TG Mohandas Profile picture
Official Handle. Views are personal. RTs are not automatic endorsements

Sep 15, 2020, 6 tweets

പേര്യ കൊലക്കേസ്
----------------------------------
രണ്ടു ചെറുപ്പക്കാർ വെട്ടേറ്റു മരിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങുന്നു...

സിപിഎം പ്രതികളെ കൊടുക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കുന്നു

മരിച്ചവരുടെ പാരന്റ്സ് ഹൈക്കോടതിയിൽ വരുന്നു
1/6

സിംഗിൾ ബെഞ്ച് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി അന്വേഷണം സിബിഐക്ക് വിടുന്നു.

കേരള സർക്കാർ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നു. തൽക്കാലം നിങ്ങൾ ഒന്നും ചെയ്യണ്ട എന്ന് ഡിവിഷൻ ബെഞ്ച് സിബിഐയോട് വാക്കാൽ നിർദ്ദേശിക്കുന്നു. അന്വേഷണം നിശ്ചലം!

മാസം പത്ത് കടന്നു പോകുന്നു
2/6

പാരന്റ്സ് പിന്നെയും ഹൈക്കോടതിയിൽ... "ഇത്തരം കേസുകളിൽ ആറ് മാസത്തിനകം കേസ് ആ ബെഞ്ച് പരിഗണിച്ചില്ല എങ്കിൽ മറ്റൊരു ബെഞ്ചിലേക്ക് വിടണം എന്ന് സുപ്രീം കോടതി വിധിയുണ്ട്. അതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം"

ഹർജി ഫയൽ ചെയ്തപാടേ പഴയ ഡിവിഷൻ ബെഞ്ച് കേസ് വിളിപ്പിച്ച് തീർപ്പാക്കുന്നു
3/6

"കുറ്റപത്രം നിലനിൽക്കും. പക്ഷേ സിബിഐ അന്വേഷണം തുടങ്ങുക!"
ക്രിമിനൽ നടപടിച്ചട്ടം പ്രകാരം കുറ്റപത്രം സമർപ്പിച്ചാൽ പിന്നെ നടക്കേണ്ടത് വിചാരണയാണ്. അപ്പോൾ അന്വേഷണം എങ്ങനെ നടക്കും? - ഈ സംശയം ചോദിക്കാൻ സർക്കാർ സുപ്രീം കോടതിയിൽ പോകുന്നു എന്നാണ് ഏ കെ ബാലൻ പറയുന്നത്.
4/6

വാസ്തവത്തിൽ ഹൈക്കോടതിയിൽ ഒരു clarification petition ഫയൽ ചെയ്തു ചോദിക്കേണ്ട കാര്യമേയുള്ളൂ. പക്ഷേ ലക്ഷ്യം അതല്ലല്ലോ.. സിപിഎം കൊടുത്ത പ്രതികളെ ശിക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്ത് കേസ് അവസാനിപ്പിക്കുക. ഡ്യൂപ്ലിക്കേറ്റ് പ്രതികൾക്ക് ഭയമേയില്ല. അവരേയും കുടുംബത്തേയും പാർട്ടി നോക്കും
5/6

ജയിലിൽ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും. പരോൾ ആവശ്യം പോലെ കിട്ടും - അത് ആര് ഭരിച്ചാലും! സിബിഐ ഒരുപക്ഷേ യഥാർത്ഥ പ്രതികളെ കണ്ടെത്തി എന്നു വരും. പദ്ധതി തകിടം മറിയും. അതിനാൽ സുപ്രീം കോടതിയിൽ അപ്പീൽ തന്നെയാണ് സർക്കാരിന്റെ ആവശ്യം - സംശയ നിവാരണമല്ല
6/6

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling