Discover and read the best of Twitter Threads about #lalithasahasranamam

Most recents (17)

Day 144
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 144

ഭാഗ്യാബ്ധിചന്ദ്രികാ, ഭക്തചിത്തകേകി ഘനാഘനാ |
രോഗപർവത ദംഭോളി, ർമൃത്യുദാരു കുഠാരികാ || 144 ||

ഭാഗ്യാബ്ധിചന്ദ്രികാ = ഭാഗ്യമാകുന്ന സമുദ്രത്തിന് ചന്ദ്രികയായവളേ.
നിലാവുദിക്കുമ്പോൾ കടലിന് വേലിയേറ്റമുണ്ടായി വർദ്ധന ഉണ്ടാകുന്നത് പ്രകൃതി നിയമം.

ദേവീ പ്രസാദം കൊണ്ട് ഭക്തന്റെ അല്ലെങ്കിൽ ഉപാസകന്റെ ഭാഗ്യത്തിന് വർദ്ധന ഉണ്ടാക്കുന്നു.

ഭാഗ്യാബ്ധിക്ക് = ഭാഗ്യസമുദ്രത്തിന്. ചന്ദ്രികയായ് ഉള്ളവൾ ; ഭാഗ്യത്തെ വർദ്ധിപ്പിക്കുന്നവൾ.
ഭാഗ്യക്കടലിന്നു ചന്ദ്രികയായ ദേവിക്കു നമസ്കാരം. ചന്ദ്രിക കടലിൽ വേലിയേറ്റമുണ്ടാകുന്നതുപോലെ ഭാഗ്യത്തെ വർദ്ധിപ്പിക്കുന്നവളെന്നർത്ഥo.

ജീവിതത്തിൽ വ്യക്തി അനുഭവിക്കുന്ന സുഖദുഃഖങ്ങൾ വിധിയാണ് എന്നും അതിന് മാറ്റമില്ല എന്നുള്ള വിശ്വാസം ശെരിയാണ്. പക്ഷെ ദേവി ഉപാസകന് അത് ബാധകമല്ല എന്നു സാരം.
Read 8 tweets
Day 143
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 143

ഭവദാവ സുധാവൃഷ്ടിഃ, പാപാരണ്യ ദവാനലാ |
ദൌർഭാഗ്യതൂല വാതൂലാ, ജരാധ്വാംത രവിപ്രഭാ || 143 ||

ഭവദാവ സുധാവൃഷ്ടിഃ = ജീവിതദുഃഖമാകുന്ന കാട്ടുതീക്ക് അമൃതവര്‍ഷമായിട്ടുള്ളവളേ.
ഭവമാകുന്ന = സംസാരമാകുന്ന ഭാവത്തിന് കാട്ടുതീയ്ക്ക് സുധാ വൃഷ്ടിയായ് = അമൃതവർഷമായ് ഉള്ളവൾ. സംസാരമാകുന്ന കാട്ടുതീ കെടുത്തുന്ന അമൃതവർഷമായ ദേവിക്കു നമസ്കാരം. ഭവം = സംസാരം; ദാവം = കാട്ടുതീയ്യ് ; സുധാവൃഷ്ടി = അമൃതവർഷം. ഭവദയായും = പരമശിവനെ ദാനം ചെയ്യുന്നതായും വസുധയായും ധനം ധരിക്കുന്നതായും
ഉള്ള വൃഷ്ടിഭോഗമോക്ഷപ്രദാ എന്നു താൽപര്യം.

"യഥാസ്ത്രി ഭോഗോ ന തു ത ത മോക്ഷ യാസ്തി മോക്ഷോ ന തു തത്ര ഭോഗ: ശ്രീസുന്ദരീ സാധകപുംഗവാനാം ഭോഗശ്ച മോക്ഷശ്ചകരസ്ഥ ഏവ" രുദ്രയാമളം.

ചിലർ ഭവദയായും വസുധയായുമിരിക്കുന്ന വൃഷ്ടി എന്നു പറയുന്നു. ആ പക്ഷത്തിൽ ഭവദാ എന്നതിന്നു ശിവപ്രദാ എന്നും, വസുധാ
Read 9 tweets
Day 142
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 142

മിഥ്യാ ജഗദധിഷ്ഠാനാ മുക്തിദാ, മുക്തിരൂപിണീ |
ലാസ്യപ്രിയാ, ലയകരീ, ലജ്ജാ, രംഭാദി വന്ദിതാ || 142 ||

മിഥ്യാ ജഗദധിഷ്ഠാനാ = മിഥ്യയായ ജഗത്തിന് അധിഷ്ഠിതയായ ദേവീ.
മിഥ്യാരൂപമായിരിക്കുന്ന ജഗത്തിന് വെള്ളിക്കു മുത്തുച്ചിപ്പി പോലെ അധിഷ്ഠാനമായ് = തോന്നലിനു കാരണമായ ഉള്ളവൾ.

അഥവാ മിഥ്യയായ ജഗത്തിന്ന് പ്രതിഷ്ഠാനമായ ദേവിക്കു നമസ്കാരം. അധിഷ്ഠാനം എന്നുവെച്ചാൽ സത്യമായി തോന്നുന്നതിനുള്ള അധികാരം എന്നർത്ഥo.
മിഥ്യാഭൂതമായ ജഗത്തിനെ സത്തായ ബ്രഹ്മമാണെന്നു ബോധിപ്പിക്കുന്ന ശക്തി ദേവിയാകുന്നു. ജഗത്ത് മായാകല്പിതവും മിഥ്യാഭൂതമാണെന്ന് അനേകം പ്രമാണങ്ങളെ കൊണ്ട് സിദ്ധിക്കുന്നുണ്ട്.

ബ്രഹ്മം തന്നെ ജഗത്തായി പരിണമിച്ചിരിക്കുന്നു എന്നു സിദ്ധാന്തിക്കുന്ന താന്ത്രികമതത്തിൽ ജഗത്തിനും നിത്യത്വം -
Read 14 tweets
Day 132
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 132

അന്നദാ, വസുദാ, വൃദ്ധാ, ബ്രഹ്മാത്മൈക്യ സ്വരൂപിണീ |
ബൃഹതീ, ബ്രാഹ്മണീ, ബ്രാഹ്മീ, ബ്രഹ്മാനന്ദാ, ബലിപ്രിയാ || 132 ||

അന്നദാ = ആഹാരം നല്‍കുന്ന ദേവീ. കാശിയില്‍ ദേവി അന്നപൂര്‍ണ്ണേശ്വരിയാണ്.
സകല ജനങ്ങൾക്കും അന്നം പ്രദാനം ചെയ്യുന്നവൾ. അന്നദാനം ചെയ്യുന്ന ദേവിക്കു നമസ്കാരം. ദാരിദ്രനാശിനി എന്നർത്ഥo പറയാം. ദേവി അന്നപൂർണ്ണയുടെ സ്വരൂപത്തോടുകൂടിയ വളാണെന്നു പ്രസിദ്ധമാകുന്നു.
ഭഗവദ്ഗീത അദ്ധ്യായം 3 ശ്ലോകം 14 ൽ
"അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ" എന്നുണ്ട്‌.

അന്നാത് - ധാന്യങ്ങളിൽ നിന്ന്; ഭൂതാനി - ഭൗതികശരീരങ്ങൾ; ഭവന്തി - വളരുന്നു (ഉണ്ടാകുന്നു); പർജന്യാത് - മഴയിൽ നിന്നാണ്; അന്നസംഭവഃ - അന്നം ഉണ്ടാവുന്നത്;
Read 16 tweets
Day 131
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 131

