#ഹിന്ദുവംശഹത്യാദിനം #TheUntold1921_Part2
കഴിഞ്ഞ പോസ്റ്റിൽ ടിപ്പുവിന്റെ കേരളത്തിലെ പടയോട്ടവും അത് സൃഷ്‌ടിച്ച രാഷ്ട്രീയ സാമുദായിക പ്രശ്നവും പ്രതിപാദിച്ചിരുന്നു . വ്യവസ്ഥിതിയോടുള്ള എതിർപ്പെന്നും ബ്രിട്ടീഷുകാരോടുള്ള യുദ്ധമെന്നൊക്കെ ഇടതു രാഷ്ട്രീയം 1/n
എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും , ഇതിലൊക്കെ മതം എന്ന സുപ്രധാന ഘടകം ചരിത്രം സത്യസന്ധമായി പരിശോധിക്കുന്ന ആരുടേയും കണ്ണിൽ തറയ്ക്കും .അത് കണ്ടില്ലെന്നു നടിക്കാനാവുകയുമില്ല.ടിപ്പുവിന്റെ പടയോട്ടം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മതഭ്രാന്തും ക്രൂരതയും വിശദമായി തന്നെ പറയേണ്ടതുണ്ട് . 2/n
അതാവട്ടെ അയാളുടെ അച്ഛൻ ഹൈദരാലിയുടെ മൈസൂർ അധിനിവേശം പറയാതെ പൂര്ണമാവുകയുമില്ല .ഇവരുടെ ഭീകരത കേരളത്തിന് സമ്മാനിച്ച ഇസ്ലാമിക വൽക്കരണവും മത തീവ്രവാദവുമാണ് മാപ്പള ലഹള എന്ന കൂട്ടക്കൊലക്ക് ഇന്ധനമായതെന്ന് പറഞ്ഞിരുന്നല്ലോ. അതിന്നും , ബേക്കറി ലഹള മുതൽ അഭിമന്യു വരെ എത്തി നിൽക്കുന്നു .
3/n
പതിനെട്ടാം നൂറ്റാണ്ടിൽ (1772- 92)കാലഘട്ടത്തിലാണ് ഈ അച്ഛനും മകനും അശനിപാതങ്ങളായി കേരളത്തിൽ പതിച്ചത്.അതിനുമൊക്കെ മുൻപ് കച്ചവടത്തിനായി വടക്കൻ കേരളത്തിൽ എത്തിയ അറബികൾ തദ്ദേശീയരായ ഹിന്ദുക്കളുമായി ബന്ധം സ്ഥാപിക്കുകയും , കുടുംബ ബന്ധങ്ങൾ നിലനിർത്തുകയും അങ്ങനെ അവരെ
4/n
മതം മാറ്റുകയും ചെയ്തിരുന്നു.
രാജ്യഭരണകാലത്തു പോലും ബഹുസ്വരതയും സഹിഷ്ണുതയും കാത്തുസൂക്ഷിച്ച ഹിന്ദു സമൂഹത്തിനു അതൊരു പ്രശ്നം ആയിരുന്നില്ല.കൊടുങ്ങല്ലൂരിൽ പള്ളിയുണ്ടായിരുന്നു.സാമൂതിരിയുടെ നാവിക സേനയിൽ വരെ മുസ്ലീങ്ങൾ ഉണ്ടായിരുന്നു എന്നതൊക്കെ ഇതിനു തെളിവാണ്. 5/n
ഇവിടെ പരിശോധിക്കുന്നത് രണ്ടു കാര്യങ്ങളാണ് .
6/n
മതപരിവർത്തനം ലക്ഷ്യമാക്കിയ മൈസൂർ അധിനിവേശവും അതിനു മാപ്പിളമാരുടെ സംഭാവനയും അതിനോടൊപ്പം ഹിന്ദു ജനതയുടെയും രാജാക്കന്മാരുടെയും നിസ്സഹായതയും .ഇതൊക്കെയാവട്ടെ 1921ഇലേക്ക് തുറക്കുന്ന ജാലകങ്ങളും.
7/n
മൈസൂരിലെ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വോഡയാർ ഭരണത്തെ അട്ടിമറിച്ചാണ് ഹൈദരലി മൈസൂരിൽ സ്ഥാനമുറപ്പിക്കുന്നത്. കോലത്തിരി ഭരിച്ചിരുന്ന ചിറക്കൽ , കോട്ടയം രാജയുടെ കോട്ടയം ,കോലത്തിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്ന നായന്മാരായ കടത്തനാട് രാജ ഭരിച്ചിരുന്ന കടത്തനാട് ,
8/n
വള്ളുവക്കോനാതിരി ഭരിച്ചിരുന്ന വള്ളുവനാട് , സാമൂതിരി ഭരണം കയ്യാളിയിരുന്ന കോഴിക്കോട് , പെരുമ്പടപ്പു സ്വരൂപം എന്ന കൊച്ചി രാജ്യം , തിരുവതാംകൂർ എന്നിങ്ങനെ ചെറിയ നാട്ടുരാജ്യങ്ങളാണ് ആ സമയം കേരളത്തിൽ ഉണ്ടായിരുന്നത്.9/n
ധാരാളം തുറമുഖങ്ങളും ധനസമ്പത്തും അവിശ്വാസികളും ഉള്ള മലബാറിനെ ലക്ഷ്യമിട്ടു നിന്നിരുന്ന ഹൈദരലി 1766ഇൽ മലബാർ ലക്ഷ്യമാക്കി നീങ്ങി . അതിനു വഴി വെച്ചതാവട്ടെ അറക്കൽ അലി എന്ന അറക്കൽ രാജ്യവംശത്തിലെ ഭരണാധികാരിയും .
10/n
കോലത്തിരിയുടെ കീഴിൽ കണ്ണന്നൂരിലെ (കണ്ണൂർ ) തുറമുഖങ്ങളും വ്യവസായവും നിയന്ത്രിച്ചിരുന്നത് അറക്കൽ അലിയായിരുന്നു . ചിറക്കൽ എന്ന കോലത്തിരി കുടുംബത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച അറയ്ക്കൽ ബീവി സ്ഥാപിച്ചതാണ് അറക്കൽ കുടുംബം .
11/n
ഇസ്ലാമിന് വിരുദ്ധമായി മാതൃദായക സമ്പ്രദായം അവർ പിൻതുടർന്നിരുന്നു എന്നത് കൗതുകകരമായ ഒരു വസ്തുതയാണ് .അങ്ങനെ കേരളത്തിലെ ആദ്യ മുസ്ലിം ഭരണാധികാരികളായി അറക്കൽ കുടുംബം . കോലത്തിരിയുടെ കീഴിലായിരുന്നെങ്കിലും , അവർക്ക് ഹൈദരാലിയോട് ആഭിമുഖ്യവും താല്പര്യവുമുണ്ടായിരുന്നു .
12/n
കോലത്തിരിയോടും സാമൂതിരിയോടും കടുത്ത ശത്രുതയും . അങ്ങനെ കോലത്തിരിയേയും സാമൂതിരിയേയും കീഴ്പെടുത്തി ഭരണം കൈക്കലാക്കാനുള്ള മോഹത്തിൽ അറക്കൽ അലി , ഹൈദരാലിയെ മലബാറിലേക്ക് ക്ഷണിച്ചു . ആയാളും അയാളുടെ കീഴിലുള്ള മാപ്പിള സൈന്യവും ഹൈദരാലിയുടെ ആജ്ഞാനുവർത്തികളായി .
13/n
അവരുടെ പ്രചോദനവും ക്ഷണവും സ്വീകരിച്ച ഹൈദരലി ഫെബ്രുവരി 21ന് കോലത്തിരിയെ ആക്രമിച്ച ശേഷം ഒരു ക്ഷേത്രം പിടിച്ചടക്കി. ഹൈദരാലിയുടെ ഭീമമായ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവില്ല എന്നുറപ്പുള്ള കോലത്തിരി കോട്ട ഒഴിയാൻ തയ്യാറായി .ഇതേ സമയം അറക്കൽ അലി തന്റെ മാപ്പിള സൈന്യത്തെ കൂട്ടി 14/n
നാടാകെ കൊള്ളയും കൊലയും നടത്തി , ചിറക്കൽ കൊട്ടാരത്തിനു തീയിട്ടു .ഗത്യന്തരമില്ലാതെ കോലത്തിരി തലശ്ശേരിയിലേക്ക് പലായനം ചെയ്തു,കൂടെ ധാരാളം ഹിന്ദുക്കളായ പ്രജകളും .ഹൈദരാലിയുടെ സൈന്യത്തേക്കാൾ അറക്കൽ അലിയുടെ മാപ്പിള സൈന്യത്തെ ആണ് ആളുകൾ ഭയന്നിരുന്നതെന്നു വില്യംലോഗൻ മലബാർ മാന്വലിൽ പറയുന്നു.
അറക്കൽ കുടുംബത്തിന്റെ ചതിയാണ് കേരളത്തിൽ ഹൈദർ അലിയുടെ പടയോട്ടത്തിനു തുടക്കമിട്ടത്.ഒരേ കുടുംബമായിട്ടും കോലത്തിരിയോടുള്ള വിമുഖതയും ഹൈദരാലിയോടുള്ള ആഭിമുഖ്യവും കാണുമ്പോൾ ,മതമെന്ന ഘടകം മാറ്റി നിർത്താൻ ആവാത്ത ഒന്നാണെന്ന് ഈ ഭാഗം പരിശോധിക്കുമ്പോൾ തോന്നാം.
16/n
ഫെബ്രുവരി 26 നു കടത്തനാട് ലക്ഷ്യമാക്കി നീങ്ങിയ അക്രമികളെ പക്ഷെ കാത്തിരുന്നത് മാഹി പുഴയും ,പുഴയുടെ തെക്കു ഭാഗത്തു നിലയുറപ്പിച്ച കടത്തനാട് രാജയുടെ നായർ സൈന്യവുമായിരുന്നു .അവർ ശക്തമായ പ്രതിരോധം തീർത്തു . നാവിക സേനയുമായി നായർ സൈന്യത്തെ നേരിട്ട് പ്രതിരോധിക്കുമോഴും ഹൈദരാലിയുടെ
17/n
അശ്വസൈന്യം ചതിയിലൂടെ ,അവരുടെ കണ്ണിൽപ്പെടാതെ പുഴ നീന്തി കടന്ന് മറുപുറത്തെത്തി . പതറിപ്പോയ നായർ സൈന്യം ഉൾവലിഞ്ഞെങ്കിലും ഹൈദരാലിയുടെ സൈന്യം കണ്ണിൽ കണ്ടവരെയെല്ലാം കൊന്നും , കൊള്ളയടിച്ചും , തടവിലാക്കിയും അക്രമം അഴിച്ചു വിട്ടു . നിരത്തിന്റെ രണ്ടുവശങ്ങളിലും ജഡങ്ങളും മുറിച്ചു
18/n
മാറ്റിയ ശരീര ഭാഗങ്ങളും മാത്രമാണുണ്ടായിരുന്നതെന്ന് ലോഗൻ തന്റെ പുസ്തകത്തിൽ വിവരിക്കുന്നു .
ഹൈദരാലിയുടെ സൈന്യം മാത്രമല്ല അയാളുടെ അശ്വസൈന്യത്തെ അനുഗമിച്ച മാപ്പിളമാരും ഈ അക്രമത്തിൽ പങ്കാളികളായെന്നും കുറിച്ചിട്ടുണ്ട് .മാഹിയിലും തലശ്ശേരിയിലുമുള്ള ഫ്രഞ്ച് , ബ്രിട്ടീഷ് താവളങ്ങളിൽ
19/n
അഭയം തേടിയവരെ പോലും തിരഞ്ഞു പിടിച്ച അവർ സ്ത്രീകളെയും കുട്ടികളെയും വരെ ക്രൂരമായി വാളിനും അക്രമത്തിനും ഇരയാക്കി .
പിന്നീട് സാമൂതിരിയെ ലക്ഷ്യമാക്കി നീങ്ങിയ അക്രമികൾ ഭരണം നിലനിർത്താനായി ഭീമമായ കപ്പം സ്വർണമായി ആവശ്യപ്പെട്ടു .
20/n
അതിനു സാധിക്കാതെ, ഹൈദറിന്റെ സൈന്യത്തെയും സൈന്യബലത്തെയും ചെറുത്ത് തോൽപ്പിക്കാനാവില്ലെന്നു മനസ്സിലായ സാമൂതിരി തന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി കോട്ടക്കലേക്കും പൊന്നാനിയിലേക്കും പറഞ്ഞയച്ചു .കൊട്ടാരത്തിലെത്തിയ അക്രമികൾ അദ്ദേഹത്തെ വീട് തടങ്കലിലാക്കി .
21/n
ഭക്ഷണവും വെള്ളവും ഹൈന്ദവ ആചാരപ്രകാരമുള്ള പ്രാർത്ഥനകൾ പോലും ശക്തമായി വിലക്കി .മാനഹാനി സഹിക്ക വയ്യാതെ , മതപരിവർത്തനത്തിന് ഇരയാകാൻ തയ്യാറാവാതെ തന്റെ ആയുധപ്പുരക്കും കൊട്ടാരത്തിനും തീയിട്ടു സാമൂതിരി രാജാവ് അഗ്നിയെ പുൽകി .
22/n
തുടർന്ന് മുറതെറ്റിക്കാതെ ഹൈദരാലിയുടെ സൈന്യം മാപ്പിള സൈന്യത്തോടൊപ്പം ചേർന്ന് രാജ്യം കൊള്ളയടിച്ച് ഭരണം കൈക്കലാക്കി .
പിന്നീട് പാലക്കാടു വഴി കോയമ്പത്തൂരിലേക്ക് ഹൈദരാലിയുടെ സൈന്യം നീങ്ങി . അതോടെ ഒളിവിൽ കഴിഞ്ഞിരുന്ന ഹിന്ദുക്കളിൽ പലരും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ
23/n
കോട്ടകൾ പിടിച്ചെടുക്കാൻ ശ്രമം തുടങ്ങി .പക്ഷെ ജൂണിൽ സ്വയം ഹൈദരലി മലബാറിലെത്തി വിപ്ലവകാരികളായ നായന്മാർക്ക് നേരെ യുദ്ധം തുടങ്ങി .
താനൂരിലും പുതിയങ്ങാടിയിലും വച്ച് നടന്ന യുദ്ധങ്ങളിൽ അനേകം പേർ മരിക്കുകയും പതിനയ്യായിരത്തോളം വരുന്ന നായന്മാരെ ഹൈദരാലിയുടെ സൈന്യം കീഴടക്കി
24/n
ബന്ദികളാക്കുകയും ചെയ്തു .അവരെ കർണാടകയുടെ ഭാഗമായ കേനറയിലേക്ക് നാടുകടത്തി ,ക്രൂരമായ പീഡനങ്ങൾക്കു ഇരയാക്കി.പതിനയ്യായിരത്തിൽ വെറും ഇരുനൂറു പേര് മാത്രമാണ് ബാക്കിയായത് .ഗ്രാമങ്ങൾ പിടിച്ചടക്കി ബാക്കിയുള്ള നായന്മാർക്ക് കടുത്ത ശിക്ഷ നടപ്പിലാക്കി .
25/n
അവർക്കു ആയുധമേന്താനുള്ള അവകാശം നിർത്തലാക്കി , ബ്രാഹ്മണർക്കു താഴെ ഉള്ള സമുദായമെന്ന സാമൂഹിക സ്ഥാനം എടുത്തു കളഞ്ഞ നായന്മാരെ ഏറ്റവും താഴ്ന്ന ജാതിയെന്നു പ്രഖ്യാപിച്ചു .അവർക്കൊഴികെ മറ്റെല്ലാവർക്കും ആയുധം കൈവശം വെക്കാനുള്ള അവകാശം നൽകി, മാത്രമല്ല ആയുധമേന്തിയ നായന്മാരെ വധിക്കാനുള്ള
26/n
അവകാശവും മറ്റു ജാതിക്കാർക്ക് നൽകി .നായന്മാരെ അവരുടെ പോരാട്ട വീര്യത്തിനുള്ള ശിക്ഷയെന്നോണം മറ്റു ജാതിക്കാരുടെ മുന്നിൽ ഇകഴ്ത്തി ,അവരെ കൂട്ടമായി മറ്റുള്ളവരുടെ അക്രമത്തിനു ഇരകളാക്കാനുള്ള ഹൈദരാലിയുടെ ബുദ്ധിയായി ലോഗൻ ഇതിനെ കാണുന്നു . എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചതായി പറയുന്നില്ല . 27/n
ഹിന്ദു സമൂഹം പൊതുവെ ശാന്തരായിരുന്നു എന്ന് വേണം കരുതാൻ . മതം മാറിയാൽ പൊതു മാപ്പു നൽകാമെന്ന് ഹൈദരലി പ്രഖ്യാപിച്ചു. ഒരു ചെറിയ വിഭാഗം നായന്മാർ മതം മാറിയെങ്കിലും മറ്റുള്ളവർ സ്വധർമത്തിനു വേണ്ടി അപമാനം സഹിച്ചും അല്ലാത്തവർ തിരുവതാംകൂറിൽ അഭയം പ്രാപിച്ചും പ്രതികരിച്ചു .
28/n
ഹൈദരലി പിന്നീട് കൊച്ചി ലക്ഷ്യമായി നീങ്ങി .കൊച്ചിരാജാവ് ഭരണം നിലനിർത്തുന്നതിന് പകരമായി നാല് ലക്ഷം രൂപയും ആറ് ആനകളും നൽകാം എന്ന് ഉടമ്പടി ഉണ്ടാക്കി . തിരുവതാംകൂറാവട്ടെ ഹൈദരാലിക്കു മുന്നിൽ പ്രൗഢിയോടെ പ്രതിരോധത്തോടെ നിലയുറപ്പിച്ചു
29/n
കപ്പം നൽകാൻ വിസമ്മതിച്ചു . ആവർത്തിച്ചു ശ്രമിച്ചിട്ടും ഹൈദരാലിക്കും ടിപ്പുവിനും ഭരണം കൈക്കലാക്കാൻ സാധിക്കാത്തതു തിരുവതാംകൂറിന്റമാത്രമാണ് .നവാബുമായും ബ്രിട്ടീഷുകാരുമായും തിരുവതാംകൂറിനു സന്ധിയുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ് .
30/n
കോട്ടയത്തെത്തിയ ഹൈദരാലിയെ ഭയന്ന് കോട്ടയം രാജാവ് തിരുവതാംകൂറിൽ അഭയം പ്രാപിച്ചു . പക്ഷെ നായർ സൈന്യവും പഴശ്ശി അടക്കമുള്ള യുവ രാജാക്കന്മാരും ശക്തമായി തന്നെ പൊരുതി. പക്ഷെ തദ്ദേശീയരായ മാപ്പിള സൈനികർ ഹിന്ദു രാജാവിന്റെ പക്ഷം ഉപേക്ഷിച്ച ശേഷം ഹൈദരുടെ സൈന്യത്തോടൊപ്പം
31/n
ചേർന്നതായി ലോഗൻ മലബാർ മാന്വലിൽ കുറിക്കുന്നു.അങ്ങനെ കോട്ടയവും മൈസൂരിന്റെ നിയന്ത്രണത്തിലായി .
അറുപത്തിഏഴിൽ പക്ഷെ മലബാർ വീണ്ടും ഉയർത്തെഴുന്നേറ്റു .കോട്ടയത്ത് നിന്നുള്ള വെറും രണ്ടായിരം വരുന്ന നായർ സൈന്യം നാലായിരത്തോളം വരുന്ന മൈസൂർ സൈന്യത്തെ ശക്തമായി മലബാറിൽ തോൽപ്പിച്ചു .
32/n
ആയുധങ്ങളും മറ്റും പിടിച്ചെടുത്തു .അവരുടെ വാർത്താവിനിമയ സങ്കേതങ്ങളും മറ്റും ആക്രമിച്ചു നശിപ്പിച്ചു .അതോടൊപ്പം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സുൽത്താൻ ബത്തേരി ആക്രമിച്ച് അറക്കലേക്കുള്ള ആയുധത്തിന്റെ ഒഴുക്ക് തടുക്കാൻ ശ്രമിച്ചെങ്കിലും പിന്മാറേണ്ടി വന്നു .
33/n
പാലക്കാടു കോട്ട നിർമിച്ചും കോലത്തുനാടിന്റെ ഭരണം അറക്കൽ കുടുംബത്തെ ഏൽപ്പിച്ചും എഴുപത്തി ഏഴോടെ പൂർണമായി മലബാർ മൈസൂറിന് കീഴിലായി . ഫറോക് തലസ്ഥാനമായി ഭരിച്ചു .
രാജപുത്രരുടെ വീര്യം ഒരുപാട് പറഞ്ഞു കേൾക്കുന്നതാണെങ്കിലും ഹൈദരാലിക്കു നേരെ ഏറ്റവും ശക്തമായ പ്രതിരോധം കാഴ്ച വച്ച നായർ
34/n
സൈന്യത്തിന്റെ ധൈര്യത്തെ കേരളം സമൂഹം അംഗീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയാണ് ഈ ഭാഗം വായിച്ചു തീരുക . ഈ സമയത്തു ഏറ്റവും അധികം അക്രമത്തിനും മതപരിവർത്തനത്തിനും ക്രൂരതക്കും ഇരയായത് നായന്മാരും അവരുടെ സ്ത്രീകളും കുട്ടികളുമാണ് എന്ന് വ്യക്തമാണ് .
35/n
മാതൃദായക സമ്പ്രദായം പിന്തുടരുന്ന അവരെ മത തീവ്രവാദികളായ ഹൈദറും ടിപ്പുവും അവജ്ഞയോടെ ആണ് കണ്ടിരുന്നത് .മാപ്പിളമാർ രാജാവിനെ വിട്ട് ഹൈദരാലിയോടൊപ്പം എല്ലായിടത്തും ചേർന്നെങ്കിലും രാജാവ് വീണിട്ടും രാജഭക്തിയോടെ പൊരുതിയ നായന്മാരെ ലോഗനും അത്ഭുതത്തോടെ നോക്കി കാണന്നു.
36/n
പലപ്പോഴും ആത്മനിന്ദ വളർത്താൻ ,ഇടതു പക്ഷവും അവരുടെ ഉപചാപകരും ആജ്ഞാനുവര്തികളും പറയുന്ന ഒന്നാണ് നാട്ടുരാജാക്കന്മാരും അവരുടെ സൈന്യവും ബ്രിട്ടീഷുകാരുടെ വലംകൈയായിരുന്നു എന്ന് . അത്ര മേന്മയുള്ള ആയുധങ്ങളോ പടയോ ഒന്നും ഇല്ലാതിരുന്ന നാട്ടുരാജ്യങ്ങൾ ഹൈദറിനെയും ടിപ്പുവിനെയും
37/n
നേരിടുമ്പോൾ കച്ചവട താല്പര്യവുമായി പോര്ടുഗീസും , ബ്രിട്ടീഷുകാരും , ഫ്രഞ്ചുകാരും , ഡച്ചുകാരും കേരളത്തിൽ ഉണ്ടായിരുന്നു .ഇതേ സമയം തന്നെ മാപ്പിളമാർ അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു .സുഗന്ധവ്യഞ്ജനങ്ങൾ കടത്തുന്ന ബോട്ടുകൾ കൊള്ളയടിച്ചും ,ധർമ്മപട്ടണത്തിൽ ക്രിസസ്ത്യൻ പള്ളി അക്രമിച്ച്
38/n
വികാരിയെ വധിച്ചും , പോർട്ട് മിലാനിനടുത്തു രണ്ടു യൂറോപ്പുകാരെ വധിച്ചും ഹിന്ദുക്കളായ ജന്മികളെ വധിച്ചുമൊക്കെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു .
പിന്നീട് അവരുടെ സഹായത്തോടെ കേരളത്തിൽ ഭരണം പിടിച്ചെടുക്കാനെത്തിയ ഹൈദറും സംഘവും ഹിന്ദുക്കളായ രാജാക്കന്മാരെയും വിദേശീയരെയും
39/n
അവരുടെ കച്ചവട താല്പര്യത്തേയും ഒരുപോലെ പരിഭ്രമിപ്പിച്ചു .
പലപ്പോഴും നാട്ടുരാജാക്കന്മാർ പരാജയപ്പെട്ടപ്പോൾ അവർക്ക് ഭരണം നിലനിർത്താൻ വേണ്ടി ഹൈദരുമായും ടിപ്പുവുമായും സന്ധിക്ക് ശ്രമിച്ചതും അഭയം കൊടുത്തതും വിദേശീയരായ ഇവരായിരുന്നു .അവരാകട്ടെ അക്രമികളും അല്ലായിരുന്നു .
40/n
ചെകുത്താനും കടലിനും ഇടയിൽ പെട്ട ഹൈന്ദവ ജനത ഗത്യന്തരമില്ലാതെ പ്രാപിച്ച കടല് മാത്രമായിരുന്നു അവരെന്ന് പകൽ പോലെ വ്യക്തമാണ് .ഹൈദറും മാപ്പിളമാരും അഴിച്ചു വിട്ട അക്രമത്തിൽ പതറി നിലനിൽപ്പിനായി അവർക്കു തിരിയാൻ വേറെ ഒരു സ്ഥലമില്ലായിരുന്നു താനും .41/n
ഒന്ന് സൂക്ഷിച്ചു മനസ്സിലാക്കിയാൽ അവരെ നമുക്ക് നന്നായി മനസ്സിലാവും .അവർ നമ്മൾ തന്നെയാണ്.
(തുടരും)
1.Malabar Manual , William Logan
2.Travancore State Manual , Velu Pillai
3.Kerala district Gazetteers, Department of Education .
Article written by Bodhi Dutta
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..
ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..
കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.
അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.
അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?
ഏത് കർഷകൻ ?
കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില