My Authors
Read all threads
കേന്ദ്രധനമന്ത്രി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ ഉള്ള 24 കാര്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടും അല്ലാതെയും പണവും, അവശ്യസാധനങ്ങളും എത്തുന്നതും, 30 എണ്ണം നയ വ്യത്യാസങ്ങളുമാണ്.

എന്തിനാണ് ഇങ്ങനെ 5 ദിവസം എടുത്ത് ഓരോ സെക്ടറിനെയും ബന്ധപ്പെടുത്തി പറഞ്ഞത്? ആ 20 ലക്ഷം
കോടി രൂപ വീതിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താൽ പോരായിരുന്നോ? ഇനി കാശില്ലെങ്കിൽ കമ്മട്ടം എടുത്ത് ആവശ്യത്തിന് അടിച്ചിറക്കിയാൽ മതിയായിരുന്നല്ലോ.
ഇത് വെറുതെ MSME, APMC, ECA, നബാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര സ്കീം, സബോർഡിനേറ്റ് ഡെബ്റ്റ്, ARHC, ESIC, EPF, NFSA, ഫാം ഗേറ്റ് ഇൻഫ്രാസ്ട്രക്ച്ചർ, മത്സ്യ സംപാദ യോജന, TDS...എന്നൊക്കെ പറഞ്ഞ് കൺഫൂഷൻ ആക്കുന്നത്.

വളരെ സിമ്പിൾ ആണ് കാര്യങ്ങൾ. അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രം മുന്നിൽ
കാണുന്ന ആളായിരുന്നു രാജ്യത്തിൻറെ ഭരണാധികാരി എങ്കിൽ എല്ലാവര്ക്കും പണം വീതിച്ചു കൊടുത്തും, തികയാതെ വന്നാൽ കമ്മട്ടം എടുത്തടിച്ചും കാര്യങ്ങൾ നടത്താമായിരുന്നു. പക്ഷെ ആ കമ്മി എക്കണോമിക്സ് രാജ്യത്തെ പഴയ കമ്മ്യൂണിസ്റ്റ് USSR ന്റെയും, വെനിസ്വലയുടെയും നിലയിലെത്തിക്കും.
സോഷ്യലിസം തള്ളി തള്ളി അവസാനം 1990 ആയപ്പോൾ ഫ്ലൈറ്റ് ചാർട്ട് ചെയ്തു സ്വർണം കൊണ്ടുപോയി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വെച്ചാണ് നമ്മുടെ രാജ്യം അവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്തത്. ആ കാലത്തേക്ക് ഇനി ഇന്ത്യക്ക് പോകാൻ കഴിയില്ല.

ദീർഘകാലത്തേക്കുള്ള നയങ്ങളാണ് രാജ്യത്തിനാവശ്യം.
ദീർഘവീക്ഷണം ഉള്ളവർക്കേ അത് ചെയ്യാൻ കഴിയൂ. ജനം പ്രൊഡക്ടിവ് ആകണം. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകണം. സർക്കാരല്ല തൊഴിൽ ദാതാവ് ആകേണ്ടത്, അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ജോലി.

ലളിതമായ നികുതിഘടന, അടിസ്ഥാന സൗകര്യ വികസനം, ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ
ആണ് സർക്കാർ മുതൽമുടക്കേണ്ടത്.

കോവിഡിന് ശേഷം വരാൻ പോകുന്നത് പുതിയ ലോകക്രമാണ്. ഇന്ത്യയിലേക്ക് കോടിക്കണക്കിന് തൊഴിൽ അവസരങ്ങൾ വരണം എങ്കിൽ അതിനനുസരിച്ച് പഴകി ദ്രവിച്ച നയങ്ങൾ മാറ്റണം. നികുതി ദായകന്റെ പണം കൊണ്ട് വെള്ളാനകളായി ഇരുന്ന് രാജ്യത്തിന്റെ സമ്പത്ത് ഊറ്റുന്ന സ്ഥാപനങ്ങളിൽ
അഴിച്ചുപണി നടത്തണം. പുതിയ ടെക്നോളജി വരണം, മികച്ച സർവീസ് ജനങ്ങൾക്ക് ഉറപ്പാക്കണം.

