Discover and read the best of Twitter Threads about #templehistory

Most recents (24)

കാശിയിലെ ജ്ഞാനവാപി -ഭാഗം 2

#templehistory

നാഗരികത ജനിക്കുന്നതിന് മുമ്പുതന്നെ കാശി ജീവിച്ചിരുന്നു. ഭഗവാൻ അവിമുക്തേശ്വര സ്വയംഭൂ ശിവലിംഗം പണ്ടു മുതലേ കാശിയിൽ ആരാധിക്കപ്പെട്ടിരുന്നു. ഈ ലിംഗത്തെ ആദിലിംഗ എന്നും കാശിയിലെ ആദ്യത്തെ ലിംഗം എന്നും വിളിക്കുന്നു. മഹത്തായ ക്ഷേത്രം 1
ഇന്ത്യയിലെ വികസനത്തിന്റെ ഒരു കേന്ദ്രമായിരുന്നു, അതിലും പ്രധാനമായി വൈദിക സംസ്കാരത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും. ഈ ക്ഷേത്രത്തിന്റെ മഹത്വം സഹിക്കവയ്യാതെ മുഗൾ അധിനിവേശക്കാർ ഈ ക്ഷേത്രം തകർക്കുകയാണ്. ഹിന്ദുക്കളെ അപമാനിക്കാനും അവരുടെ സാഹോദര്യവും സഹിഷ്ണുതയും ദുരുപയോഗം 2
ചെയ്യാനും വേണ്ടിയുള്ള അതിക്രമങ്ങൾ ഒരു കാലഘട്ടത്തിൽ ആവർത്തിച്ചു.

മുഹമ്മദ് ഘോറിയുടെ ക്രൂരതകൾ

💢▀▀▀▀▀▀▀▀▀▀▀▀▀💢

മുഹമ്മദ് ഘോരി വാരണാസി കീഴടക്കാൻ കുത്ബുദ്ദീൻ ഐബക്കിനെ അയച്ചു. കുത്ബുദ്ദീൻ ഐബക്കിന്റെ ആക്രമണത്തിൽ വാരണാസിയിലെ ആയിരത്തിലധികം ക്ഷേത്രങ്ങൾ 3
Read 15 tweets
കാശിയിലെ ജ്ഞാനവാപി ഭാഗം-1

#templehistory

ശ്രീ കാശി വിശ്വനാഥ ജ്യോതിർലിംഗയുടെ വടക്ക് കിഴക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പുണ്യ കിണർ ആണ് ജ്ഞാനവാപി. ഇന്നും ഒരാൾക്ക് ഈ വിശുദ്ധ കിണർ ദർശിക്കുകയും അതിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്യാം. ശ്രീ വിശ്വനാഥ ക്ഷേത്രത്തിലെ വലിയ നന്ദിയോട് 1
ചേർന്ന് ഇത് എളുപ്പത്തിൽ ദർശിക്കാനാവും. ഗംഗ മാതാവ് ഭൂമിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഈശാന ഭഗവാൻ സൃഷ്ടിച്ചതാണ് ഈ പുണ്യ കിണർ. പരമശിവൻ പാർവ്വതിക്ക് വേദജ്ഞാനം പകർന്നു നൽകിയത് ഇവിടെവെച്ചാണ്. അതിനാൽ ഇത് ജ്ഞാനവാപി എന്നറിയപ്പെട്ടു. 

കാശിയിൽ ആറ് വാപികളോ കിണറുകളോ ഉണ്ട് 2
1. കാശിപുരയിലെ ജ്യേഷ്ഠ വാപി (അപ്രത്യക്ഷമായത്) 

2. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ജ്ഞാനവാപി 

3. നാഗ്കുവ എന്നറിയപ്പെടുന്ന കാർക്കോടക് വാപി 

4. ഭദ്രകൂപ പ്രദേശത്തെ ഭദ്രവാപി 

5. ശംഖചൂഡ വാപി (അപ്രത്യക്ഷമായത്)

6. ബാബു ബസാർ (നഷ്ടപ്പെട്ടു)

3
Read 9 tweets
സീതാദേവി ലവ കുശ ക്ഷേത്രം വയനാട്
#templehistory

രാമായണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുതുപ്പാടിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാദേവി ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ സീതാദേവി 1
വിഗ്രഹം ചേടാറ്റിലമ്മ എന്നാണ് അറിയപ്പെടുന്നത്. സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ദേവി പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തില്‍ അഭയം പ്രാപിച്ചുവെന്നും 2
അവിടെ വച്ച് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി എന്നുമാണ് ഐതിഹ്യം.

