ഗാന്ധിയുടെ ആട് :
രാഷ്ട്രപിതാവ് ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെ ജീവിതത്തെ വിമർശനാത്മകമായ കണ്ണിൽ കൂടി കാണരുത് എന്നൊരു അലിഖിത നിയമം ഇന്ത്യയിൽ നിലവിൽ ഉണ്ട്.
എന്നാൽ ജനാധിപത്യ വ്യസ്ഥയിൽ ഏതൊരു ജനസേവകന്റെയും നേതാവിന്റെയും ജീവിതം പൊതുജനങ്ങൾക്ക് പഠനത്തിനും സഭ്യമായ വിമർശനത്തിനും
1/
വിധേയമാക്കാവുന്നതാണ്.
ഗാന്ധിയുടെ പല നയങ്ങളും വളരെ കാപട്യം നിറഞ്ഞതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ഹിന്ദുക്കളെ അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടും കൂടി ഉള്ളതായിരുന്നു.
അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാന്ധിയുടെ ദരിദ്രനെപ്പോലെയുള്ള ജീവിത ശൈലി
2/
ഒരിക്കൽ സരോജനി നായിഡു പറയുകയുണ്ടായി " വളരെ ചെലവേറിയതാണ് ബാപ്പുജിയുടെ ദാരിദ്ര്യം. അദ്ദേഹത്തെ ദരിദ്രനായി നിലനിർത്താൻ വമ്പിച്ച ചിലവാണ് നമുക്കുള്ളത്"
പക്ഷേ ആ വലിയ ചിലവിൽ അദ്ദേഹം ജനസമ്മതനായ ഒരു വലിയ നേതാവായി വളർന്നു. അത് കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്സിനും മരണ ശേഷം
3/
നെഹ്‌റു കുടുബത്തിനും പ്രയോജനം ഉണ്ടായി.
സ്വാതന്ത്ര്യത്തിന് മുൻപ് ഇന്ത്യയിലെ 90% ജനങ്ങൾക്കും ട്രെയിനിൽ 3 ക്ലാസ്സിൽ പോലും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല.
60 സീറ്റ് ഉള്ള ഒരു 3 ക്ലാസ്സ് കംപാർട്മെന്റിൽ, അകത്തും മുകളിലും ഒക്കെയായി
4/
മൂന്ന് മടങ്ങു ആളുകൾ ടിക്കറ്റ് എടുത്തും ഇല്ലാതെയും യാത്ര ചെയ്തിരുന്നു.
ഈ പാവങ്ങളോടുള്ള സ്നേഹം കാരണം ഗാന്ധിയും 3 ക്ലാസ്സിൽ മാത്രമേ സഞ്ചരിക്കുമായിരുന്നുള്ളു!!
പക്ഷേ ഗാന്ധിക്ക് വേണ്ടി ഒരു 3 ക്ലാസ്സ് കംപാർട്മെന്റ് മുഴുവനും ബുക്ക് ചെയ്യുമായിരുന്നു!!!
അതിൽ അദ്ദേഹവും അടുത്ത
5/
അനുയായികളും മാത്രം.
യുക്തിപരമായി ചിന്തിച്ചാൽ ഗാന്ധി 3 ക്ലാസ്സ് കംപാർട്മെന്റിൽ യാത്ര ചെയ്യുന്നത് കൊണ്ട് ദരിദ്രരായ ജനങ്ങൾക്ക് എന്ത് നേട്ടം ഉണ്ടായി ?
നേട്ടം ഒന്നും ഉണ്ടായില്ലെങ്കിലും, തീർച്ചയായും ദരിദ്രരായ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായിക്കാണും.
ഗാന്ധി ആട്ടിൻ പാൽ
6/
മാത്രമേ കുടിച്ചിരുന്നുള്ളൂ.
പശുവിൻ പാലിലും വിലക്കുറവ് ആയിരുന്നതിനാൽ സാധാരണക്കാരും പാവപ്പെട്ടവരും ആട്ടിൻ പാൽ ആണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ ഗാന്ധിക്ക് പാൽ കുടിക്കാൻ വേണ്ടി ആശ്രമത്തിൽ വളർത്തിയിരുന്ന ആട് ശരിക്കും ഒരു രാജകുമാരി ആയിരുന്നു.
സാധാരണ ആടുകൾക്ക് കിട്ടാത്ത
7/
സുഖസൗകര്യമാണ് ആശ്രമത്തിൽ ആടിന് ലഭിച്ചിരുന്നത്.
അതിന്റെ തീറ്റിക്കും മറ്റുമായി പ്രതിമാസം 10 രൂപയോളം ചിലവഴിച്ചിരുന്നു.
അക്കാലത് ഒരു ഹൈസ്കൂൾ അധ്യാപകന്റ മാസശമ്പളം 10 രൂപക്ക് അടുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഓർക്കണം !!!
ഗാന്ധിക്ക് കൃത്രിമ ദാരിദ്ര്യം ഉണ്ടാക്കാൻ വേണ്ടി
8/
വരുന്ന ഇത്തരം ഭാരിച്ച ചിലവുകളെപ്പറ്റി സാധാരണ ജനങ്ങൾക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു.
ജനങ്ങൾ നോക്കുമ്പോൾ ഗാന്ധി കുടിലിൽ താമസിക്കുന്നു, ആട്ടിൻ പാൽ കുടിക്കുന്നു , 3 ക്ലാസ്സ് കംപാർട്മെന്റിൽ യാത്ര ചെയ്യുന്നു.
പാവം ഇന്ത്യയിലെ നിരക്ഷരരും ദരിദ്രരും ആയ ജനകോടികൾ!!!
9/
ഗാന്ധി ഈ ഐഡിയ കടമെടുത്തത് ക്രിസ്തു മതത്തിൽ നിന്നാണ്.
അദ്ദേഹം ജന്മം കൊണ്ട് ഹിന്ദു ആയിരുന്നു എങ്കിലും അക്കാലത്തെ ഗുജറാത്തിലെ ഹിന്ദുമതം ജൈനമത സംസ്കാരത്തിന്റെ വലിയ സ്വാധീനത്തിൽ ആയിരുന്നു.
അദ്ദേഹം ഉൾക്കൊണ്ടിരുന്ന അഹിംസാ തത്വം എല്ലാം ജൈന മതത്തിൽ നിന്നും ബുദ്ധമതത്തിൽ നിന്നും
10/
കൈക്കൊണ്ടിട്ടുള്ളതാണ്.
പൂർണ്ണമായ അഹിംസ ഹിന്ദുമത തത്വം അല്ല. ധർമ്മം സംരക്ഷിക്കാൻ ഹിന്ദുമതത്തിൽ ആയുധം എടുക്കാം.
എന്നാൽ ഹിന്ദുവിന്റെയും ഭഗവത് ഗീതയുടെയും വ്യക്താവ് ആയ ഗാന്ധി ഈ കാര്യം ഹിന്ദുക്കളിൽ നിന്നും മറച്ചു പിടിച്ചു (ആർക്ക് വേണ്ടി ?)
11/
ലണ്ടനിലെ വിദ്യാഭ്യാസ സമയത്ത് ഗാന്ധി ക്രിസ്തു മതവുമായി കൂടുതൽ അടുക്കാൻ ഇടയായി.
ഗാന്ധിയെ ഏറ്റവും സ്വാധീനിച്ച സാഹിത്യകാരൻ റഷ്യൻ നോവലിസ്റ്റ് ലിയോൾ ടോൾസ്റ്റോയി ആയിരുന്നു.
ടോൾസ്റ്റോയിയുടെ എല്ലാ കലാ സൃഷ്ടികളിലും ക്രിസ്തു മതത്തിന്റെയും ബൈബിളിന്റെയും വലിയ സ്വാധീനം കാണാൻ നമുക്ക്
12/
കഴിയും.
അങ്ങനെ ടോൾസ്റ്റോയിയും ബൈബിളും ഗാന്ധിയുടെ ജീവിതത്തെയും കാര്യമായി സ്വാധീനിച്ചിരുന്നു.
കൂടാതെ വളരെ ചെറിയ പ്രായം മുതലേ ഗാന്ധിക്ക് മുസ്‌ലിമുകളോട് ഭയം കലർന്ന ബഹുമാനം ആയിരുന്നു .
അദ്ദേഹത്തിന്റെ ആത്മ കഥ പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് മനസ്സിലാകും. മുസ്‌ലീങ്ങൾ
13/
ഹിന്ദുക്കളേക്കാൾ ശക്തി ഉള്ളവർ ആണെന്ന ഒരു കോംപ്ലക്സ് ചെറുപ്പത്തിലേ ഗാന്ധിയുടെ മനസ്സിൽ ഉണ്ടായിരുന്നു. കൂട്ടുകാരനായ മുഹമ്മദിന് ഒപ്പം ശക്തിമാൻ ആകാൻ വേണ്ടി ഗോമാംസം കഴിച്ചതും പിന്നീട് ഉണ്ടായ പുകിലുകളും എല്ലാം അദ്ദേഹത്തിന്റെ ആത്മ കഥയിൽ ഉണ്ട്.
പറഞ്ഞുവന്നത് ഗാന്ധി 90%
14/
ക്രിസ്ത്യാനിയും 5% ജൈനനും 4% ഇസ്ലാമും 1% ൽ താഴെ ഹിന്ദുവും ആയിരുന്നു!!!
ഇന്ത്യൻ ജനതയുടെ ഭൂരിഭാഗം വരുന്ന ദരിദ്ര ഹിന്ദുക്കളെ സ്വാധീനിക്കാൻ അദ്ദേഹം ക്രിസ്തു മതത്തെ കൂട്ടുപിടിച്ചു.
ഒരു ദരിദ്രനായി, ഇന്ത്യയിലെ കോടിക്കണക്കിനു ദരിദ്ര ഹിന്ദുക്കളുടെ മുന്നിൽ ജീവിക്കുക.
15/
അദ്ദേഹത്തിന്റെ വീട്, വസ്ത്രം , ആഹാരം എല്ലാം ഇന്ത്യയിലെ ദരിദ്ര നാരായണന്മാരുടെതിന് സമയമായിരുന്നു.
പക്ഷേ ഈ ലളിത ജീവിതം അഭിനയിക്കാൻവേണ്ടി ചിലവായിരുന്ന തുക ഒരു സമ്പന്നന്റെ ജീവിതം നയിക്കാൻ പര്യാപ്തമായിരുന്നു.
ഒരു നേതാവ് പാവങ്ങളോടുള്ള അനുകമ്പയിൽ ദരിദ്രനായി അഭിനയിച്ചാൽ
16/
പാവങ്ങളുടെ പട്ടിണി മാറുമോ? അവരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം ആകുമോ ?
അത് അവരുടെ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് അല്ലേ നയിക്കുകയുള്ളൂ.
ഈ യുക്തി വെച്ച് ചിന്തിക്കുകയാണെങ്കിൽ അന്ധരോടുള്ള അനുകമ്പ കാണിക്കാൻ നമ്മൾ കണ്ണുകൾ മൂടിക്കെട്ടണം. മന്ദബുദ്ധികളോട് അനുകമ്പ കാട്ടാൻ
17/
മന്ദബുദ്ധിയായി സമൂഹത്തിൽ ജീവിക്കണം!!!
ഗൗരവമായി ചിന്തിച്ചാൽ ഗാന്ധിയുടെ ഈ തത്വം സമൂഹത്തെ ഉദ്ധരിക്കാൻ പര്യാപ്തമല്ല.
ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നിങ്ങൾ ഒരു നല്ല നേതാവ് ആണെന്ന് അവരെക്കൊണ്ട് പറയിക്കാൻ കഴിയും. പക്ഷേ അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടാക്കാൻ
18/
കഴിയില്ല.
ഗാന്ധിയുടെ പ്രവർത്തന രീതിവെച്ച് അദ്ദേഹം ഒരു ഡോക്ടർ ആയിരുന്നു എങ്കിൽ, രോഗിയുടെ അസുഖം മാറാൻ അദ്ദേഹം രോഗിയായി അഭിനയിച്ച് അടുത്തുള്ള കട്ടിലിൽ കിടന്നേനെ!!
ഇത് ശുദ്ധ ഭോഷ്ക് ആണെന്ന് എല്ലാവർക്കും അറിയാം.
രോഗിയെ സഹായിക്കണമെങ്കിൽ ആദ്യമായി ഡോക്ടർ പൂർണ്ണ
19/
ആരോഗ്യവാൻ ആയിരിക്കണം.
അനുകമ്പകൊണ്ട് ഡോക്ടർ രോഗിയായാൽ ശരിക്കുള്ള രോഗിയെ ആര് രക്ഷിക്കും ?
സമൂഹത്തിന്റെ രോഗ ചിൽകിത്സക്കും ഈ നിയമം ബാധകമാണ്.
ചുരുക്കിപ്പറഞ്ഞാൽ ഗാന്ധിയുടെ കൃത്രിമ ദാരിദ്ര്യം കൊണ്ട് സമൂഹത്തിന് ഗുണം ഒന്നും ഉണ്ടായില്ല , മറിച്ച് ദോഷമേ ഉണ്ടായിട്ടുള്ളു.
കടപ്പാട്: ഓഷോ
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