ഇന്ദിര ഗാന്ധി പറഞ്ഞതെ ഇപ്പോഴത്തെ കേന്ദ്ര സർക്കാരും പറയുന്നുള്ളൂ. വാ അടച്ച് പണിയുടുക്കുക.
One of the first things that anybody learns in economics is that there is no free lunch.
പ്രൊഡക്ടിവ് അല്ലാത്ത കാര്യങ്ങൾക്ക് പണം ചെലവഴിച്ചാൽ നാശമാകും സമ്പത് വ്യവസ്ഥക്ക് സംഭവിക്കുക.

ഈ വർഷവും രാജ്യത്ത് റെക്കോർഡ് കാർഷിക വിളവെടുപ്പാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ ജനങ്ങൾ ആരും പട്ടിണി കിടക്കേണ്ടി വരില്ല. ആവശ്യത്തിൽ അധികം നമ്മൾ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. റേഷൻ കടകൾ
വഴിയുള്ള വിതരണവും ഇപ്പോൾ വളരെ കാര്യക്ഷമമാണ്. പലരും സ്വപ്നം കണ്ട ലോക്‌ഡോൺ കാലത്ത് പട്ടിണി മരണം ഉണ്ടാകാതിരുന്നതിന്റെ കാരണവും അത് തന്നെയാണ്.

അതെ സമയം 39 കോടി ഇന്ത്യക്കാർക്ക് ഇതുവരെ 34,800 കോടി രൂപ ആദ്യഘട്ടത്തിൽ തന്നെ കാശ് ആയി അക്കൗണ്ടുകളിൽ എത്തിച്ചു. ജൻധൻ ബാങ്ക് അക്കൗണ്ടുകൾ
തുടങ്ങിയപ്പോൾ അതിനെതിരെയും ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചപ്പോൾ അതിനെയും എതിർത്തവർക്കും എല്ലാം ബാങ്കിൽ പണം ലഭിച്ചു.

തൊഴിലുറപ്പ് പദ്ധതിയിലൂടെ 100000 കോടി രൂപ അനുവദിച്ചത് ഗ്രാമങ്ങളിൽ ഉണർവുണ്ടാക്കും. കർഷകർക്ക് 2% പലിശക്കാണ് വായ്‌പ.

MSME മേഖലായാണ് ഇന്ത്യയുടെ
നട്ടെല്ല്. സപ്ലൈ ചെയിൻ ശരിയാകുന്നതോടെ ഉൽപ്പാദനം വർധിക്കും, തൊഴിലവസരം കൂടും ഡിമാൻഡും വർധിക്കും. MSME മേഖലയിൽ കൊടുക്കുന്ന വായ്പകൾക്ക് കേന്ദ്ര സർക്കാരാണ് ഗ്യാരണ്ടീ നിൽക്കുന്നത്.

കൂടുതൽ പറയുന്നില്ല കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജിനെക്കുറിച്ചു വിദഗ്ധർ നടത്തിയ ചില അഭിപ്രായങ്ങൾ
നോക്കാം:-

കൂടുതൽ സ്വകാര്യ വൽക്കരണം നടത്തണം. ഗവൺമെൻറ് പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മറ്റുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ബിസിനസ് നടത്തിപ്പിലല്ല. സ്വന്തമായി കുത്തക ഇല്ലെങ്കിൽ സ്വകാര്യ മേഖലയോട് മത്സരിച്ച് ഒരു പൊതുമേഖലാ കമ്പനിക്കും നിലനിൽക്കാനാകില്ല. കുത്തക നല്കിയാലോ
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യക്ഷമതയില്ലയ്മ. പാസ്പോര്ട്ട് വിതരണം TCS ഏറ്റെടുത്തപ്പോഴുണ്ടായ വേഗം ഉദ്ദാഹരണം. - വി കെ മാത്യൂസ്, ചെയര്മാൻ IBS.

ബഹിരാകാശ, ആണവോർജ രംഗങ്ങളിൽ സ്വകാര്യ കമ്പനികളെ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ന്യൂക്ലിയർ സയന്റിസ്റ്റും,
ബ്രഹ്മോസ് ക്രൂസ് മിസൈൽ പദ്ധതിയുടെ തലവനും ഒക്കെയായ Dr. എ ശിവതാണുപിള്ള.

പ്രതിരോധ നിർമാണ മേഖലയിൽ സ്വകാര്യ കമ്പനികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം എന്ന് കരസേനാ ആസ്ഥാനം മുൻ ഡയറക്ടർ ജനറൽ ലെഫ്റ്റനെന്റ് ജനറൽ ചാക്കോ തരകൻ.
എയ്‌റോ സ്പേസ് പാർക്കിന് ഊർജം - Dr. എം സി ദത്തൻ (പ്രിൻസിപ്പൽ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്)

ഏറെ പ്രതീക്ഷിച്ച നയം, വലിയ കാൽവയ്പ് എന്ന് വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ് സോമനാഥ്.

വിമാനത്താളങ്ങളുടെ കാര്യശേഷി ഉയർത്തും എന്ന് സിയാൽ എംഡി വി ജെ കുര്യൻ.

ഇന്ത്യയെ കൂടുതൽ വ്യവസായ
സൗഹൃദം ആകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ വിദഗ്ധ ഉപദേശക സമിതി അധ്യക്ഷൻ

വിദേശ നിക്ഷേപം കൂടുതലായി ആകര്ഷിക്കപെടും എന്ന് ജിയോജിത് മാനേജിങ് ഡയറക്ടർ

65 വര്ഷം പഴക്കമുള്ള അവശ്യസാധന നിയമത്തിൽ ഭക്ഷ്യോൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ
എടുത്തുകളയുന്നത് കാർഷിക മേഖലക്ക് കുതിപ്പേകും എന്ന് കാർഷിക രംഗത്തെ വിദഗ്ധർ.

കാർഷിക മേഖലയ്ക്ക് ആശ്വാസമാകുന്ന നിർദേശങ്ങളെന്ന് മുൻ തമിഴ്നാട് അഡിഷണൽ ചീഫ് സെക്രട്ടറിയും റബ്ബർ ബോർഡ് മുൻ ചെയര്മാനുമായിരുന്ന പി സി സിറിയക്.

അതേസമയം കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത് ആരൊക്കെയാണ് എന്നും
നോക്കാം:-

ആനത്തലവട്ടം
റഹിം
റിയാസ്
വേണു
ഷാനി
സ്വാമി ഷിബു പി പി
പി പി ശശി
രാജേഷ് പാലക്കാട്
പപ്പൻ കുടമാളൂർ
കുണ്ടറ ബേബി

ഇനിയിപ്പോൾ കൂടുതൽ പറയേണ്ടല്ലോ. തൊഴിലുറപ്പിന് 40000 കോടി രൂപ കൂടി അധികം അനുവദിച്ചു എന്ന് പറഞ്ഞപ്പോൾ അതിന് തൊഴിൽ ഇല്ലല്ലോ എന്ന് ചോദിക്കുന്ന മാധ്യമ ഊളകൾ
ഇന്നലെ വരെ പറഞ്ഞത് തൊഴിലുറപ്പുകാരെ കേന്ദ്ര സർക്കാർ അവഗണിക്കുന്നു എന്നായിരുന്നു. എന്തിനെയും കുറ്റം പറഞ്ഞിരിക്കാൻ മാത്രം അറിയാവുന്ന ആളുകൾക്ക് അത് മാത്രമേ കഴിയൂ.
പൊട്ടകിണറ്റിലെ തവളകളായ അന്തംകമ്മികൾ പറയുന്നത് വിശ്വസിക്കണോ അതോ വിദഗ്ധരായ ആളുകൾ പറയുന്നത് വിശ്വസിക്കണോ
RT
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ഞാൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!