രാമായണ മഹാ കാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങള്‍ പുല്‍പ്പള്ളിയിലുണ്ട്. പുല്ലില്‍ പള്ളി കൊണ്ടിടമാണ് പുല്‍പ്പള്ളിയെന്നും ലവകുശന്മാര്‍ കളിച്ച വളര്‍ന്ന സ്ഥലമാണ് ശിശുമലയായതെന്നും സീതയുടെ കണ്ണീര്‍ വീണുണ്ടായ 3
Read 9 tweets
സോപാനം

#templehistory

അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. ക്ഷേത്ര ശ്രീകോവിലിന്‍റെ സാധാരണ തറയില്‍ നിന്നുള്ള ഉയര്‍ച്ചക്ക് അനുസൃതമായി മൂന്നു മുതല്‍ പത്തുവരെ പടിക്കെട്ടുകള്‍ സോപാനത്തിനുണ്ടാവും. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന 1
വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. സോപാനത്തിന് ഇരുവശവുമായി കല്ലിലോ, മരത്തിലോ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍ കാണാം.ഇത് ദ്വാരപാലകര്‍ ആണ്. ഉഗ്രമൂര്‍ത്തികളുടെ ദാരു ശില്‍പ്പങ്ങളെയാണ് ദ്വാരപാലകര്‍ 2
ആയി ചിത്രീകരിക്കുക. പുരാണ കഥകളില്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന മൂര്‍ത്തികളുടെ കാവലാളുകള്‍ അല്ലെങ്കില്‍ പ്രധാന പോരാളികളായി ആരെയാണോ പ്രതിപാദിച്ചിരിക്കുന്നത് അവരായിരിക്കും പ്രധാനമായും ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍.3
Read 7 tweets
തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

#templehistory

ശബരിമലയിൽ എന്ന പോലെ സ്ത്രീ പ്രവേശന കാര്യത്തില് നിഷ്കർഷത വച്ചുപുലര്ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്... അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില് (കിടങ്ങൂർ) തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. 1
ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്ക്കാണ്.കിടങ്ങൂര്ക്ഷേത്രത്തിൽ സ്ത്രീകള്ക്ക് ഭഗവാനെ നേരിട്ട് ദര്ശനം നടത്താന് പാടില്ല... അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല.2
ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള് 3
Read 13 tweets
ആര്യങ്കാവ് അയ്യപ്പക്ഷേത്രം
#templehistory
തിരുവനന്തപുരം- തെങ്കാശി ദേശിയപാതയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  കൗമാര ഭാവത്തിലുള്ള ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശ്രീകോവിലില്‍ വിഗ്രഹം നടയ്ക്ക് നേരെയായിട്ടില്ല മൂലയിലാണ് 1
പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ആര്യങ്കാവ് ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ദിവസവും ഏഴുനേരം പൂജയുളള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. അഞ്‌ജനപാഷാണം കൊണ്ടുള്ള 2
വിഗ്രഹമായിരുന്നു ആര്യങ്കാവിലെ മൂല പ്രതിഷ്ഠ.എന്നാല്‍ ഈ വിഗ്രഹം ഉടഞ്ഞപ്പോള്‍ പിന്നീട് പഞ്ചലോഹം കൊണ്ടുള്ള പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു. എങ്കിലും മൂല വിഗ്രഹത്തില്‍ ഇപ്പോഴും പൂജയുണ്ട്.ഇവിടത്തെ ആചാരക്രമങ്ങളും പൂജാവിധികളും തമിഴ് പാമ്പര്യം അനുസരിച്ചുള്ളവയാണ്. 3
Read 7 tweets
വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം

#templehistory

വര്‍ഷങ്ങള്‍ക്കു മുന്‍പ് പനങ്കാവ് ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. കൊല്ലം ജില്ലയിലെ പള്ളിമുക്കില്‍ വടക്കേവിളയിലാണ് വലിയ കൂനമ്പായിക്കുളം 1
ശ്രീ ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, വീരഭദ്രന്‍, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, കണ്ഠാകര്‍ണന്‍, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് മറ്റ് ഉപദേവതകള്‍. കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, 2
കോഴിക്കോട്ടെ പിഷാരിക്കാവ് എന്നീ രണ്ട് ക്ഷേത്രങ്ങള്‍ ഈ ക്ഷേത്രത്തോടൊപ്പമാണ് പണികഴിച്ചത്.അതുകൊണ്ടു തന്നെ ചരിത്രത്തില്‍ ഈ മൂന്ന് ക്ഷേത്രങ്ങള്‍ക്കും ഒരേ പ്രാധാന്യമാണുളളത്.കൊടുങ്ങല്ലൂരമ്മയാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലും കുടികൊള്ളുന്നത് 3
Read 8 tweets
ഗർഭരക്ഷക്ക് കല്ലെടുപ്പ് വഴിപാട് നടത്തുന്ന ക്ഷേത്രം

#templehistory

മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് 1 Image
ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള 2 Image
അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി 3 Image
Read 9 tweets
മുഖത്തല മുരാരി

#templehistory

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഏക വിഗ്രഹ പ്രതിഷ്ഠയാണ്. കൊല്ലം-കുളത്തൂപ്പുഴ തൃക്കോവില്‍വട്ടം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരാരിയാണ് ഇവിടുത്തെ ആരാധനമൂര്‍ത്തി. മുരനെന്നു പേരായ അസുരനെ വധിക്കുവാനായി 1 ImageImage
പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്.മുഖത്തല മുരാരിയുടെ അപാരമായ ശക്തി കൊണ്ടു തന്നെയാണ് ഇവിടെ മറ്റു ഉപ ദേവതാ പ്രതിഷ്ഠകളില്ലാത്തത് എന്നാണ് വിശ്വാസം. മുരാസുരനെ വധിച്ചതിനു ശേഷം അതിനു സമീപത്തുള്ള പ്രദേശം മുഖത്തല എന്ന പേരില്‍ അറിയപ്പെട്ടു. മുഖവും തലയും 2 ImageImageImage
വീണയിടം എന്നതിലാണ് ഈ സ്ഥലത്തിന് മുഖത്തല എന്ന പേരു ലഭിച്ചത് എന്നാണ് വിശ്വാസം. അതിപുരാതനമായ ഈ ക്ഷേത്രം പുരാതനമായ കേരളീയവാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലിലും കല്ലിലും കടഞ്ഞെടുത്തിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ ക്ഷേത്രത്തെ ആകര്‍കമാക്കുന്നു. ഇവിടുത്തെ 3 ImageImageImage
Read 5 tweets
പനയന്നാര്‍ക്കാവ് ക്ഷേത്രം
#templehistory

പത്തനംതിട്ട ജില്ലയിലെ പരുമലയിലെ പനയന്നാര്‍ക്കാവ് ക്ഷേത്രത്തിലാണ് കള്ളിയങ്കാട്ട് നീലിയെ കുടിയിരിത്തിയിട്ടുള്ളത്. കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. കാര്‍വേണി എന്ന ദേവദാസിയുടെ പുത്രിയായ 1 ImageImageImageImage
അല്ലിയെ പൂജാരിയും ദുര്‍നടപ്പുകാരനുമായ നമ്പി പണം മോഹിച്ച് വിവാഹം ചെയ്തു. എന്നാല്‍ ദുര്‍നടപ്പുകാരനായ നമ്പിയെ കാര്‍വേണി വീട്ടില്‍ നിന്നും ഇറക്കി വിട്ടു. വീട് വിട്ട് ഇറങ്ങിയ നമ്പിയെ അല്ലി പിന്‍തുടരുന്നു. യാത്ര മധ്യേ നമ്പിയുടെ മടിയില്‍ കിടന്ന് അല്ലി ഉറങ്ങവേ അവളുടെ ആഭരണങ്ങള്‍ 2 ImageImageImageImage
മോഷ്ടിക്കാനായി അല്ലിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്നു.
പിന്നീട് അല്ലി നീലിയായി പുന്‍ജനിക്കുകയും പ്രതികാര ദാഹിയായ നീലി നമ്പിയെ വകവരുത്തിയ ശേഷം മാതൃ ദേവതയായി ഒരു കള്ളിപ്പാലയുടെ ചുവട്ടില്‍ കുടിയിരുന്നു എന്നാണ് ഐതീഹ്യം. നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും ആവാസസ്ഥാനമായ 3 ImageImageImageImage
Read 5 tweets
മൊദേര സൂര്യ ക്ഷേത്രം

#templehistory

ചാലൂക്യ വംശം നിർമ്മിച്ച ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊദേര സൂര്യ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ അറിയാം.

ബിസി 1026-27 കാലയളവിൽ പുഷ്പാവതി നദിയുടെ തീരത്ത് ചാലൂക്യ രാജാക്കന്മാർ പണികഴിപ്പിച്ച ഈ ക്ഷേത്രം നിർമ്മിതികളുടെ മഹാത്ഭുതം ആണ്. 2 ImageImage
സൂര്യ ദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഈക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ സംരക്ഷിച്ച് വരുന്നത്.യുനെസ്കോയുടെലോക പൈതൃക സ്മാരക പട്ടികയിലെ ക്ഷേത്രം കൂടിയാണിത്.ബിസി 1024-25 കാലത്ത് ഭീമയുടെ സാമ്രാജ്യം ഗസ്നിയിലെ മഹ്മൂദ് ആക്രമിച്ചിരുന്നു.20000 സൈനികർ വന്നെങ്കിലും 2 ImageImage
അവർക്കൊന്നും തന്നെ മുന്നേറാൻ സാധിച്ചില്ല. ചരിത്രകാരനായിരുന്ന എ കെ മജുംദാർ പറയുന്നതനുസരിച്ച് ഈ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.സൂര്യ കുണ്ഡ്, സഭാ കുണ്ഡ്, ഗുഢാ കുണ്ഡ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി കാണപ്പെടുന്ന ക്ഷേത്രത്തിന്റെ ചുമരുകളിൽ ദേവന്മാർ,പൂക്കൾ3 ImageImage
Read 7 tweets
പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അത്ഭുങ്ങൾ

#templehistory

ക്ഷേത്രത്തിലെ ആദ്യ പ്രത്യേകത ക്ഷേത്രത്തിലെ പതാക തന്നെയാണ്. ക്ഷേത്ര ഗോപുരത്തിന്റെ മുകളിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന ഈ അത്ഭുത പതാക കാറ്റിന്റെ എതിർ ദിശയിലാണ് പാറുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് ഇത് വരെയും 1 Image
ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സുദർശന ചക്രം ആണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും ഈ സുദർശന ചക്രം കാണാൻ സാധിക്കും. 12-)o നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. അന്ന് കാലത്ത് ഒരു യന്ത്രത്തിന്റെയും 2 Image
സഹായമില്ലാതെ ഒരു ടണ്ണില്ലേറെ ഭാരമുള്ള സുദർശന ചക്രം എങ്ങനെയാണ് ക്ഷേത്രത്തിന്റെ മധ്യഭാഗത്തെ ഗോപുരത്തിന് മുകളിൽ കയറ്റി എന്നതിനും ഉത്തരമില്ല.

ആകാശത്തിലൂടെ സ്വാതന്ത്ര്യത്തോടെ പറക്കുന്ന പക്ഷികൾ ഈ അമ്പലത്തിന്റെ പ്രധാന ഗോപുരത്തിന് മുകളിൽ കൂടി പറക്കാറില്ല. പ്രധാന ഗോപുരത്തിന് 3 Image
Read 7 tweets
ശ്രീ പത്മനാഭ സ്വാമിക്ക് കാവലായി മുതല

#templehistory

കാസര്‍കോട് ജില്ലയിലെ അനന്തപുരത്ത് തടാകത്തിന് നടുവിലുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിന് ഒരു മുതല കാവലുണ്ട്. പത്മനാഭസ്വാമി പ്രധാന പ്രതിഷ്ഠയായ ഈ ക്ഷേത്രം പ്രകൃതിയുമായി വളരെയധികം ലയിച്ചു കിടക്കുന്ന ഒരു ക്ഷേത്രമാണിത്. 1 ImageImage
ഒമ്പതാം നൂറ്റാണ്ടില്‍ പണിതതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം അനന്തപത്മനാഭന്റെ യഥാര്‍ത്ഥ വസതിയായി കരുതുന്നു. തിരുവനന്തപുരത്തുളള പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അനന്തന്റെ മേല്‍ വിഷ്ണു ശയിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ, എന്നാല്‍ ഇവിടെ ശ്രീപത്മനാഭന്‍ ഇരിക്കുന്നതാണ് പ്രതിഷ്ഠ. ImageImageImage
ശ്രീകോവിലിലെ പുറം ചുമരില്‍ പുരാണ ഇതിവൃത്തങ്ങളെ അടിസ്ഥാനമാക്കി വരച്ചിരിക്കുന്ന ചുമര്‍ചിത്രങ്ങള്‍ വളരെ ആകര്‍ഷകമാണ്. ശ്രീകോവിലിന് ചുറ്റും ചതുരാകൃതിയിലുള്ള തടാകമാണ് ക്ഷേത്രത്തെ പ്രകൃതിയുമായി അടുപ്പിക്കുന്നത്. ഈ തടാകത്തില്‍ ഒരേസമയം ഒരേയൊരു മുതലയെ കാണുകയുള്ളൂവെന്നും 3 ImageImageImage
Read 7 tweets
മനുഷ്യമുഖമുള്ള ഗണേശ ഭഗവാന്റെ ലോകത്തിലെ ഏക ക്ഷേത്രം

#templehistory

മായവാരം തിരുവാരൂർ റോഡിലെ കൂത്താനൂരിനടുത്തുള്ള തമിഴ്‌നാട്ടിലെ തിലതർപണപുരിയിലെ മുക്തേശ്വര ക്ഷേത്രത്തിലാണ് ആദി വിനായഗർ ക്ഷേത്രം. നര മുഖ പിള്ളയാർ എന്നും ഈ ക്ഷേത്രത്തിന് പേരുണ്ട് . 1 ImageImage
ഗണേശന്റെ പുരാതന രൂപമായ മനുഷ്യ മുഖമുള്ള ഈ ക്ഷേത്രത്തിൽ പ്രധാനമായും പിതൃ തർപ്പണത്തിനാണ് പ്രാധാന്യം .തിലതർപണപുരി എന്ന വാക്കിന് അർത്ഥം തന്നെ പിതൃ തർപ്പണം എന്നാണ് . പിതൃക്കൾക്ക് തർപ്പണം ചെയ്യുന്ന ഏഴ് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണിത് . 2 Image
കാശി , രാമേശ്വരം , ശ്രീവഞ്ചിയം , തിരുവേങ്കാട് , ഗയ , ത്രിവേണി സംഗമം എന്നിവയാണ് മറ്റ് സ്ഥലങ്ങൾ . പ്രധാന ക്ഷേത്രത്തിന്റെ പുറത്തായിട്ടാണ് നര മുഖ വിനായകരുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

ഗണേശ ഭഗവാനെ മനസ്സിൽ ആരാധിക്കുമ്പോൾ തന്നെ തുമ്പികൈയിൽ ലഡ്ഡുമായിരിക്കുന്ന ഗജമുഖമുള്ള രൂപമാണ് 3 ImageImage
Read 4 tweets
നവ കൈലാസങ്ങൾ
#templehistory

പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് 1 Image
നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.

കൈലാസത്തിൽ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും 2 Image
നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവൻ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. 3 Image
Read 6 tweets
വിദ്യാശങ്കര ക്ഷേത്രം ശൃംഗേരി

#templehistory

കർണാടകയിലെ ചിക്മഗളൂർ ജില്ലയിലെ പുണ്യനഗരമായ ശൃംഗേരിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വിദ്യാശങ്കര സ്വാമികള്‍ക്കായി നിര്‍മിക്കപ്പെട്ട വിദ്യാശങ്കര ക്ഷേത്രമാണ് ശൃംഗേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1338 ല്‍ വിദ്യാരണ്യ എന്ന് പേരായ 1 ImageImageImage
യോഗിയാണ് വിദ്യാശങ്കര ക്ഷേത്രം സ്ഥാപിച്ചത് എന്ന് കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇദ്ദേഹംവിജയനഗര രാജാക്കന്മാരുടെ രക്ഷാധികാരിയായിരുന്നു. ദ്രവീഡിയ്, ചാലൂക്യന്‍, ദക്ഷിണേന്ത്യന്‍, വിജയനഗര നിര്‍മാണ ശൈലികള്‍ കോര്‍ത്തിണക്കിയാണ് വിദ്യാശങ്കര ക്ഷേത്രം 2 ImageImageImage
നിര്‍മിച്ചിരിക്കുന്നത്. വിജയനഗര ഭരണകാലത്തെ ശിലാന്യാസങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകളാണ് വിദ്യാശങ്കരക്ഷേത്രത്തിലെ പ്രത്യേകത. 12 മാസത്തെ കാലക്രമത്തിൽ ഓരോ തൂണിലും സൂര്യകിരണങ്ങൾ വീഴുന്ന തരത്തിൽ അവ അതി മനോഹരമായി 3. ImageImageImage
Read 6 tweets
ബന്‍കേ ബിഹാരി ക്ഷേത്രം

#templehistory

വൃന്ദാവനിലെ ഒരു പ്രസിദ്ധ ക്ഷേത്രമാണ് ബന്‍കേ ബിഹാരി ക്ഷേത്രം1863 ല്‍ ഗോസ്വാമിമാര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിലെ വിഗ്രഹം സമീപത്തുളള നിധിവനില്‍ നിന്നുമാണ് കൊണ്ടുവന്നത്1 ImageImageImage
ശ്രീകൃഷ്ണ ഭഗവാൻ ആണ് പ്രതിഷ്ഠ.

വിശ്വാസമനുസരിച്ച് ഈ വിഗ്രഹത്തിന്റെ കണ്ണിലേക്ക് കുറേനേരം നോക്കിയിരുന്നാല്‍ നമുക്ക് ബോധം നഷ്ടമാവുകയും 2 ImageImageImage
ചുറ്റുമെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുകയും ചെയ്യില്ലത്രെ.കൃഷ്ണന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കഥകളാലും കെട്ടുകഥകളാലും സമ്പന്നമായ ക്ഷേത്രമാണ് ഇത്. 3

ശുഭം
കടപ്പാട് ImageImage
Read 3 tweets
ദ്വാരകാധീശ് ക്ഷേത്രം, ഗുജറാത്ത്

#templehistory

ഒരു മുഖവരുയു‌ടെയും ആവശ്യമില്ലാത്ത ഒരു ക്ഷേത്രമാണ് ഗുജറാത്തിലെ ദ്വാരകാധീശ് ക്ഷേത്രം അഥവാ ജഗത് മന്ദിര്‍. ശ്രീകൃഷ്ണന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം ചാര്‍ ദാം യാത്രയിലെ ഒരു സ്ഥാനം കൂടിയാണ്.1 ImageImage
ശ്രീകൃഷ്ണന്റെ കൊച്ചുമകനായ വജ്രാനഭ ന്‍ കൃഷ്ണന്‍റെ ഗൃഹത്തിനു സമീപം നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ശ്രീ കൃഷ്ണന്റെ രാജധാനിയെന്നു വിശ്വസിക്കപ്പെടുന്ന ഈ സ്ഥലം വിശ്വകർമാവിന്റെ നേതൃത്വത്തിൽ നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ2 ImageImageImage
ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായാണത്രെ വിശ്വകര്‍മ്മാണ് ഈ സ്ഥലം നിര്‍മ്മിച്ചത്. ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നാണ് 3 ImageImageImage
Read 5 tweets
പാക് ആക്രമണത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്ന തനോട്ട് മാതാ ക്ഷേത്രം.

#templehistory

പല തരത്തിലുള്ള ദൈവാനുഗ്രഹ അനുഭവങ്ങള് നാം കേട്ടിട്ടുണ്ട്. മൂവായിരത്തോളം ബോംബുകളെ നിര്വീര്യമാക്കിയ, പാകിസ്താന് ടാങ്കറുകളുടെ വഴിമുടക്കിയ, ഗ്രാമവാസികള്ക്കും പട്ടാളക്കാര്ക്കും അഭയമേകിയ ദേവിയുടെ 1 ImageImage
അനുഗ്രഹകഥയാണ് പാകിസ്താന് അതിര്ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന തനോട്ട് മാതാ ക്ഷേത്രത്തിന് പറയാനുള്ളത്. രാജസ്ഥാനിലെ ഈ ക്ഷേത്രത്തില് അന്ന് നിര്വീര്യമാക്കിയ ബോംബുകള് ഇന്നും സൂക്ഷിച്ചിരിക്കുന്നു.
ജെയ്സാല്മര്നഗരത്തില് നിന്ന് 150 കിലോമീറ്റര് മാറിയാണ് തനോട്ട് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.2 ImageImage
ബിഎസ്എഫിന്റെ മേല്നോട്ടത്തിലുള്ള ക്ഷേത്രത്തിനകത്ത് ഷെല്ലുകള് സൂക്ഷിച്ചിരിക്കുന്നു. രാജസ്ഥാന് മരുഭൂമിയുടെ ഭംഗിയും അതിര്ത്തി കാക്കുന്ന ക്ഷേത്രവും കാണാന് വിനോദസഞ്ചാരികളും ധാരാളം ഇവിടെ എത്തിച്ചേരുന്നു. പ്രശസ്ത ബോളിവുഡ് ചിത്രം ‘ബോര്ഡറി’ല് തനോട്ട് ക്ഷേത്രവുംഅതുമായി ബന്ധപ്പെട്ട കഥകളും.3 ImageImage
Read 8 tweets
പാതാൾ ഭുവനേശ്വർ
#templehistory

ഉത്തരാഖണ്ഡിലെ ഏറ്റവും  നിഗൂഢവും  ആത്മീയവുമായ സ്ഥലമാണ് പാതാള്‍ഭുവനേശ്വര്‍.
ഇത് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗ ജില്ലയിലെ ഗംഗോലിഘട്ടിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ചുണ്ണാമ്പുകല്ല് ഗുഹയാണ്. 
160 മീറ്റർ നീളവും 90 അടി ആഴവുമുള്ള ഈ ഗുഹയിൽ 1 ImageImage
ചുണ്ണാമ്പുകല്ല് പാറകൾ പലതരം സ്റ്റാലാഗ്മൈറ്റ് രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 

ഇവിടെ ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം വസിക്കുന്നുവെന്നു പറയപ്പെടുന്നു. പാതാള്‍ഭുവനേശ്വറിലെ ദർശനം കാശി, ബൈദ്യനാഥ് അല്ലെങ്കിൽ കേദാർനാഥ് എന്നിവിടങ്ങളിൽ ചെയ്യുന്ന തപസ്യയുടെ ആയിരം മടങ്ങ് ഫലം നൽകുന്നു2 ImageImage
എന്ന് പറയുന്നു.ഈ ഗുഹയിൽ ഇടുങ്ങിയ തുരങ്കം പോലെയുള്ള ഒരു കവാടം  ഉണ്ട്, അത് നിരവധി ഗുഹകളിലേക്ക് നയിക്കുന്നു. ജലപ്രവാഹത്താൽ നിർമ്മിച്ച പാതാള്‍ ഭുവനേശ്വർ ഒരു ഗുഹ മാത്രമല്ല, ഗുഹകൾക്കുള്ളിലെ ഗുഹകളുടെ ഒരു പരമ്പരയാണ്. 

വെള്ളത്തിൽ ലയിക്കുന്ന ധാതുക്കളുടെ ക്രിസ്റ്റലൈസേഷൻ മൂലമാണ് ഇത് 3 Image
Read 20 tweets
വിസ്മയിപ്പിക്കുന്നമുരുകൻ ക്ഷേത്രങ്ങൾ.

#templehistory

ഗൂഗിൾ മാപ്പിൽ ആ ക്ഷേത്രങ്ങൾ ആകാശ കാഴ്ചയിലൂടെ കാണുമ്പോൾ ഹിന്ദു ദേവനായ മുരുകന്റെ 17 പ്രധാന ക്ഷേത്രങ്ങൾ ഓം ആയി മാറുന്നു. 100 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ തമിഴ് പൂർവ്വികർ ഇത് നിർമ്മിക്കുകയും അവരുടെ സാങ്കേതികതയും പുതുമയും 1 ImageImage
ശാസ്ത്രജ്ഞരെ ഞെട്ടിക്കുകയും ചെയ്തു. ഓം പോയിന്റ് കർണാടകയിൽ നിന്ന് ആരംഭിച്ച് തമിഴ് നാടിലൂടെ കേരളത്തിൽ അവസാനിക്കുന്നു.തമിഴ്‌നാട്ടിലെ 14 ക്ഷേത്രങ്ങളും കർണാടകയിലെ 2 ക്ഷേത്രങ്ങളും കേരളത്തിലെ 1 ക്ഷേത്രവും ഓം ഉൾക്കൊള്ളുന്നു.ക്ഷേത്രങ്ങളുടെ പട്ടിക ഇതാ.2 Image
1.തിരുപ്പാരകുണ്ട്രം

2.തിരുച്ചെന്തുർ

3.പളനി

4.സ്വാമിമലൈ

5.തിരുത്തണി

6.സോളൈമലൈ (പഴമുതിർ ചൊലൈ)

7.മാരുതമലൈ

8.വടപളനി (ചെന്നൈ)

9.വൈതീശ്വരൻ കോവിൽ മുത്തുകുമാരസാമി

10.നാഗപട്ടണം സിക്കാൽ

11.ട്രിച്ചി വയലൂർ

12.ഈറോഡ് സെന്നിമലൈ

13.ഗോപി പച്ചമലൈ

14.കൂർ വെന്നൈമല. 3 ImageImage
Read 4 tweets
ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം

#templehistory

അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ്.

മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ 1
അപൂർവമായയൊരു പ്രതിഷ്ഠയാണ്.

അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർത്തിരിക്കുന്നത്. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല
കടുശർക്കരയോഗം എന്ന 2
അത്യപൂർവആയുര്‍വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്..

ദേവവൃക്ഷങ്ങളുടെ ചട്ടകൂടില്‍ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്..
അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്‍ന്ന 3
Read 22 tweets
കോടിലിംഗേശ്വര ക്ഷേത്രം

#templehistory

കര്‍ണ്ണാടകയിലെ ശൈവ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് കോടിലിംഗേശ്വര ക്ഷേത്രം.കോലാര്‍ ജില്ലയിലെ ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് ഇവിടുത്തെ ശിവലിംഗത്തിന്‍റെ സാന്നിധ്യമാണ്.1
പേരുപോലെ തന്നെ ക്ഷേത്രത്തിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് ഇവിടുത്തെ ശിവലിംഗങ്ങള്‍. ചെറുതും വലുതുമായി എണ്ണത്തില്‍ ഒരു കോടിക്കടുത്ത് ഇവിടെ ശിവലിംഗങ്ങളുണ്ട്. കോടി ശിവലിംഗങ്ങളുള്ള ശിവന്റെ ഇടമായതിനാലാണ് ഇവിടം കോടിലിംഗേശ്വര ക്ഷേത്രം എന്നറിയപ്പെടുന്നത്.2
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. 33 മീറ്ററിലധികം ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ശിവലിംഗം ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തിലെ മറ്റെല്ലാ ശിവലിംഗങ്ങളെയും കടത്തിവെട്ടിയിട്ടുണ്ട്. ഈ വലിയ ശിവലിംഗത്തിനു ചുറ്റുമായാണ് ബാക്കിയുള്ല ശിവലിംഗങ്ങള്‍ 3
Read 8 tweets
മീനാക്ഷി കോവിൽ (ആറ്റിപ്ര ശ്രീ ശിവാനന്ദ ക്ഷേത്രം)

#templehistory

ഭക്ത വത്സലരായ ശ്രീ മഹാദേവനും ശ്രീപാർവതിദേവിയും ഗോകർണത്തിൽ വാഴുന്ന ഭാവത്തിൽ ശ്രീ മീനാക്ഷി സുന്ദരേശനായി വാണരുളുന്നതും ശ്രീ നാരായണ ഗുരുദേവന്റെ പാദസ്പർശത്താലും പ്രസിദ്ധിയാർജിച്ചതുമായ ഒരു പുണ്യസ്ഥാനമാണ് മീനാക്ഷി കോവിൽ1 Image
ക്ഷേത്ര ഉത്ഭവം കൊല്ലവർഷം 1080-ലാണ്. കുറച്ച് ഭക്തർ ചേർന്ന്‍ ഒരു ഭജനമഠം ആയിട്ടാണ് ഇത് ആരംഭിച്ചത്. പിന്നീട് 7 കുടുംബക്കാർ ചേർന്ന്‍ ആവശ്യാനുസരണം വസ്തുക്കൾ വിട്ടുകൊടുത്തത് മൂലം മേടമാസത്തിലെ ചിത്രാ-പൗർണ്ണമി ദിവസം ക്ഷേത്രമാക്കി പരിവർത്തനം ചെയ്തു. അതിന് ശേഷം മീനാക്ഷി പ്രതിഷ്ഠ നടത്തി. 2 Image
കേരളത്തിൽ മീനാക്ഷി-സുന്ദരേശ ഭാവത്തിൽ പാർവതിയും ശിവനും കുടികൊള്ളുന്ന ഒരേയൊരു ക്ഷേത്രം ഇതാണ്. ശിവ ഭഗവാൻ സുന്ദരേശ അവതാരത്തിൽ വന്നാണ് മീനാക്ഷി ദേവിയെ പരിണയം ചെയ്യുന്നത്. അതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഉത്സവകാലത്ത് ചിത്രാ-പൗർണ്ണമി ദിവസം രാത്രി മീനാക്ഷി - സുന്ദരേശ കല്യാണം ഒരു 3 Image
Read 7 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!