2019 ഡിസംബർ 6 ന്റെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ അഡ്വ ജയശങ്കർ ഒരു വെളിപ്പെടുത്തൽ നടത്തി. വാളയാർ കേസിലെ പ്രതികളെ പാലക്കാട് മുൻ എംപി @MBRajeshCPM ഉം അദ്ദേഹത്തിന്റെ ബന്ധുവായ നിഥിൻ കണിച്ചേരിയും ചേർന്ന് രക്ഷിച്ചെടുത്തു എന്നതായിരുന്നു വെളിപ്പെടുത്തൽ.
1/6
മറ്റെവിടെയോ ഇരുന്ന് ചർച്ച കണ്ട രാജേഷ് ക്ഷുഭിതനായി ഫോണിൽ ചർച്ചയിൽ കയറി. ജയശങ്കറിനെതിരെ നിയമ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടിപ്പിക്കണ്ടെന്നും ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എന്നും ജയശങ്കർ വ്യക്തമാക്കി. തുടർന്ന് രാജേഷ് മാനനഷ്ടക്കേസിനുള്ള നോട്ടീസ് ജയശങ്കറിന് അയച്ചു
2/6
ഇവിടെ പ്രശ്നം അതല്ല. വാളയാർ കേസ് അട്ടിമറിച്ചവരുടെ പേരുകൾ ഒരു ഹൈക്കോടതി വക്കീൽ വിളിച്ചു പറഞ്ഞിരിക്കുന്നു! ഒരു കൊലപാതക - ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കണം... അങ്ങനെ എന്തെല്ലാം ചെയ്യണം! ഇതിൽപരം കുറ്റകൃത്യം വേറെ എന്താണ്?
3/6
ആരോപണം ഉന്നയിച്ച ആളും ആരോപിതനും രാഷ്ട്രീയത്തിലെ പ്രമുഖരാണ്. രണ്ടു പേരും ഭരണകക്ഷിക്കാർ! രണ്ടു പിഞ്ചു കുട്ടികളെ പീഡിപ്പിച്ച ദാരുണമായ കേസാണ്! എന്തു കൊണ്ട് കേരളാ പോലീസ് ഈ സംഭവം അന്വേഷിക്കുന്നില്ല? ഞാൻ ഈ വിവരമെല്ലാം അറിഞ്ഞ് നിയമ നടപടിക്ക് ഒരുങ്ങുമ്പോൾ ലോക്ക് ഡൗൺ തുടങ്ങി
4/6
ഇതിന് ആദ്യം പരാതി കൊടുക്കേണ്ടത് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനാണ്. ഒരു പതിനഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ല എങ്കിൽ പാലക്കാട് പോക്സോ കോടതിയിൽ ഹർജി നൽകണം. ആരുണ്ട് ഇവിടെ അതിന് തയാറായിട്ട്? സാധാരണ ഇത്തരം കാര്യങ്ങൾ ഞാൻ തന്നത്താനാണ് ചെയ്യാറ്.
5/6
പക്ഷേ ഇപ്പോൾ എന്നെ യാത്ര ചെയ്യുന്നതിൽ നിന്ന് എല്ലാവരും തടയുന്നു. പെട്ടു പോയിരിക്കുന്നു! വാളയാർ കേസിൽ ജാഥ റാലി മാർച്ച് ഏപ്രിൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തവരെ കാണുന്നുമില്ല! ഹൈക്കോടതിയിൽ പോ സുപ്രീം കോടതിയിൽ പോ അവിടെപ്പറ ഇവിടെപ്പറ എന്നൊക്കെ ദയവായി എന്നെഉപദേശിക്കരുത്. ചെയ്യാനാരുണ്ട്?
6/6
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
