നെടുമ്പാശ്ശേരി എയർപോർട്ട്, എക്സ്പ്രസ് ഹൈവേ, സ്മാർട്ട് സിറ്റി, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം പോർട്ട്, ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി, 45 മീറ്ററിൽ ദേശീയ പാത വികസനം തുടങ്ങി എല്ലാ വികസന പദ്ധതികളേയും എതിർക്കുകയും സമരം ചെയ്യുകയും ചെയ്ത ഭൂതകാലമുള്ള പാർട്ടിയാണ് സിപിഎം! ലേശം ഉളുപ്പ്.. നല്ലതാ.
എന്ന് മുതലാണ് ഇവർ കേരളത്തിന്റെ വികസനത്തിൻ്റെ അപ്പോസ്തലൻമാരായത്. എക്സ്പ്രസ് ഹൈവേ പണ്ട് എതിർത്തു ഇപ്പോൾ അങ്ങനെ ഒരു പദ്ധതി വേണമായിരുന്നുവെന്ന് പിണറായി തന്നെ പറയുന്നു.
കൊച്ചി സ്മാർട്ട് സിറ്റി 2004 അന്നത്തെ ഉമ്മൻചാണ്ടി സർക്കാരുമായി ടീക്കോം പ്രതിനിധികൾ ചർച്ച തുടങ്ങിയതാണ്. പിന്നീട് വന്ന അച്ചുതാനന്ദൻ സർക്കാർ റിയൽഎസ്റ്റേറ്റ് മാഫിയ എന്ന് ആരോപിച്ച് ഒരു ചെറുവിരൽ പോലും അനക്കിയില്ല. പിന്നീട് 2011 ശേഷമാണ് പദ്ധതിക്ക് ജീവൻ വെച്ചതും 2016 ഉദ്ഘാടനം നടത്തിയതും.
ഗെയിൽ പൈപ്പ് ലൈന് എതിരെ സമരങ്ങൾ വിവിധ പ്രദേശങ്ങളിൽ നടത്തിയിട്ടുള്ള പാർട്ടിയാണ് സിപിഎം. പി. രാജീവ് ഉൾപ്പെടെയുള്ളവർ എറണാകുളത്ത് സമരത്തിൽ പങ്കെടുത്തു. മുൻ ഇടുക്കി എം.പി ജോയിസ് ജോർജ്ജ് സമര സമിതി കൺവീനറായിരുന്നു. അധികാരത്തിൽ എത്തിയപ്പോൾ പൂർത്തിയാക്കിയതിൻ്റെ അവകാശുമായി പിണറായി എത്തി.
പ്രതിപക്ഷത്ത് ഇരുന്നപ്പോൾ ആറായിരം കോടി രൂപയുടെ അഴിമതി ആരോപണം നടത്തി. അധികാരത്തിൽ എത്തിയപ്പോൾ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിച്ചു അഴിമതിയില്ലെന്ന് കണ്ടെത്തി. ഇപ്പോൾ വിഴിഞ്ഞം ഉപേക്ഷിക്കില്ലെന്നും പദ്ധതിയെ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് ഒന്നിനും തടയാൻ കഴിയിലെന്നും അതെ പിണറായി പറയുന്നു
കൊച്ചി എയർപോർട്ട് നെടുമ്പാശ്ശേരിയിൽ കൊണ്ട് വരുന്നതിനെയും അത് പ്രൈവറ്റ് ആക്കുന്നതിനും സമര രംഗത്ത് ഉണ്ടായിരുന്ന ആളാണ് മുൻ മന്ത്രി എസ്സ്. ശർമ്മ. തൻ്റെ നെഞ്ചത്തൂടെ വിമാനം വരൂ എന്ന് പറഞ്ഞ അദ്ദേഹം തന്നെ പിന്നീട് സിയാലിൻ്റെ ബോർഡ് അംഗമായി. ഇന്ന് കേരളത്തിലെ വിവിധ പദ്ധതികൾ സിയാൽ മോഡലാണ്.
കണ്ണൂർ എയർപോർട്ടിൻ്റെ റൺവേയുടെ നീളം പോരാ, നഷ്ട പരിഹാര പാക്കേജ് നടപ്പിലാക്കിയല്ല എന്ന് പറഞ്ഞു ഉപവാസം ഇരുന്നത് ഇ.പി ജയരാജനാണ്. പിന്നീട് ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങളിലുള്ളവരെപ്പോലും പരിഗണിക്കാതെയാണ് സിപിഎം നേതാക്കൾ ബന്ധുക്കൾക്കും അടുപ്പക്കാർക്കുമായി കിയാലിൽ നിയമനം നടത്തുന്നത്.
ദേശീയപാത 30 മീറ്ററിൽ 4 വരി പദ്ധതിക്ക് ആണ് വി. എസ്സ് അച്ചുതാനന്ദൻ ഗവൺമെന്റ് തീരുമാനം എടുത്തത്. NHAI എതിർക്കുകയും ഒടുവിൽ ഉമ്മൻചാണ്ടി സർക്കാരാണ് 45 മീറ്ററിൽ വികസിപ്പിക്കാൻ തീരുമാനം എടുത്തത്. ഇതിന് എതിരെ എൽഡിഎഫ് പിന്തുണയോടെ സമരസമിതി ഹർത്താലും എറണാകുളത്ത് നടത്തി.
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.