പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ വരാന്‍ പോകുന്നത് ടിൽറ്റിംഗ് സാങ്കേതികവിദ്യയാണ് 🚅
2025 ൽ ടിൽറ്റിംഗ് ട്രെയിൻ സാങ്കേതിക വിദ്യയുള്ള ആദ്യ വന്ദേ ഭാരത് ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കും
100 വന്ദേ ഭാരത് ട്രെയിനുകൾ ഈ ടിൽറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കും
2/13
വന്ദേ ഭാരത് ട്രെയിനുകളിൽ ടിൽറ്റിംഗ് സാങ്കേതികവിദ്യ വരുന്നതോടെ, യാത്രാസുഖം മെച്ചപ്പെടുത്തുന്നതിനും വളവുകളിൽ മണിക്കൂറില്‍ പരമാവധി 160 km വേഗത്തിലും, നേരെയുള്ള ട്രാക്കിൽ പരമാവധി വേഗതയായ 180 km (വന്ദേ ഭാരത് V3 പതിപ്പില്‍ 220 km പരമാവധി വേഗത) കൈവരിക്കുന്നതിനും സഹായിക്കും
3/13
എന്താണ് ടിൽറ്റിംഗ് ട്രെയിൻ..?🚄
വളവുകളുള്ള റെയിൽ പാളങ്ങളിൽ ട്രെയിനിന് വേഗത കൂട്ടാൻ സഹായിക്കുന്ന സംവിധാനമാണ് ടിൽറ്റിംഗ് സാങ്കേതികവിദ്യ,
വളവുകളുള്ള റോഡിൽ ഒരു സ്പോര്‍ട്സ് ബൈക്ക് ഓടിക്കുന്നത് പോലെ, ഉയർന്ന വേഗതയിൽ വളവുകൾ കൈകാര്യം ചെയ്യാൻ ട്രെയിനുകളെ ഈ സാങ്കേതികവിദ്യ സഹായിക്കും
4/13
ഹൈ-സ്പീഡ് ട്രെയിനുകൾളിലെ യാത്രാസുഖം തടസ്സപ്പെടാതിരിക്കാൻ നേരായ ട്രാക്കോ വലിയ വളവുകൾ ഇല്ലാത്ത ട്രാക്കുകളോ ആവശ്യമാണ്, അതിവേഗ ട്രെയിനുകൾ വലിയ വളവുകളുള്ള ട്രാക്കിലൂടെ വേഗത്തില്‍ പോകുമ്പോള്‍ ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റിൽ ഞെരുക്കം അനുഭവപ്പെടുകയും
5/13
ട്രെയിനിലെ നിൽക്കുന്ന യാത്രക്കാർക്ക് അവരുടെ ബാലൻസ് നഷ്ടപ്പെടുകയും, ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറുകയോ വലിയ അപകടം സംഭവിക്കുകയോ ചെയ്യും,
അങ്ങനെ സംഭവിക്കാതിരിക്കാൻ സാധാരണയായി ട്രെയിനുകൾ വളവുകളിൽ വളരെ വേഗത കുറച്ച് ഓടിക്കുകയാണ് പതിവ്.
6/13
ട്രാക്കിൽ മാറ്റം വരുത്താതെ തന്നെ കോച്ചിന്റെ സൂപ്പർ സ്ട്രക്ചർ ടിൽറ്റിംഗ് ചെയ്യാൻ അനുവദിക്കുന്ന രൂപകൽപ്പനയിലാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.
ട്രെയിൻ വേഗതയിൽ ഒരു വളവ് ചുറ്റിക്കറങ്ങുമ്പോഴും
കൊടും വളവുകളിൽ ചെരിഞ്ഞ് ഓടിക്കുമ്പോൾ യാത്രക്കാർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടും
7/13
അപകടവും കുറയ്ക്കാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.
അത്തരം ട്രെയിനുകളാണ് ടിൽറ്റിംഗ് ട്രെയിനുകൾ.
ടിൽറ്റിംഗ് കോച്ചുകൾക്ക് പ്രത്യേക സസ്പെൻഷൻ ഫീച്ചറുകൾ ഉണ്ട്, ഇത് വളവുകളിൽ വേഗത്തില്‍ ചരിഞ്ഞുപോകാൻ ട്രെയിനുകളെ കൂടുതല്‍ പ്രാപ്തമാക്കുന്നു.
8/13
വളവുകളിൽ ചെരിയുമ്പോൾ യാത്രക്കാർക്ക് അനുഭവപ്പെടുന്ന ഫോഴ്സ് കുറയ്ക്കുന്നു, സാധാരണ സസ്‌പെൻഷൻ ട്രെയിനിൽ യാത്രക്കാർക്ക് അനുഭവപ്പെടുന്ന അസ്വസ്ഥത കുറയ്ക്കുന്നതിനൊപ്പം അതി വേഗതയിൽ വളവുകൾ കടന്നുപോകാൻ ട്രെയിനിനെ സഹായിക്കുന്നു.
9/13
വലിയ വളവുകൾ നേരെയാക്കി പുതിയ ട്രാക്കുകൾ നിർമ്മിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞ ബദലാണ് ഇത്.
വളവുകളിൽ ഉയർന്ന വേഗതയിൽ ഓടാനും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഓടാനും നിലവിലുള്ള ഐആർ ട്രാക്കിൽ കർവ് റീ-അലൈൻമെന്റ് ഇല്ലാതെയും ടിൽറ്റിംഗ് ട്രെയിനിന് കഴിയും.
10/13
1930 കളുടെ അവസാനമാണ് ആദ്യ പരീക്ഷണം ആരംഭിക്കുന്നത്
1956 ൽ പുൾമാൻ-സ്റ്റാൻഡേർഡ് എന്ന ഒരു യുഎസ് റെയിൽ നിർമ്മാതാവ് ട്രെയിൻ-X എന്ന പേരിൽ രണ്ട് ട്രെയിൻ സെറ്റുകൾ നിർമ്മിച്ചു,
ഇതാണ് ആദ്യത്തെ ടിൽറ്റിംഗ് ട്രെയിന്‍.
11/13
1973 ൽ നഗോയയ്ക്കും നാഗാനയ്ക്കും ഇടയിൽ ഓടാൻ തുടങ്ങിയ ജാപ്പനീസ് ക്ലാസ് 381 ആയിരുന്നു ടിൽറ്റിംഗ് ട്രെയിനുകളുടെ ആദ്യത്തെ വലിയ പരമ്പര.
1970 കളിൽ വികസിപ്പിച്ച ടാൽഗോ ആയിരുന്നു ആദ്യത്തെ വിജയകരമായ യൂറോപ്യൻ ടിൽറ്റിംഗ് ട്രെയിൻ ഡിസൈൻ, ഇത് സ്പാനിഷ് നാഷണൽ റെയിൽവേ വ്യാപകമായി അംഗീകരിച്ചു.
12/13
ഇന്ന് ഇറ്റലി, പോർച്ചുഗൽ, സ്ലോവേനിയ, ഫിൻലാൻഡ്, റഷ്യ, ചെക്ക് റിപ്പബ്ലിക്, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സർലൻഡ്, ചൈന, ജർമ്മനി, റൊമാനിയ എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിൽ ഇത്തരം ട്രെയിനുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്നു.
13/13
YogaMaya
• • •
Missing some Tweet in this thread? You can try to
force a refresh
ഈ അജ്ഞാത സംഘത്തെ ഇന്ത്യയിലെ ഏറ്റവും പഴയ രഹസ്യ സംഘടനകളിലൊന്നായി കാണാം.
അശോക ചക്രവര്‍ത്തിക്ക് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ശാസ്ത്രീയവുമായ പുരോഗതി കൈവരിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തിയ ഒരു രഹസ്യ സമൂഹമാണ്ട് അവരിൽ നിന്നാണ് ഈ ഒമ്പത് അജ്ഞാത പുരുഷന്മാർ.
2/25
രഹസ്യ സമൂഹങ്ങൾ 👁️
യുഗങ്ങളിലുടനീളം വികസിത നാഗരികതകളുടെ ഭാഗവും പല രഹസ്യങ്ങൾ എക്കാലത്തും മറച്ചു വച്ച് മൂടുപടങ്ങളിൽ മറഞ്ഞിരുന്ന് പ്രത്യക്ഷത്തിൽ സാധാരണക്കാരുടെ നോട്ടത്തിൽ നിന്ന് മാറി ഈ ലോകത്തെ ഭരിക്കുന്നത് അവരാണ് അത് ഇല്ലുമിനാറ്റികളായാലും സയണിന്റെ പ്രിയോരി ആയാലും നിരവധിയുണ്ട്.
3/25
473 കോടിയിലധികം രൂപയുടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡ് മാറ്റി സ്ഥാപിക്കും അതോടൊപ്പം ഒയിറ്റി റോഡിലുള്ള കുപ്പി കഴുത്തും ഒഴിവാക്കപ്പെടും. 1/6 #kozhikode
തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനമാണ് കോഴിക്കോട് മൂന്ന് വർഷം കൊണ്ട് നടക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വരുന്ന ചില പ്രധാന കാര്യങ്ങൾ
നിലവിലെ സ്റ്റേഷനിലുള്ള 5 ട്രാക്കുകൾക്ക് പുറമെ 4 പുതിയ ട്രാക്കുകൾ അടക്കം ആകെ 9 ട്രാക്കുകൾ. 2/6
നിലവിലെ 5 മീറ്റർ വീതിയിലുള്ള 2 ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് പകരം 12 മീറ്റർ വീതിയിലുള്ള 2 പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കും.
കിഴക്ക് വശത്തെ ടെർമിനലിനെയും പടിഞ്ഞാറെ ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്‌സിൽ ബിസിനസ് ലോഞ്ച് അടക്കമുള്ള സജ്ജീകരണം. 3/6
സംസ്കാരങ്ങളുടെയും തത്ത്വചിന്തയുടെയും മതത്തിന്റെയും സാക്ഷാൽക്കാരത്തിന്റെയും മാത്രമല്ല, ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വളക്കൂറുള്ള മണ്ണായിരുന്നു പുരാതന ഭാരതം.
