സോഷ്യൽ മീഡിയയിൽ ഇടപെടുന്ന സംഘപരിവാർ അനുഭാവികളോടാണ്:
കഴിഞ്ഞ ദിവസമാണ് സൈബർ പോരാളികൾക്ക് വേണ്ടി മാർഗ്ഗ നിർദേശം സിപിഎം പുറത്തിറക്കിയതായി വാർത്ത കണ്ടത്. മാന്യമായി ഇടപെടണം, സൗമ്യമായി സംസാരിക്കണം അങ്ങനെ പോവുന്നു നിർദേശങ്ങൾ.
~1
തമാശയായി തോന്നുന്നുണ്ടല്ലേ.ട്രോൾ എന്നുള്ള നിലയിൽ അതിനെ കുറിച്ച് നമ്മൾ പലരും പോസ്റ്റ് ഇട്ടിരുന്നു.എങ്കിലും അതിൽ കാര്യമുണ്ട്.സോഷ്യൽ മീഡിയയിൽ ഇടപെടുന്നത് ശ്രദ്ധിച്ചു വേണമെന്നത് നമ്മിൽ പലരും ശ്രദ്ധിക്കാതെ പോവുന്നുണ്ട്.അവർ അറിയാതെ നമ്മുടെ വോട്ടുകൾ അവർ കാരണം നഷ്ടപ്പെടുത്തുന്നുണ്ട്
~2
കാര്യത്തിലേക്ക് വരാം..
സംഘപരിവാർ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരുടെ സോഷ്യൽ മീഡിയ ഇടപെടൽ മറ്റ് ആരെക്കാളും ശക്തമാണ് എന്നതിൽ തർക്കമില്ല. പക്ഷെ എന്ത് ഉപയോഗമാണ് സംഘടനയ്ക്ക് ഉണ്ടാവുന്നത്?
~3
പോസ്റ്റുകളിൽ പോയി കമന്റ് ഇട്ടാലോ വാർത്ത മാധ്യമങ്ങൾ നടത്തുന്ന സർവേയിൽ പോയി വോട്ട് ചെയ്താലോ എന്ത് ഗുണമാണ് സംഘടനയ്ക് കിട്ടുന്നത്....? ഇത്രമാത്രം ശക്തി ഉണ്ടായിട്ടും നമ്മുക്ക് ഒരാളെ എങ്കിലും വോട്ട് ആയി convert ചെയ്യാൻ സാധിക്കുന്നുണ്ടോ? ശക്തിയുണ്ട്.. ഉപയോഗമില്ലെന്ന അവസ്ഥ..
~4
ആ ശക്തി ഈ തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താൻ കൂടി നാം തയ്യാറാവണം.. അതിന് സിപിഎം ചെയ്ത പോലെ മാർഗ്ഗ നിർദേശം ഒന്നും സംഘടന നൽകാൻ പോവുന്നില്ല.. അത് പ്രാവർത്തികമല്ലതാനും...
എന്നാൽ നമ്മൾ ഓരോരുത്തരും പെരുമാറ്റ ചട്ടം പാലിക്കാൻ തയ്യാറാകണം... അതിൽ ചിലത് സൂചിപ്പിക്കാം.
~5
1. മലയാള വാർത്ത ചാനലുകൾ നൽകുന്ന ബിജെപി വിരുദ്ധ കുത്തിതിരിപ്പ് വാർത്തകൾക്ക് പിന്നാലെ പോവാതിരിക്കുക. അവർ നമ്മുടെ പ്രഥമ ശത്രുകൾ ആണെന്ന് തിരിച്ചറിയുക.
2. നമ്മുടെ നേതാക്കളുടെ കൈയിൽ നിന്ന് എന്തെങ്കിലും അബന്ധം കിട്ടുമോ എന്ന് നോക്കി നടപ്പാണ് ഇവിടെയുള്ള മാധ്യമങ്ങൾ,
~6
അതിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ആശിക്കാം..
എങ്കിലും അത്തരം വാർത്തകൾ വരുമ്പോൾ എതിരാളികൾ ആഘോഷിക്കും.. ആഘോഷിക്കട്ടെ.. പക്ഷെ അവർക്ക് മുന്നേ നിഷ്പക്ഷൻ ആണെന്ന് കാണിക്കാൻ അവരുടെ കൂടെ നിങ്ങളും ചേരാതിരിക്കുക...
~7
3. പ്രസ്ഥാനത്തിലെ ചില നേതാക്കളെ നിങ്ങൾക്ക് കണ്ടൂകൂടായ്ക ഉണ്ടാവാം. പല കാരണങ്ങൾ ഉണ്ടാവാം.. നിങ്ങളുടെ വാദം ന്യായവും ആവാം.. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്ന വരെ എങ്കിലും അത്തരം നെഗറ്റീവ് പോസ്റ്റുകളോ, വാർത്ത ലിങ്കിൽ പോയി അത്തരം കമെന്റുകളോ ഇടാതിരിക്കാൻ ശ്രദ്ധിക്കുക..
~8
വ്യക്തിയല്ല പ്രസ്ഥാനമാണ്, ആദർഷമാണ് വലുതെന്നു പാടി പഠിച്ച സ്വയംസേവകാരോട് ഇത് പ്രതേകിച്ച് പറയേണ്ട കാര്യമില്ല..
4. ഒരു പുതിയ വോട്ട് നിങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ലെങ്കിലും എൻ്റെ പോസ്റ്റ് കൊണ്ടോ comment കൊണ്ടോ
~9
പാർട്ടിക്ക് കിട്ടിയേക്കാവുന്ന ഒരു വോട്ട് നശിപ്പിക്കില്ല എന്ന് സ്വയം തീരുമാനിക്കുക.
5.സോഷ്യൽ മീഡിയ പെരുമാറ്റ ചട്ടം ഉണ്ടെന്ന് സ്വയം വിശ്വസിച്ച്, അതിന് അനുസരിച്ച് പ്രവർത്തിക്കുക...
വന്ദേ ഭാരത മാതരം ❤🚩
~10/10
കടപ്പാട് 🙏
• • •
Missing some Tweet in this thread? You can try to
force a refresh