#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part1
ആസ്സാമിലെ രേഖയായില്ലാതെ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ ഒഴുകുന്ന കണ്ണുനീരുകൾ എപ്പോഴും ഓർമ്മിപ്പിക്കുക കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചാണ്. കണ്ണടച്ച് തുറക്കും മുൻപ് വീടും , ജീവനും , മാനവും,
1/n
സർവ്വതും നഷ്ടപ്പെട്ടു പള്ളികളിൽ നിന്ന് മുഴങ്ങുന്ന ഭീഷണികൾക്കിടയിലൂടെ ഭയന്നോടുന്ന ചില ആത്മാക്കളും , നിരന്നു കിടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള കുറെ ജഢങ്ങളും. അതാണ് മനസ്സിലെത്തുക .അസ്വസ്ഥമാക്കുന്ന മനസ്സ് പിന്നീട് ചെന്നെത്തുക 1921 ലേക്കാണ്.
2/n
തൊണ്ണൂറ്റി ഏഴു(2018) വര്ഷങ്ങള്ക്കു മുമ്പ് ഓഗസ്റ്റ് മാസത്തിൽ തുടങ്ങി മാസങ്ങളോളം മലബാറിൽ നീണ്ടു നിന്ന ഭീകരതയുടെ തേരോട്ടം. ഭാരതത്തിൽ കലാപങ്ങളും വംശ ഹത്യയും എന്നോർക്കുമ്പോൾ ഓർക്കുന്നത് കാശ്മീരും , ഗോധ്രയുമൊക്കെയാണ്. പക്ഷെ അതിനേക്കാൾ വലിയ ഭീകരത നടമാടിയ കേരളത്തെ കുറിച്ചോ ,
3/n
മലബാർ കലാപത്തെ കുറിച്ചോ പറയുന്നത് വർഗീയതയാണ്. ആയിരമോ രണ്ടായിരമോ അല്ല , ഒരു
ലക്ഷത്തോളം ഹിന്ദുക്കളാണ് ലഹളകളിൽ ഇരയായത്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപെടുന്ന ഈ പുത്തൻ നാളുകളിൽ , ആ ധൈര്യത്തിൽ ചിലതൊക്കെ പറയാമെന്നു കരുതുന്നു.ഒന്നിനും വേണ്ടിയല്ല, ഹിന്ദുവായതിന്റെ പേരിൽ മാത്രം
4/n
കൂട്ടബലാത്സംഗത്തിനിരയായ,ഭൂമിയിലേക്കെത്തും മുൻപ് വെട്ടി മുറിക്കപ്പെട്ട, സർവ്വതും നഷ്ടപ്പെട്ട , കൊന്നു കിണറ്റിൽ തള്ളപ്പെട്ട കുറെ ആത്മാക്കൾക്ക് വേണ്ടി. തകർന്നു വീണ ക്ഷേത്രങ്ങൾക്കും , കത്തിയമർന്ന ഭവനങ്ങൾക്കും വേണ്ടി.
പറയാൻ ഒരുപാടുള്ളത് കൊണ്ട് ഘട്ടം ആയി, പറയാം. മാപ്പിള ലഹള എന്ന് പറയുമ്പോൾ 1921 ഇനും ഒരുപാട് മുൻപേ പോണം. എന്നാലേ പൂർണത കിട്ടൂ. മാപ്പിള ലഹളയല്ല, ലഹളകൾ ആണ്. ആ ലഹള തുടർച്ചകളുടെ അവസാനം മാത്രമാണ് 1921 .
6/n
ഇതിന്റെ എല്ലാം തുടക്കം തേടി പോവുകയാണെങ്കിൽ പതിനേഴാം നൂറ്റാണ്ടിലേക്കാണ് ചെല്ലേണ്ടത്. മൈസൂർ പടയോട്ടത്തിന്റെ ഭാഗമായി ( 1788 -1792 ) കേരളത്തിലെത്തിയ ടിപ്പു അത് വരെ നിലനിന്നിരുന്ന സാമൂഹിക , സാംസ്‌കാരിക , സാമ്പത്തിക വ്യവസ്ഥകളെല്ലാം തകിടം മറിച്ചു.
7/n
ജന്മികളും ഭൂഉടമസ്ഥരുമായ ഹിന്ദുക്കളെ എല്ലാം ആക്രമിച്ച് , അവരെ മതം മാറാനും പലായനം ചെയ്യാനും നിര്ബന്ധിതരാക്കി. ഹിന്ദുക്കളായ മിക്കവാറും ജന്മികളും മറ്റു ഭൂമിയുടമകളും പലായനം ചെയ്തു .ചെറുത്തു നിൽക്കാൻ കഴിയാത്ത നമ്പൂതിരി ജന്മികളെയും നായന്മാരടങ്ങുന്ന കാര്യസ്ഥന്മാരെയും
8/n
നിർബന്ധപൂർവം മതം മാറ്റി. അങ്ങനെ മതംമാറിയവരുടെ കൂറോടെ ഇസ്ലാമിക സുൽത്താനേറ്റ് സ്ഥാപിച്ചു. വിളവിന്റെ ഒരു വലിയ ഭാഗം കപ്പമായി നൽകണം എന്ന വ്യവസ്ഥ കൊണ്ട് വന്നു. പക്ഷെ അഞ്ചു വർഷത്തിനുള്ളിൽ തന്നെ ബ്രിട്ടീഷ് പട്ടാളം ടിപ്പുവിനെ തോൽപ്പിച്ചു ഭരണം കൈക്കലാക്കി. അതോടെ തിരിച്ചു വന്ന
9/n
ഹിന്ദുക്കളായ ഭൂഉടമസ്ഥർ തങ്ങളുടെ ഭൂമിയും അവകാശങ്ങളും തിരിച്ചു വേണമെന്ന് ബ്രിട്ടീഷുകാരോടു അഭ്യര്ത്ഥിച്ചു.ടിപ്പുവിന്റെ ആക്രമണത്തിന് മുൻപ് നിലനിന്നിരുന്ന സംവിധാനത്തിൽ ജന്മികൾക്കും, കാര്യസ്ഥന്മാർക്കും, പാട്ടക്കാർക്കും, കൃഷിചെയ്യാത്ത മറ്റുള്ളവർക്കും വിളവിൽ അവകാശമുണ്ടായിരുന്നു.
10/n
ജന്മികൾക്കു സർവ്വാധികാരമുണ്ടായിരുന്നില്ല.പാട്ടക്കാർക്കു അവകാശങ്ങൾ നിലനിന്നിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ വ്യവസ്ഥിതി ഒന്നും പഠിക്കാതെ യൂറോപ്യൻ പ്രോപ്പർട്ടി ലീഗൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജന്മികൾക്കു അത് ഭൂമിയുടെമേൽ സർവ്വാധികാരം നൽകി. യഥേഷ്ടം പാട്ടമൊഴിപ്പിക്കാനും ,
11/n
പാട്ടക്കാരുടെ അവകാശമായ മൂന്നിലൊന്നെന്ന വിളവിലുള്ള അധികാരം നഷ്ടപ്പെടാനും ഈ ബ്രിട്ടീഷ് സിവിൽ കോർട്ട് വഴി സംരക്ഷണം ലഭിക്കുന്ന സർവ്വാധികാര നിയമങ്ങൾ വഴിയൊരുക്കി.
ഇത് ചൂഷണങ്ങൾക്കും ,ഭൂമിയില്ലാത്തവരിൽ ദാരിദ്ര്യത്തിനും അസ്വാരരസ്യങ്ങൾക്കും കാരണമായി.
12/n
പാട്ടക്കാരായിരുന്ന ഹിന്ദു സമുദായങ്ങൾ ശാന്തരായിരുന്നപ്പോഴും മാപ്പിളമാർ അക്രമത്തിലൂടെ പ്രതികരിച്ചു തുടങ്ങി. വില്യം ലോഗൻ ഇത്തരം അക്രമങ്ങളെ ഹാലിളക്കങ്ങൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.
1836 ഇൽ ആണ് ആദ്യത്തെ സംഭവം. മഞ്ചേരിയിൽ കല്ലിങ്ങൽ കുഞ്ഞോളൻ എന്ന മാപ്പിള ചാക്കു പണിക്കരെ
13/n
കുത്തിക്കൊന്ന ശേഷം അദ്ധേഹത്തിന്റെ മൂന്നു സഹോദരന്മാരെ പരിക്കേൽപ്പിച്ചു . അടുത്ത നാലുകൊല്ലത്തിൽ നടന്ന പല ലഹളകളിൽ ആറോളം ഹിന്ദുക്കൾ കൊല്ലപ്പെട്ടു. നാല്പത്തി ഒന്നിൽ , എട്ടോളം വരുന്ന മാപ്പിളമാർ പള്ളിപ്പുറത്തുള്ള പെരുമ്പാലി നമ്പൂതിരിയെ വധിച്ച ശേഷം ഇല്ലത്തിനു തീയിട്ടു.
14/n
കുറ്റവാളികളെയെല്ലാം പോലീസ് വധിച്ചു. ഏഴുപേരടങ്ങുന്ന ഒരു സംഘം തോട്ടശേരി താച്ചുപണിക്കാരെന്നയാളെയും അയാളുടെ കാര്യസ്ഥനെയും വധിച്ചു.
പള്ളിയിലൊളിച്ച ഭീകരരെ പോലീസ് കണ്ടെത്തി വധിച്ചു. അവരുടെ ശവമടക്ക് കശ്മീർ മോഡൽ പ്രക്ഷോഭമായി. നാല്പത്തിമൂന്നിൽ ഏഴുപേരടങ്ങുന്ന മാപ്പിള സംഘം തിരുരങ്ങാടി
15/n
അധികാരിയെ വധിച്ചു.തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഗവർമെന്റ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.ലഹളക്കാർ നായകന്മാരായി വാഴ്ത്തപ്പെട്ടു.
ഇരുപത്തൊന്നിലെ കലാപം ഒരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല എന്ന് വേണം മനസ്സിലാക്കാൻ. ടിപ്പുവിന്റെ ആക്രമണവും , മതം മാറ്റവും തുടക്കമിട്ട അഗ്നിപർവതം
16/n
മെല്ലെ പുകഞ്ഞാണ് ഇരുപത്തൊന്നിൽ പൊട്ടിത്തെറിച്ചത്.
(തുടരും )
#TheUntold1921
References :
Panikkar, K. N., Against Lord and State: Religion and Peasant .Uprisings in Malabar 1836–1921
Malabar Manual , William Logan
A Comprehensive History of India. Sterling Publishers
17/n
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
