TG Mohandas Profile picture
Official Handle. Views are personal. RTs are not automatic endorsements

Mar 30, 2021, 6 tweets

അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന തനിക്ക് ജീവന് ഭീഷണിയുണ്ട് - മതിയായ സുരക്ഷ വേണം എന്ന് സ്വപ്ന മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകുന്നു. അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല; മതിയായ സുരക്ഷ കൊടുക്കണം എന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശം...

ആ സുരക്ഷ അങ്ങ് കൊടുത്താൽ പോരേ?
1/6

പക്ഷേ പിണറായി ഹൈക്കോടതിയിൽ പോയി. സുരക്ഷയൊക്കെ കൊടുക്കാം - പക്ഷേ "അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല" എന്ന കീഴ്ക്കോടതിയുടെ പരാമർശം നീക്കണം! വെറുതെ ഇരുന്ന കസ്റ്റംസിനെ കക്ഷിയും ചേർത്തു!

വല്ല കാര്യവുമുണ്ടോ!??

കഴിഞ്ഞ ഡിസംബറിൽ സ്വപ്ന കൊടുത്ത മൊഴിയിൽ പിണറായിയുടെ പേരുണ്ട്
2/6

അതിനാൽ സ്വപ്ന ആവശ്യപ്പെട്ട അധിക സുരക്ഷ നൽകണം എന്ന് കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ പറഞ്ഞു. മൊഴിയും ഹാജരാക്കി (ആക്കണമല്ലോ..)

ദേ പിണറായി ബഹളം തുടങ്ങി!! അങ്ങേര് തന്നെ വിളിച്ചു വരുത്തിയ വിന.. എന്തിനാണ് ഈ നിസ്സാര കാര്യത്തിന് ഹൈക്കോടതിയിൽ പോയത്?
3/6

മജിസ്ട്രേറ്റിന്റെ ആ വാക്യത്തിൽ സർക്കാരിന് എന്തു ക്ഷീണം പറ്റിയെന്നാണ്?

എന്നിട്ടിപ്പോൾ പറയുന്നു കസ്റ്റംസ് വേട്ടയാടുന്നു എന്ന്!! എന്തു വേട്ട? ഏത് ആടൽ? അനാവശ്യ കേസിൽ കസ്റ്റംസിനെ വലിച്ചിട്ട് മൊഴി പുറത്തെടുപ്പിക്കുകയായിരുന്നു പിണറായി ചെയ്തത്. സ്വയംകൃതാനർത്ഥം!
4/6

ഇനി സ്പീക്കറുടെ കാര്യം നോക്കുക. സാമ്പത്തിക കുറ്റങ്ങളാണല്ലോ ഈഡി അന്വേഷിക്കുക.. മൊഴികളേക്കാൾ കൂടുതൽ രേഖകളെയാണ് അവർ ആശ്രയിക്കുക. എങ്കിലേ അവരുടെ കേസ് നിലനിൽക്കൂ. സർക്കാർ ആ രേഖകൾ ധൈര്യമായി കൊടുക്കണ്ടേ? ചെയ്തോ? ഇല്ല!

പകരം ഈഡി ഉദ്യോഗസ്ഥർക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു!
5/6

അവരുടെ ഉദ്യോഗം അവർക്ക് വലുതല്ലേ? ഒരു ഈഡി ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ പോയി. സ്പീക്കറുടെ പേരും മറ്റുമുള്ള മൊഴിയിൽ ഭയന്നാണ് തന്നെ ഉപദ്രവിക്കുന്നത് എന്ന് അയാൾ വാദിച്ചു. മൊഴിയും കോടതിക്ക് കൊടുത്തു!!

ഇപ്പോൾ സ്പീക്കർ കരയുന്നു - മാനം പോയേ എന്നുംപറഞ്ഞ്!!

വല്ല കാര്യവുമുണ്ടായിരുന്നോ?
6/6

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling