#നവരാത്രി
ഒന്നാം ദിവസം – ദേവീ ശൈലപുത്രി

നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്.
~1~
ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു.

ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.)
~2~
പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.

പൂർവ്വജന്മത്തിൽ ദക്ഷന്റെ പുത്രിയായ സതിയായിട്ടായിരുന്നു ശൈലപുത്രി അവതരിച്ചത്.

~3~
പർവ്വതരാജനായ ഹിമാലയത്തിന്റെ പുത്രിരൂപത്തിൽ ജന്മം കൊള്ളുകയാലാണ് ശൈലപുത്രി എന്ന ഈ നാമം ദേവിക്ക് വിഖ്യാതമായത്. നവരാത്രിയുടെ ആദ്യദിവസമായ ഇന്ന് ശൈലപുത്രി എന്ന ഈ ശക്തിയെയാണ് നാം യോഗ്യമായ ഉപാസന ചെയ്യേണ്ടത്.

~4~
മൂലാധാരചക്രസ്ഥിതി സാധനയാക്കുന്ന ഒരു യോഗി തന്റെ യോഗസാധനയുടെ പ്രാരംഭവും ഇവിടെ നിന്നാണ് തുടങ്ങുന്നതും

വൃഷഭം അഥവാ കാളയുടെ പുറത്തു ആസനസ്ഥയായ ഈ ദുർഗ്ഗാ മാതാവിന്റെ വലതുകൈയിൽ ത്രിശൂലവും ഇടതുകൈയിൽ കമലപുഷ്പവുമായി ( താമര ) കുടികൊണ്ടുള്ള ഒരു സുശോഭിതമായ രൂപമാണുള്ളത്‌.
~5~
പൂർവ്വജന്മത്തിൽ പ്രജാപതിയായ ദക്ഷന്റെ പുത്രിയായി ഈ ശൈലപുത്രി ജന്മം കൊണ്ടിരുന്നു. അന്ന് ഈ ശൈലപുത്രിയെ '' സതി '' എന്ന നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് ഭഗവാൻ ശിവൻ ദേവിയെ തന്റെ പത്നിയായി കണ്ടു വരണമാല്യം അണിഞ്ഞിരുന്നതുമാണ്.

~6~
ഒരിക്കൽ പ്രജാപതിയായ ദക്ഷൻ ഒരു വലിയ യജ്ഞം നടത്തുകയും അതിൽ സർവ്വ ദേവതകളേയും ഭാഗമാകുവാൻ ക്ഷണിക്കുകയും ഉണ്ടായി. എന്നാൽ ഭഗവാൻ ശിവനെ ഈ യജ്ഞത്തിൽ പങ്കുകൊള്ളുവാൻ ക്ഷണിച്ചിരുന്നില്ല.
എന്നാൽ പ്രജാപതി ദക്ഷന്റെ ഈ യജ്ഞത്തെക്കുറിച്ച് ശിവപത്നിയും ദക്ഷപുത്രിയുമായ ദേവി സതി

~7~
അറിയുകയും തന്റെ പിതാവ് നടത്തപ്പെടുന്ന വിശാലമായ യജ്ഞത്തിൽ പങ്കുകൊള്ളുവാനുള്ള ഉത്സാഹം തന്നിൽ ഉണരുകയുമുണ്ടായി.

ദേവി സതി തന്റെ ഈ ആഗ്രഹം ഭഗവാൻ ശിവനെ അറിയിക്കുകയും ഭഗവാൻ ശിവൻ സർവ്വ വിചാരങ്ങൾ ഉൾക്കൊണ്ടുചിന്തിച്ചറിഞ്ഞുകൊണ്ട് ദേവി സതീയോടായി പറഞ്ഞു,
~8~
പ്രജാപതിയായ ദക്ഷൻ സർവ്വ ദേവതകളേയും ഈ യജ്ഞത്തിലേക്ക് ക്ഷണിക്കുകയും എന്നാൽ ഭഗവാൻ ശിവനെ ക്ഷണിക്കാതിരുന്നതിൽ എന്തോ മനസ്സുറച്ച കാര്യം ഉണ്ടെന്നു കണ്ടറിഞ്ഞ ഭഗവാൻ ശിവൻ ദേവി സതിയോടായി പറഞ്ഞു..... ,

~9~
ഇപ്രകാരമുള്ള സ്ഥിതിയിൽ ദേവീ സതീ നീ അവിടെ പോകുന്നത് ശ്രേയമോ ഉചിതമോ ആയി നാം കാണുന്നില്ലാ .

