വീർബൽ നായർ Profile picture
Nation First, Hindu, Bakth, Sankha Sahayatri, .🇮🇳🇮🇳🚩🚩🙏 ജയ് ശ്രീരാം🙏 🙏പവൻസുത വീരഹനുമാന് കീ ജയ്🙏 🙏സ്വാമിയേ ശരണമയ്യപ്പ🙏 🙏 ലോകാ സമസ്ത സുഖിനോ ഭവന്തു 🙏

Sep 18, 2020, 6 tweets

മറ്റൊരു പ്രത്യേകത:
ശബരിമല വൃതത്തെ പൊതുവെ മണ്ഡല വൃതം എന്നാണ് അറിയപ്പെടുന്നത്. മണ്ഡലകാലം 41 ദിവസമാണ്. എന്താണ് 41 ന്റെ പ്രത്യേകത. എന്തുകൊണ്ട് മണ്ഡല വൃതം 41 ദിവസമായി. പലരും പല രീതിയിലും ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഭാരതത്തിലെ വൃതങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കൃത്യമായ

ജ്യോതിശാസ്ത്രത്തിന്റെ പങ്കുണ്ട്. ഉത്തരായണം യാഗങ്ങളുടെ ആരംഭം കുറിക്കുന്ന സമയമാണ.് ദക്ഷിണായനം പിതൃക്കളുടെ സമയമാണ്. ഇവിടെ രണ്ടു രീതിയിൽ വർഷം കണക്കാക്കുന്നു. 365 ദിവസം ഉള്ള സൂര്യ വർഷവും 324 ദിവസം ഉള്ള ചന്ദ്ര വർഷവും ഇത് തമ്മിലുള്ള അന്തരം 41 ദിവസം ആണ്. ഇതിനെ മണ്ഡലമായി കണക്കാക്കുന്നു.

ഇനി ശബരിമല വൃതവുമായി 41 ദിവസത്തെ ബന്ധം നോക്കാം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാവട്ടെ ജീവിത ചര്യയാവട്ടെ ഫലവത്തായി മനുഷ്യ ശരീരത്തിലും മനസിലും ബുദ്ധിയിലും മാറ്റം വരുത്തണമെങ്കില്‍ 41 ദിവസം എടുക്കും എന്ന് ഭാരതീയ ആയുര്‍വേദാചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ നോക്കിയാല്‍ 41 ദിവസത്തെ വൃതം

സാധാരണ മനുഷ്യനെ തപസ്വിയാക്കി സ്വാമിയായി വളര്‍ത്തി അയാളിലെ ശാരീരികവും മാനസികവും ബൗദ്ധികവും ആയ മാറ്റം പൂര്‍ണ്ണമാക്കി അയ്യപ്പനായി മാറുന്നു .’തത്ത്വമസി’ ബോധം മനസില്‍ നിറയുന്നു. കൂടാതെ ആധുനിക ശാസ്ത്രപ്രകാരം ഒരുകോശം ജനിച്ച് വളര്‍ന്ന് നശിക്കാനെടുക്കുന്ന സമയം 41 ദിവസമാണ്.

അങ്ങനെ നോക്കുമ്പോളും 41 ദിവസത്തെ കൃത്യമായവൃതം ഒരുവനെ പുതിയ മനഷ്യനാക്കി മാറ്റുന്നു. ഇവിടെ 41 എന്നത് ഒരു മണ്ഡലം അഥവാ വൃത്തത്തെ പൂര്‍ത്തീകരിക്കുന്ന സാധനയും കൃത്യമായ സമയമാണ്. അതോടൊപ്പം ആഹാര നീഹാരങ്ങള്‍ കൊണ്ട് ഒരു അയ്യപ്പന് സ്വന്തം ശരീരത്തില്‍ .

ക്രമാനുഗതമായ മാറ്റം ഉണ്ടാക്കാന്‍ പ്രാപ്തി ഉള്ള സമയചക്രം കൂടിയാണ് മണ്ഡല വൃതം അഥവാ ശബരിമല വൃതം.
🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling