പൊതു ജനം അറിയേണ്ടുന്ന ഒരു വസ്തുത ആണ് താഴെ വിവരിക്കുന്ന ആശയം എങ്കിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ എത്തിക്കാൻ ശ്രമിക്കണം അല്ലാ എങ്കിൽ ഇവിടെ വച്ചു മറന്നേക്കുക.
പുതിയ നിയമ സഭ തിരഞ്ഞെടുപ്പ് അടുക്കുന്നു. MLA ആകാനും മന്ത്രി ആകാനും രാഷ്ട്രീയ പ്രബുദ്ധർ ഓട്ടം തുടങ്ങി.
~1
ഒപ്പം തന്നെ MLA യുടെയും മന്ത്രിയുടെയും പേർസണൽ സ്റ്റാഫ് എന്ന (ഒരു നിശ്ചിത അടിസ്ഥാന യോഗ്യതയോ പ്രായ പരിധിയോ ഇല്ലാത്ത ) വിഭാഗത്തിൽ കടന്നു കൂടാനുള്ള രാഷ്ട്രീയ അഭ്യൂദയ കാംഷികളുടെയും പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
പേർസണൽ സ്റ്റാഫ് എന്ന വിഭാഗത്തിന് വ്യക്തമായ നിയന്ത്രണം അനിവാര്യം ആണ്.

~2
ഓരോ MLA ക്കും മന്ത്രിക്കും അവർ ആവശ്യപ്പെടുന്ന പേർസണൽ സ്റ്റാഫിനെ നിയമിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഒറ്റ വിത്യാസം മാത്രം ആഗ്രഹിക്കുന്നു. ഈ പേർസണൽ സ്റ്റാഫ് എല്ലാവരും നിലവിൽ സംസ്ഥാന സർവീസിൽ ഉള്ളവർ ആയിരിക്കണം എന്ന് മാത്രം.

~3
അങ്ങനെ ആകുമ്പോൾ അവർക്ക് പ്രത്യേക ശമ്പളം വേണ്ട, 2 കൊല്ലം സേവനം കഴിഞ്ഞ് മരണം വരെ പെൻഷനും കൊടുക്കേണ്ട. ആവശ്യത്തിന് സ്റ്റാഫിനെ ഓരോ വകുപ്പിൽ നിന്നും ഡെപ്യൂറ്റേഷൻ വ്യവസ്ഥയിൽ ഈ വിഭാഗത്തിലേക്കു നിയമിച്ചാൽ മതി.
~4
കാലാവധി കഴിഞ്ഞ് നിയമ സഭ പിരിയുമ്പോൾ പേർസണൽ സ്റ്റാഫ് അവരവരുടെ വകുപ്പുകളിലേക്ക് തിരികെ പോകുകയും ചെയ്യും. ഖജനാവിന് യാതൊരു ബാധ്യതയും അധികമായി വരുന്നുമില്ല. അതിലുപരി ആയി യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരുത്തൻ സംസ്ഥാനത്തുള്ള IAS, IPS, IRS, ICS, IFS പോലുള്ള ഉന്നതപദവി നേടിയ
~5
മുതിർന്ന
ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന വൃത്തികെട്ട പ്രവണത നിർത്താം.
അതുപോലെ തന്നെ സർക്കാർ നിയന്ത്രണത്തിലുള്ള കോർപറേഷൻ, ബോർഡ്, അതോറിറ്റി പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തു നിലവിൽ സർവീസിൽ ഉള്ള IAS, IPS, IFS, IRS, ICS റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ നിയമിക്കണം,
~6
80 ഉം 85 ഉം വയസ്സുള്ള മൃത പ്രായക്കാരെ ഒരു മാനദണ്ഡങ്ങളും ഇല്ലാതെ അവരോധിക്കുന്നത് നിർത്തുകയും വേണം.
30 വയസ്സുള്ള ഒരു രാഷ്ട്രീയക്കാരൻ 3 കൊല്ലം മന്ത്രിയുടെ പേർസണൽ സ്റ്റാഫ് ആയി ജോലി ചെയ്താൽ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ആയുഷ്കാലം പെൻഷൻ ! എന്തൊരു അന്യായമാണിത് .
~7
സംസ്ഥാന സർവീസിൽ 28 കൊല്ലം സേവനം ചെയ്ത ഒരു ഉദ്യോഗസ്ഥന് കിട്ടുന്നതിന് തുല്യ തുക പെൻഷൻ ഇങ്ങനെ സർവീസിൽ കയറിപ്പറ്റുന്നവർ കൈപ്പറ്റുന്നു. ഈ വിരോധാഭാസം നീക്കാൻ കൂടിയാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

~8
*കാണുന്നവർ വായിച്ചിട്ടു പ്രചരണം നടത്തേണ്ട വസ്തുതകൾ ആണെന്ന് വ്യക്തമായ ബോധ്യം വന്നാൽ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പ്രചരിപ്പിക്കുക.*

9/9

©

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

അറക്കൽ മാധവനുണ്ണി®🇮🇳 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Arakkal_unnii

22 Feb
.1) *കാലടി സർവ്വകലാശാലയിൽ ഏത്‌ നേതാവിന്റെ ഭാര്യക്കാണ്‌ അസിസ്റ്റന്റ്‌ പ്രഫസർ ആയി നിയമനം ലഭിച്ചത്‌ ?*
2) *സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണ പദാർത്ഥം ഏത്‌ ?*
3) *സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രതിമാസ ശമ്പളം എത്ര?*
Read 20 tweets
19 Feb
ഗുരുജി...

1906 ഫെബ്രുവരി 19 ന് ആണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന മാധവ സദാശിവ ഗോള്‍വള്‍ക്കര്‍ എന്ന ഗുരുജിയുടെ ജനനം. അച്ഛന്‍ സദാശിവ ഗോള്‍വള്‍ക്കര്‍, അമ്മ ലക്ഷ്മിഭായ്. സ്‌കൂള്‍ വിദ്യാഭ്യാസമില്ലായിരുന്നുവെങ്കിലും

~1 Image
സംസ്‌കാരസമ്പന്നയായ സ്ത്രീയായിരുന്നു ലക്ഷ്മിഭായ്. ചെറുപ്പത്തില്‍ അമ്മയില്‍ നിന്നുമായിരുന്നു ഗുരുജി സംസ്‌കാരത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഗുരുജി എന്ന പേര് കാശി ഹിന്ദു മഹാവിദ്യാലയത്തില്‍ ജന്തുശാസ്ത്രത്തില്‍ അധ്യാപകനായിരുന്ന സമയത്ത് ലഭിച്ചതായിരുന്നു.
~2
ചെറുപ്പത്തിലേ അതിബുദ്ധിമാനായിരുന്നു മധു. പതിനൊന്നാം വയസ്സില്‍ ബാലഘട്ടില്‍ ഒരു മേള നടത്തിയപ്പോള്‍ പ്രസംഗമത്സരത്തില്‍ ഒന്നാമതതെത്തിയത് മാധവനായിരുന്നു. പനി പിടിപെട്ട അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ അമൃതിനു പകരമായിരുന്നു മാധവന്‍ പങ്കെടുത്തത്.

~3
Read 14 tweets
15 Feb
രവിശങ്കർ എസ് നായർ ✍️

സുനിൽ പി. ഇളയിടത്തിന് ഒരു തുറന്ന കത്ത്

മഹാഭാരതം-സാംസ്കാരിക ചരിത്രം എന്ന താങ്കളുടെ പുസ്തകത്തെക്കുറിച്ചും, താങ്കളുടെ സർവകലാശാലയിൽ പിന്തുടർന്നുവരുന്ന ഗവേഷണ സമീപനങ്ങളെക്കുറിച്ചുവരെയും ഒരു വൻ വിവാദമുണ്ടായിട്ടും താങ്കൾ നിശ്ശബ്ദത പാലിക്കുന്നു എന്നത്

~1
വിചിത്രമായി തോന്നുന്നതായി പലരും പറയുകയുണ്ടായി. താങ്കളുടെ മഹാഭാരത പഠനത്തെക്കുറിച്ച് ഞാൻ ഉയർത്തിയ ആരോപണങ്ങൾക്ക് ആ പുസ്തകം വായിച്ച ആർക്കു വേണമെങ്കിലും മറുപടി പറയാവുന്നതേ ഉള്ളൂ എന്നതിനാൽ, താങ്കളുടെ മറുപടിക്ക് പ്രത്യേക സാംഗത്യമൊന്നുമില്ല എന്നാണ് കരുതേണ്ടത്.
~2
എന്നാൽ പുസ്തകത്തിനു പുറത്തേക്കു വ്യാപിച്ചുനിൽക്കുന്ന ചില സാഹചര്യങ്ങൾ കാരണം താങ്കളുടെ പ്രതികരണത്തിന് ഇപ്പോൾ വളരെ പ്രാധാന്യമുണ്ട്. ഞാനുയർത്തിയ ആരോപണങ്ങളെ ചെറുക്കാനായി കേരളത്തിലെ അധ്യാപക സമൂഹത്തിലെ വലിയൊരു വിഭാഗവും, താങ്കളുടെ പ്രഭാഷണങ്ങളുടെ ആരാധകരായ പൊതുസമൂഹത്തിലെ

~3
Read 25 tweets
14 Feb
നീലബ്ധിവീചി പരിസേവിത പുണ്ണ്യഭൂമീ
ശൈലാധിരാജ പരിശോഭിത ദേവഭൂമീ
ഈ ഹിന്ദുഭൂമി ഭുവനത്രയ പൂജ്യയായി-
ത്തീരാന്‍ ജപിക്ക പരിപാവന സംഘമന്ത്രം

സമ്പൂര്‍ണ വൈഭവമുയര്‍ന്നു ജഗദ്ഗുരുത്വം
കൈവന്നിരുന്ന പരമോന്നത ഹിന്ദുരാഷ്ട്രം
ആചന്ദ്രതാരമണയാത്ത കെടാവിളക്കായ് –
ത്തീരാന്‍ ജപിക്ക പരിപാവന സംഘമന്ത്രം

~1
പാരിന്നു പണ്ടുമുതലേ വഴികാട്ടിവന്ന
നാടിന്നെഴും പരമദീനതയിന്നു കാണ്‍കെ
നോവുന്നു ചിത്തമണുവെങ്കിലഖണ്ഡഭക്തി-
പൂര്‍വ്വം ജപിക്ക പരിപാവന സംഘമന്ത്രം

~2
ഹിന്ദുക്കള്‍ തന്‍ വിഘടിതസ്ഥിതി വേരറുക്കാന്‍
അത്യന്തസംഘടിത ശക്തി പരം വളര്‍ത്താന്‍
നാമാവശേഷ ‘സ്വയമേവ മൃഗേന്ദ്രഭാവം’
നേടാന്‍ ജപിക്ക പരിപാവന സംഘമന്ത്രം

~3
Read 6 tweets
9 Feb
ഇതാ മറ്റൊരു അട്ടിമറിയുടെ കഥ

സുനിൽ പി ഇളയിടം ഉള്‍പ്പെടെയുള്ളവര്‍ 1997ല്‍ അധ്യാപകരായതും ഇന്‍റര്‍വ്യൂ ബോര്‍ഡ് നടത്തിയ അട്ടിമറിയിലൂടെ....

വിവരാവകാശ രേഖകൾ സംസാരിക്കുന്നു

~1
1997 ൽ കാലടി യൂണിവേഴ്സിറ്റിയിൽ മലയാളം അസി.പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ...

211 പേരാണ് അപേക്ഷ കൊടുത്തത്....അപേക്ഷിച്ചവരിൽ പകുതിപ്പേരും അധ്യാപനപരിചയമുള്ളവരും പലകോളേജുകളിൽ പഠിപ്പിക്കുന്നവരും PhD നേടിയവരുമായിരുന്നു....

~2
എന്നാൽ ആർക്ക് കൊടുക്കണം എന്നതിനെക്കുറിച്ച് നേരത്തെ തീരുമാനം എടുത്തവരായിരുന്നു ഇവർ...മികച്ച ഉദ്യോഗാർഥികളെ ഒഴിവാക്കാൻ എത്തിയത് ഇൻ്റർവ്യൃബോർഡിൻ്റെ രൂപത്തിലായിരുന്നു.... ഇന്ന് മലയാള സാഹിത്യത്തിൽ അറിയപ്പെടുന്നവർ തന്നെയായിരുന്നു...ഈ അഭിമുഖത്തിന് ചുക്കാൻ പിടിച്ചത്.
~3
Read 13 tweets
7 Feb
അഹിംസ എന്ന സങ്കല്പം ബുദ്ധൻ കൊണ്ടുവന്നതല്ല. ബുദ്ധൻ അതിനു കൂടുതൽ പ്രാമുഖ്യം നൽകി എന്നേയുള്ളൂ - അത് അക്കാലത്ത് ജനശ്രദ്ധ നേടി (വ്യവസായ വിപ്ലവത്തിനുശേഷം മുതലാളിത്തം വികസിച്ചപ്പോൾ പെട്ടെന്ന് കമ്മ്യൂണിസത്തിന് ജനപ്രിയത ലഭിച്ചതുപോലെ).

~1
ഭാരതീയസംസ്കാരത്തിൽ സർവ്വസംഗ പരിത്യാഗികൾക്ക് വിധിച്ചിട്ടുള്ളതാണ് അഹിംസ. താമസ, രാജസവൃത്തികളിൽ ഏർപ്പെടുന്നവർക്ക് അല്ല. രാജാവും കൃഷിക്കാരനും കച്ചവടക്കാരനും ഗൃഹസ്ഥനും ഒക്കെ അഹിംസ ജപിച്ചു കൊണ്ടിരുന്നാൽ നാട് മുടിയും.
~2
എല്ലാവരും സാത്വിക സന്യാസിമാർ ആവുന്ന ബുദ്ധധർമ്മം പ്രായോഗിക ജീവിതത്തിൽ അസാദ്ധ്യമാണ്. ആണും പെണ്ണും ചേരാതെയിരുന്നാൽ വംശം കുറ്റിയറ്റുപോകും. എല്ലാവരും സന്യാസിമാരാവുന്ന #ബുദ്ധമതം ഹൈന്ദവപാരമ്പര്യത്തിൽ നിന്ന് അടർന്നുമാറി ഭാരതത്തിൽനിന്ന് പോകാൻ കാരണം ഈ അപ്രായോഗികതയാണ്.
~4
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!