എന്നാൽ ഭഗവാൻ ശിവന്റെ ഉപദേശത്തിൽ സതി കാര്യമായി വിശ്വാസം കൈകൊള്ളാതെ ദേവിസതി ചിന്തിക്കുകയായി !
ഈ യജ്ഞാവസരത്തിൽ അവിടെ പോകുവാൻ കഴിഞ്ഞാൽ അത് തനിക്കു തന്റെ മാതാപിതാക്കളെയും

~10~
സഹോദരിമാരേയും കാണുവാൻ കഴിയും എന്ന ആഗ്രഹമാണ് ദേവിയുടെ മനസ്സിൽ അതിയായ ഉൽസാഹമുണർന്നിരുന്നത്‌.

ദേവി സതിയുടെ ഒഴിച്ചു കൂടുവാൻ ആകാത്ത ഈ ആഗ്രഹം അറിഞ്ഞ ഭഗവാൻ ശിവൻ ദേവി സതിക്ക് പോകുവാനുള്ള അനുമതിയും നൽകുകയും, എന്നാൽ ഭഗവാന്റെ അനുമതിയോടുകൂടി അവിടെ എത്തിയ

~11~
ദക്ഷ പ്രജാപതിയുടെ പുത്രി സതിക്ക് അവിടെ തന്റെ മനസ്സിന് വ്യാകുലനൈരാശ്യം ഉണ്ടാകുകയായിരുന്നു, കാരണം താൻ ആഗ്രഹിച്ചിരുന്നത് പോലുള്ള ആദരവോ, സ്നേഹമോ ഒന്നും തന്നെ ദേവി സതിക്ക് അവിടെ തന്റെ സഹോദരിമാരിൽ നിന്നും അനുഭവമാക്കുവാൻ കഴിഞ്ഞില്ല.

~12~
സ്നേഹം ഉൾക്കൊണ്ട ഒരു വാക്കുപോലും തന്നോട് ശബ്ദിക്കുവാൻ ആരുംതന്നെ കൂട്ടാക്കാതെ തന്നെ കാണുന്നവർ മുഖം തിരിഞ്ഞുള്ള ഒരു അവസ്ഥയായിരുന്നു ദേവിസതിക്ക് അവിടെനിന്നും കിട്ടിയ സ്വീകരണം എന്നത്.

കേവലം തന്റെ മാതാവിൽ നിന്ന് മാത്രമാണ് സ്നേഹമായ ഒരു വാക്ക് അവിടെ തനിക്കു കിട്ടിയത് .
~13~
തന്റെ സഹോദരിമാരുടെ മുന്നിൽ താൻ ഒരു ഉപഹാസമായി എന്ന ഭാവമാണ് പരിജനങ്ങളിലും സഹോരിമാരിൽ നിന്നും തനിക്ക് അവിടെ അനുഭവമായത്. യജ്ഞവേദിയിലെ ഈ പരിസ്ഥിതിക്കുള്ളിൽ തനിക്കുണ്ടായ ഈ മനോദുഃഖംപേറി നിൽക്കുമ്പോൾ മറ്റൊന്ന് കൂടി അവിടെനിന്നും തനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നു.

~14~
എന്തെന്നാൽ സർവ്വ ദിക്കുകളുടെയും നാഥനായ ഭഗവാൻ ശിവനോടുള്ള തിരസ്കാരത്തിന്റെ പ്രഭാവവും അവിടെ നിറഞ്ഞുനിന്നിരുന്നു എന്നത് മാത്രമല്ല പിതാവായ ദക്ഷൻ തനിക്ക് നേർക്ക്‌ ഉപഹാസമാർന്ന വാക്യങ്ങളും ചൊല്ലുകയുണ്ടായി.

~15~
ഇതെല്ലം കണ്ട ദേവി സതിയുടെ ഹൃദയം അത്യന്തം ക്രോധത്താൽ പീഡിതമായി ഉണർന്നുകൊണ്ട് . താൻ ചിന്തിക്കുകയായി ഭഗവാൻ ശിവന്റെ വാക്കുകൾ മാനിക്കാതെ ഞാൻ ഇവിടെവന്നത് തെറ്റായിപ്പോയി . തന്റെ പ്രിയനാഥനായ ഭഗവാൻ ശിവനോടുള്ള അപമാനം തനിക്ക് സഹിക്കുവാൻ കഴിയുന്നതായിരുന്നില്ല.
~16~
ദേവി സതി പിന്നീട് തെല്ലും മടിച്ചില്ല. യോഗാഗ്നി മാർഗ്ഗം തന്റെ രൂപത്തെ അവിടെ ഭസ്മമാക്കുകയാണ് ചെയ്തത് !!!

