നായരുണ്ണി Profile picture
🚩|| ത്വമേവ സർവ്വം മമ രാമ രാമ || 🚩 ഒരു പാവം അമ്പലവാസി.. സാത്വികൻ.. 🥺 മമ സ്വത്വം തേടിയുള്ള യാത്രയിലാണ്.. DM⚠️🚫
Jul 10, 2024 5 tweets 1 min read
🚩🚩🚩🚩🚩🚩🚩🔥🚩🚩🚩🚩🚩🚩🚩
🥥 സന്ധ്യാനാമം ഗണേശസ്തുതി 🥥

#ബുധൻ_4

ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോമേ
വിഘ്നങ്ങൾ തീർത്തു വിളയാടുക സർവകാലം

സർവത്രകാരിണി സരസ്വതിദേവി വന്നെൻ
നാവിൽ കളിക്ക കുമുദേഷു നിലാവു പോലെ Image കരങ്ങളഞ്ചുളള ഗണേശ്വരന്നു ഞാൻ
കരിമ്പു തേൻ ശർക്കര നല്ല കാദളം
കൊടുത്തിരപ്പേൻ പലപോതുമാദരാൽ
മനക്കുരുന്നിന്നു തുണയ്ക്ക സന്തതം.
Apr 25, 2024 17 tweets 2 min read
🪷🪷🪷🪷🪷🪷🪷🛕🪷🪷🪷🪷🪷🪷🪷
🚩ശ്രീത്രിപുരസുന്ദരീ വിജയസ്തവഃ 🚩

#വെള്ളി_6 #ചൊവ്വ_3

#Vote_for_NDA
#Vote_for_BJP

@narendramodi
@TheSureshGopi
@Rajeev_GoI
@SobhaBJP

ശ്രീഗണേശായ നമഃ .

ഓം ക ഏ ഈ ല ഹ്രീം ഹ സ ക ഹ ല ഹ്രീം സ ക ല ഹ്രീം ശ്രീം . Image .. ക.. കല്പാന്തോദിത-ചണ്ഡ-ഭാനു-വിലസദ്-ദേഹ-പ്രഭാ-മണ്ഡിതാ കാലാംഭോദ-സമാന-കുന്തല-ഭരാ കാരുണ്യ-വാരാം നിധിഃ .
കാദ്യർണാങ്കിത-മന്ത്ര-രാജ-വിലസത്-കൂട-ത്രയോപാസിതാ ശ്രീചക്രാധി-നിവാസിനീ വിജയതേ ശ്രീരാജ-രാജേശ്വരീ .. 1..
Oct 30, 2023 21 tweets 2 min read
🚩 ☘️ശ്രീശിവതാണ്ഡവസ്തോത്രം ☘️🚩
🚩🔥🔥🔥 രാവണവിരചിതം 🔥🔥🔥🚩

#തിങ്കൾ_2

.. അഥ രാവണകൃതശിവതാണ്ഡവസ്തോത്രം ..

.. ശ്രീഗണേശായ നമഃ ..

ജടാടവീഗലജ്ജലപ്രവാഹപാവിതസ്ഥലേ
ഗലേഽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം .
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം .. 1.. Image ജടാകടാഹസംഭ്രമഭ്രമന്നിലിമ്പനിർഝരീ-
-വിലോലവീചിവല്ലരീവിരാജമാനമൂർധനി .
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ .. 2..
Jul 24, 2023 19 tweets 3 min read
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
🚩🛕 ശ്രീ രാമരക്ഷാ സ്തോത്രം🛕🚩

ശ്രീ ഗണേശായ നമഃ |

അസ്യ ശ്രീ രാമരക്ഷാ സ്തോത്രമന്ത്രസ്യ |
ബുധകൌശിക ഋഷിഃ |
ശ്രീ സീതാരാമചന്ദ്രോ ദേവതാ |
അനുഷ്ടുപ് ഛന്ദഃ | സീതാ ശക്തിഃ |
ശ്രീമദ് ഹനുമൻ കീലകം | ശ്രീരാമചന്ദ്ര പ്രീത്യ൪ഥേ ജപേ വിനിയോഗഃ ‖ || അഥ ധ്യാനം ||

ധ്യായേദാജാനുബാഹും, ധൃതശര ധനുഷം, ബദ്ധ പദ്മാസനസ്ഥം,
പീതം വാസോവസാനം, നവകമലദല സ്പ൪ധിനേത്രം പ്രസന്നം |
വാമാങ്കാരൂഢ സീതാ, മുഖ കമലമിലല്ലോചനം നീരദാഭം,
നാനാലങ്കാര ദീപ്തം ദധതമുരു ജടാമണ്ഡലം രാമചന്ദ്രം ‖
Mar 10, 2023 20 tweets 2 min read
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
🚩🛕 ശ്രീ കനകധാരാ സ്തോത്രം🛕🚩

ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒന്നുമുണ്ടായിരുന്നില്ല.. അവിടവിടെ തപ്പി തപ്പി അവസാനം ഒരു ഉണക്ക നെല്ലിക്ക മാത്രം കിട്ടി. എന്നാല്‍ അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്. ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാ സ്തോത്രം രചിക്കുകയും അത് അവിടെ നിന്ന് ഉച്ചത്തിൽ ചൊല്ലുകയും ചെയ്തു.
Mar 9, 2023 4 tweets 1 min read
🌿🌿🌿🌿🌿🌿🌿🚩🌿🌿🌿🌿🌿🌿🌿
🌿ഇന്ന് ചൊല്ലേണ്ട ചില ഗായത്രികൾ🌿

#വ്യാഴം_5

🚩 മഹാവിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

ഫലം :സമ്പൽസമൃദ്ധി, ഐശ്വര്യം 🚩 നൃസിംഹഗായത്രി

ഓം വജ്രനഖായ വിദ്മഹേ
തീഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത്

ഫലം:ശത്രുനാശം ഭയവിമുക്തി

🚩പരശുരാമഗായത്രി

ഓം ജാമദഗ്ന്യായ വിദ്മഹേ
മഹാവീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത്

ഫലം:പിതൃപ്രീതി
Mar 9, 2023 4 tweets 1 min read
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
🚩🛕 ശ്രീബാലകൃഷ്ണാഷ്ടകം 🛕🚩

#വ്യാഴം_5

യത്കൃപാദൃഷ്ടിസദ്വൃഷ്ടിസിക്താ ഭക്താ നിരന്തരം ।
ഭവന്തി സുഖിനഃ സ്നിഗ്ധാസ്തം ശ്രീബാലഹരിം ഭജേ ॥ 1॥

പ്രതിപക്ഷക്ഷയാത്ക്ഷോണ്യാമങ്ക്ഷു ജാതം മഹദ്യശഃ ।
യത്കൃപാലേശമാത്രേണ തം ശ്രീബാലഹരിം ഭജേ ॥ 2॥ സ്വീയവിശ്ലേഷജക്ലേശോ നഷ്ടഃ പുഷ്ടഃ സുഖോദിതഃ ।
യത്കൃപാലേശമാത്രേണ തം ശ്രീബാലഹരിം ഭജേ ॥ 3॥

സുസ്ഥിരം സുദൃഢം പൂര്‍ണം പ്രിയം പ്രാപ്യേത സത്വരം ।
യത്കൃപാലേശമാത്രേണ തം ശ്രീബാലഹരിം ഭജേ ॥ 4॥

സുസമ്പദാ സത്കലയാ സദ്വിദ്യാവൃദ്ധിഗാമിനീ ।
യത്കൃപാലേശമാത്രേണ തം ശ്രീബാലഹരിം ഭജേ ॥ 5॥
Mar 9, 2023 4 tweets 1 min read
🔥🔥🔥🔥🔥🔥🔥🚩🔥🔥🔥🔥🔥🔥🔥
🚩🌿പൂന്താനം- നാരായണസ്തവം🌿🚩

#വ്യാഴം_5

ശ്രീപത്മനാഭാ! മുകുന്ദാ! മുരാന്തകാ!
നാരായണാ! നിന്മെയ് കാണുമാറാകണം.

പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം.(ശ്രീ)

പാലാഴിമങ്കതൻ പുണ്യപ്പൊലിമയാം
കോലമെന്നുള്ളത്തിൽ കാണുമാറാകണം. (ശ്രീ) പിച്ചകമാലയും താലിയും കിങ്ങിണി
ഒച്ചപൂണ്ടമ്മേനി കാണുമാറാകണം (ശ്രീ)

പീലിക്കാർകൂന്തലും ചാന്തും തൊടുകുറി
ബാലസ്വഭാവവും കാണുമാറാകണം (ശ്രീ)

പുഞ്ചിരിക്കൊഞ്ചലും ചഞ്ചലാപാംഗവും
നെഞ്ചകത്തെപ്പൊഴും കാണുമാറാകണം. (ശ്രീ)

പൂതനതൻ മുലയുണ്ടൊരു പൈതലിൻ
ചാതുരിയും ചിത്തേ കാണുമാറാകണം. (ശ്രീ)
Mar 8, 2023 11 tweets 1 min read
🌿🌿🌿🌿🌿 നകാരാദി 🌿🌿🌿🌿🌿
🌿🔥 ശ്രീനരസിംഹാഷ്ടോത്തര 🔥🌿
🚩🚩🔥🔥ശതനാമസ്തോത്രം🔥🔥🚩🚩

#വ്യാഴം_5

ശ്രീ ഹയഗ്രീവായ നമഃ .
ഹരിഃ ഓം നരസിംഹോ നരോ നാരസ്രഷ്ടാ നാരായണോ നവഃ .
നവേതരോ നരപതിർനരാത്മാ നരചോദനഃ .. 1.. നഖഭിന്നസ്വർണശയ്യോ നഖദംഷ്ട്രാവിഭീഷണഃ .
നാരഭീതദിശാനാശോ നന്തവ്യോ നഖരായുധഃ .. 2..

നാദനിർഭിന്നപാദ്മാണ്ഡോ നയനാഗ്നിഹുതാസുരഃ .
നടത്കേസരസഞ്ജാതവാതവിക്ഷിപ്തവാരിദഃ .. 3..

നലിനീശസഹസ്രാഭോ നതബ്രഹ്മാദിദേവതഃ .
നഭോവിശ്വംഭരാഭ്യന്തർവ്യാപിദുർവീക്ഷവിഗ്രഹഃ .. 4..
Mar 8, 2023 5 tweets 1 min read
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
🚩🛕 രാമ രാമ പാഹിമാം 🛕🚩

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണം മുകുന്ദ രാമ പാഹിമാം

രാഘവാ മനോഹര മുകുന്ദ രാമ പാഹിമാം
രാവണാന്തക മുകുന്ദ രാമ രാമ പാഹിമാം

ഭക്തി മുക്തി ദായക പുരന്ധരാദി സേവിത
ഭാഗ്യവാരിധേ ജയ, മുകുന്ദ രാമ പാഹിമാം ദീനതകൾ നീക്കി നീ അനുഗ്രഹിക്ക സാദരം
മാനവാഷികാമനെ മുകുന്ദ രാമ പാഹിമാം

നിൻ ചരിതമോതുവാൻ നിനവിലോർമ തോന്നണം പഞ്ചസായകോപമ മുകുന്ദ രാമ പാഹിമാം

ശങ്കര സദാശിവ നമശ്ശിവായ മംഗള
ചന്ദ്രശേഖര ഭഗവൽ ഭക്തി കൊണ്ടു ജ്ഞാനിത

രാമമന്ത്ര മോതിടുന്നി-താമയങ്ങൾ നീങ്ങുവാൻ
രാമ രാഘവ മുകുന്ദ രാമ രാമ പാഹിമാം
Mar 8, 2023 6 tweets 1 min read
🥥🥥🥥🥥🥥🔥 ശ്രീ 🔥🥥🥥🥥🥥🥥
🌿🌿🌿ഋണമോചന🌿🌿🌿
🚩🔥 മഹാഗണപതി സ്തോത്രം 🔥🚩

#ബുധൻ_4

അസ്യ ശ്രീഋണമോചന മഹാഗണപതിസ്തോത്രസ്യ
ശുക്രാചാര്യ ഋഷിഃ,
അനുഷ്ടുപ്ഛന്ദഃ,
ശ്രീഋണമോചക മഹാഗണപതിർദേവതാ .
മമ ഋണമോചന മഹാഗണപതി പ്രസാദസിദ്ധ്യർഥേ ജപേ വിനിയോഗഃ .. രക്താംഗം രക്തവസ്ത്രം സിതകുസുമഗണൈഃ പൂജിതം രക്തഗന്ധൈഃ ക്ഷീരാബ്ധൗ രത്നപീഠേ സുരതരുവിമലേ രത്നസിംഹാസനസ്ഥം .
ദോർഭിഃ പാശാങ്കുശേഷ്ടാഭയധരമതുലം ചന്ദ്രമൗലിം ത്രിണേത്രം ധ്യായേത് ശാന്ത്യർഥമീശം ഗണപതിമമലം ശ്രീസമേതം പ്രസന്നം ..
Mar 8, 2023 5 tweets 1 min read
🌼🌼🌼🌼🌼🌼🌿🌼🌼🌼🌼🌼🌼
🚩🌿🌼 അച്യുതാഷ്ടകം 🌼 🌿🚩

#ബുധൻ_4

ഭാഗവതം (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ..

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.. അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ..

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ..
Mar 7, 2023 8 tweets 1 min read
🚩🚩🚩🚩🚩🚩🔥🚩🚩🚩🚩🚩🚩
സന്ധ്യാനാമ ജപം പണ്ട്..

പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് നോക്കാം. പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വന്നേക്കാം.
ഇതിൽ തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ തിരുത്താം.

എനിക്കും ഇത് മുതിർന്ന ഒരാൾ പറഞ്ഞു തന്നതാണ്.. 🚩 സന്ധ്യാ നാമം

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, അമൃതായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

🚩 സന്ധ്യാനാമജപം കഴിഞ്ഞാൽ അടുത്തത് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും..
Mar 7, 2023 4 tweets 1 min read
🔥🔥🔥🔥🔥🚩🔥🔥🔥🔥🔥
🚩🔥 ദേവീ നാമാവലി 🔥🚩

#ചൊവ്വ_3

അംബ പരമേശ്വരി അഖിലാണ്ഡേശ്വരി ആനന്ദരൂപിണി പാലയ മാം..

അംബ പരമേശ്വരി അഖിലാണ്ഡേശ്വരി ആദിപരാശക്തി പാലയ മാം..

അംബ പരമേശ്വരി അഖിലാണ്ഡേശ്വരി രാജ രാജേശ്വരി പാലയ മാം..

ജയഭയഹാരിണി ജയ ഭവ താരിണി ജയജയ ദായിനി ജയ ജനനി.. ഓം ശക്തി
ഓം ശക്തി
ഓം ശക്തി
ഓം ആദി ശക്തി മഹാശക്തി പരാശക്തി ഓം

ശരണം ശരണം
അംബാ ശാരദാദേവിയേ ശാരദാദേവിയേ
പാഹിമാമംബികേ

ഈശ്വരി മഹേശ്വരി വന്ദേ മനോഹരി
വരുന്ന മാലകറ്റീടാൻ തേടുന്നു
കാലിണ കൂപ്പുന്നു കൈകളും
പാർവ്വതി പരാപതി വേദാന്ത രൂപിണി..
Mar 7, 2023 19 tweets 2 min read
🚩🔥ആറ്റുകാൽ പൊങ്കാല🔥🚩

ആദിപരാശക്തിയുടെ മാതൃഭാവമായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുമ്പോൾ ബാഹ്യശുദ്ധിയോടൊപ്പം ആന്തരികശുദ്ധിയും പ്രധാനമാണ്.

പൊങ്കാല നിവേദ്യം തയാറാക്കാൻ തുടങ്ങുന്നത് മുതൽ സമർപ്പിക്കുന്നത് വരെ ഭക്തിപൂർവ്വം ദേവീനാമങ്ങൾ ജപിക്കുക.

ചില നാമങ്ങളും മന്ത്രങ്ങളും 🚩 ഗണേശ സ്തുതി

🔥 ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം മാതൃഭിർ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം..
Jan 14, 2023 4 tweets 1 min read
🔥🔥🔥🔥🔥🔥🚩🔥🔥🔥🔥🔥🔥
🚩🔥🔥 അയ്യപ്പ സ്തുതി 🔥🔥🚩

#ശനി_7
#മകരവിളക്ക്

അയ്യപ്പാ ഹരേ അയ്യപ്പപാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പപാഹിമാം
അയ്യപ്പാ ഹരേ
അയ്യപ്പപാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം.. ഭക്ത രക്ഷക സൗഭാഗ്യ ദായക
നിത്യ നിർമല ശ്രീ ശബരീശ്വരാ
ഹരിഹരാത്മജ അയ്യപ്പ കൈ തൊഴാം ശബരി മാമല ശാസ്താവേ പാഹിമാം..

മോഹിനീ സുത മോഹ നിതാന്തക
ജ്ഞാനരൂപനെ മായമനോഹര
പമ്പാ വാസനേ അയ്യപ്പ കൈതൊഴാം
ശബരി മാമല ശാസ്താവേ പാഹിമാം..
Jan 14, 2023 4 tweets 1 min read
🔥🔥🔥🔥🔥🌾🔥🔥🔥🔥🔥
🚩🌾ശാസ്ത ദശകം🌾🚩

#ശനി_7
#മകരവിളക്ക്

ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം..

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ! പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം.. മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം..

അസ്മത് കുലേശ്വരം ദേവ-
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം..

പാണ്ഡേശ്യ വംശതിലകം
കേരളേകേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം..
Jan 14, 2023 5 tweets 1 min read
🔥🔥🔥🔥🔥🔥🔥🚩🔥🔥🔥🔥🔥🔥🔥
🚩🐯 ശാസ്തൃഭുജംഗ സ്തോത്രം 🐎🚩

#ശനി_7

ശ്രിതാനന്ദചിന്താമണി ശ്രീനിവാസം
സദാ സച്ചിദാനന്ദ പൂർണ്ണപ്രകാശം
ഉദാരം സദാരം സുരാധാരമീശം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം.. വിഭും വേദവേദാന്തവേദ്യം വരിഷ്ഠം
വിഭൂതിപ്രദം വിശ്രുതം ബ്രഹ്മനിഷ്‌ഠം
വിഭാസ്വത് പ്രഭാവപ്രഭം പുഷ്‌കലേഷ്‌ടം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം..

പരിത്രാണദക്ഷം പരബ്രഹ്മസൂത്രം
സ്ഫുരത് ചാരുഗാത്രം ഭവധ്വാന്തമിത്രം
പരം പ്രേമപാത്രം പവിത്രം വിചിത്രം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം..
Jan 14, 2023 20 tweets 3 min read
🔥🔥🔥🔥🔥🚩🔥🔥🔥🔥🔥
🚩🔥 മകരവിളക്ക് 🔥🚩

#മകരവിളക്ക്
#മണിമണ്ഡപം

ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം ആണ് മണിമണ്ഡപം.. സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
Jan 14, 2023 8 tweets 2 min read
🚩🧿 🔥ശനൈശ്ചര🔥 🧿🚩
🔥അഷ്ടോത്തര ശതനാമാവലി🔥

#ശനി_7

ഓം ശനൈശ്ചരായ നമഃ
ഓം ശാന്തായ നമഃ
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ
ഓം ശരണ്യായ നമഃ
ഓം വരേണ്യായ നമഃ
ഓം സര്‍വേശായ നമഃ
ഓം സൌമ്യായ നമഃ
ഓം സുരവന്ദ്യായ നമഃ
ഓം സുരലോകവിഹാരിണേ നമഃ
ഓം സുഖാസനോപവിഷ്ടായ നമഃ
ഓം സുന്ദരായ നമഃ
ഓം ഘനായ നമഃ ഓം ഘനരൂപായ നമഃ
ഓം ഘനാഭരണധാരിണേ നമഃ
ഓം ഘനസാരവിലേപായ നമഃ
ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയഗുണാത്മനേ നമഃ
ഓം മര്‍ത്ത്യപാവനപാദായ നമഃ
ഓം മഹേശായ നമഃ
ഓം ഛായാപുത്രായ നമഃ
ഓം ശര്‍വായ നമഃ
ഓം ശതതൂണീരധാരിണേ നമഃ
ഓം ചരസ്ഥിരസ്വഭാവായ നമഃ
ഓം അചഞ്ചലായ നമഃ
ഓം നീലവര്‍ണായ നമഃ
Jan 14, 2023 8 tweets 2 min read
Day 144
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 144

ഭാഗ്യാബ്ധിചന്ദ്രികാ, ഭക്തചിത്തകേകി ഘനാഘനാ |
രോഗപർവത ദംഭോളി, ർമൃത്യുദാരു കുഠാരികാ || 144 ||

ഭാഗ്യാബ്ധിചന്ദ്രികാ = ഭാഗ്യമാകുന്ന സമുദ്രത്തിന് ചന്ദ്രികയായവളേ. നിലാവുദിക്കുമ്പോൾ കടലിന് വേലിയേറ്റമുണ്ടായി വർദ്ധന ഉണ്ടാകുന്നത് പ്രകൃതി നിയമം.

ദേവീ പ്രസാദം കൊണ്ട് ഭക്തന്റെ അല്ലെങ്കിൽ ഉപാസകന്റെ ഭാഗ്യത്തിന് വർദ്ധന ഉണ്ടാക്കുന്നു.

ഭാഗ്യാബ്ധിക്ക് = ഭാഗ്യസമുദ്രത്തിന്. ചന്ദ്രികയായ് ഉള്ളവൾ ; ഭാഗ്യത്തെ വർദ്ധിപ്പിക്കുന്നവൾ.