⤵️
1/24
ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ഭാരത്തിലെ വലിയ ജ്ഞാനികളായ ഋഷിവര്യന്മാർ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ സാങ്കേതിക ഉന്നതിയിലും, ഏറ്റവും പ്രശസ്തവും പ്രസക്തവുമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഭരദ്വാജ മുനിയുടെ "വൈമാനികശാസ്ത്രം".
2/24
ഭാരത്തിലെ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും വിമാനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരാമർശമുണ്ട്. രാമായണത്തിൽ രാജാവായ രാവണൻ ഉപയോഗിച്ചത് കുബേരനിൽ നിന്ന് പിടിച്ചെടുത്ത പുഷ്പകവിമാനമാണ്, (കുബേരന് ബ്രഹമാവ് നൽകിയതാണ്) ദേവനിർമ്മിതമായ പുഷ്പവിമാനം സഞ്ചരിക്കുന്നത്
3/24
വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച.
ചിലർക്ക് വേഗത പോരാ,
ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം.
മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ. എന്തിനും ഏതിനും വിവാദങ്ങൾക്ക് പഞ്ഞമില്ലത്ത കേരളത്തിൽ വന്ദേ ഭാരതും വിവാദമായി.
1/18 #VandeBharatTrain
ചർച്ചകളും ലേഖനങ്ങളും ഒരുപാട് കണ്ടു, ചിലർ ഊഹാപോഹങ്ങളിൽ രമിക്കുന്നു, സ്വപ്‌നത്തിലെ ട്രെയിനിനായി ചിലർ മുറവിളികൂട്ടുന്നു, ചില മുറി വൈദ്യന്മാർ വന്ദേ ഭാരതിനെ കൊല്ലുന്നു.
വേഗത മാത്രമാണ് യാത്ര എന്ന് കരുതുന്നവർ മുന്നോട്ട് വായിച്ചാൽ നിരാശപ്പെടേണ്ടി വരും.
2/18
ഇൻഡ്യൻ റെയിൽവേ എഞ്ചിനീയർ സുധാംശു മണിയും സംഘവും വേഗത മാത്രം മുന്നിൽ കണ്ട് അല്ല വന്ദേ ഭാരത് നിർമ്മിച്ചത്. വേഗതക്ക് ഒപ്പും സുരക്ഷയും, യാത്ര സുഖവും അവരുടെ മുന്തിയ പരിഗണന ആയിരുന്നു. അതിലുപരി ഈ ട്രയിനിൽ മുഴുവനായി ഇൻഡ്യയിൽ രൂപകൽപ്പന ചെയ്യ്തു ഇൻഡ്യയിൽ നിർമ്മിക്കുക വഴി
3/18
🚅 വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യയുടെ മുഖമായി അതിവേഗം പായുമ്പോള്‍ രണ്ടു പേരുടെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒരാള്‍
രണ്ടാമത്തെയാള്‍ സുധാന്‍ഷു മണി എന്ന മെക്കാനിക്കല്‍ എന്‍ജിനിയറാണ്.
⤵️
38 വര്‍ഷത്തെ അനുഭവസമ്പത്തുള്ള സുധാന്‍ഷു മണി ചെന്നൈ ആസ്ഥാനമായ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജറായിരുന്നു. വന്ദേ ഭാരത് എന്ന ഇന്ത്യയുടെ സ്വന്തം സെമി ഹൈ-സ്പീഡ് ട്രെയിനിന്‍റെ ബുദ്ധികേന്ദ്രം. വന്ദേ ഭാരത് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സുധാന്‍ഷു നടത്തിയ പ്രയത്നം
↕️
ഏത് മാനേജ്മെന്‍റ് പുസ്തകത്തേക്കാളും മികവുറ്റതാണ്. സിനിമാക്കഥപോലെ ത്രസിപ്പിക്കുന്നതാണ്.
ജനാധിപത്യ ഇന്ത്യയില്‍ ഇപ്പോഴും ബ്രിട്ടീഷ് കൊളോണിയല്‍ ഹാങ് ഓവറില്‍ മുന്നോട്ടുപോകുന്ന സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. ഉദ്യോഗസ്ഥരുടെ അധികാരശ്രേണിക്ക് അവരുടേതായ രീതികളുണ്ട്.
↕️
വന്ദേ ഭാരത് ട്രെയിൻ ഒരു യാത്ര 🚆
ചെന്നൈ - മൈസൂര്‍ റൂട്ടിലെ വന്ദേ ഭാരത് ട്രെയിനിൽ ഒരു മലയാളി വ്ലോഗർ നടത്തിയ യാത്രനുഭവം
വന്ദേ ഭാരത് ട്രെയിനിനെ കുറിച്ച് അറിയാത്തവർക്ക് കൂടുതല്‍ മനസ്സിലാക്കാം
⤵️ 1/5