പ്രീയ പത്നിയോടുള്ള ഉപഹാസവും ജീവത്യാഗവുമറിഞ്ഞ ഭഗവാൻ ശിവൻ പ്രിയ ദേവിയുടെ വിയോഗം. ഒരു വജ്രാഘാതം ഏറ്റവണ്ണമെന്നപോലെ ആയി കൊണ്ട് അത്യന്തം ക്രോധിതനായി ഉണരുകയും

~17~
തന്റെ ഗണങ്ങളെ അവിടേക്ക് പറഞ്ഞയച്ച് പ്രജാപതിയുടെ യജ്ഞം പൂർണ്ണമായും വിധ്വംസമാക്കി മാറ്റുകയും ചെയ്തു.
യോഗാഗ്നിമാർഗ്ഗം തന്റെ ശരീരം ഭാസ്മമാക്കിയ ദേവി സതി അടുത്ത ജന്മം ശൈലരാജനായ ഹിമാലയത്തിന്റെ പുത്രിയായി ജന്മം കൊള്ളുകയുമാണ് ഉണ്ടായത്.
~18~
പാർവതി എന്നും ഹൈമവതിയെന്നുമുള്ള നാമവും ശൈലപുത്രിയായ സതിയുടെ തന്നെയാണ്.

ഉപനിഷത്തുകളിൽ ഒരു കഥാരൂപത്തിൽ ഇത് കൊടുത്തിട്ടുള്ളതുമാണ്. ഹൈമവതീസ്വരൂപമായി കൊണ്ട് ദേവതമാരുടെ ഗർവ്വം നശിപ്പിച്ചു എന്നത്.

ശൈലപുത്രിയായ ദേവിയുടെ വിവാഹവും ഭഗവാൻ ശിവനിൽ അഥവാ ശങ്കരനിൽ ആയിരുന്നു.
~19~
പൂർവ്വജന്മത്തെ പോലെ ഈ ജന്മവും ശിവശക്തിയായിക്കൊണ്ട് നവദുർഗ്ഗകളിൽ പ്രഥമയായ ശൈലപുത്രിദുർഗ്ഗ എന്ന മഹത്വം വളരെ വിശേഷമായ ഒന്നാണ്. ഇന്നേ ദിവസം മാത്രമല്ലാ നിത്യവും പ്രാർത്ഥനയിൽ ഈ സ്തോത്രം ഉപയോഗമാക്കുകിൽ ഇത് മാനവ ജീവിതത്തിൻ മാര്ഗ്ഗത്തെ ഉപകാരമാക്കുന്നതാണ്.

~20~
ധ്യാനം:

വന്ദേ വാംഛിതലാഭായ ചന്ദ്രാർദ്ധകൃത ശേഖരാം
വൃഷാരൂഡാ ശൂലധരാം ശൈലപുത്രി യശസ്വിനിം
പൂർണ്ണേന്ദു നിഭാം ഗൗരി മൂലാധാര സ്ഥിതാം പ്രഥമ ദുർഗ്ഗെ
പടാംബര പരിധാനാം രത്നാകിരീടാ നാമാലങ്കാര ഭൂഷിതാം

~21~
പ്രഭുല്ല വന്ദനാ പല്ലവാധരാം കാതംകപോലാം തുഗ കുചാം
കമനീയാം ലാവന്ണ്യാ സ്നേമുഖി ക്ഷീണമധ്യാം നിതംബനീം

🌺സ്തോത്രം

പ്രഥമ ദുർഗ്ഗാ ത്വംഹി ഭവസാഗര :
ധന ഐശ്വര്യ ദായിനി ശൈലപുത്രി പ്രണമാഭ്യം
ത്രിലോജനനി ത്വംഹി ഹി പരമാനന്ദം പ്രദീയമാൻ
സൗഭാഗ്യാരോഗ്യ ദായനി ശൈലപുത്രി പ്രണമാഭ്യഹം
~22~
ചരാചരേശ്വരി ത്വംഹി മഹാമോഹ : വിനാശിനിം
മുക്തി ഭുക്തി ദായനീം ശൈലപുത്രി പ്രണമാമ്യഹം

🌺രക്ഷാ മന്ത്രം

ഓംങ്കാര : മേ ശിര : പാതു മൂലാധാര നിവാസിനി
ഹീംങ്കാര : പാതു ലലാടെ ബീജരൂപാ മഹേശ്വരി
ശ്രീംങ്കാര പാതു വദനെ ലാവണ്യ മഹേശ്വരി

~23~
ഹുംങ്കാര പാതു ഹൃദയം താരിണീ ശക്തി സ്വഘ്രുത്
ഫട്കാര പാത സർവ്വാംഗെ സർവ്വ സിദ്ധി ഫലപ്രദാ

🌺പ്രാർത്ഥന

സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ

🌺ക്ഷേത്രങ്ങൾ

വാരാണസിയിലെ മർഹിയാ ഘാട്ടിൽ ഒരു ശൈലപുത്രീ ക്ഷേത്രമുണ്ട്.

24/24
ഹിന്ദു ജീവിതശൈലി

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

അറക്കൽ മാധവനുണ്ണി®🇮🇳 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Arakkal_unnii

16 Oct
നവരാത്രി

ഒരു സംവത്സരത്തിലെ ചതുർ നവരാത്രികൾ ശരത്കാല, ചൈത്ര, മാഘമാസ, ആഷാഢനവരാത്രി എന്നിവയാണ്.

ചാതുർമാസ്യത്തിൽ സാധനാപരമായി കടന്നു വരുന്നതാണ് രാമായണപാരായണം, ഓണം, നവരാത്രി, മണ്ഡലവ്രതങ്ങൾ എന്നിവ. മേൽ പറഞ്ഞിരിക്കുന്ന നാല് നവരാത്രികളിൽ ഏറ്റവും പ്രധാന്യമായതാണ് ശരത്കാല നവരാത്രി.

~1~
എന്തുകൊണ്ട് ശരത്കാലപ്രാധാന്യം എന്നതിന് ഉത്തരമിതാണ്,
യുക്തിവിചാരത്താൽജ്ഞാനസമ്പാദനത്തിന്റെ, പ്രപഞ്ചത്തിലെ ഓരോ ജീവനിലേക്കും ജ്ഞാനം നൽകുവാൻ ദേവതകൾ ഉത്സാകരാകുന്ന ദിനങ്ങൾ, സാധകന്റെ ശുദ്ധമായ മനസ്സുപോലെ ശുദ്ധസ്ഫടികമായ ജലം,

~2~
ഇലകൾ പൊഴിയുന്നതു പോലെ കന്മഷം പൊഴിഞ്ഞുപോകുന്നകാലമാണ് ശരത്കാലം. പുതുവിളവെടുപ്പിന്റെ കാലഘട്ടമായും ശരത്കാലത്തെ കരുതാം.

ആശ്വിന മാസത്തിലെ വെളുത്തപക്ഷ
പ്രതിപദത്തിൽ തുടങ്ങിയുള്ള ശൈവ, ശാക്തേയ സമന്വിതമായ ഒമ്പത് രാത്രികൾ, ശൈവതാണ്ഡ കല്പനയുടെ ഒമ്പത് ഭാവങ്ങൾ.

~2~
Read 8 tweets
15 Oct
തെയ്യം ചമയങ്ങളിലൂടെ..(1)
➖➖➖➖➖➖➖➖➖➖➖➖
♥️കുറ്റി ശംഖും പ്രാക്കും♥️

മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, കണിയാൽ ഭഗവതി തുടങ്ങിയ ചുരുക്കം ചില അമ്മ തെയ്യങ്ങൾക്ക് മാത്രമായി ഉപയോഗിച്ച് കാണുന്ന എഴുത്താണ് കുറ്റി ശംഖും പ്രാക്കും.

~1~
കണ്ണിന് മഷി ഇട്ടിരിക്കുന്നത് ചെറിയ
ശംഖായിട്ടാണ് .ശംഖിന്റെ വാൽ വളരെ ചെറുതാണ്.ഇത് കുറ്റിശംഖ് എന്നറിയപ്പെടുന്നു. കണ്ണുകൾക്ക് താഴെയായി ഇരുവശത്തും പ്രാക്കഴുത്ത് കാണാം.
പ്രാവിന്റെ കഴുത്തിന്റെ രൂപം ഉള്ളതിനാൽ പ്രാക്കഴുത്ത് മുള്ള് തുടങ്ങിയ എഴുത്തുകൾ കാണാം.
എന്നാണ് പറയുന്നത്.
~2~
എന്നാൽ ഇന്ന് പലരും പറയുന്നത് പ്രാക്കെഴുത്ത് എന്നാണ്. മൂക്കിന്മേല് ആണ് പ്രാവിന്റെ കൊക്ക് വരുന്നത്. പിന്നെ കവിളുകളിൽ കിളിക്കത്തി,
സാധാരണയായി തായ് പരദേവത സങ്കല്പത്തിൽ ഉള്ള വലിയ മുടി തെയ്യങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ ശംഖും പ്രാക്കഴുത്തും എന്ന എഴുത്തും
~3~
Read 4 tweets
15 Oct
ഡോ.അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹം ഒരിക്കൽ കൂനൂർ സന്ദർശിച്ചു. അവിടെയെത്തിയപ്പോൾ ഭാരതത്തിന്റെ അഭിമാനവും, വീരനായകനുമായ ഫീൽഡ് മാർഷൽ സാം മനേക് ഷാ വാർദ്ധക്യ സഹജമായ അസുഖം മൂലം അവിടെയുള്ള മിലിട്ടറി ഹോസ്പിറ്റലിലാണെന്ന് അദ്ദേഹം അറിഞ്ഞു.

~1~
ഡോ. കലാം മനേക്‌ ഷായെ സന്ദർശിക്കാൻ ആഗ്രഹിച്ചു, അത് മുൻ‌കൂട്ടി നിശ്ചയിച്ചിരുന്നതായ്‌രുന്നില്ലാ. എങ്കിലും ഉടനടി അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

കട്ടിലിന്നടുത്ത്‌, കലാം 15 മിനിറ്റ് മനേക്‌ ഷായുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനും ചെലവഴിച്ചു.

~2~
കലാം പോകുന്നതിനു തൊട്ടുമുമ്പ് മനേക്‌ ഷായോട്‌ ഒരിക്കൽ കൂടി ചോദിച്ചു
"നിങ്ങൾക്ക് സുഖമാണോ? ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും ആവശ്യകത നിറവേറ്റിയാൽ അത്‌ നിങ്ങളെ കൂടുതൽ സന്തോഷവാനാക്കുമോ ?

സാം പറഞ്ഞു "അതെ, സർ ,

~3~
Read 5 tweets
15 Oct
ജ്ഞാനപീഠ ജേതാവും മഹാകവിയുമായ അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 93 വയസ്സായിരുന്നു. രാവിലെ 8.10നു തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കവിയെ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. .
~1~
ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തെന്നു മകൻ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതിയിൽ ആശങ്കയുള്ളതിനാൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിന്നു.

~2~
1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ പാർവ്വതി അന്തർജ്ജനത്തിന്റെയും മകനായി ജനനം .

കുമരനെല്ലൂർ സ്കൂളിലെ പഠനശേഷം കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയേറ്റ് പഠനം .
~3~
Read 9 tweets
13 Oct
ഇസ്ലാം ഉപേക്ഷിച്ച്‌ ഈയിടയ്ക്‌ പാർട്ടി വിട്ട ഒരു മുൻ SDPI ക്കാരൻ നടത്തിയ കുമ്പസാരം. ഞെട്ടാൻ തയ്യാറായിക്കോ!!

എന്താണ് യഥാർത്ഥത്തിൽ sdpi?

മുൻപ് ഉണ്ടായിരുന്ന തീവ്ര ഇസ്ലാമിസ്റ് സംഘടന ആയ NDF നിരോധിക്കപെട്ടപ്പോൾ പോപ്പുലർ ഫ്രണ്ട് നിലവിൽ വന്നു.
~1~
പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടന ആണ് sdpi. യഥാർത്ഥത്തിൽ ഞങ്ങൾ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന ആണ്. ഇത് 99% ലീഗുകാർക്കും 90% sdpi പ്രവത്തകർക്കും അറിയാത്ത വസ്തുത ആണ്. തീവ്രവാദി ആരോപണം ലീഗിന്റെ മേൽ വരാതെ നോക്കുക, അവർക്ക് ബദലായി ആ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ്

~2~
ഞങ്ങളുടെ പാർട്ടിയുടെ പ്രധാന അജണ്ട.

എവിടെ നിന്നാണ് നിങ്ങൾക് പണം വരുന്നത്?

ആദ്യ കാലങ്ങളിൽ പാകിസ്ഥാനിൽ നിന്നാണ് പണം വന്നിരുന്നത് എങ്കിൽ ഇപ്പോൾ അത് കുറഞ്ഞു. ഇപ്പോൾ പ്രധാനമായും സൗദി, ഖത്തർ എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടു കൊല്ലാമായി തുർക്കിയിൽ നിന്നും ..

~3~
Read 29 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!