കൈവിരലുകളുടെ നഖങ്ങളില്‍ നിന്ന് ഉണ്ടായ നാരായണന്റെ മത്സ്യകൂര്‍മ്മവരാഹാദിയായ ദശാവതാരരൂപങ്ങളോട് കൂടിയവളേ.
ഭണ്ഡാസുരന്‍ ഓരോ അസ്ത്രങ്ങളയച്ചപ്പോളും ദേവിയുടെ ഓരോ കാല്‍വിരലുകളില്‍ നിന്ന് നാരായണന്റെ ദശാവതാരങ്ങളുടലെടുക്കുകയും അസുരാസ്ത്രങ്ങളെ ചെറുക്കുകയും ചെയ്തുവെന്ന് അര്‍ത്ഥം.
കരാംഗുലികളുടെ അഥവാ ഇടത്തേതും വലത്തേതുമായ കൈവിരലുകളുടെ നഖങ്ങളിൽനിന്ന് ഉത്ഭവിച്ച നാരായണന്റെ മഹാവിഷ്ണുവിന്റെ ദശാകൃതികളോടു (ദശാവതാരങ്ങളോടു) കൂടിയവളായ ദേവിക്ക് നമസ്കാരം.
ശ്രീലളിതാദേവിയുടെ പത്തു കൈവിരലുകളുടെ നഖങ്ങളിൽനിന്നു വിഷ്ണുഭഗവാന്റെ ദശാവതാര മൂർത്തികളായ മത്സ്യകൂർമ്മാദികൾ ആവിർഭവിച്ചതായി ലളിതോപാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്.
മറ്റൊരു വീക്ഷണം, കരത്തിന്റെ അങ്ഗുലികളുടെ നഖത്തില്‍നിന്ന് ഉത്പന്നങ്ങളായ നാരായണദശാകൃതികളോട് കൂടിയവള്‍.
ഭണ്ഡാസുരന്‍ സര്‍വ്വാസുരം എന്ന അസ്ത്രം പ്രയോഗിച്ചപ്പോള്‍ ഹിരാണ്യക്ഷന്‍, ഹിരണ്യകശിപു, രാവണന്‍ മുതലായവര്‍ പ്രത്യക്ഷപ്പെടുകയും യുദ്ധം ചെയ്യുകയും ചെയ്തു. അപ്പോള്‍ ഭഗവതി കൈവിരലുകളുടെ നഖങ്ങളില്‍നിന്ന് വിഷ്ണുവിന്റെ മത്സ്യകൂര്‍മ്മാദി അവതാരങ്ങളെ സൃഷ്ടിയ്ക്കുകയും അവരെ വധിക്കുകയും ചെയ്തു.
അതായത് യുദ്ധത്തിൽ ഭണ്ഡാസുരൻ ദേവിയുടെനേർക്ക് സർവ്വാസുരം എന്നു പേരുള്ള അസ്ത്രം പ്രയോഗിച്ചു. അതിൽനിന്നു ബലിഹിരണ്യാക്ഷാദികളായ അതായത് സോമക, രാവണ, ബലി, ഹിരണ്യാക്ഷാദികൾ ആയ അസുരശ്രേഷ്ഠൻമാർ പെട്ടെന്ന് പുറപ്പെട്ടു യുദ്ധം തുടങ്ങി. അപ്പോൾ ശ്രീദേവിയുടെ ദക്ഷിണകരത്തിന്റെ അംഗുഷ്ഠo മുതൽ-
വാമകരത്തിന്റെ കനിഷ്ഠിക വരെയുള്ള പത്തു വിരലുകളുടെ നഖങ്ങളിൽനിന്നു മത്സ്യകൂർമ്മാദികളായ ദശാവതാരമൂർത്തികൾ ആവിർഭവിക്കുകയും, അവർ എല്ലാ അസുരന്മാരെയും സംഹരിക്കുകയും ചെയ്തുവെന്നു പ്രസിദ്ധം.
മഹാപാശുപതാസ്ത്രാഗ്നി നിർദഗ്ധാസുര സൈനികാ =
മഹാപാശുപതമെന്ന അസ്ത്രത്തിന്റെ അഗ്നികൊണ്ട് അസുരസൈന്യങ്ങളെ നിശ്ശേഷം ദഹിപ്പിച്ചവൾ. മഹാ പാശുപതാസ്ത്രമയച്ച് അസുരന്റെ സൈനികരെ നശിപ്പിച്ചവളേ ദേവീ നമസ്കാരം.
മഹാപാശുപതം എന്ന അസ്ത്രമയച്ച് അസുരസൈനികന്മാരെ ഭഗവതി ദഹിപ്പിച്ചുകളഞ്ഞു. ഭണ്ഡാസുര വധത്തിങ്കൽ പാശുപതാസ്ത്രത്രെ പ്രയോഗിച്ചാണ് ദേവി അസുര സൈന്യങ്ങളെ നിശ്ശേഷം ദഹിപ്പിച്ചതെന്നു ബ്രഹ്‌മാണ്ഡ പുരാണത്തിൽ പറഞ്ഞിരിക്കുന്നു.
അല്ലെങ്കിൽ, മഹാപാശുപതാസ്ത്രാഗ്നി എന്നതിന് അവിദ്യാവൃത്തികളെന്നും അർത്ഥമാക്കാം.
അപ്പോൾ ദ്വൈതവൃത്തികളെകൊണ്ട് അവിദ്യാവൃത്തികളെ നീക്കികളഞ്ഞവളെന്നു സാരം.
🙏🏼🙏🏼🙏🏼
• • •
Missing some Tweet in this thread? You can try to
force a refresh
കാമദേവൻ പരമശിവന്റെ മൂന്നാം തൃക്കണ്ണിൽനിന്നു പുറപ്പെട്ട തീയിൽ ദഹിച്ചുപോയതിനു-
ശേഷം വീണ്ടും വീണ്ടും അദ്ദേഹത്തെ ജനിപ്പിച്ചവൾ എന്നു താല്പര്യം. അല്ലെങ്കിൽ അച്ഛനാൽ ഭർത്സിക്കപ്പെട്ട ബാലൻ മാതാവിനാൽ തന്നെ ആശ്വാസ്യനായിത്തീരുന്നു എന്നും കാണാം.
ശിവന്റെ നേത്രാഗ്നിയില്‍പ്പെട്ട് കാമദേവന്‍ ഭസ്മമായിപ്പോയി. വൈധവ്യദുഃഖത്താല്‍ വേദനിക്കുന്ന രതീദേവിയെ കണ്ട് ദുഃഖം തോന്നിയ-
ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി.
ഒമ്പത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒമ്പത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ-
ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു.
നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.
ഏഴാം ദിവസം കാലരാത്രി അഥവാ കാളിയായും, ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും-
മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ മഹാസരസ്വതിയായും ആരാധിക്കാറുണ്ട്.
മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു.
ചില ഉപാസകർ പരാശക്തിയുടെ പത്തു ഭാവങ്ങളെ, ദശമഹാവിദ്യകളെ ഈ-