മനുഷ്യന്‍, മൃഗം, കല്ല്, വെള്ളം തുടങ്ങിയ വ്യക്തികള്‍ക്കെല്ലാം അതിന്റേതായ ധര്‍മാ ധര്‍മങ്ങളുണ്ട്. ഭഗവതി വ്യക്തില്ലാത്തതിനാല്‍ ധര്‍മാ ധര്‍മങ്ങളില്ല.
ധർമ്മാധർമ്മങ്ങൾക്കതീതയായ ആ ത്രിപുരാ ദേവിക്കു നമസ്കാരം. വേദത്താൽ വിധിക്കപ്പെട്ടതു ധർമ്മവും നിഷേധിക്കപ്പെട്ടത് അധർമ്മവുമാണ്.
തനിക്കു പ്രാപ്യമായി ഒരിഷ്ടവും പരിഹാരമായി ഒരനിഷ്ടവുമില്ലാത്തവളാണ് ദേവിയെന്നു ഈ നാമം വിശദമാക്കുന്നു. ചിലർ ഇതിനു ബന്ധമോക്ഷങ്ങലില്ലാത്തവളാണെന്നും അർത്ഥo പറയുന്നുണ്ട്.
"ജ്യോതിഷ്‌ഠോമേന സ്വർഗ്ഗകാമോ യജേത് ബ്രാഹ്മണോ ന കളംജം ഭക്ഷയേൽ ന സുരാം പി ബേൽ ഇത്യാദിവൽ".
ബന്ധമോക്ഷങ്ങളോടു കൂടാത്തവൾ. ശക്തി ശിവാക്ഷരവാചകങ്ങളോടു കൂടാത്തവൾ, പഞ്ചദശീലളിതയെന്നു സാരം.
വിശ്വരൂപാ = പ്രപഞ്ചം തന്നെ രൂപമായിട്ടുള്ള ദേവീ, പ്രപഞ്ചസ്വരൂപിണീ, പ്രപഞ്ചസ്വരൂപിണിയായ ദേവിക്കു നമസ്കാരം. സ്ഥൂലദേഹാഭിമാനിയായ് ജാഗരാവസ്ഥയെ അറിഞ്ഞും കൊണ്ടിരിക്കുന്ന-
ആത്മചൈതന്യത്തെയാകുന്നു വിശ്വൻ എന്നു പറയുന്നത്. ആ വിശ്വരൂപത്തോടുകൂടിയവൾ.
വിശ്വം എന്നതിന്നു സ്ഥൂലോപാധികളാൽ ആവരണം ചെയ്യപ്പെട്ട ചൈതന്യം എന്നർത്ഥo
ഇവിടെ സൃഷ്ടി ക്രമത്തിന്റെ ഒരു സ്വരൂപജ്ഞാനമുണ്ടാകേണ്ടത് അത്യാവശ്യമാ കുന്നു:---തമസ്സ്, മഹത്തത്വം, അഹങ്കാരം എന്നിങ്ങനെ യാണ് സൃഷ്ടിയുടെ പൗർവാപര്യം. അഹങ്കാരത്തിൽനിന്നു പഞ്ച തന്മാത്രകളും (ശബ്ദാതി സൂക്ഷ്‌മഭൂതങ്ങൾ)-
അവയിൽ നിന്നു അഞ്ചുവിധമുള്ള ജ്ഞാനശക്തികളും ക്രിയാ ശക്തികളും ഉണ്ടാകുന്നു. ജ്ഞാനശക്തികൾ സൃഷ്ടി രൂപത്തിൽ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളെ (ശ്രോത്രാദികളെ) യും സമഷ്ടിരൂപത്തിൽ അന്തഃകരണത്തെയും ജനിപ്പിക്കുന്നു. ക്രിയാശക്തികൾ വൃഷ്ടിരൂപത്തിൽ അഞ്ചുകർമ്മേന്ദ്രിയങ്ങളെ (വാഗാദികളെ) യും-
സമഷ്ടി രൂപത്തിൽ പ്രാണനെയും ജനിപ്പിക്കുന്നു. ശബ്ദാദികളാണ് ആകാശാദികളായ അഞ്ചു സ്ഥൂലഭൂതങ്ങളെ ജനിപ്പിക്കുന്നത്. ഇവയിൽവെച്ച് വൃഷ്ടികളായ സ്ഥൂല- സൂക്ഷ്‌മ-കാരണോപാധികളാൽ ഉപഹിതമായ ചൈതന്യത്തെ യഥാക്രമം വിശ്വം, തൈജസം, പ്രാജ്ഞം എന്നും സമഷ്ടികളായ ഉപാധികളാൽ ഉപഹിതമായ തത്വത്തെ വൈശ്വാനരൻ, -
ഹിരണ്യഗർഭൻ, ഈശ്വരൻ എന്നും പറയുന്നു.അവയിൽ സ്ഥൂലമായ വിശ്വത്തിന്റെ രൂപത്തിലിരിക്കുന്നവളെന്നു നാമാർത്ഥo.തന്ത്രങ്ങൾ പ്രകാരം ജീവന് രണ്ടവസ്ഥകൾ കൂടിയുണ്ട്. തുരീയം, തുരിയാതീതം. തുരീയം ഉപനിഷത്തുകളുംഅംഗീകരിക്കുന്നുണ്ട്. അതുപോലെ സമഷ്ടിയിൽ തിരോധാനം, അനുഗ്രഹം എന്നു രണ്ടു വൃത്തികളും അധികമുണ്ട്.
തുരീയം ശുദ്ധമായ ആനന്ദാവസ്ഥയും തുരീയാതീതം അതിനുമപ്പുറ മുള്ള പരമദിവ്യാവസ്ഥയു മാകുന്നു.തിരോധാനം എന്നാൽ പ്രളയകാലത്ത് സൃഷ്ടിയിലെ പരമാണുക്കളെ കൂടി പ്രകൃതിയിൽ ലയിപ്പി ക്കലും അനുഗ്രഹമെന്നാൽ വീണ്ടും സൃഷ്ടിയുടെ ആരംഭ ത്തിൽ മറിച്ചുനടക്കുന്ന പ്രക്രിയയുമാണ്. സൃഷ്ടി, സ്ഥിതി,സംഹാരം, തിരോധാനം,
അനുഗ്രഹം എന്നിവയുടെ ദേവതകൾ യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, സദാശിവൻ എന്നിവരാണ്. ഇക്കാര്യങ്ങളെല്ലാം ഈ നാമങ്ങളിൽ പരാമർശിക്കപ്പെടുന്നു.
ഈ പാശ്ചാത്തലത്തിൽ ഈ നാമത്തിന്റെ അർത്ഥo ഇങ്ങനെയാവും ജാഗ്രതാവസ്ഥയിൽ പ്രകാശിക്കുന്ന വിശ്വൻ എന്ന വൃഷ്‌ടി ജീവനും വൈശ്വാനരൻ എന്ന-
"സർവ്വാക്ഷഗോചരത്വേന യാ തു ബാഹ്യതയാ സ്ഥിതാ സൃഷ്ടി സാധാരണീ സർവ്വാ പ്രിയാത്മാ യം സ ജാഗരഃ" ഇതാകുന്നു ജാഗരാവസ്ഥാ ലക്ഷണം.
ഈ ജാഗരത്തോടുകൂടിയവൻ ജാഗരീ.
വിശ്വൻ എന്നു പേരോടു കൂടിയ സ്ഥൂലശരീരാഭിമാനിയായ ജീവൻ തന്നെ.
ആ വിശ്വനോട് അഭിന്നയായുള്ളവൾ ജാഗരിണീ. മറ്റൊന്നായി പറഞ്ഞാൽ ജാഗ്രതാവസ്ഥയിലിരിക്കുന്ന ദേവിക്കു നമസ്കാരം. സർവ്വർക്കും കാണാവുന്ന ബാഹ്യപ്രപഞ്ചങ്ങളുടെ സൃഷ്ടിയിൽ ഏർപ്പെട്ട അവസ്ഥയാണ് ജാഗരാവസ്ഥ.
ജാഗരാവസ്ഥയിലെ ജീവനാണ് വിശ്വൻ.
"മനോമാത്രപധ്യക്ഷവിഷയത്വേന വിശ്രമാൽ സ്പഷ്ടാവഭാ സഭാവാനാം സൃഷ്ടിസ്വപ്നപദം മതം" ഇതു സ്വപ്നലക്ഷണം. അതിനോടു കൂടിയവൻ സ്വപൻ, തൈജസൻ-
എന്നു പറയുന്നത് സൂക്ഷ്മശരീരാഭിമാനി യായിരിക്കുന്ന ജീവനെത്തന്നെയാകുന്നു. അതിനോട് അഭിന്നയായിരിക്കുന്നവൾ സ്വപത്നീ.
അടുത്തതായി പറയാന്‍ പോകുന്ന നാമം തൈജസാത്മികാ എന്നാണ്. തൈജസന്റെ പ്രവൃത്തിയാണ് സ്വപ്നം. സ്വപ്നത്തില്‍ മനസ്സാണ് പ്രവൃത്തിയ്ക്കുന്നത് എന്നതിനാല്‍ പ്രപഞ്ചത്തിന്റെ-
സൂക്ഷ്മരൂപമായ തൈജസനുമായിട്ടാണ് സ്വപ്നങ്ങള്‍ക്കു ബന്ധം. അതിനാൽ ഇനി അടുത്തത് സ്വപ്നാവസ്ഥയിലിരിക്കുന്ന തൈജസനായ ദേവിക്കു നമസ്കാരം. സൂക്ഷ്‌മശരീരാഭിമാനത്തോടു കൂടിയ സൃഷ്ടിയിലേർപ്പെട്ട അവസ്ഥയാണ് സ്വപ്നാവസ്ഥ ഈ അവസ്ഥ തൈജസാത്മാവിനുള്ളതത്രെ.
തൈജസാത്മികാ = മേല്‍പ്പറഞ്ഞ പ്രകാരം തൈജസാവസ്ഥയിലെ ആത്മാവായി എന്നില്‍ കുടികൊള്ളുന്ന ദേവീ (സ്വപ്നാവസ്ഥയിലെ ജീവനാണ് തൈജസന്‍). ആ തൈജസാത്മാവിന്റെ രൂപത്തോടുകൂടിയവളായ ദേവിക്കു നമസ്കാരം.
തൈജസാത്മാവ് = ജീവസമഷ്ടിഭൂതനായ ഹിരണ്യഗർഭൻ. സ്വപ്നാവസ്ഥയിലെ ജീവനെ തൈജസനെന്നു പറയുന്നു എന്ന് പറഞ്ഞല്ലോ.
തേജസ്സുള്ളതിനെ സംബന്ധിച്ചത് എന്ന അര്‍ഥത്തില്‍ തൈജസന്‍ എന്നുപ്രയോഗിക്കാം. അതായത് കര്‍മസാക്ഷികളായ തേജസ്സുകളായ സൂര്യന്‍, ചന്ദ്രന്‍. അഗ്നി എന്നിവരെ സംബന്ധിച്ചതെല്ലാം ഭഗവതിയാണ് എന്നര്‍ഥം. ഇവരുടെ രൂപം, പ്രകാശം, കര്‍മസാക്ഷിത്വം എന്നിവയെല്ലാം ഭഗവതി തന്നെയാണ്.
തൈജസം എന്നതിന് നെയ്യ് എന്നുമര്‍ത്ഥം വരും. യജ്ഞങ്ങളില്‍ പ്രധാന ഹോമദ്രവ്യമായ നെയ്യ് ഭഗവതി തന്നെ ആണ്. "യജ്ഞേന യജ്ഞമയജന്ത ദേവാഃ" യജ്ഞമയമായ ദ്രവ്യങ്ങള്‍ കൊണ്ട് ദേവന്മാര്‍ യജ്ഞത്തെ യജിച്ചു എന്നു വേദം.
🙏🏼🙏🏼🙏🏼
• • •
Missing some Tweet in this thread? You can try to
force a refresh
ചാത്തൻ- ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദൈവമാണ്. വിഷ്ണുമായ എന്ന പേരിലും അറിയപ്പെടുന്നു. ഭാരതത്തിൽ കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്.
താന്ത്രികബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ് ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്.
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ.
ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർതഥിച്ചു.
Oh my lord Vishnu, please remove my pride,
Make my entire mind filled with peace,
Put an end to any attraction towards animal desires,
Expand my mind with mercy to all beings,
And help me cross, this ocean of daily life. || 1 ||
I salute the lotus-like feet of Vishnu,
Which cuts off the fear and sorrow of worldly life,
Which is like a river of holy pollen grains,
And which is with the divine scent of eternal happiness. || 2 ||