My Authors
Read all threads
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കില് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി

~1~
#ഓണം #onam
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കില് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക്ഉത്തരം കിട്ടാതെ വരുമ്പോൾ

~2~
അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര..തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂര്വ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം.
~3~
അപ്പോള് പുരാണത്തില് നിന്നും വന്ന ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളില് നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം. അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തില് ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.

~4~
മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ഭാരതത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.

1. നരസിംഹാവതാരം
➖➖➖➖➖➖➖➖➖
പരമ വിഷ്ണു ഭക്തനായിരുന്ന അസുര ചക്രവര്ത്തിയായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്മ്മങ്ങളില് പേരുകേട്ട മഹാബലി ചക്രവര്ത്തി

~5~
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച അസുര ചക്രവര്ത്തി ഹിരന്യകഷിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. അമ്മയുടെ ഗര്ഭത്തിലിരുന്നു നാരദ മഹര്ഷിയുടെ സത്സംഗം കേള്ക്കാന് ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോള് മുതല്

~6~
അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയില് ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തില് (നാലാമത്തെ അവതാരം)

~7~
അവതരിച്ചു വധിക്കുകയും ചെയ്തു. ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്രപ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുര്ണൂല് ജില്ലയില് ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുര്ത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂര്ത്തിയുടെ ഒന്പതു ഭാവങ്ങളിലുള്ള

~8~
പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളില് പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ദ്രയിലെആഹോബിലം എന്ന പുണ്യ ദേശം ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദന് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു

~10~
2. വാമനാവതാരം
➖➖➖➖➖➖➖➖➖
പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകന്വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവര്ത്തി. അതി ശക്തിമാനും നീതിമാനുംയിരുന്ന ബലി ചക്രവര്ത്തി സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു.

~11~
അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങള് ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി.
~12~
ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാന് തുടങ്ങി. മൂഹത്തിനോടുള്ള കടമയായ പഞ്ചയഗ്നങ്ങളും കര്മ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെഹുങ്കിൽ ധർമ്മ ബോധത്തിന്സ്ഥാനമില്ലാതായി. രാജ്യത്തിന്വന്നുകൊണ്ടിരുന്ന മൂല്യച്യുതിയില് ദുഖിതരായ ഇന്ദ്രാതി ദേവതകള്
~13~
മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴില് അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധര്മ്മപുനസ്ഥാപനത്തിനായി വാമനനായി ഭൂമിയില് അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന് നതിനു വേണ്ടി
~14~
ബലി ചക്രവര്ത്തി അശ്വമേധ യാഗം നടത്തുന്ന സമയം. ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനന് ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തില് ബലി ചക്രവര്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബലിയോടാവശ്യപ്പെട്ടു.

~15~
സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം ലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെരാജ്യത്തില് എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാന് ബലി അനുവാദം നല്കി. അപ്പോള് വാമനന് പ്രപഞ്ചം മുഴുവന് നിറഞ്ഞു നില്ക്കുന്ന തന്റെ

~16~
വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയില് ഭൂമിയും രണ്ടാമത്തെ അടിയില് ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോള്, അഹന്ത ശമിച്ച മഹാബലി തന്റെ മുന്പില് പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പില്ഭക്ത്യാദര പൂര്വ്വം ശിരസ്സ് നമിച്ചു.

~17~
ബലി ചക്രവര്ത്തിയുടെ ശിരസ്സില് തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിര്വ്വഹണത്തില് അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരില് പ്രജകള് എന്നും സ്മരിക്കുമെന്നു ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു.

~18~
താന് അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വര്ഷത്തിലൊരിക്കല് ഭൂമിയില് വന്നു കാണാന് അനുവദിക്കണമെന്ന്അപേക്ഷിച്ചു മഹാബലി. അന്നുമുതല് മഹാബലിയുടെ പ്രജകള് ഭക്ത്യാദരപൂര്വ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവര്ത്തിയെ വരവേല്ക്കാനായ് ഓരോ വര്ഷവും

~19~
ചിങ്ങമാസത്തിലെ തിരുവോണ നാളില് ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ദ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?

3. പരശുരമാവതാരം
➖➖➖➖➖➖➖➖➖
ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ്

~20~
സഹസ്രാര്ജ്ജുനൻഭൂമിയില് പലതരത്തിലുള്ള അക്രമങ്ങള് അഴിച്ചുവിടാന് തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രന് പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളില് ജമദഗ്നി മഹര്ഷി കൊല്ലപ്പെടുന്നു. അതില് പ്രതികാരം ജ്വലിച്ച പരശുരാമന്

~21~
ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തില് പരമശിവന്റെശിക്ഷണത്തില് പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്ന്നുണ്ടായ സംഭവബഹുലമായ ജീവിതത്തില് ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാര് വധിക്കപെട്ടു.

~22~
തന്റെ ശപഥം പൂര്ത്തിയാക്കി. പരശുരാമന് പിന്നീടു പാപമോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവന് അനുഗ്രഹിച്ചു ല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി,
~23~
താന് മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാന് വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരില് അറിയപ്പെട്ടത്. പരശുരാമന് കടലില് നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളില് (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ

~24~
കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവന് ശിവലയങ്ങളും ദുര്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമന് നിര്മ്മിച്ചു. ബ്രാഹ്മണര് കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തില് കൃഷിയാവശ്യതിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളില് പെട്ട നിരവധി ആളുകള്

~25~
സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ദ്ര എന്നീവിടങ്ങളില് നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തില് വിവിധ നാടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂര്വ്വദിക്കുകളിലെ
~26~
ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക്കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.

~27~
നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തില് നിന്നും വന്ന ബ്രാഹ്മണര് അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവര് തലമുറകള്ക്ക് കൈമാറി.

~28~
ആ കഥകള് ഇന്ന് കേള്കുന രൂപത്തില് ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജന് ഭരണം നടത്തിയിരുന്നു" .കാലക്രെമത്തില്, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി. പില്ക്കാലത്ത് ആന്ദ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ

~29~
ആരാധിക്കുന്നത് നിര്ത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു. കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും,

~30~
വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് മഹാബലിയെ കേരളത്തിൽ വന്നല്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മരിമറഞ്ഞു എന്നും ഇതില് നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികരു നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും

~31~
സമ്പല് സമൃദ്ധിയുടെയുംടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും
പകര്ന്നു നല്കാം.

32/32
കടപ്പാട്
#ഓണം #onam
Missing some Tweet in this thread? You can try to force a refresh.

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!