MAYA 🪔 Profile picture
Welcome To The Vast Realm Of Maya Lokam🧘🏻I'm The internal Energy And Ultimate Reality The One Who Remains Forever🇮🇳Technocrat👁Sanatani🪷📿Vegetarian🌿DM🚫

Apr 15, 2023, 16 tweets

വന്ദേ ഭാരത് ട്രെയിനിന്റെ ഉല്പത്തി 🚆

🚅 വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യയുടെ മുഖമായി അതിവേഗം പായുമ്പോള്‍ രണ്ടു പേരുടെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒരാള്‍
രണ്ടാമത്തെയാള്‍ സുധാന്‍ഷു മണി എന്ന മെക്കാനിക്കല്‍ എന്‍ജിനിയറാണ്.
⤵️

#VandeBharatExpress

38 വര്‍ഷത്തെ അനുഭവസമ്പത്തുള്ള സുധാന്‍ഷു മണി ചെന്നൈ ആസ്ഥാനമായ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജറായിരുന്നു. വന്ദേ ഭാരത് എന്ന ഇന്ത്യയുടെ സ്വന്തം സെമി ഹൈ-സ്പീഡ് ട്രെയിനിന്‍റെ ബുദ്ധികേന്ദ്രം. വന്ദേ ഭാരത് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സുധാന്‍ഷു നടത്തിയ പ്രയത്നം
↕️

ഏത് മാനേജ്മെന്‍റ് പുസ്തകത്തേക്കാളും മികവുറ്റതാണ്. സിനിമാക്കഥപോലെ ത്രസിപ്പിക്കുന്നതാണ്.
ജനാധിപത്യ ഇന്ത്യയില്‍ ഇപ്പോഴും ബ്രിട്ടീഷ് കൊളോണിയല്‍ ഹാങ് ഓവറില്‍ മുന്നോട്ടുപോകുന്ന സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. ഉദ്യോഗസ്ഥരുടെ അധികാരശ്രേണിക്ക് അവരുടേതായ രീതികളുണ്ട്.
↕️

വിവിധ വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം. ഈഗോ. ഭരണനേതൃത്വം പലപ്പോഴും കുഴങ്ങിപ്പോകും. കോച്ച് ഫാക്ടറിയുടെ മേധാവി സ്ഥാനത്തേയ്ക്ക് മിക്കപ്പോഴും ആരും വരാന്‍ ആഗ്രഹിക്കാറില്ല. മേധാവിയായാല്‍ തന്നെ എങ്ങിനെയെങ്കിലും വിരമിക്കുന്നതുവരെ അങ്ങിനെ കഴിഞ്ഞുപോകണമെന്ന ചിന്തയാണ് പലപ്പോഴും.
↕️

സുധാന്‍ഷു മണി പതിവ് തെറ്റിക്കാന്‍ തീരുമാനിച്ചു. 'പുതിയതായി എന്തെങ്കിലും ചെയ്യണം. രാജ്യത്തിനുവേണ്ടി വലിയ സ്വപ്നം കണ്ട് പ്രയത്നിക്കണം.' ഈ മോഹവുമായി സുധാന്‍ഷു 2016ല്‍ കോച്ച് ഫാക്ടറിയുടെ മേധാവിസ്ഥാനം ഏറ്റെടുത്തു. നമ്മുടെ ട്രെയിനുകള്‍ക്കെല്ലാം എന്നും ഒരേ ലുക്ക് ആന്‍ഡ് ഫീല്‍.
↕️

എന്തുകൊണ്ട് മാറ്റം വരുത്തിക്കൂടാ എന്ന ആലോചനയായി. വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കണം. അതിനുള്ള ബുദ്ധി വൈഭവവും കര്‍മശേഷിയുമുള്ളവര്‍ ഈ രാജ്യത്തുണ്ടെന്ന് സുധാന്‍ഷു ഉറച്ചു വിശ്വസിച്ചു. ഇന്ത്യയ്ക്ക് സാധിക്കും.
↕️

ലോകനിലവാരത്തിലുള്ള ട്രെയിന്‍ നിര്‍മിക്കണമെന്ന മോഹവുമായി മേലുദ്യോഗസ്ഥരെ കണ്ടു. എല്ലാവരും പരിഹസിച്ചു. ഇതിനൊക്കെ കഴിവുള്ള മനുഷ്യശേഷി നമുക്കില്ല എന്നായിരുന്നു അവരുടെ വാദം. സാങ്കേതിക വിദ്യയില്‍ വികസിതരാജ്യങ്ങളെ നമുക്ക് വെല്ലുവിളിക്കാന്‍ കഴിയില്ലെന്ന് അവര്‍ നിരുല്‍സാഹപ്പെടുത്തി.
↕️

