പഞ്ചപ്രേതങ്ങള്‍ കൊണ്ടുള്ള ആസനത്തില്‍ ആസീനാ. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നീ പേരിലോ അഥവാ സദ്യോജാതന്‍, വാമദേവന്‍, അഘോരന്‍, തത്പുരുഷന്‍, ഈശാനന്‍ എന്നീ പേരിലോ അറിയപ്പെടുന്നവരാണ് പഞ്ചപ്രേതങ്ങള്‍. ശക്തിയോടു ചേര്‍ന്നില്ലെങ്കില്‍ ശിവന്‍ ശവം ആണെന്നുണ്ട്.
അതായത് അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിത്തീരും എന്ന് അര്‍ഥം. അതുപോലെ ബ്രഹ്മാദിദേവന്മാരില്‍ ശക്തി ചേര്‍ന്നിട്ടില്ലെങ്കില്‍ അവരും പ്രേതങ്ങള്‍ തന്നെ. ഭഗവതിയുടെ പീഠത്തിന് ബ്രഹ്മാദി നാലുപേര്‍ കാലുകളും സദാശിവന്‍ മുകളിലെ പലകയും ആണ്.
ഭഗവതി അതിലിരുന്നാലേ ബ്രഹ്മാദിദേവന്മാര്‍ക്ക് അവരവരുടെ ചുമതലകള്‍ ചെയ്യാന്‍ പറ്റുകയുള്ളൂ.
പ്രേതം എന്നതിന് പ്രകര്‍ഷേണ ഇതം എന്നൊരു അര്‍ഥം ഉണ്ട്. വളരെ യോഗ്യതയോടുകൂടി വന്നുചേര്‍ന്നത്. ബ്രഹ്മാദിദേവന്മാര്‍ അഞ്ചുപേരും ഭഗവതിയുടെ പീഠത്തിന്റെ ഭാഗമാകുക എന്നത് വലിയ യോഗ്യതയായിട്ടാണ്-
ബ്രഹ്മവിഷ്ണുരുദ്രമഹേശ്വരന്മാര്‍ നാലുകാലുകളായും സദാശിവന്‍ പലകയായും ഉള്ള മഞ്ചത്തിലിരിക്കുന്ന ദേവീ.
പഞ്ചബ്രഹ്മാസനസ്ഥിതാ എന്ന നാമത്തിൽ അഞ്ചു ദേവന്മാർ ദേവിയുടെ ആസനമെന്നവസ്ഥയെ പ്രാപിച്ചിരിക്കുന്നതായി പറഞ്ഞുവല്ലോ. ആ ദേവൻമാർ തത്തൽശക്തികളോടു വേർപെട്ടിരിക്കുകയാൽ പ്രേതതുല്യന്മാരാകുന്നു.
അവർക്കു പ്രേതത്വം എങ്ങിനെ സംഭവിക്കുന്നു വെന്നു ജ്ഞാനാർണ്ണവത്തിൽ വ്യക്തമായി പറയപ്പെട്ടിട്ടുണ്ട്. ദേവീധ്യാനംകൊണ്ട് നിശ്ചേഷ്ടകാഷ്ഠതുല്യന്മാരാകയാലാണ് അവർക്കു പ്രേതത്വം സംഭവിക്കുന്നത്. അപ്രകാരമുള്ള പഞ്ചദേവന്മാരെകൊണ്ട് പരികല്പിതമായ ആസനത്തിലിരിക്കുന്നവളെന്നു താത്പര്യം.
പഞ്ചബ്രഹ്മ സ്വരൂപിണീ =
മുമ്പുപറഞ്ഞ സദ്യോജാതന്‍, വാമദേവന്‍, അഘോരന്‍, തത്പുരുഷന്‍, സദാശിവന്‍ എന്നിവരാണ് പഞ്ചബ്രഹ്മങ്ങള്‍. അവര്‍ യഥാക്രമം പൃഥിവ്യാദി പഞ്ചഭൂതങ്ങളുമായി ബന്ധമുള്ളവരാണ്. പരബ്രഹ്മത്തിന്റെ ഭാഗമായ ഇവരിലും പരബ്രഹ്മസ്വരൂപിണിയായ ഭഗവതി തന്നെ ആണ് ഉള്ളത്.
മേല്‍പ്പറഞ്ഞ അഞ്ചുദേവന്മാരായ പഞ്ചബ്രഹ്മങ്ങളുടെ രൂപത്തില്‍ വര്‍ത്തിക്കുന്ന ദേവീ. ബ്രഹ്മാവുമുതൽ സദാശിവൻ വരെ അഞ്ചുപേരും ബ്രഹ്മകോടിയിൽ അന്തർഭവിച്ചിരിക്കുന്നതിനാൽ അവരുടെ സ്വരൂപത്തോടു കൂടിയവൾ.
ബ്രഹ്മവിഷ്ണുപ്രഭ്രിതികളായ അഞ്ചു ദേവന്മാരുടെ സ്വരൂപത്തോടുകൂടിയവൾ.
"ബ്രഹ്മാവിഷ്ണുശ്ച രുദ്രശ്ച ഈശ്വരശ്ച്യ സദാശിവ:
ഇത്യാഖ്യാവശത:പഞ്ചബ്രഹ്മ രൂപേണ സംസ്ഥിതഃ " എന്ന ത്രിപുരാസിദ്ധാന്തപ്രകാരം ബ്രഹ്മാവു മുതൽ സദാശിവ പര്യന്തമുള്ള അഞ്ചുദേവന്മാരെ പഞ്ചബ്രഹ്മാക്കളെന്നു പറയുന്നു. അവരുടെ സ്വരൂപത്തോടുകൂടിയവൾ എന്നു ഭാവം.
അഥവാ പഞ്ചബ്രഹ്മാക്കന്മാർ എന്നതു കൊണ്ട് ഈശാനൻ, തൽപുരുഷൻ, അഘോരൻ, വാമദേവൻ, സദ്യോജാതൻ എന്ന അഞ്ചു മൂർത്തികളെ ഗ്രഹിക്കാം. അവരുടെ രൂപത്തോട് കൂടിയവളെന്നു ഭാവം. ഈ അഞ്ചു മൂർത്തികളും ഏകനായ ശിവന്റെ പ്രകാരഭേദങ്ങളാണെന്നു കാണാം.
ശിവന്റെ അഞ്ചു ഭാവങ്ങൾ ജീവൻ, പ്രകൃതി, ബുദ്ധി, അഹംകാരം, മനസ്സ് എന്ന അഞ്ചെണ്ണം. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്ന അഞ്ചു തന്മാത്രകൾ. ഇവയും പഞ്ചബ്രഹ്മങ്ങൾ എന്നറിയപ്പെടുന്നു ഇവയെല്ലാം ദേവീരൂപങ്ങളാണ്.
"ഈശാനതൽപുരുഷാഘോ രവാമദേവസദ്യോജാതന്മാർ ക്ഷേത്രപ്രകൃതിബുദ്ധ്യഹങ്കാരമനസ്സു കൾ ശ്രോതത്വക്ജ്ജിഹ്വാപസ്ഥങ്ങൾ.
ശബ്ദാദി പഞ്ചതന്മാത്രകൾ ആകാശാദിപഞ്ചഭൂതങ്ങൾ.
വാസുദേവസങ്കർ ഷണപ്രദ്യുമ്നാനിരുദ്ധനാരായണന്മാർ"
ഇതെല്ലാം പഞ്ചബ്രഹ്മത്തിലുൾപ്പെടുന്നതാകുന്നു. ഇവയുടെ സ്വരൂപത്തോടുകൂടിയവൾ.
ചിന്മയീ =
ശുദ്ധബോധസ്വരൂപിണിയായ ദേവിക്കു നമസ്കാരം. ചിത് എന്നാൽ ബോധം, ജ്ഞാനം, പരബ്രഹ്മo.
ബോധമാകുന്ന അഗ്നികുണ്ഡത്തിൽ നിന്നാണ് ദേവി ജനിച്ചത് എന്നു തുടക്കത്തിൽ തന്നെ പറഞ്ഞു. സ്വരൂപാർത്ഥത്തിൽ മയട്ട് പ്രത്യയം. ചൈതന്യരൂപമായിരിക്കുന്ന ബോധം തദഭേദം ഹേതുവായിട്ട് തത്സ്വരൂപിണിയായുള്ളവൾ.
ചിത്തിന് ആത്മാവ് എന്നൊരു അര്‍ത്ഥം.ആത്മാവില്‍ തികച്ചും ലയിട്ടുകിടക്കുന്നതിനാല്‍ ചിന്മയീ.
പരമാനന്ദാ =
പരമാനന്ദദായിനിയായ ദേവീ,
പരമമായ ആനന്ദത്തോടു കൂടിയ ദേവിക്കു നമസ്കാരം. ആനന്ദമാത്രസ്വരൂപിണി എന്നു ഭാവം.
"യോ വൈ ഭൂമാ തൽ സുഖം" എന്നു ശ്രുതി.
വിജ്ഞാന ഘനരൂപിണീ =
പരമമായ വിജ്ഞാനസാരം രൂപംകൊണ്ട ദേവിക്കു നമസ്കാരം.
വിജ്ഞാനത്തിന് ഓരോ വസ്തുക്കളെക്കുറിച്ചുള്ള പ്രത്യേകം പ്രത്യേകം അറിവ് എന്ന് അര്‍ഥം. അനേകം അറിവുകള്‍ നിറഞ്ഞവള്‍.
വിജ്ഞാനഘനം എന്നതിന് സാന്ദ്രമായ ചൈതന്യം എന്നർത്ഥo പറയാം. അഥവാ വിജ്ഞാനശബ്ദത്തിന്നു ജീവനെന്നർത്ഥo. ജീവസമഷ്ടിസ്വരൂപിയായവൾ എന്നു നാമാർത്ഥo.
🙏🏻🙏🏻🙏🏻
• • •
Missing some Tweet in this thread? You can try to
force a refresh
ചാത്തൻ- ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദൈവമാണ്. വിഷ്ണുമായ എന്ന പേരിലും അറിയപ്പെടുന്നു. ഭാരതത്തിൽ കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്.
താന്ത്രികബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ് ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്.
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ.
ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർതഥിച്ചു.