അപമാനിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയും മറ്റും പ്രതികരിച്ച രീതി തെറ്റാണ് എന്ന് സാമൂഹ്യ നീതി വെച്ച് പറയാൻ പറ്റില്ല. പോലീസിൽ പരാതിപ്പെട്ടാലും പ്രയോജനമില്ലെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുക്കും. പക്ഷേ ഇതിന്റെ ഭവിഷ്യത്ത് ഏറ്റവും നല്ല തല്ലുകാർ പറയുന്നതാണ് നിയമം എന്ന അവസ്ഥ വരും എന്നതാണ്
1/9
ഈ അവസ്ഥ അത്ര നല്ലതല്ലല്ലോ? പോലീസും നിസ്സഹായരാണ്. കാരണം ഒരാൾ മറ്റൊരാളെ ചീത്ത പറയുന്നതൊന്നും നമ്മുടെ ഒരു നിയമത്തിലും അത്ര വലിയ കുറ്റമൊന്നുമല്ല. കുറ്റമാണെന്ന് വരുത്തിത്തീർത്ത് അറസ്റ്റൊക്കെ ചെയ്താൽ കോടതിയും police complaint authority യുമൊക്കെ ഇടപെടാൻ സാധ്യതയുമുണ്ട്
2/9
എന്നാൽ ചില സന്ദർഭങ്ങളിൽ പോലീസ് ഈ റിസ്ക് എടുക്കാറുമുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ പത്തനംതിട്ട ബസ് സ്റ്റാൻഡിന്റെ ഫോട്ടോ കാണിച്ച് എംഎൽഎയുടെ ശ്രദ്ധ ആകർഷിച്ചതിന് സൂരജ് ഇലന്തൂർ എന്ന ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തത് ഓർമ്മയില്ലേ?
3/9
അപ്പോൾ ഏതെങ്കിലും ഒരു വകുപ്പിട്ട് ചുമ്മാ ഒരാളെ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസിന് നിഷ്പ്രയാസം സാധിക്കും. സിന്ധു സൂര്യകുമാറിനെ ഫോൺ ചെയ്തു എന്ന് പറഞ്ഞു വരെ പോലീസ് ആൾക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്!
4/9
ഹിന്ദുക്കൾക്ക് തുല്യാവകാശം കിട്ടുന്നില്ല എന്ന് പറഞ്ഞതിന് വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തതും കേരളാ പോലീസ് തന്നെ. ഇങ്ങനെ അർത്ഥശൂന്യമായ കാര്യങ്ങളിൽ കേസെടുക്കുന്ന പോലീസ്, പക്ഷേ, ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ഇങ്ങനെയൊരു നടപടി എടുക്കാഞ്ഞതെന്ത് എന്ന് പോലീസ് തന്നെ പറയണം.
5/9
വാസ്തവത്തിൽ സ്ത്രീകളെ അപമാനിച്ചാൽ ഉടൻ നടപടി ഉണ്ടാകുന്ന നിയമങ്ങൾ വേണം. കേന്ദ്രത്തിൽ ഫാസിസ്റ്റ് ഭരണമായതിനാൽ അത്തരമൊരു നിയമം പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിൽ ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ ചില പ്രായോഗിക വിഷമതകളുണ്ട്. സ്മൃതി ഇറാനി മുതൽ ശോഭാ സുരേന്ദ്രൻ, ശശികലട്ടീച്ചർ, ലസിതാ പാലയ്ക്കൽ
6/9
തുടങ്ങിയവരെ അപമാനിച്ചാൽ കേസുണ്ടാവാൻ പാടില്ല. പ്രതി സ്ഥാനത്ത് സിപിഎമ്മുകാരാണെങ്കിൽ പാർട്ടി അന്വേഷണം മതി. വൃന്ദാ കാരാട്ട്, ആനി രാജ മുതൽ ഷാനി പ്രഭാകർ വരെയുള്ളവർ ആരെ ചൂണ്ടിക്കാണിക്കുന്നോ അവരെ അപ്പോൾ തന്നെ ജീവപര്യന്തം തടവിന് വിധിക്കണം. ജിഹാദികൾ പ്രതിയായാൽ ശരിയത്ത് നിയമം മതി
7/9
കോൺഗ്രസിനെ പ്രത്യേകം പരിഗണിക്കണം. സോണിയ പ്രിയങ്ക തുടങ്ങിയവരെ വിമർശിച്ചാൽ തൂക്കിക്കൊല്ലണം. ലതിക സുഭാഷ്, ബിന്ദു കൃഷ്ണ തുടങ്ങിയവരെ അപമാനിക്കുന്നവർക്ക് പദ്മ ഭൂഷൺ കൊടുക്കണം. പി ശശി മുതൽ പി കെ ശശി വരെയുള്ളവർക്ക് Immunity കൊടുക്കണം...
8/9
ഇത്രയും സങ്കീർണ്ണമായ നിയമം തയ്യാറാക്കാൻ അൽപം താമസിക്കും. മാത്രമല്ല ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹാജരാവാൻ പ്രശാന്ത് ഭൂഷൺ, ഇന്ദിരാ ജെയ്സിംഗ്, വൃന്ദാ ഗ്രോവർ തുടങ്ങിയവർ വേണം. അതിനാൽ പരാതിക്കാരികളായ സ്ത്രീകൾ അൽപം കാത്തിരിക്കണം. ആളും തരവും നോക്കിയുള്ള നിയമം ദേ ഇപ്പ തയ്യാറാവും
9/9
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
