ഒരുപാട് ജോലി തിരക്കും വ്യക്തിപരമായ കാരണങ്ങളും കൊണ്ട് കുറച്ച് നാളായി ഇവിടെ നിന്ന് മാറി നിൽക്കുകയാണ്. ഇന്നലെ വളരെ disturbing ആയിട്ടുള്ള ഒരു കാര്യം അറിഞ്ഞത് കൊണ്ടാണ് ഈ ഒരു ട്വീറ്റ് ഇടാനായി ലോഗിൻ ചെയ്തത്. ഞാൻ ആണെന്ന് പറഞ്ഞ് ഇന്നലെ ഒരു ഐഡി ഏതോ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇട്ടു.
1/10
കുട്ടിയെ ഉടനെ കോൺടാക്ട് ചെയ്ത് കേസ് കൊടുപ്പിച്ചിട്ടുണ്ട്. ആ പ്രവർത്തി ചെയ്തത് ആരായാലും ആളെ കണ്ട് പിടിക്കാനുള്ള പരിപാടികൾ തയ്യാറായിട്ടുണ്ട്. ഇനി, ഇവിടെ അനോണി ആയി നിൽക്കാൻ പലർക്കും പല കാരണങ്ങളും കാണും. അത് ഒരു weakness ആയി കണ്ട് ഭീഷണിപ്പെടുത്തുന്നത് വളരെ ചീപ്പ് പരിപാടിയാണ്.
2/10
ഫോട്ടോ ഇട്ടത് ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ ആ കുട്ടിയുടെ പേര് ഇവിടെ പറഞ്ഞത് കൃപ ആണ്. ഇരവാദം പറയുന്ന ഇതേ ആളാണ് ഒരു പെൺകുട്ടിയെ "ബാർ പാട്ടുകാരി, നക്കാൻ കൊടുക്കുന്നവൾ, മൂത്ത് നരച്ചു കെട്ടാതെ നിൽക്കുന്നവൾ, കണ്ടാൽ പട്ടി കഞ്ഞി കുടിക്കാത്തവൾ" etc പറഞ്ഞത്.
3/10
ഒരു ഏണിയും പാമ്പും ട്വീറ്റ് ഇട്ടിട്ടുണ്ട് ഞാൻ. പല തവണ കളിയാക്കി ട്വീറ്റ് ഇട്ടിട്ടുണ്ട് എന്നല്ലാതെ അവരെ മോശമായ ഭാഷയിൽ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും അവരുടെ ദേഷ്യം അടങ്ങാതെ പേരും, ജോലി ചെയ്യുന്ന കമ്പനിയും എന്ന് പറഞ്ഞ് ഏതോ ഒരു കുട്ടിയുടെ details ഇവിടെ ഇട്ടു.
4/10
ആരും ആയിക്കോട്ടെ, അത് ട്വീറ്റും ചെയ്തു. ഇതൊന്നും പറഞ്ഞ് സോൾവ് ചെയ്യാൻ ഒന്നുമല്ല. ഇവിടെ നടന്ന കാര്യങ്ങള് എല്ലാവരും അറിയണം എന്ന് തോന്നി പറയുന്നതാണ്. എല്ലാവർക്കും ഉണ്ടല്ലോ വീട്ടിൽ അമ്മ, പെങ്ങൾ, മകൾ എല്ലാം. നിങ്ങളുടെ മകളുടെ ഫോട്ടോയോ അവളുടെ പേരോ കമ്പനിയോ ആയിരുന്നെങ്കിലോ?
5/10
ഇവിടെ വരുന്നത് രാഷ്ട്രീയം പറയാൻ ആണ്. എൻ്റെ "ഗാങ്" അഥവാ "പാവടകൾ" എന്ന് പറയുന്ന ഇതേ ആൾക്കാരാണ് പണ്ട് മുതലേ ഇവിടെ കൂടെ ഉള്ളത്. എന്ത് ദേഷ്യത്തിൻ്റെ പേരിൽ ആയാലും ഒരാളും ആരുടെയും പേരോ നാടോ പുറത്ത് പറഞ്ഞിട്ടില്ല. സ്വാഭാവികമായും അവർ എന്നെ സപ്പോർട്ട് ചെയ്യും.
6/10
തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറഞ്ഞ് എന്നെ തിരുത്താറുമുണ്ട്. ആ ഒരു ബന്ധം അറിയണമെങ്കിൽ അതുപോലെ ഉള്ള സുഹൃത്തുക്കളും ഏട്ടൻമാരും വേണം. അല്ലെങ്കിൽ "പാവാട" ആയിട്ടെ തോന്നൂ. ഇതെല്ലാം കൃപയെ മാത്രം ഉദ്ദേശിച്ച് ഒന്നും പറയുന്നതല്ല. ത്രെഡ് എഴുതി എന്ന അടുത്ത ഇരവാദം വേണ്ട.
7/10
ഇവിടെ പലരെയും ഉദ്ദേശിച്ച് തന്നെ ആണ്. ഇന്നലെ ആ ഫോട്ടോ വന്നപ്പോൾ അത് ചെയ്തവനെ പറയുന്ന പകരം അന്ത ഭയം ഇരുക്കണം എന്ന് ഡയലോഗ് അടിച്ചവരെയും ചേർത്താണ് പറയുന്നത്. ഒരു കൊല്ലം മുന്നേ ഇവിടെ ഒരു അടി നടന്നു സംഘികൾ തമ്മിൽ. അതോടെ അതെല്ലാം വിട്ടതാണ്. ഇനിയും കുത്തിപ്പൊക്കാൻ താൽപ്പര്യം ഇല്ല
8/10
എന്നോടുള്ള വൈരാഗ്യം അങ്ങനെ ഇരിക്കട്ടെ.. അത് എൻ്റെ കൂട്ടുകാരോടോ, ഏതെങ്കിലും പെൺകുട്ടികളോടോ കാണിക്കരുത്. ഒരേ സംസ്കാരം ആണ് ഫോളോ ചെയ്യുന്നതെങ്കിൽ ഇമ്മാതിരി പരിപാടി ആരായാലും നിർത്തണം. നിങ്ങള് അടി ഉണ്ടാക്കിക്കോ, തെറി വിളിച്ചോ, ട്രോൾ ഇറക്കിക്കോ.
9/10
പക്ഷേ ഈ ട്വിറ്ററിന് വെളിയിൽ ഒരു ജീവിതം ഉണ്ട്. നമുക്ക് എല്ലാവർക്കും. അത് നശിപ്പിക്കരുത് ഏത് പെണ്ണിൻ്റെ ആയാലും ആണിൻ്റെ ആയാലും.

അടി കൂടാൻ അല്ല. ഈ ത്രെഡ് കോട്ട് ചെയ്ത് അടി ഉണ്ടാക്കാൻ വരുന്നവർക്ക് മറുപടി തരാനും ഉദ്ദേശിക്കുന്നില്ല. കാര്യങ്ങള് വ്യക്തമാക്കി എന്ന് മാത്രം.
10/10
ഇതെല്ലാം പറഞ്ഞിട്ട് ഞാൻ മാത്രം ഡീസൻ്റ് ആണെന്നും ഞാൻ പറയുന്നില്ല. എനിക്കും ദേഷ്യവും, frustration ഉം എല്ലാം ഉണ്ട്. പക്ഷേ അത് കാണിക്കേണ്ട രീതി ഇതല്ല എന്ന് മാത്രം. Social media is not reality. Don't take it too personally 🙂

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with ɪɴᴋᴏꜱʜɪ🇮🇳

ɪɴᴋᴏꜱʜɪ🇮🇳 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @inkoshi_

31 Jan
"റാം ഭക്ത്" ഗോപാലിന്റെ ജാമിയ വെടിവെപ്പ് കഥ ഒരു ഗൂഢാലോചന ആണോ?
🔴🔴🔴🔴🔴

ഷഹീൻ ഭാഗിൽ നടക്കുന്ന ഇസ്ലാമിക അക്രമങ്ങൾ ഡൽഹി ഇലക്ഷനിൽ ബിജെപിക്ക് ഉപകാരപ്പെടും എന്ന സത്യം മാധ്യമങ്ങളെ വല്ലാതെ അലട്ടിയിരുന്നു. ഇതിനെ സംബന്ധിച്ച് ചില ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നോക്കാം.
1/13
➡️ജാമിയ യൂണിവേഴ്സിറ്റിക്ക് പുറത്ത് വെടിവെയ്പ്പ് നടത്തിയതിന് റാം ഭക്ത് ഗോപാൽ എന്നയൊരാളെ അറസ്റ്റ് ചെയ്തു.

➡️ മുദ്രാവാക്യങ്ങൾ അവ്യക്തം.

➡️ ഉദ്ദേശം: തിരംഗ യാത്രയിൽ ഇസ്ലാമിസ്റ്റുകൾ കൊന്ന ചന്ദൻ ഗുപ്ത എന്നയാളുടെ ജീവന് പകരം ചോദിക്കൽ (മീഡിയ റിപ്പോർട്ട്)
2/13
➡️വെടിവെയ്പ്പ് നടന്ന ഉടനെ ലിബറലുകൾ അനുരാഗ് ഠാകുറിനെ കുറ്റപ്പെടുത്താൻ തുടങ്ങി.

കാരണം?

➡️ഒരു റാലിയിൽ അനുരാഗ് ഉയർത്തിയ മുദ്രാവാക്യം ആണ് "ദേശ് കേ ഗദ്ദാറോ കോ, ഗോലി മാറോ സാലോ കോ"

ഷഹീൻ ഭാഗിലെ പ്രശ്നങ്ങളുടെ മാസ്റ്റർ ബ്രേയ്ൻ ഷർജീൽ ഇമാം പിടിയിലായതോടെ ഇസ്ലാമിസ്റ്റുകൾ പ്രശ്നത്തിലാണ്.
3/13
Read 13 tweets
2 Oct 19
ഗാന്ധി വധം - ഭാഗം 1
---------------------
(കടപ്പാട്)

വളരെ പ്രാധാന്യം ഉള്ളതും എന്നാൽ വളരെ നിഗൂഢവുമായ ഒരു കേസ് ആണ് ഗാന്ധി വധം. ഗോഡ്സെ എന്ന ഒരു "ഹിന്ദു" ഒറ്റക്ക് ആയിരുന്നോ ഗാന്ധിജിയെ കൊലപ്പെടുത്തിയത്? ഇൗ കേസിൽ വേറെ പേരുകൾ മറച്ച് വെക്കപ്പെട്ടിട്ടുണ്ടോ?

ഉണ്ടെങ്കിൽ ആര്❓എന്തിന്?
1/10
രാഷ്ട്രപിതാവ് മരിച്ചു വീണിട്ടും ഫോറൻസിക് ടെസ്റ്റുകൾ പോലും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ കൊലയാളി എന്ന് ഗോഡ്സെയെ ഒറ്റയടിക്ക് മുദ്ര കുത്തുകയായിരുന്നു.

പക്ഷേ ഗാന്ധിയുടെ ശരീരത്തിൽ നിന്ന് കിട്ടിയ 3 ബുള്ളറ്റിൽ 2 എണ്ണം ഗോഡ്സെ ഏറ്റു പറഞ്ഞു. മൂന്നാമത്തേത് ആരാണ് ഷൂട്ട് ചെയ്തത്❓
2/10
ഗാന്ധി വധം നടന്ന സമയത്ത് ഗാന്ധിയുടെ ഇരുവശവും നടന്ന ആൾക്കാരുടെ മൊഴി എടുക്കാൻ കോടതി തയ്യാറായില്ല. എന്തുകൊണ്ട്❓

ഇനി, കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം. താഴെ കാണുന്ന FIR പ്രകാരം ബിർള ഹൗസ് റൂം നമ്പർ 3 ൽ ആയിരുന്നു ഗാന്ധിജി.
3/10
Read 10 tweets
15 Aug 19
🔴സംഘികൾ എന്തിന് രാഷ്ട്രീയം പറയുന്നു🔴

കേരളത്തെ വളരെ മോശമായി ബാധിച്ചിരിക്കുന്ന പ്രളയ സമയത്ത് സംഘികൾ രാഷ്ട്രീയം പറയുന്നു എന്ന പരാതി ധാരാളം കേട്ടു.

കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു പ്രതിഭാസമാണ് സിപിഎം. നിങ്ങളിൽ എത്ര പേർക്ക് മറ്റ് സംസ്ഥാനങ്ങളിലെ പ്രളയത്തെ കുറിച്ചറിയാം?
1/15
മറ്റു സംസ്ഥാനങ്ങളിൽ ഇതിലും മോശം അവസ്ഥയിൽ ആണ് കാര്യങ്ങൾ. ബിജെപി ഒരു വല്യ പാർട്ടി ആയതുകൊണ്ടും ഞങ്ങൾക്ക് കേരളം അല്ലാതെ ബാക്കി സംസ്ഥാനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ടും ഞങൾ ആ വാർത്തകളും വായിക്കാറുണ്ട്.

അവിടത്തെ ദുരവസ്ഥ നിങ്ങൾക്ക് അറിയാമോ? ഇൗ വീഡിയോ കണ്ട് നോക്കൂ..
2/15
ശരിയാണ്, നമ്മൾ വളരെ ദുഃഖകരമായ ഒരു അവസ്ഥയിൽ ആണ് ഇപ്പൊൾ. എന്ന് വെച്ച് 24 മണിക്കൂറും കേരളത്തിലെ പ്രളയത്തെ കുറിച്ച് തന്നെ ട്വീറ്റ് ചെയ്യണം എന്ന വാശി എന്താണ്? വേറെ എന്തെങ്കിലും ട്വീറ്റ് ചെയ്താൽ ഉടനെ അത് ഒരു വല്യ അപരാധമായി. ഒരു ഉദാഹരണം പറയാം.

3/15
Read 16 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!