ഇംഗ്ലീഷിൽ തന്നെ ട്വീറ്റണം എന്നായിരുന്നു ആഗ്രഹം, പക്ഷേ അതിന് സ്കൂളിൽ പോകണം, പഠിക്കണം നല്ല വിദ്യാഭ്യാസം വേണം.
അത് കൊണ്ട് അറിയാവുന്ന ഭാഷയിൽ തന്നെ ആയിക്കോട്ടെ..
കാര്യങ്ങൾ മനസിലായാൽ മതിയല്ലോ..
ക്വോട്ട് ചെയ്ത ട്വീറ്റിന് മുകളിലും താഴെയുമുള്ളവ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന ട്വീറ്റ്
ആ ട്വീറ്റെല്ലാം ശ്രദ്ധിച്ചാൽ അറിയാം അവരുടെ വ്യക്തിത്വവും, കാഴ്ചപ്പാടും, നിലപാടും അതിലുപരി അവരുടെ പരിചയവും, പക്വതയും എല്ലാം.
കഴിഞ്ഞ ദിവസം തീരെ ശ്രദ്ധിക്കാതെ ഞാൻ ഒരു ട്വീറ്റിന് ആർടി അടിച്ചു.. അങ്ങ് ദൂഫായിൽ നിന്ന് വരെ ആൾക്കാർ വണ്ടി കേറി വന്ന് അടിച്ചേച്ച് പോയി..🤕🤕 അദ്ദേഹം പറഞ്ഞു
""കേരളം എന്ന 0 കിടക്കുന്ന നിങ്ങൾക്ക് വിവരമില്ല അതിന് ലോക പരിചയം വേണം..""
കൊടും ഫാസിസ്റ്റ് ആയതിനാൽ ആവാം ആ ജിഹാദീകരണ വീഡിയോ ക്ലിപ്പ് എന്നെ പ്രകോപിതനാക്കുകയും തൽക്ഷണം ഞാനത് ആർടി അടിക്കുകയും ചെയ്തു..
പിന്നീട് വിവരമുള്ള മുതിർന്നവർ പറയുന്നത് കേട്ടു ഡിലീറ്റ് ചെയ്തു.
ഒരു കാര്യം കൂടി..
ദൂഭായിൽ പോകുന്നതാണ് ലോകപരിചയം എങ്കിൽ ക്ഷമിക്കണം..
കഴിഞ്ഞ 25 വർഷങ്ങളായി ഭാരതത്തിന്റെ തെക്കു വടക്ക് കിഴക്ക് പടിഞ്ഞാറ് ഉള്ള എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്യാനും 12ൽ അധികം ഭാഷകളിൽ ആശയവിനിമയം നടത്താനും സംസ്കാര, ആചാരങ്ങൾ മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട്. മിക്ക കാര്യങ്ങളിലും അപര്യാപ്ത
ജ്ഞാനം മാത്രമായിപ്പോയത് പ്രവർത്തന മേഖലയുടെയും, സഹവർത്തിത്വത്തിന്റെയും പരിമിതികൾ മൂലമാണ്..
എന്നാൽ സാധാരണ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ ഇതൊക്കെ ഒരു പരിധി വരെ അറിയാൻ കഴിഞ്ഞിട്ടുണ്ട്..
"കേരളത്തിലെ ഹിന്ദുക്കൾ"
വർഷങ്ങളായി ഇടത് വലത് മുന്നണികൾ ഉറക്കിക്കിടത്തിയിരുന്ന ഹിന്ദു സമൂഹം ഇന്ന് പൂർവ്വാധികം ശക്തിയോടെ ഉണർന്നിരിക്കുന്നു കാരണം നിലനില്പിന് തന്നെ ബുദ്ധിമുട്ട് ആകും എന്ന തിരിച്ചറിവ്..
ഇത്ര മാത്രം മതിയോ അടുത്ത ഇലക്ഷനിൽ ജനസീകാര്യത നേടാൻ.. ( ഇത്ര ഇല്ലെങ്കിലും ഇതേ ആവേശം ശബരിമല പ്രശ്നത്തിൽ
ഉണ്ടായിരുന്നിട്ടും അവിടെ
കോൺ.. ഗ്രാസ് ലാഭം കൊയ്തു..)
കോന്നി മനസിലിരിക്കണം..
പഴയകാലമല്ല, ടെക്നോളജി വളർന്നു മനുഷ്യനും മാറ്റങ്ങൾ ഉണ്ടായി..
