അദ്ദേഹം പറഞ്ഞു ..'നമുക്ക് വട്ടി പലിശക്ക് പണം കടം കൊടുക്കാം."
"കഞ്ഞി കുടിക്കാൻ വകയില്ല ..പിന്നെ എങ്ങനെ പണം കടം കൊടുക്കും?" കാർന്നോര് ചോദിച്ചു .
കാർന്നോരെ കളിയാക്കുന്ന രീതിയിൽ പൊട്ടിചിരിച്ചുകൊണ്ട് ചേട്ടൻ പറഞ്ഞു
"ഈ കുന്ദ്രാണ്ടാം ഒന്നും എനിക്ക് മനസിലാകുന്നില്ല. നീ എന്ത് വേണേലും ചെയ്തോ" തലചൊറിഞ്ഞുകൊണ്ടു കാർന്നോര് പറഞ്ഞു.
"പള്ളിക്കൂടത്തിൽ പോകാത്തത്തിന്റെ കൊഴപ്പമാ" - ചേട്ടൻ ആത്മഗതം ചെയ്തു .
"തെക്കേ പത്തായത്തിലുണ്ട് .എടുത്തോളൂ " കാർന്നോര് പറഞ്ഞു .
ചേട്ടൻ പത്തായത്തിൽ നിന്നും ആധാരം എടുത്തുകൊണ്ട് അണ്ണാച്ചിയുടെ അടുത്തേക്ക് പോയി .
അണ്ണാച്ചി ആധാരം എല്ലാം പരിശോധിച്ചിട്ട് പറഞ്ഞു ..നിങ്കളെ പരിചയമിറിക്കുന്നതിനാൽ കുറഞ 10% പലിശക്ക് കടം തരാം.
അണ്ണാച്ചി പണം എണ്ണി ചേട്ടന്റ കയ്യിൽ കൊടുത്തു.
പണം കയ്യിൽ വാങ്ങിക്കൊണ്ട് ചേട്ടൻ ചോദിച്ചു ....
അണ്ണാച്ചി പറഞ്ഞു ..നിങ്ങൾ പണം ആവിശ്യമുള്ളവർക്ക് 10% മേൽ പലിശക്ക് ഈടു വാങ്ങി കടം കൊടുക്കുക. മാർജിൻ നിങ്ങൾക്ക് തീരുമാനിക്കാം .
ആളുകൾ കടം തിരികെ തന്നില്ലെങ്കിലോ ? ചേട്ടൻ ചോദിച്ചു .
ഹയ്യോ അതൊക്ക വല്യ റിസ്ക് അല്ലേ .ഇത്ര റിസ്ക് ഇല്ലാത്ത വല്ല ബിസ്സിനെസ്സ് ഉണ്ടോ ? ചേട്ടൻ ചോദിച്ചു .
"ഉണ്ടല്ലോ ..പോകുന്ന വഴിയിൽ ഞങളുടെ ബാങ്ക് ഉണ്ട് .അവിടെ വളരെ ഉയർന്ന 7% പലിശക്ക് ഞങ്ങൾ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നുണ്ട് ...
ചേട്ടന് സന്തോഷവും സമാധാനവുമായി.
ചേട്ടൻ നേരേ ബാങ്കിൽപോയി,കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി .
സന്തോഷത്തോടെ 7% പലിശക്ക് പണമിട്ട് FDസർട്ടിഫിക്കറ്റ് വാങ്ങി പുറത്തിറങ്ങി.
ചായ,കൂടെ കടിക്കാൻ എന്താ ?
ചൂട് മസാല ബോണ്ടയുണ്ട്. കടക്കാരൻ പറഞ്ഞു .
ഒരുബോണ്ട കടിക്കാനും കൂടെ12പാഴ്സലും.
ചായയും കടിയും കഴിച്ച് ഒരുകയ്യിൽ FDസർട്ടിഫിക്കറ്റ്ഉം മറുകയ്യിൽ മസാലബോണ്ടയുമായി അഭിമാനപൂർവം അയാൾ കുടുംബത്തേക്ക് നടന്നു.