പെൻഗ്വിൻ കുഞ്ഞ്🐧LDF for sure❤️❤️ Profile picture
🔴biochemist🔴cancer biology🔴blocked by @misskual🔴 communist 🔴If you tremble with indignation at every injustice, then you are a comrade of mine✊

Sep 7, 2020, 20 tweets

സ്കൂൾ‌വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേക്ക്:
⭕️8 മുതൽ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്‌ ആക്കും. ഇതിനായി 'വിദ്യാഭ്യാസ സംരക്ഷണയജ്ഞം’ എന്ന മിഷൻ തുടങ്ങി.
⭕️ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഹൈട്ടെക് ആക്കുകയാണ്.
⭕️പൊതു(സർക്കാർ, എയ്‌ഡഡ്)വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കും.

ആദ്യഘട്ടമായി 45,000 ഹൈസ്കൂൾ, ഹയർ‌ സെക്കൻഡറി ക്ലാസുകൾ 2017-18ൽ ഹൈട്ടെക് ആക്കാനുള്ള പദ്ധതി തുടങ്ങി.
⭕️ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ ഒന്നുവീതം സർക്കാർ സ്കൂളുകൾക്ക് അഞ്ചുകോടി രൂപവരെ നൽകും.

⭕️ഇതിൽ പെടാത്ത, 1000-ൽ കൂടുതൽ കുട്ടികളുള്ള സർക്കാർ സ്കൂളുകൾക്ക് മൂന്നുകോടിവരെ രൂപ നൽകും.

⭕️എയ്‌ഡഡ് സ്കൂളുകൾ ചെലവിടുന്നതിനു തുല്യമായ (ഒരു കോടിരൂപവരെ)തുക സർക്കാർ നൽകും.
⭕️ബജറ്റിലെ പൊതുവിദ്യാഭ്യാസത്തിന്റെ അടങ്കലിൽ പശ്ചാത്തലസൗകര്യ വികസനത്തിനുള്ള 216 കോടി രൂപ ഉപയോഗിച്ച് എൽപി, യുപി സ്കൂളുകളും ആധുനികീകരിക്കുന്നു.

⭕️ഹൈട്ടെക് ആക്കൽ നാലു നിയമസഭാ മണ്ഡലങ്ങളിൽ നടപ്പാക്കി.2017 അവസാനത്തോടെ മറ്റു മണ്ഡലങ്ങളിലും പൂർത്തിയാക്കും.
⭕️പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ 1000 പൊതുവിദ്യാലയങ്ങൾ അന്തര്‍ദേശീയ നിലവാരത്തിലേക്ക്‌ ഉയര്‍ത്തും.

⭕️സ്കൂളുകളുടെ മാസ്റ്റർ പ്ലാനുകൾ തയ്യാറായിവരുന്നു.തയ്യാറാക്കിയവ സാമ്പത്തികാനുമതിക്കായി കിഫ്‌ബിയിൽസമർപ്പിച്ചു.
⭕️മികവിന്റെ കേന്ദ്രങ്ങൾ
⭕️കൊച്ചി സാങ്കേതികസർവ്വകലാശാല സമർപ്പിച്ച 240 കോടി രൂപയുടെ പദ്ധതിരേഖ കിഫ്ബിയുടെ പരിഗണനയ്ക്കു നൽകി. മറ്റു സർവ്വകലാശാലകളുടെ പദ്ധതികൾ തയ്യാറായിവരുന്നു

⭕️സഹകരണസ്ഥാപനങ്ങൾ, ട്രസ്റ്റുകൾ തുടങ്ങിയ സാമൂഹികസംരംഭങ്ങൾ സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട്‌ ഉന്നതവിദ്യാഭ്യാസമേഖലയെ വിപുലീകരിക്കും.

⭕️കോഓപ്പറേറ്റീവ് അക്കാദമി ഫോർ പ്രൊഫഷണൽ എജ്യൂക്കേഷ(CAPE)ന്റെ ആഭിമുഖ്യത്തിൽ ഈ വഴിക്കുള്ള പ്രവർത്തനം ആസൂത്രണം ചെയ്തുവരുന്നു.

⭕️പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

⭕️1991-92 അക്കാദമിക വര്‍ഷത്തിന് ശേഷം ആദ്യമായി പൊതുവിദ്യാലയങ്ങളിലുള്ള എന്റോള്‍മെന്റ് വര്‍ധിച്ചു.

⭕️2017-18ല്‍ 1,56,565 കുട്ടികളും 2018-19 ല്‍ 1,84,728 കുട്ടികളും മുന്‍വര്‍ഷത്തെക്കാള്‍ അധികമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടി...

⭕️2018-19 വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത് 1,84,728 വിദ്യാര്‍ഥികളാണ്.

⭕️ഇതു വഴി 2018-19 അക്കാദമിക വര്‍ഷം ആകെ കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചു...

⭕️പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട മലാപ്പറമ്പ് സ്‌കൂളടക്കം നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു...

⭕️സമയബന്ധിതമായി പാഠപുസ്തകം വിതരണം ചെയ്തു...

⭕️ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും സംസ്ഥാനത്തൊട്ടാകെ സൗജന്യ യൂണിഫോം നല്‍കാനും കഴിഞ്ഞു...

⭕️ലിറ്റില്‍ കൈറ്റ്‌സ്’ ‘

⭕️ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ ‘ലിറ്റില്‍ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകളില്‍ 1,898 ഹൈസ്‌കൂളുകളിലെ 58,247 കുട്ടികള്‍

⭕️സമഗ്ര’ വിഭവ പോര്‍ട്ടല്‍...

⭕️ഹൈടെക് ക്ലാസ്മുറികളില്‍ വിനിമയം നടത്തുന്നതിനായി ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ സജ്ജമായി...

⭕️‘സമഗ്ര’യില്‍ 5.5 ലക്ഷം സമഗ്രാസൂത്രണ രേഖകളും 8.89 ലക്ഷം സൂക്ഷ്മാസൂത്രണ രേഖകളും 24,388 ഡിജിറ്റല്‍റിസോഴ്‌സുകളും ലഭ്യമാക്കി...

⭕️‘സമേതം’ പോര്‍ട്ടല്‍

⭕️സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമായ ‘സമേതം’ പോര്‍ട്ടല്‍ സജ്ജമാക്കി...

⭕️141 മികവിന്റെ കേന്ദ്രങ്ങള്‍

⭕️മൂന്നു കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 395 സ്‌കൂളുകള്‍.

⭕️ഒരു കോടി രൂപ വീതമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 585 സ്‌കൂളുകള്‍...

⭕️പ്രത്യേക ധനസഹായ പദ്ധതി

⭕️200 വര്‍ഷം പിന്നിടുന്ന പൈതൃക സ്‌കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന പദ്ധതി...

⭕️150 വര്‍ഷം പഴക്കമുള്ള ഹെറിറ്റേജ് സ്‌കൂളുകള്‍ക്ക് പ്രത്യേക ധനസഹായ പദ്ധതി.

⭕️106 ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും 27 വി.എച്ച്.എസ്.ഇ സ്‌കൂളുകള്‍ക്കും 181 എല്‍.പി/യു.പി സ്‌കൂളുകള്‍ക്കും ഭൗതിക സ

ൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ധനസഹായം നല്‍കി...

⭕️ഓട്ടിസം പാര്‍ക്കുകള്‍...

⭕️ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വളരാനും വികസിക്കാനുമുള്ള ഇടങ്ങളായി ഓട്ടിസം പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു..

⭕️ ടാലന്റ് ലാബ്

⭕️കുട്ടികളിലെ കഴിവുകള്‍ കണ്ടെത്താന്‍ ടാലന്റ് ലാബ്.

⭕️സര്‍ഗശേഷി വര്‍ദ്ധിപ്പിക്കാന്‍ എസ്.എസ്.എ. യുടെ നേതൃത്വത്തില്‍ ‘സര്‍ഗ്ഗവിദ്യാലയ പദ്ധതി’...

⭕️ അധ്യാപക ബാങ്ക്

⭕️അധ്യാപക ബാങ്ക് നിയമവിധേയമാക്കി, അധ്യാപക നിയമനത്തിനും പുനര്‍ വിന്യാസത്തിനും ശാസ്ത്രീയ മാര്‍ഗം സ്വീകരിച്ചു.

⭕️ ‘ശ്രദ്ധ’ പദ്ധതി

⭕️കുട്ടികളുടെ സാമൂഹിക, സാമ്പത്തിക, വൈകാരിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, പഠനത്തില്‍ മികവു പുലര്‍ത്താന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനു ‘ശ്രദ്ധ” പദ്ധതി ആവിഷ്‌കരിച്ചു.
⭕️ ‘ശാസ്ത്രായന

⭕️ആദിവാസി, തീരദേശ, പ്ലാന്റേഷന്‍ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന പദ്ധതി...

⭕️ മൂന്നുവര്‍ഷം തുടര്‍ച്ചയായി എന്‍.സി.ഇ.ആര്‍.ടി.

ദേശീയപുരസ്‌കാരം...

⭕️ ശാസ്ത്രപഥം’

⭕️ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളര്‍ത്താനായി എസ്.എസ്.എ ‘ശാസ്ത്രപഥം’ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി...

⭕️ ദിശ-ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ

⭕️വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്ക് അനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസ മേഖല തെരഞ്ഞെടുക്കുന്നതിനായി ഇന്ത്യയിലെ 53 സര്‍വകലാശാലകളെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ‘ദിശ-ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ' നടപ്പിലാക്കി...

#OnceAgainLeft

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling