ചക്രങ്ങള്‍ എന്നതിന് ഷഡാധാരങ്ങള്‍ എന്ന് അര്‍ഥമാകാം. രാജശബ്ദത്തിന് ശ്രേഷ്ഠമായത് എന്നും അര്‍ഥം വരാം. ശ്രേഷ്ഠമായ ചക്രങ്ങള്‍ നികേതനമായിട്ടുള്ളവള്‍.
കുണ്ഡലിനീശക്തി ഓരോരോ ആധാര ചക്ര പദ്മത്തിലെത്തുമ്പോഴും അത് വിരിഞ്ഞ് ശ്രേഷ്ഠമാകുന്നു
നികേതനം = വാസസ്ഥലം. അഥവാ ത്രൈലോക്യ മോഹനാദികളായ നവചക്രങ്ങളെ ചക്രരാജന്മാർ എന്നു പറയാം. അവയിലെല്ലാം ഉപാസ്യരൂപേണ വസിച്ചരുളുന്നവളെന്നു ഭാവം. ശ്രീചക്രത്തിൽ ഒൻപതു ചക്രങ്ങളുണ്ട്.
ദക്ഷപുത്രിയും ശിവ പത്നിയുമായ ദാക്ഷായണി (സതി), അച്ഛൻ ദക്ഷപ്രജാപതി തന്റെ ഭർത്താവായ പരമശിവനെ അപമാനിച്ചതു കൊണ്ട് കുപിതയായി യോഗാഗ്നിയിൽ ദേഹം ദഹിപ്പിക്കുകയും അനന്തരം ഹിമവൽപുത്രിയായി മേനയിൽ അവതരിച്ചു പാർവതി എന്ന നാമം ധരിക്കുകയും ചെയ്തതായി പുരാണങ്ങളിൽ പ്രസിദ്ധിയുണ്ട്.
" താം പാർവതീത്യാഭിജനേന നാമ്നാ ബന്ധുപ്രിയാം ബന്ധുജനോ ജുഹാവ" എന്നു കുമാരസംഭവത്തിലുമുണ്ട്.
പാര്‍വതീ എന്നതിന് ദ്രൗപദീ എന്നൊരു മറുപേരു കാണുന്നു. ദ്രു (മരം) പദഭാഗത്ത് ഉള്ളവന്‍ ദ്രുപദന്‍ അഥവാ പര്‍വതം. ദ്രുപദന്റെ മകള്‍ എന്നതുകൊണ്ട് ദ്രൗപദീ.
പത്മനയനാ = പദ്മം പോലെ നയനങ്ങളുള്ളവള്‍.
താമരപ്പൂവിന്റെ ഇതള്‍ പോലെ നയനങ്ങളുള്ളവള്‍.
താമരപ്പൂവ്പോലെ ശോഭയുള്ള നയനങ്ങളോട് കൂടിയ ദേവിക്കു നമസ്കാരം.
പദ്മ സംഖ്യയോളം നയനങ്ങളുള്ളവള്‍. പദ്മം എന്നത് നൂറുകോടിയാണ്. പ്രപഞ്ചത്തിലെ എല്ലാ നയനങ്ങളും ഭഗവതിയുടെ നയനങ്ങള്‍ തന്നെയാണ്.
പദ്മത്തെ നയിപ്പിക്കുന്നവള്‍.
ഭഗവതി കടാക്ഷത്താല്‍ ഭക്തന്റെ കുണ്ഡലിനിയെ ഉണര്‍ത്തി സഹസ്രാരപദ്മത്തില്‍ എത്തിക്കുന്നു. പദ്മം എന്നാല്‍ നവനിധികളില്‍ ഒന്നാണ്. ഭഗവതി പദ്മത്തെ ഭക്തന്റെ ഗൃഹത്തിലേക്ക് നയിക്കുന്നു.
പത്മരാഗസമപ്രഭാ = പദ്മരാഗത്തിന്റെ തുല്യമായ പ്രഭയോടുകൂടിയവള്‍. ചുവന്നരാശിയുള്ള ഒരു തരം രത്നമാണ് പദ്മരാഗം.
പത്മരാഗംപോലെ ശോഭയാർന്ന ദേവിക്കു നമസ്കാരം. അഥവാ പത്മത്തിന്റെ രാഗം പോലെയുള്ള രാഗത്തോടു കൂടിയവൾ. അതായത് പൊൻതാമരപൂവുപോലെ ആരക്തവർണ്ണയായവൾ. പദ്മത്തിന് ചുവന്ന താമര എന്ന് അര്‍ഥമാകാം. അതിനാല്‍ താമരയുടെ നിറമുള്ളമുള്ളവള്‍ എന്നും അര്‍ഥം വരാം. ദേവി ആരക്ത വർണ്ണയാണെന്നുള്ളത് പ്രസിദ്ധമാകുന്നു.
"ത്രായസ്വ കുണ്ഡലിനി കുങ്കുമപങ്കതാമ്റേ!" എന്നു കല്യാണാചാര്യർ. ഈ നാമം അമൃതകുണ്ഡലിനീ പരമാകുന്നു.
🙏🏼🙏🏼🙏🏼
• • •
Missing some Tweet in this thread? You can try to
force a refresh
ചാത്തൻ- ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദൈവമാണ്. വിഷ്ണുമായ എന്ന പേരിലും അറിയപ്പെടുന്നു. ഭാരതത്തിൽ കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്.
താന്ത്രികബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ് ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്.
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ.
ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർതഥിച്ചു.