കാമദേവൻ പരമശിവന്റെ മൂന്നാം തൃക്കണ്ണിൽനിന്നു പുറപ്പെട്ട തീയിൽ ദഹിച്ചുപോയതിനു-
ശേഷം വീണ്ടും വീണ്ടും അദ്ദേഹത്തെ ജനിപ്പിച്ചവൾ എന്നു താല്പര്യം. അല്ലെങ്കിൽ അച്ഛനാൽ ഭർത്സിക്കപ്പെട്ട ബാലൻ മാതാവിനാൽ തന്നെ ആശ്വാസ്യനായിത്തീരുന്നു എന്നും കാണാം.
ശിവന്റെ നേത്രാഗ്നിയില്‍പ്പെട്ട് കാമദേവന്‍ ഭസ്മമായിപ്പോയി. വൈധവ്യദുഃഖത്താല്‍ വേദനിക്കുന്ന രതീദേവിയെ കണ്ട് ദുഃഖം തോന്നിയ-
ബ്രഹ്മാദിദേവകള്‍ കാമദേവനെ പുനര്‍ജ്ജനിപ്പിക്കണമെന്ന് ദേവിയോട് അപേക്ഷിക്കുന്നു. അതുപ്രകാരം അച്ഛന്റെ കോപത്തിന് പാത്രമായ മകനെ അമ്മ ആശ്വസിപ്പിക്കുന്നതു പോലെ ദേവി കാമദേവനെ പുനരുജ്ജീവിപ്പിച്ചു.
സശരീരനായ് ജീവിച്ചിരുന്ന മന്മഥൻ പിന്നീട് അശരീരനായും ജീവിച്ചിരുന്നു എന്നുള്ള ദൃഷ്ടാന്തത്താൽ-
മുമ്പിൽ അജ്ഞാനത്താൽ സശരീരനായിരുന്നവനു തന്നെ അജ്ഞാനനിവൃത്തിയാൽ വിദേഹനായ് (ജീവനു മുക്തനായ് ) ഇരിക്കാമെന്ന് ഈ നാമം വെളിപ്പെടുത്തുന്നു.
ഹരനേത്രമായിരിക്കുന്ന അഗ്നിയില്‍ സന്ദഗ്ധമായ കാമങ്ങള്‍ക്ക് സഞ്ജീവനൗഷധിയായിട്ടുള്ളവള്‍. സംഹാരത്തിലേയ്ക്ക് നയിക്കുന്ന അഗ്നിയില്‍ ദഗ്ധമായ-
ആഗ്രഹരൂപത്തിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്നവള്‍. എല്ലാം നശിച്ചുപോകുന്ന കല്‍പ്പാന്തത്തിലെ സംഹാരാഗ്നിയില്‍ ജീവികളുടെ
സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളും അതില്‍നിന്നുാണ്ടാകുന്ന കര്‍മ്മങ്ങളും നശിച്ചുപോകുന്നു. അവയെ വീണ്ടും പുനസ്സൃഷ്ടിയ്ക്കുന്നത് പ്രകൃതീസ്വരൂപിണിയായ ഭഗവതിയാണ്
ഹരനേത്രമായ അഗ്നിയില്‍ സന്ദഹിച്ചവരുടെ കാമങ്ങള്‍ക്കും സഞ്ജീവനത്തിനും ഔഷധിയായിരിയ്ക്കുന്നവള്‍. ശിവനിലേയ്ക്ക് നയിക്കുന്ന തപസ്സാകുന്ന അഗ്നിയില്‍ വെന്തവരുടെ ആഗ്രഹങ്ങള്‍ സാധിയ്ക്കുന്നതിനും നല്ലനിലയില്‍ ജീവിപ്പിയ്ക്കുന്നതിനും ഭഗവതി ശ്രദ്ധിയ്ക്കും. ശിവനെ തപസ്സുചെയ്യുന്നവരുടെ യോഗക്ഷേമം-
ഭഗവതി വഹിയ്ക്കും എന്ന് സാരം.
ഭണ്ഡാസുരനെ വധിച്ചതിനു ശേഷം ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരുടെ പ്രാർത്ഥന പ്രകാരം ശ്രീ ലളിതാംബിക ദേവി കാമദേവനെ പുനർജീവിപ്പിച്ചതായി ബ്രഹ്‌മാണ്ഡ പുരാണാദികഥകളിൽ പറയപ്പെട്ടിട്ടുണ്ട്. (ഇതുവരെയുള്ള നാമങ്ങളിൽ ലളിതാദേവിയുടെ സ്ഥൂലരൂപകാര്യങ്ങളായ ഭണ്ഡാസുരവധം-
മുതലായവ പ്രതിപാദിക്കപ്പെട്ടു. ഈ നാമങ്ങളിൽ ദേവിയുടെ സൂക്ഷ്‌മരൂപത്തെയും അൽപ്പാൽപ്പമായി സൂചിപ്പിച്ചിട്ടുണ്ടെന്നു ഗ്രഹിക്കണം ).
സൂക്ഷ്‌മരൂപത്തിൽ ഇതിന്നു മൂന്നു വിഭാഗങ്ങളുണ്ട്. സൂക്ഷ്മം, സൂക്ഷ്മതരം, സൂക്ഷ്‌മതമം. ഇവ ക്രമത്തിൽ പഞ്ചദശീമന്ത്രം, കാമകല, കുണ്ഡലിനി എന്നിവയത്രെ.
മൂന്നു നാമങ്ങൾകൊണ്ട് ആദ്യത്തെ വിഭാഗത്തെ വർണ്ണിക്കുന്നു.
ശ്രീമത്തായിരിയ്ക്കുന്ന വാഗ്ഭവ കൂടമായിരിയ്ക്കുന്ന ഏകസ്വരൂപ മുഖപങ്കജം പോലെയുള്ള മുഖപങ്കജത്തോടു കൂടിയവള്‍.
പഞ്ചദശീ എന്ന് പ്രസിദ്ധമായ ശ്രീവിദ്യാമന്ത്രത്തിന് മൂന്നു ഭാഗങ്ങളുണ്ട്. വാഗ്ഭവകൂടം, മദ്ധ്യകൂടം, ശക്തികൂടം.. ഇതില്‍ വാഗ്ഭവകൂടം മുഖം അഥവാ കഴുത്തിനു മുകളിലുള്ള ഭാഗമാണെന്നുണ്ട്. ശ്രീവിദ്യാമന്ത്രവും ഭഗവതിയും വേറെ അല്ല എന്നുള്ളതുകൊണ്ട് വാഗ്ഭവകൂടംപോലെ തന്നെയാണ് ഭഗവതിയുടെ മുഖവും.
ശ്രീ = മാഹാത്മ്യം.
വാഗ്ഭവകൂടം = വാക്കുകളുടെ ഉത്ഭവത്തിനു ഹേതുവായ അക്ഷരസമൂഹമാകുന്ന പഞ്ചദശാക്ഷരീവിദ്യ. അതാകുന്ന മുഖത്തോടു കൂടിയവൾ. " നേത്രോഷ്മാ
പരഗളകർണ്ണശാലിവാചാം
സംഭൂതിർമ്മുഖമിതിവാഗ്ഭവാഖ്യകൂടം " എന്നു പ്രമാണമുണ്ട്.
ഈ നാമം ലളിതാ ദേവിയുടെ സൂക്ഷ്‌മരൂപത്തെയാണ് പ്രതിപാദിക്കുന്നത്.
ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി.
ഒമ്പത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒമ്പത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ-
ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു.
നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.
ഏഴാം ദിവസം കാലരാത്രി അഥവാ കാളിയായും, ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും-
മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ മഹാസരസ്വതിയായും ആരാധിക്കാറുണ്ട്.
മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു.
ചില ഉപാസകർ പരാശക്തിയുടെ പത്തു ഭാവങ്ങളെ, ദശമഹാവിദ്യകളെ ഈ-