അഷ്ടമൂർത്തി, രജാജൈത്രീ, ലോകയാത്രാ വിധായിനീ |
ഏകാകിനീ, ഭൂമരൂപാ, നിർദ്വൈതാ, ദ്വൈതവർജ്ജിതാ || 131 ||
അഷ്ടമൂർത്തി = "ഗുണഭേദാദാത്മമൂർത്ഥിരഷ്ടധാ പരികീർത്തിതാ
ജീവാത്മാ ച അന്തരാത്മാ ച പരമാത്മാ ച നിർമ്മല:
ശുദ്ധാത്മാ ജ്ഞാനരൂപാത്മാ മഹാത്മാ സപ്തമ: സ്മൃത അഷ്ടമസ്തേഷുഭൂതാത്‌മേതൃഷ്‌ഠാത്മാന പ്രകീർത്തിതാ:"
യോഗശാസ്ത്രവിധിപ്രകാരം ആത്മാവിന് ജീവാത്മാവ്, അന്തരാത്മാവ്, പരമാത്മാവ്, നിർമ്മലാത്മാവ്, ശുദ്ധാത്മാവ്, ജ്ഞാനരൂപാത്മാവ്‌, മഹാത്മാവ്, ഭൂതാത്മാവ് എന്ന് എട്ട് മൂർത്തികൾ പ്രസിദ്ധങ്ങളായുണ്ട്. ആത്മാവിന്റെ ഈ എട്ട് ഭേദങ്ങളും ദേവിയുടെ മൂർത്തീ രൂപങ്ങളാകയാൽ ദേവിയെ അഷ്ടമൂർത്തിയായി വർണ്ണിക്കാം.
Read 13 tweets
Day 130
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 130

ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണീ |
സര്വാധാരാ, സുപ്രതിഷ്ഠാ, സദസദ്-രൂപധാരിണീ || 130 ||
ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണീ = ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി എന്നിവ വേദാന്ത ശാസ്ത്രപ്രകാരം പരമാത്മാവിന്റെ ശക്തിത്രയമാണ്. ഈശ്വരന്റെ ഇച്ഛാശക്തി കൊണ്ടാണ് പ്രപഞ്ചസൃഷ്ടി സംഭവിക്കുന്നത്. കർമ്മബന്ധത്തിൽ നിന്നും ജീവാത്മാവിനെ മോചിപ്പിക്കുന്നത് ജ്ഞാനശക്തി.
പ്രപഞ്ചസ്ഥിതിക്ക് ആവശ്യമായ ചലനം ക്രിയാശക്തി.

ഇച്ഛ, ജ്ഞാനം, ക്രിയ എന്ന ശക്തികളായി വർത്തിക്കുന്ന ദേവിക്കു നമസ്കാരം. ദേവിയുടെ ശരീരം ഇച്ഛാദികളായ ഈ മൂന്നു ശക്തികളുടെയും സ്വരൂപമാണെന്നു സങ്കേതപദ്ധതിയിൽ പറഞ്ഞിട്ടുണ്ട്.
Read 8 tweets
Day 67
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 67

ആബ്രഹ്മ കീടജനനീ, വർണാശ്രമ വിധായിനീ |
നിജാജ്ഞാരൂപനിഗമാ, പുണ്യാപുണ്യ ഫലപ്രദാ || 67 ||

ആബ്രഹ്മ കീടജനനീ = സൂക്ഷ്മാണു മുതല്‍ സൃഷ്ടി ദേവനായ ബ്രഹ്മാവു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ,
ബ്രഹ്മാവ് മുതൽ കീടം വരെയുള്ള സകലജീവജാലത്തെയും ജനിപ്പിക്കുന്നവളായ ദേവിക്കു നമസ്കാരം. ബ്രഹ്മാവ് ഏറ്റവും വലിയവനും കീടം ഏറ്റവും ചെറിയതുമാകുന്നു. ആദ്യന്തങ്ങളെ പറഞ്ഞതു കൊണ്ട് മദ്ധ്യവർത്തികളെ ഗ്രഹിക്കണം.

എല്ലാ ജീവന്മാരുടേയും ആകത്തുകയായ ഹിരണ്യഗര്‍ഭന്‍ ആണ് ബ്രഹ്മാവ് എന്ന് നാരായണീയം.
എല്ലാമായ ബ്രഹ്മാവിനും ഒന്നുമല്ലാത്ത കീടത്തിനും സമാനയായ അമ്മയാണ് ഭഗവതി.

ഹിരണ്യഗർഭാഖ്യനായിരിക്കുന്ന ജീവൻ, സ്‌തംബം= ഒരു തരം പുഴു. ബ്രഹ്മാദികീടപര്യന്തമുള്ള സർവ്വവസ്തുക്കളു ടെയും ജനനിയായിരിക്കുന്നവളെന്നു സാരം.
Read 13 tweets
Day 66
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 66

ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവളിഃ |
സഹസ്രശീർഷവദനാ, സഹസ്രാക്ഷീ, സഹസ്രപാത് || 66 ||

ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവളിഃ =
ഉന്മേഷനിമേഷങ്ങള്‍കൊണ്ട്‌ ഉത്പന്നങ്ങളും വിപന്നങ്ങളും ആകുന്ന ഭുവനങ്ങളുടെ ആവലിയോടു കൂടിയവള്‍. കണ്ണുതുറക്കല്‍ ഉന്മേഷവും. കണ്ണടയ്ക്കല്‍ നിമേഷവുമാണ്‌. ഉത്പന്നമെന്നതിന്‌ ഉണ്ടാകലെന്നും വിപന്നത്തിന്‌ നശിക്കലെന്നും അര്‍ഥം. ആവലി എന്നാല്‍ കൂട്ടമെന്നും അര്‍ഥം.
അപ്പോള്‍ ഭഗവതി കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ അനവധി ലോകങ്ങള്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു എന്ന്‌ താത്പര്യം.

അങ്ങനെയുള്ള, കണ്ണുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ ലോക പരമ്പരകൾ ഉണ്ടാക്കുകയും ലയിപ്പിക്കുകയും ചെയ്യുന്ന ദേവിക്കു നമസ്കാരം.
Read 12 tweets
Day 65
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 65

ഭാനുമണ്ഡല മധ്യസ്ഥാ, ഭൈരവീ, ഭഗമാലിനീ |
പത്മാസനാ, ഭഗവതീ, പത്മനാഭ സഹോദരീ || 65 ||

ഭാനുമണ്ഡല മധ്യസ്ഥാ =
സൂര്യമണ്ഡല മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ദേവിക്കു നമസ്കാരം.
അനാഹത പത്മത്തിൽ സ്ഥിതി ചെയ്യുന്നവൾ. സൂര്യമണ്ഡലത്തില്‍ ദേവിയെ ധ്യാനിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്‌. അതിനാല്‍ ഭാനുമണ്ഡലമദ്ധ്യസ്ഥാ.
ഈ സങ്കല്പത്തോടുകൂടി സന്ധ്യാസമയത്തു ഭക്തന്മാർ ദേവിയെ ഉപാസിക്കുന്നു.

മണിപൂരചക്രത്തിനുമുകളില്‍ ആജ്ഞാചക്രം വരെ സൂര്യഖണ്ഡമാണ്‌.
അവിടെ കുണ്ഡലിനി എത്തുമ്പോള്‍ സൂര്യമണ്ഡലമധ്യസ്ഥയാകുന്നു.

"എഷോന്തരാദിത്യേ ഹിരണ്മയ:പുരുഷോ ദൃശ്യതേ" എന്ന ശ്രുതിയിൽ പറയപ്പെട്ട ഹിരണ്മയ പുരുഷന്റെ രൂപത്തോടു കൂടിയവളെന്നു സാരം. സൂര്യമണ്ഡല മദ്ധ്യത്തിൽ, പത്മാസനത്തിൽ കേയൂരമകരകുണ്ഡലകിരീട ഹാരങ്ങളണിഞ്ഞു, ശംഖചക്രങ്ങളെ ധരിച്ചു,
Read 15 tweets
Day 64
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 64

സംഹാരിണീ, രുദ്രരൂപാ, തിരോധാനകരീശ്വരീ |
സദാശിവാനുഗ്രഹദാ, പഞ്ചകൃത്യ പരായണാ || 64 ||

സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ.
ജഗദ്ധ്വംസനം അല്ലെങ്കിൽ ജഗത്തിനെ സംഹരിക്കുന്ന ദേവിക്കു നമസ്കാരം. തമോഗുണപ്രധാനമായ ഈ കർമ്മം ചെയ്യുന്നത് ഈശ്വരനാണ്‌, രുദ്രനാണ്. അത് അടുത്ത നാമത്തിൽ പറയുന്നു. രുദ്രന്റെ പ്രവൃത്തിയായ സംഹാരം നടത്തുന്നതും ഭഗവതിതന്നെ ആണ്‌. ഈ നാമത്തിന്‌ അടുത്തനാമവുമായി ബന്ധമുണ്ട്‌.
രുദ്രന്റെ പത്നി എന്നും അര്‍ഥമാകാം.
രുദ്രപദത്തിന് രോഗം മാറ്റുന്ന ദേവൻ എന്നും അർത്ഥമുണ്ട്.

രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ.
രുക്കിനെ, ദുഃഖത്തെ ദ്രവിപ്പിക്കുന്നവനായ പരമേശ്വരന്റെ രൂപത്തോട് കൂടിയവൾ. ആ രുദ്രരൂപിണിയായ ദേവിക്കു നമസ്കാരം.
Read 13 tweets
Day 62
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 62

ധ്യാനധ്യാതൃധ്യേയരൂപാ, ധർമാധർമ വിവർജിതാ |
വിശ്വരൂപാ, ജാഗരിണീ, സ്വപത്നീ, തൈജസാത്മികാ ||
62 ||

ധ്യാനധ്യാതൃ ധ്യേയരൂപാ = ധ്യാനം, ധ്യാനിക്കുന്ന ആള്‍, ധ്യാനിക്കപ്പെടുന്ന വസ്തു എന്നീ മൂന്നും ആയ ദേവീ.
ധ്യാനവും ധ്യാതാവും ധ്യേയവും ആയ ത്രിപുടികള്‍ ഭഗവതിയുടെ രൂപം തന്നെ ആണ്‌. ഒരു വസ്തുവിനെ കുറിച്ച്‌ ഏകാഗ്രതയോടെ ചിന്തിക്കുന്നതാണ്‌ ധ്യാനം.

ധ്യാനം ചെയ്യുന്ന വ്യക്തിയാണ്‌ ധ്യാതാവ്‌. ധ്യാനിക്കപ്പെടുന്ന വിഷയമാണ്‌ ധ്യേയം.
ധ്യാനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതിനു മൂന്നിനും വെവ്വേറെ അസ്തി ത്വമില്ലാതാകും. രണ്ടാമത്‌ ഒന്നില്ലാത്ത അവസ്ഥ. അത്‌ ഭഗവതി തന്നെയാണ്‌.

സകലചരാചരങ്ങളിലും ദേവീപ്രഭാവമുണ്ടെന്ന് സാരം, അങ്ങനെ ധ്യാനവും ധ്യാനിക്കുന്ന ആളും ധ്യാനിക്കപ്പെടേണ്ട വസ്തുവും ഒന്നായി ഭവിക്കുന്ന ത്രിപുരി.
Read 24 tweets
Day 61
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 61

പഞ്ചപ്രേതാസനാസീനാ, പഞ്ചബ്രഹ്മ സ്വരൂപിണീ |
ചിന്മയീ, പരമാനന്ദാ, വിജ്ഞാന ഘനരൂപിണീ || 61 ||

പഞ്ചപ്രേതാസനാസീനാ =
അഞ്ചുപ്രേതന്മാരാകുന്ന ആസനത്തിൽ ഇരുന്നരുളുന്ന ദേവിക്കു നമസ്കാരം.
പഞ്ചപ്രേതങ്ങള്‍ കൊണ്ടുള്ള ആസനത്തില്‍ ആസീനാ. ബ്രഹ്മാവ്‌, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നീ പേരിലോ അഥവാ സദ്യോജാതന്‍, വാമദേവന്‍, അഘോരന്‍, തത്പുരുഷന്‍, ഈശാനന്‍ എന്നീ പേരിലോ അറിയപ്പെടുന്നവരാണ്‌ പഞ്ചപ്രേതങ്ങള്‍. ശക്തിയോടു ചേര്‍ന്നില്ലെങ്കില്‍ ശിവന്‍ ശവം ആണെന്നുണ്ട്‌.
അതായത്‌ അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിത്തീരും എന്ന്‌ അര്‍ഥം. അതുപോലെ ബ്രഹ്മാദിദേവന്മാരില്‍ ശക്തി ചേര്‍ന്നിട്ടില്ലെങ്കില്‍ അവരും പ്രേതങ്ങള്‍ തന്നെ. ഭഗവതിയുടെ പീഠത്തിന്‌ ബ്രഹ്മാദി നാലുപേര്‍ കാലുകളും സദാശിവന്‍ മുകളിലെ പലകയും ആണ്‌.
Read 17 tweets
Day 60
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 60

ചരാചര ജഗന്നാഥാ, ചക്രരാജ നികേതനാ |
പാർവ്വതീ, പത്മനയനാ, പത്മരാഗ സമപ്രഭാ || 60 ||

ചരാചര ജഗന്നാഥാ = ചരാചരാത്മകമായ ജഗത്തിന്‌ നാഥ. സ്ഥാവര ജംഗമങ്ങള്‍ അടങ്ങിയ ഈ ലോകത്തിന്‌ അധിപ.
ചരവും അചരവുമായ ജഗത്തിനെല്ലാം നാഥയായ ദേവിക്കു നമസ്കാരം.
ചരം = ജംഗമം, ഇളകുന്നത്.
അചരം = സ്ഥാവരം, ഇളകാത്തത്.

ചക്രരാജ നികേതനാ =
ശ്രീ ചക്രത്തിൽ വസിക്കുന്ന ദേവിക്കു നമസ്കാരം.
ചക്രരാജൻ (ശ്രീചക്രം)ആകുന്ന നികേതനത്തോട് കൂടിയവൾ.
ചക്രങ്ങളില്‍ രാജപദവിയലങ്കരിക്കുന്ന ശ്രീചക്രം നികേതനമായിട്ടുള്ളവള്‍.

ചക്രങ്ങള്‍ എന്നതിന്‌ ഷഡാധാരങ്ങള്‍ എന്ന്‌ അര്‍ഥമാകാം. രാജശബ്ദത്തിന്‌ ശ്രേഷ്ഠമായത്‌ എന്നും അര്‍ഥം വരാം. ശ്രേഷ്ഠമായ ചക്രങ്ങള്‍ നികേതനമായിട്ടുള്ളവള്‍.
Read 12 tweets
Day 34
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 34

ഹരനേത്രാഗ്നി സംദഗ്ധ കാമ സംജീവനൌഷധിഃ |
ശ്രീമദ്വാഗ്ഭവ കൂടൈക സ്വരൂപ മുഖപങ്കജാ || 34 ||

ഹരനേത്രാഗ്നി സംദഗ്ധ കാമ സംജീവനൌഷധിഃ =
ഹരന്റെ നേത്രാഗ്നിയിൽ ദഹിച്ചുപോയ കാമദേവനെ ജീവിപ്പിക്കുന്നതിനുള്ള ഔഷധിയാണവൾ. ശ്രീപരമേശ്വരന്റെ മൂന്നാംകണ്ണില്‍ നിന്നുണ്ടായ തീയില്‍ പൂര്‍ണമായും എരിഞ്ഞുപോയ കാമദേവനെ ജീവിപ്പിക്കുന്നതിന് മരുന്നായി ഭവിച്ചവളേ.

കാമദേവൻ പരമശിവന്റെ മൂന്നാം തൃക്കണ്ണിൽനിന്നു പുറപ്പെട്ട തീയിൽ ദഹിച്ചുപോയതിനു-
ശേഷം വീണ്ടും വീണ്ടും അദ്ദേഹത്തെ ജനിപ്പിച്ചവൾ എന്നു താല്പര്യം. അല്ലെങ്കിൽ അച്ഛനാൽ ഭർത്സിക്കപ്പെട്ട ബാലൻ മാതാവിനാൽ തന്നെ ആശ്വാസ്യനായിത്തീരുന്നു എന്നും കാണാം.

ശിവന്റെ നേത്രാഗ്നിയില്‍പ്പെട്ട് കാമദേവന്‍ ഭസ്മമായിപ്പോയി. വൈധവ്യദുഃഖത്താല്‍ വേദനിക്കുന്ന രതീദേവിയെ കണ്ട് ദുഃഖം തോന്നിയ-
Read 14 tweets
Day 33
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 33

കാമേശ്വരാസ്ത്ര നിർദഗ്ധ സഭംഡാസുര ശൂന്യകാ |
ബ്രഹ്മോപേന്ദ്ര മഹേന്ദ്രാദി ദേവസംസ്തുത വൈഭവാ || 33 ||

കാമേശ്വരാസ്ത്ര നിർദഗ്ധ സഭംഡാസുര ശൂന്യകാ =
"കാമേശ്വരാസ്ത്ര നിർദഗ്ധ" എന്നിടത്ത്‌ "കാമേശ്വരാഗ്നി നിർദഗ്ധ" എന്നൊരു പാഠഭേദം കാണുന്നുണ്ട്. രണ്ടും തമ്മിൽ വലിയതായ അർത്ഥവ്യത്യാസം വരുന്നില്ല.
കാമേശ്വരാസ്ത്രംകൊണ്ട് സഭണ്ഡാസുരമായ ശൂന്യകത്തെ നിശ്ശേഷം ദഹിപ്പിച്ചവൾ. മഹാപാശുപതാസ്ത്രത്തേക്കാള്‍ ശക്തിയുള്ള കാമേശ്വരാസ്ത്രം അയച്ച് -
ഭണ്ഡാസുരനോടൊപ്പം അവന്റെ ശൂന്യകനഗരത്തെയും നശിപ്പിച്ച ദേവീ.

കാമേശ്വരാസ്ത്രം = മഹാപാശുപതാസ്ത്രത്തേക്കാൾ കൂടുതൽ ഉൽകൃഷ്ടമായ ഒരു ദിവ്യാസ്ത്രം.
സഭണ്ഡാസുരം =ഭണ്ഡാസുരനോടുകൂടിയത്.
ശൂന്യകം = ഭണ്ഡാസുരന്റെ വാസസ്ഥാനമായ നഗരം.
Read 8 tweets
Day 32
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 32

കരാംഗുലി നഖോത്പന്ന നാരായണ ദശാകൃതിഃ |
മഹാപാശുപതാസ്ത്രാഗ്നി നിർദഗ്ധാസുര സൈനികാ || 32 ||

കരാംഗുലി നഖോത്പന്ന നാരായണ ദശാകൃതിഃ =
കൈവിരലുകളുടെ നഖങ്ങളില്‍ നിന്ന് ഉണ്ടായ നാരായണന്റെ മത്സ്യകൂര്‍മ്മവരാഹാദിയായ ദശാവതാരരൂപങ്ങളോട് കൂടിയവളേ.

ഭണ്ഡാസുരന്‍ ഓരോ അസ്ത്രങ്ങളയച്ചപ്പോളും ദേവിയുടെ ഓരോ കാല്‍വിരലുകളില്‍ നിന്ന് നാരായണന്റെ ദശാവതാരങ്ങളുടലെടുക്കുകയും അസുരാസ്ത്രങ്ങളെ ചെറുക്കുകയും ചെയ്തുവെന്ന് അര്‍ത്ഥം.
കരാംഗുലികളുടെ അഥവാ ഇടത്തേതും വലത്തേതുമായ കൈവിരലുകളുടെ നഖങ്ങളിൽനിന്ന് ഉത്ഭവിച്ച നാരായണന്റെ മഹാവിഷ്ണുവിന്റെ ദശാകൃതികളോടു (ദശാവതാരങ്ങളോടു) കൂടിയവളായ ദേവിക്ക് നമസ്കാരം.
Read 10 tweets
Lalitha Sahasranama T 1 : Whole life is filled w many fears . Fear of disease, separation, loss of : wealth, youth , power,death etc.
Goddess is :
Abhaya pradha - Protector, removes fear
& Purushaartha pradha - One who fufills our desires for dharma,artha,kama,moksha. Image
Lalitha Sahasranama T2
Goddess is not an entity who sits somewhere above, happy to give problems & tests....She is an expression of gratitude for that Supreme being that makes us breathe speak see hear taste touch feel& think ! That we can pray itself is Her blessing! Image
Lalitha Sahasranama T3

Goddess is Shivakami - One who loves, adores, worships Lord Shiva- the embodiment of शान्ता सत्य आनन्द
Shanta, Satya & Ananda. ImageImage
Read 17 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!