പലപ്പോഴും പറഞ്ഞകാര്യങ്ങൾ തന്നെ.. സമരപരിപാടികൾ ഒരുവശത്ത് നടക്കുമ്പോൾ മറ്റൊരു വശത്ത് ജനസംബർക്ക പരിപാടികൾ നടക്കണം..
വോട്ട് ചെയ്യുന്ന ജനങ്ങൾ
പരിചിതമുഖങ്ങൾക്കാണ് ചിഹ്നങ്ങളേക്കാൾ പ്രാധാന്യം നൽകുന്നത്.. അതിനാൽ സ്ഥാനാർത്ഥി ആകേണ്ട വ്യക്തി അവരവരുടെ പ്രവർത്തന മണ്ഡലത്തിൽ സജീവമാകുക, ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവരിലൊരാളായി മാറി പ്രവർത്തനങ്ങൾ വിപുലീകരിക്കുക.. ഓരോരുത്തരിലും നിങ്ങൾ വിളിപ്പുറത്തുണ്ടെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുക..
സത്യം പറഞ്ഞാൽ .. ബിജെപി സ്ഥാനാർത്ഥിയായി ഒരു സുപ്രഭാതത്തിൽ മുളച്ച് വന്ന പലരേയും ജനങ്ങൾക്കറിയില്ല..
കാരണം അവർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിച്ചിട്ടില്ലായിരുന്നു അവരുടെ വിശ്വാസം നേടിയില്ലായിരുന്നു.
വർഷങ്ങളായി ഇടത് വലത് മുന്നണികൾ RSSനെയും, ബിജെപിയെയും വർഗ്ഗീയത പറഞ്ഞ്
ജനങ്ങളുടെ കണ്ണിൽ പൊടിയിടു കയായിരുന്നു ഇന്ന് വന്ന മാറ്റം.. അത് വോട്ട് ആക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ.. ഇനിയൊരിക്കലും അത് സാധ്യമാവും എന്ന് കരുതുകയും വേണ്ട..
ഇനിയും സൗന്ദര്യപ്പിണക്കങ്ങളും, ഗ്രൂപ്പ് വഴക്കും, പാരവെപ്പും (അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ) മാറ്റിവെച്ച് ഒരേമനസ്സായി
പ്രവർത്തിക്കേണ്ട സമയമാണിത്.. നേതാക്കൾ ചെയ്യുന്നത് കണ്ട് പ്രവർത്തകരിൽ ആത്മവിശ്വാസം വളരണം.. അവരുടെ ആത്മവിശ്വാസം മറ്റുള്ള ജനങ്ങളിലേക്കെത്തും അതാണ് വേണ്ടതും..
താഴെക്കിടയിലുള്ള പ്രവർത്തകരിൽ വരെ താൻ അവരെ അറിയുകയും എന്ത് കാര്യത്തിനും കൂടെയുണ്ട് എന്ന വിശ്വാസം വരുത്തുകയും ചെയ്യുക.
എല്ലാവർക്കും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഒരു പ്ലാനിംഗ് ഉണ്ടാവണം അത്യാവശ്യ ഘട്ടത്തിൽ ഏതൊരു പ്രവർത്തകരും നേരിട്ട് സംസാരിക്കാൻ ഉള്ള സൗകര്യം ഉണ്ടാവണം. അതിന് ടെക്നോളജി സാധ്യതകൾ ഉപയോഗപ്പെടുത്തണം..
ഇനിയും ഉണ്ട്..
അവരവർക്ക് അറിയാവുന്ന, നിർദ്ദേശങ്ങൾ പങ്കുവെക്കുമെന്ന് വിശ്വസിക്കുന്നു..
തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി തിരുത്തുക..🙏🙏
@ettirankandath @BaluSreevidya @keveeyes @MbPradas @shuppandilolan @savarnafascist @Savarkar19 @ayushsk1 @gvnair91 @mohandastg @keralaCastro @LonappanMaash @Arakkal_unnii @kingoffrigukach @Saghapi @Abhayan_ @AdvVSandeepKum1 @likedtruth
@GopuBJP @advssuresh @AdvSunithaPrat1 @AdvNivedida @pratheesh_Hind @Bjp4Alappuzha @BJP4Keralam @BJP_in_Kerala @BJP4Palakkad @BJP4Varkala @Prashanth_BJP @SobhaBJP @surendranbjp @Abhimannyu_007 @PoliticalMallu @veerakesari__ @kannimaanga @_empuraan_ @duryodan_ @samyukthan5
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
