ഇന്ത്യൻ ഇതിഹാസകാവ്യമായ രാമായണത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് ചില കഥാമുഹൂർത്തങ്ങൾ craftfully ആധുനിക യുഗത്തിലേക്ക് mold ചെയ്തു ഒരു പുതിയ ഇതിഹാസം രചിക്കുകയായിരുന്ന RRR എന്ന പുതിയ ചിത്രത്തിൽ SS Rajamouli ചെയ്തതു. Spoiler ആയതിനാൽ ചിത്രം കണ്ടവർ മാത്രം തുടർന്ന് വായിക്കുക(1/10) #RRRreview
രാമായണത്തിലെ ആരണ്യകാണ്ഡം തൊട്ടു യുദ്ധകാണ്ഡം വരെയുള്ള ചില സന്ദർഭങ്ങളാണ് കഥയ്ക്കായി ഉപയോഗിച്ചത്. ആരണ്യ കാണ്ഡത്തിൽ സീതയെ രാവണൻ ബലപൂർവം പുഷ്പകവിമാനത്തിൽ പിടിച്ചിരുത്തിലങ്കയിലേക്കു യാത്രയാകുന്നു. ഇവിടെ അത് മല്ലിയെ പിടിച്ചു കൊണ്ട് പോകുന്ന ബ്രിട്ടീഷ് ഗവർണർ സ്കോട്ട് ആയി മാറുന്നു (2/10)
അല്ലൂരി സീത രാമരാജുവിന്റെ പിതാവിനോടുള്ള വാഗ്ദാനവും അത് പാലിക്കാൻ എത്ര കഷ്ടപ്പാടും സഹിക്കാനുള്ള മനോഭാവവും, അച്ഛന്റെ വാക്കുപാലിക്കാനായി മഹാത്മാവായ രാമൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിൽ പോകാൻ തയ്യാറാകുന്ന സംഭവങ്ങളുടെ റഫറൻസ് ആണ്. (3/10)
മല്ലിയെ അന്യോഷിച്ചുള്ള കോമരം ബീമിന്റെ ഡൽഹിയിലേക്കുള്ള യാത്രയും, കർമ്മ നിരതനായ അല്ലൂരി സീത രാമരാജു എന്ന പോലീസ് ഓഫീസറുമായുള്ള കണ്ടുമുട്ടലും സഹൃദവും കിഷ്കിന്ധാകാണ്ഡത്തിന്റെ ആവിഷ്ക്കാരമാണ്. (4/10)
മുസ്ലിം വേഷത്തിൽ ഡൽഹിയിൽ കറങ്ങിത്തിരിയുന്ന കോമരം ബീമും, സീത രാമ രാജുവും തമ്മിലുള്ള സഹൃദം രാമനും ഹനുമാനും തമ്മിലുള്ള പമ്പാ സരസ്സിൽ വെച്ചുള്ള കൂട്ടിമുട്ടലും, സഹൃദ ബന്ധത്തിന്റെ പുനരാവിഷ്ക്കരമായിരുന്നു. (5/10)
ബീമിന്റെ രക്ഷ പോലും രാമായണത്തിൽ നിന്നുള്ള റഫറൻസ് ആണു. "അച്ഛനായദേവേന്ദ്രൻ കൊടുത്ത നൂറു പൊന്താമരകൾ കൊരുത്ത മാല എപ്പോഴും ബാലിയുടെ കഴുത്തിലുണ്ടാകും. ഇന്ദ്രന്റെവരപ്രസാദത്താൽ എതിരാളിയുടെ പകുതി ശക്തി ബാലിയിൽ വന്നു ചേരും". (6/10)
സുഗ്രീവനും ഹനുമാനും ശ്രീരാമനുമായി അഗ്നി കൊളുത്തി സഖ്യം ചെയ്യുന്ന സന്ദർഭം കിഷ്കിന്ധാകാണ്ഡത്തിൽഉണ്ട്. RRR-ന്റെ ഇന്റർവെൽ പഞ്ച് ആ കഥാവസരം ആണെന്ന് പറയാം. (7/10)
സുന്ദരകാണ്ഡത്തിലെ ലങ്കാദഹനത്തിന്റെ ആവിഷ്കാരമായിരുന്നു ഭീമിന്റെ ഗവർണറുടെ കൊട്ടാരത്തിലുള്ള രൗദ്രമായ ആക്രമണം. (8/10)
Climax=യുദ്ധകാണ്ഡം. അപ്പോഴേക്കും അല്ലൂരി സീതരാമരാജു, ശ്രീരാമനായി മാറുന്നുണ്ട്. അക്രമാസക്തനുമായ ശ്രീരാമനെയും ഹനുമാനെയും നമുക്ക് കാണാനാവുക.അമ്പും വില്ലും ഉപയോഗത്തിലൂടെയും വസ്ത്രത്തിലൂടെയും നീണ്ട മുടികളിലൂടെയും ശ്രീരാമന്റെ ref ഈ രംഗങ്ങളിൽ വ്യക്‌തമാക്കുന്നുണ്ട്. (9/10)
പുനരാവിഷ്കരണത്തിൽ മാത്രം ഇത്രയും മാസ്സും ദൃശ്യ ഭംഗിയും സംവിധായകനു കൊണ്ട് വരൻ സാധിച്ചെങ്കിൽ, ഒറിജിനൽ ഇതിഹാസം രാജമൗലി സംവിധാനം ചെയ്താൽ, തീർച്ചയായും അതൊരു വേൾഡ് ക്ലാസ് പ്രോഡക്റ്റ് തന്നെ ആയിരിക്കും. (10/10)