Discover and read the best of Twitter Threads about #മമ

Most recents (4)

നമ്പൂതിരിമാർ വാണരുളുന്ന ക്ഷേത്രങ്ങളില്‍ പുരുഷന് ഷർട്ട് ധരിച്ച് പ്രവേശനമില്ല.

ശബരിമലയില്‍ ഷർട്ട്, ബർമുഡ, പാന്‍റ്, ലുങ്കി, ട്രൗസര്‍ എന്നിവ ധരിച്ച് പ്രവേശിക്കുന്നതിന് തടസ്സവുമില്ല. എന്താണ് കാര്യം? ക്ഷേത്രകാര്യങ്ങളിലെ പൊള്ളത്തരത്തെക്കുറിച്ച് വായിക്കുക

(18 ഭാഗങ്ങള്‍)
#മമ
ഒരുകാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നമ്പൂരിക്കും നായർക്കുമല്ലാതെ പ്രവേശനമുണ്ടായിരുന്നില്ല. അക്കാലത്തിന്‍റെ പ്രത്യേകത, ഉടുതുണിക്ക് മറുതുണിയുണ്ടായിരുന്നില്ല എന്നതായിരുന്നു. നമ്പൂരിയുടെ വേഷം ഒറ്റമുണ്ടും കോണകവുമായിരുന്നു. നായരും അതുതന്നെ.
1.
മറ്റു ജാതികള്‍ തുണിയുടുക്കുന്നതേ വരേണ്യർക്ക് ഇഷ്ടവുമായിരുന്നില്ല.
കാലം മാറി. ക്ഷേത്രപ്രവേശന വിളംബരത്തോടെ നമ്പൂരിയും നായാടിയും അമ്പലത്തില്‍ ഒരുപോലെ കയറി. അപ്പോഴും തുണിയുടെ കാര്യത്തില്‍ പഴയ സമ്പ്രദായം തുടർന്നു. അരയില്‍ മുണ്ടുചുറ്റി കയറിയ പാരമ്പര്യം മാറ്റിയില്ല.
2.
Read 19 tweets
തൃശൂർ പൂരം: ചില
അപ്രിയ സത്യങ്ങള്‍
(11 ഭാഗങ്ങൾ )

ആദ്യമേ ധരിക്കേണ്ടത്, തൃശൂർ പൂരത്തില്‍ ദൈവീകമായ യാതൊരു ചടങ്ങുമില്ല എന്നതാണ്. ആനപ്പുറത്ത് ദേവിയെ എഴുന്നള്ളിച്ചിരുത്തും എന്നതൊഴിച്ചാല്‍ അത് കേവലം ഒരു പ്രദർശനമാണ്. സംഘപരിവാർ പറയുന്നതുപോലെ അത് ഒരു ക്ഷേത്രോത്സവമല്ല.
1. Image
തൃശൂർ പൂരത്തിലെ വെടിക്കെട്ടു സംബന്ധിച്ച് സംഘപരിവാറുകാർ ഹാലിളകിയത് ഓർക്കുക. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന വേല, പൂരം എന്ന അർത്ഥത്തിലും തൃശൂർ പൂരം, പൂരവുമല്ല. ഇതില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടെ ഉത്സവവുമല്ല തൃശൂർ പൂരം. അവരുടെ ഉത്സവത്തിലെ ഒരു പ്രധാനദിനം മാത്രമാണെന്നും അറിയണം.
2. Image
ഒരു ക്ഷേത്രത്തിലെ ഉൽസവം മറ്റൊരു ക്ഷേത്രാങ്കണത്തിൽവച്ചു നടത്താറില്ല. തൃശൂർ പൂരത്തിൽ പാറമേക്കാവും തിരുവമ്പാടിയും മറ്റ് ക്ഷേത്രങ്ങളും മറ്റൊരു ക്ഷേത്രനടയിൽ ചെന്ന് ഉൽസവം കൊണ്ടാടുക എന്നത് തെറ്റുദ്ധാരണയാണ്. ഭഗവതിയും ശാസ്താവുമാണ് പൂരത്തില്‍ പങ്കെടുക്കുന്ന ദേവതകള്‍.
3. Image
Read 11 tweets
കേരളത്തിലെ പരിവാറുകാരുടേയും താങ്കളുടെയും സ്വരത്തിൻ്റെ സാമ്യത അത്ഭുതാവഹമാണ്.

ഗോകർണത്തുനിന്ന് കുമരിയിലേക്ക് മഴുവെറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്ന കള്ളക്കഥ, കേരളമെന്ന ഭൂപ്രദേശത്തിൻ്റെ ഉടമസ്ഥാവകാശം തങ്ങൾക്ക് അട്ടിപ്പേരായി ലഭിച്ചതാണെന്ന് വരുത്തിത്തീർക്കാൻ-
1.
ബ്രാഹ്മണസമൂഹം രചിച്ച നിർമിതചരിത്രമാണ്(Artificial History). ഈ കള്ളത്തെ രേഖപ്പെടുത്താനാണ് അവർ 'കേരളോല്പത്തി' എന്ന ഗ്രന്ഥം നിർമിച്ചത്. ഗുണ്ടർട്ടിനേയും വില്യം ലോഗനെപ്പോലെയുമുള്ളവർ കേരളോല്പത്തി, മലയാളക്കരയുടെ ആധികാരിക ചരിത്രമാണെന്ന് തെറ്റുദ്ധരിക്കപ്പെടുകയുണ്ടായി.
2.
പരശുരാമനെ കൊങ്കൺ തീരത്തും കേരളത്തിലും സജീവസാന്നിധ്യമായി നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സംഘപരിവാറിനുണ്ട്. കാരണം, പരിവാറിൻ്റെ തലപ്പത്തിരിക്കുന്നവർ ചിത്പവൻ ബ്രാഹ്മണരാണ്. അവരുടെ രാഷ്ട്രീയാധികാരിയാണ് പരശുരാമൻ. കേരളത്തിൽ പരിവാറിനെ നയിക്കുന്ന കൊങ്കിണിമാർക്കും പരശുരാമൻ കൺകണ്ടദൈവമത്രെ.
3.
Read 7 tweets
ജഘനവും നിതംബവും
---
ഡോ. ഡേവിസ് സേവ്യർ #പദശുദ്ധികോശം പംക്തിയിലൂടെ നമ്മെ പരിചയപ്പെടുത്തിയ ജഘനം, നിതംബം എന്നീ പദങ്ങളുടെ നിരുക്തം പരിശോധിക്കാം.

സ്ത്രീയുടെ അരക്കെട്ടിന്‍റെ മുന്‍ഭാഗമാണ് ജഘനം. എന്തുകൊണ്ടാണ് ജഘനം എന്ന് ഈ ഭാഗത്തിന് പേരുവന്നതെന്നു നോക്കാം:
-1
#ജഘനം:-

"ഹന്യതേ ഇതി ജഘനം"
അർഥം: പ്രഹരിക്കപ്പെടുന്നതുകൊണ്ട് ജഘനം.

സുരത സമയത്ത്(Sexual Intercourse) പുരുഷന്മാരാല്‍ പ്രഹരിക്കപ്പെടുന്നതുകൊണ്ട് ഈ ഭാഗത്തിന് ജഘനം എന്ന് പേരുവന്നു.
This happens when having Sex in the Missionary Position(Men-On-Top).

-2
ജഘനഭാരംകൊണ്ട് ശകുന്തളയുടെ ഉപ്പൂറ്റിയുടെ ഭാഗം താണിരുന്നു എന്ന് കാളിദാസന്‍ ശാകുന്തളം നാടകത്തിന്‍റെ മൂന്നാമങ്കത്തില്‍ വിശദീകരിക്കുന്നു.
മുന്നിടമഭ്യുന്നതമായ്
സന്നതമായ് പിന്നിടം ജഘനഭാരാല്‍
പെണ്മണിയുടെ ചുവടിവിടേ
വെണ്മണലില്‍ കാണ്മതുണ്ടു...
(വിവ. കേരളവർമ വലിയകോയിത്തമ്പുരാന്‍)
-3
Read 9 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!