സുധാന്‍ഷു തളര്‍ന്നില്ല. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ കണ്ടു. അത്യാധുനിക നിലവാരത്തിലുള്ള ട്രെയിന്‍ നിര്‍മിക്കാന്‍ 200 കോടി രൂപ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു. അക്ഷരാര്‍ഥത്തില്‍ ചെയര്‍മാന്‍റെ കാലുപിടിച്ചുവെന്ന് സുധാന്‍ഷു പറയുന്നു. യെസ് പറയാതെ മുറിവിട്ടുപോകില്ലെന്ന് വാശിപിടിച്ചു.
↕️

ചെയര്‍മാന്‍ വിരമിക്കാന്‍ 14 മാസം ബാക്കിയുണ്ടായിരുന്നു. സുധാന്‍ഷു ഒരു അടവ് പ്രയോഗിച്ചു. ചെയര്‍മാന്‍ വിരമിക്കുന്നതിന് മുന്‍പ് ലോകനിലവാരത്തിലുള്ള ട്രെയിന്‍ നിര്‍മിച്ചുതരാമെന്ന് വാക്കുനല്‍കി. അത് നടക്കില്ലെന്ന് സുധാന്‍ഷുവിനും ചെയര്‍മാനും അറിയാമായിരുന്നു.
↕️

എങ്കിലും ചെയര്‍മാന്‍ പച്ചക്കൊടി കാണിച്ചു.
മറ്റുരാജ്യങ്ങള്‍ ഹൈസ്പീഡ് ട്രെയിന്‍ നിര്‍മിക്കുന്നതിന്‍റെ മൂന്നിലൊന്ന് തുകയ്ക്ക് ഇന്ത്യയില്‍ ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ ഹൈസ്പീഡ് ട്രെയിന്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം.
↕️

തന്‍റെ വലിയ സ്വപ്നം യഥാര്‍ഥ്യമാക്കാന്‍ സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തണം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തണം വിദേശത്തെ വിദഗ്ധര്‍ക്ക് സാധിക്കുന്നത് നമുക്കും സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം അധികാരശ്രേണിയുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് സുധാന്‍ഷു

സഹപ്രവര്‍ത്തകരിലേയ്ക്ക് ഇറങ്ങിച്ചെന്നു സ്നേഹപൂര്‍വം അവരെ ചേര്‍ത്തുപിടിച്ചു. 50 എന്‍ജിനിയര്‍മാരുടെയും 500 തൊഴിലാളികളുടെയും ടീം. രാപകല്‍ അധ്വാനം. ജനറല്‍ മാനേജറുടെ ബംഗ്ലാവ് തൊഴിലാളികള്‍ക്ക് കയറിച്ചെല്ലാന്‍ കഴിയാത്ത ഇടമാണ്. സുധാന്‍ഷു ആ മേലാള കീഴ്‌വഴക്കം ലംഘിച്ചു.
↕️

ഇടവേളകളില്‍ ജനറല്‍ മാനേജറുടെ ബംഗ്ലാവില്‍ തന്‍റെ ടീമിനൊപ്പം സമയം ചെലവഴിച്ചു അവരുടെ നല്ല ആതിഥേയനായി ജനറല്‍ മാനേജരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായുള്ള 25 ലക്ഷം രൂപ ഫണ്ട് പൂര്‍ണമായും തന്‍റെ ടീമിന് വേണ്ടി ചെലവഴിച്ചു..
↕️

18 മാസം കൊണ്ട് ലോകനിലവാരത്തിലുള്ള ട്രെയിന്‍ യാഥാര്‍ഥ്യമാക്കി മൂന്നിലൊന്ന് ചെലവില്‍, Train 18 സെമി ഹൈ-സ്പീഡ് ട്രെയിന്‍ പിന്നീട് വന്ദേ ഭാരത് ആയി
നല്ല കാര്യങ്ങളെ നിങ്ങള്‍ക്ക് വൈകിപ്പിക്കാനാകും ഒരിക്കലും തടയാനാകില്ല എന്ന് സുധാന്‍ഷു പറയുന്നു.
↕️

ഇന്ത്യയാകെ 400 വന്ദേ ഭാരത് ട്രെയിന്‍ എന്ന സ്വപ്നം ബാക്കിവച്ച് സുധാന്‍ഷു കോച്ച് ഫാക്ടറിയുടെ പടിയിറങ്ങി. ഇന്ത്യയ്ക്ക് അത് സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ.🧡🇮🇳
⬆️
🔚

ജനം ടിവിയിലെ മറുപടിയില്‍ വന്ദേ ഭാരത് ട്രെയിനിന്റെ മുഖ്യശില്പി സുധാന്‍ഷു മണിയുമായുള്ള അഭിമുഖം

വീഡിയോ ലിങ്ക് 👇🏼

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling