അക്കൗണ്ടിൽ ഒരു രണ്ടായിരം കൂടി വന്നിട്ടുണ്ട് അതെടുക്കാൻ പോകണം.

പറഞ്ഞ പോലെ ശരിയാണല്ലോ സംഘി എനിക്കും ഇന്നലേ
മെസേജു വന്നു അവിടെക്കിടക്കട്ട് 12000 രൂപയായി ഇപ്പോൾ .

സഖാവേ അത് പ്രധാനമന്ത്രിയുടെ ഒരു ജനദ്രോഹ നടപടിയല്ലേ?

നീ പോടാ ചാണകമേ അത് മോദിയുടെ തറവാട്ടിൽ നിന്ന് തരുന്നതല്ലല്ലോ?

അടിപൊളി സഖാവാണ് സഖാവേ സഖാവ്, അതുപോട്ടെ അമ്മയ്ക്കിപ്പോൾ എങ്ങനെയുണ്ട്?
ഓപ്പറേഷൻ കഴിഞ്ഞു ,ഇപ്പോൾ സുഖമായിരിക്കുന്നു,

ഓപ്പറേഷന് രണ്ടു രണ്ടര ലക്ഷം വേണ്ടിവരുമെന്നല്ലേ പറഞ്ഞിരുന്നത് അപ്പോൾ പണം?

ഓ അത് നിന്റെ മോദിയുടെ ഫോട്ടോ പതിച്ച ഒരു കത്ത് വീട്ടിൽ വന്നിരുന്നു, അത് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഓപ്പറേഷൻ ഫ്രീയായി നടന്നു,
Read 11 tweets
10 Oct
ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം... പ്രിയ ഇസ്‌ലാമിക മുസ്ലിം സുഹൃത്തുക്കളെ ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം എന്നുള്ള നിങ്ങളുടെയൊക്കെ പരസ്യം കണ്ടതുകൊണ്ടാണ് ഇങ്ങനെയൊന്നു ചോദിക്കണമെന്ന് തോന്നിയത് മറുപടികൾ നിങ്ങൾ പറയുമായിരിക്കും എന്ന് വിചാരിക്കുന്നു.
ഇസ്ലാം വിശ്വാസികളായിട്ടുള്ള എത്രപേരുണ്ട് നിങ്ങൾ മരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ബോഡി MBBS പഠന വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകാൻ വേണ്ടി സമ്മതപത്രം നൽകിയിട്ടുള്ളത്. നിങ്ങളുടെ സമുദായത്തിൽ നിന്നും ഇതുവരെ എത്ര ഡെഡ് ബോഡികൾ കുട്ടികളുടെ പഠനത്തിനുവേണ്ടി കൊടുത്തിട്ടുണ്ട്?.
ഇസ്ലാമിക ഫാമിലിയിൽ നിന്നും ഇതുവരെ എത്ര ആളുകൾ മരിച്ചു കഴിഞ്ഞാൽ പള്ളിക്കാട്ടിലേക്കു എടുക്കുന്നതിനു പകരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി എന്റെ ബോഡി കൊടുത്തുകൊള്ളുക എന്നുള്ളത് സ്വന്തം വീട്ടിൽ പറഞ്ഞു വെച്ചിരിക്കുന്നത്?
Read 7 tweets
10 Oct
നിങ്ങളുടെ പരിചയത്തിൽ / സുഹൃദ് വലയത്തിൽ /ബന്ധുക്കളിൽ /അയൽവീടുകളിൽ അച്ഛനോ അമ്മയോ, ഇരുവരുമോ മരണമടഞ്ഞ കുട്ടികൾ ഉണ്ടോ? എങ്കിൽ ഈ വിവരം പങ്കു വയ്ക്കുക

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്
****************************
മാതാവോ , പിതാവോ ഇവർ രണ്ട്‌ പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ അധ്യയന വർഷത്തെ (2020-21) അപേക്ഷ ക്ഷണിച്ചു .

അവസാന തീയതി :
2020 ഒക്ടോബർ 31
*******************
അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നേരിട്ടും
ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ - ഗവൺമന്റ്‌ /എയ്ഡഡ്‌ - സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്
Read 9 tweets
9 Oct
വായിക്കാതെ പോകരുത് തേജസ്വി സൂര്യയുടെ ഈ തേരോട്ടം ബിജെപിയിലേക്ക് വഴിമാറുന്ന ബംഗാളിന്റെ പുതിയ മുഖം.ഇന്നലെ കൊൽക്കത്ത മൊത്തം അടച്ചുപൂട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പേടിച്ചുവിറച്ചു വീട്ടിലിരിക്കുകയായിരുന്നു.
കാരണം തേജസ്വി സൂര്യ ഇന്നലെ കൽക്കട്ടയിൽ പറന്നിറങ്ങിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ചയുടെ ഒരു മാർച്ചു നയിക്കാൻ .

കഴിഞ്ഞ ഞായറാഴ്ച രാത്രി ബിജെപിയുടെ കൊൽക്കത്തയിലെ കൗൺസിലർ മനീഷ് ശുക്ലയെ ടിറ്റഗഡ് പോലീസ് സ്റ്റേഷന് മുന്നിൽ വെടിവച്ച് കൊന്നതിനെ തുടർന്നുണ്ടായ
പ്രതിഷേധവും തുടർന്നുണ്ടായ ബാരക്പൂർ ബന്ദും മമത ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി. 12 മണിക്കൂർ ബന്ദ് 2 ദിവസം വരെ നീണ്ടു എന്നാണ് പത്ര വാർത്ത . അതിനെതുടർന്ന് തന്നെയായിരുന്നു സെക്രെട്ടറിയേറ്റിലേക്കു ഇന്നലത്തെ മാർച്ച്.

ബംഗാളിൽ ബിജെപി യുടെ അവശ്വസിനീയമായ വളർച്ച
Read 7 tweets
9 Oct
വയനാടൻ എം പീ..

1956 ൽ ലണ്ടനിൽ താങ്കളുടെ അച്ഛൻ രാജീവിന് വാഴ്സിറ്റി റെസ്റ്റോറന്റിൽ സോണിയയെ കണ്ടു പ്രേമമുദിക്കുമ്പോൾ നരേന്ദ്രൻ എന്ന 6 വയസ്സുകാരൻ അച്ഛനെ സഹായിച്ചു കൊണ്ട് ചായക്കടയിൽ!

1958 റെസ്റ്റോറന്റ് മുതലാളിക്ക് കാശു കൊടുത്തു അവസരമുണ്ടാക്കി സോണിയയുമായി കാതൽ കടിതം
രചിക്കുമ്പോൾ നരേന്ദ്രൻ ബാല സ്വയം സേവകൻ!

1968 ൽ രാജീവ് സോണിയയെ കെട്ടുമ്പോൾ ശൈശവ വിവാഹം കഴിപ്പിച്ച പെൺകുട്ടിയെ അവരുടെ വീട്ടിലാക്കി പഠിക്കാൻ പറഞ്ഞു സന്യസിക്കാനിറങ്ങി നരേന്ദ്രൻ.

1971 ൽ ഭക്തിമാർഗം അല്ല രാജമാർഗമാണ് വിധിച്ചതെന്ന ഗുരു ഉപദേശം ശിരസാ വഹിച്ചു മടങ്ങിയെത്തി ഗുജറാത്തിൽ
സമ്പൂർണ്ണ സ്വയം സേവകനാകുമ്പോൾ രാഹുൽ മോൻ ജനിച്ചു വീണിട്ടെ ഉണ്ടായിരുന്നുള്ളൂ..

1975 ൽ രാഹുൽ മോൻ പിങ്കി മോളുമായി അത്തള പിത്തള കളിക്കുമ്പോൾ നരേന്ദ്രൻ മോന്റെ അമ്മൂമ്മയുടെ അടിയന്തിരാവസ്ഥക്കെതിരെ RSS രൂപീകരിച്ച ഗുജറാത്ത് ലോക സംരക്ഷണ സമിതിയുടെ ജനറൽ സെക്രട്ടറി.
Read 9 tweets
7 Oct
ഇന്ത്യയുടെ ഭരണഘടനാ ശിൽപി അബേദ്കർ ആണ്. പാകിസ്ഥാന്റെ ഭരണഘടനാ ശിൽപി ജോഗേന്ദ്ര നാഥ് മണ്ഡൽ ആണ്. രണ്ടും ദളിതുകൾ. പാക്കിസ്ഥാന്റെ ആദ്യ നിയമ മന്ത്രി.. ദളിത് മുസ്ലിം ഭായി ഭായി എന്ന മുദ്രാവാക്യം ഉയർത്തി പാക്കിസ്ഥാനിൽ ദളിതുകളെ പിടിച്ചു നിർത്തിയ ആൾ .. Image
പക്ഷെ ആ സ്വപ്നം തകർന്നു തരിപ്പണമാകാൻ ദിവസങ്ങൾ എടുത്തില്ല..

അമ്പേദ്കറിന് ഇന്ത്യയിൽ ഗാന്ധിജിക്ക് തൊട്ടടുത്ത് ഒരു സ്ഥാനം ഉണ്ട്. ജോഗേന്ദ്ര നാഥോ?കടുത്ത ദളിത് പീഡനത്തിൽ ചങ്കുപൊട്ടി പാകിസ്ഥാനിൽ നിന്ന് പാലയനം ചെയ്ത് ഇന്ത്യയിൽ അഭയാർത്ഥിയായി മരിച്ചു.
നമ്മുടെ രാജ്യം പൗരത്വം പോലും കൊടുത്തില്ല. കോൺ. ഭരണമാണ് അന്ന്. 30% ത്തോളം ഉണ്ടായിരുന്ന പാകിസ്ഥാൻ ഹിന്ദുക്കളെ ഇന്നു കാണാനില്ല. ആരാണവർ എന്നുകൂടി അറിയണം. പാകിസ്ഥാൻ ഹിന്ദുക്കളിൽ 85% വും ദളിതുകളായിരുന്നു. അവരിൽ കുറെപ്പേർ ഇന്ന് ഇന്ത്യയിൽ അഭയാർത്ഥികളാണ്.
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!