വീർബൽ നായർ Profile picture
Nation First, Hindu, Bakth, Sankha Sahayatri, .🇮🇳🇮🇳🚩🚩🙏 ജയ് ശ്രീരാം🙏 🙏പവൻസുത വീരഹനുമാന് കീ ജയ്🙏 🙏സ്വാമിയേ ശരണമയ്യപ്പ🙏 🙏 ലോകാ സമസ്ത സുഖിനോ ഭവന്തു 🙏

Sep 25, 2020, 5 tweets

വൃശ്ചികമാസം മാലയണിഞ്ഞു
നാല്പത്തൊന്ന് വൃതം നോക്കി
ശരണം വിളിയൊട് പ്രതിദിനമെന്നുടെ മനസാലയ്യനടുത്തെത്തി
(സ്വാമിയേ ശരണം അയ്യപ്പാ ശരണം തരണേ അയ്യപ്പാ.)

കറുപ്പുമുടുത്ത് നിറച്ചൊരിരുമുടി ദക്ഷിണ നൽകി എടുക്കേണം എരുമേലിയിലോ പേട്ടയും തുള്ളി വാവരെക്കണ്ടു വണങ്ങേണം ( സ്വാമിയേ ശരണം...)

ഉദയസൂര്യന്റെ വരവുകാക്കാതെ ശരണം വിളിയൊടു നീങ്ങേണം
കാളകെട്ടിയും അഴുതാനദിയും
ഇഞ്ചിപ്പാറയും പൂകേണം
(സ്വാമിയേ ശരണം അയ്യപ്പാ...)

കരിമല കയറ്റം കഠിനമാണയ്യപ്പാ
ഇറക്കത്തിൽ നീതുണയാവേണം
ചെറിയാനവട്ടം പെരിയാനവട്ടം
കടന്നു പമ്പയിലെത്തേണം
(സ്വാമിയേ ശരണം അയ്യപ്പാ...)

പുണ്യപമ്പയിൽ പാപനാശനം
ബലിതർപ്പണമതു ചെയ്യേണം
വിഘ്നേശ്വരനൊരു തേങ്ങയുടച്ചീ യാത്ര നമുക്ക് തുടർന്നീടാം
(സ്വാമിയേ ശരണം അയ്യപ്പാ.)

കഠിനമാം നീലിമല അപ്പാച്ചിമേടും
താണ്ടി ശബരീപീടം പൂകി തൊഴുതീടാം
ശരംകുത്തികഴിഞ്ഞെന്നാൽ കർപ്പൂരം ഗന്ധം പേറും പതിനെട്ടാം പടികീഴെ നമസ്കരിക്കാം.
(സ്വാമിയേ ശരണം.)

പുണ്യദർശനം ചെയ്തു മനം നിറഞ്ഞു പിന്നെ നെയ്യഭിഷേകം ചെയ്തു പ്രാർത്ഥിക്കാം
എന്നെഞാൻ മറന്നിടുന്നെന്നയ്യാ
നിൻതിരുനടയിൽ പാപങ്ങളെല്ലാം
നീ അകറ്റിടണേ
(സ്വാമിയേ ശരണം അയ്യപ്പാ..)

മനംനിറഞ്ഞവിടുന്ന് തിരികെ ഞാൻ പോരുമ്പോൾ ഇനി വരുവാനെന്നെ അനുഗ്രഹിക്കൂ
എന്റെ... കൈപിടിച്ചവിടുന്ന് വഴിനടത്തൂ..

സ്വാമിയേ ശരണം അയ്യപ്പാ ശരണം തരണേ അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ ശരണം തരണേ അയ്യപ്പാ..
"സ്വാമിയേയ് ശരണമയ്യപ്പാ"🙏🙏

🙏🙏 ശുഭദിനം 🙏 🙏
അയ്യപ്പാ ഇതൊന്നു ട്യൂൺ ചെയ്തു പാടിക്കേൾക്കാൻ കഴിയണേ..🙏🙏
@ChandraGupta333
@LonappanMaash @Arakkal_unnii @drAnsarikka @samyukthan5 @ayushsk1

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling