സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ.
ജഗദ്ധ്വംസനം അല്ലെങ്കിൽ ജഗത്തിനെ സംഹരിക്കുന്ന ദേവിക്കു നമസ്കാരം. തമോഗുണപ്രധാനമായ ഈ കർമ്മം ചെയ്യുന്നത് ഈശ്വരനാണ്, രുദ്രനാണ്. അത് അടുത്ത നാമത്തിൽ പറയുന്നു. രുദ്രന്റെ പ്രവൃത്തിയായ സംഹാരം നടത്തുന്നതും ഭഗവതിതന്നെ ആണ്. ഈ നാമത്തിന് അടുത്തനാമവുമായി ബന്ധമുണ്ട്.
രുദ്രന്റെ പത്നി എന്നും അര്‍ഥമാകാം.
രുദ്രപദത്തിന് രോഗം മാറ്റുന്ന ദേവൻ എന്നും അർത്ഥമുണ്ട്.
രുദ്രശബ്ദത്തിന്നു ദുഃഖത്തെ ഉച്ചാടനം ചെയ്യുന്നവനെന്നോ രോദനം ചെയ്യുന്നവനെന്നോ അർത്ഥo.രോദനം നിമിത്തമാണ് രുദ്രത്വമുണ്ടായതെന്നു ശ്രുതിപ്രസിദ്ധം. ദുഃഖത്തെ ദ്രവിപ്പിക്കുന്നവൻ എന്നർത്ഥo
ശിവാഹസ്യത്തിലും പറഞ്ഞിട്ടുണ്ട്. രോദനം എന്നു പറഞ്ഞത് ലൗകികാർത്ഥത്തിലുള്ള കരച്ചിലല്ല.
കല്പാന്ത ത്തിൽ സൂര്യജന്യമായ ഘോര വൃഷ്ടിയാണ് രുദ്രശ്രു എന്നു പറയുന്നത്. സൂര്യൻ രുദ്രന്റെ നേത്രമാണല്ലോ. രുക്കുകളെ (രോഗങ്ങളെ) ദ്രവിപ്പിക്കുന്നവന്‍ (ഓടിക്കുന്നവള്‍) എന്ന അര്‍ഥത്തിലും ആകാം രുദ്രശബ്ദം. വൈദ്യ ന്റെ രൂപത്തിലുള്ളവള്‍ എന്ന് അപ്പോള്‍ അര്‍ഥമാകാം.
സംഹാരകാലത്ത് രുദ്രന്റെ സൂര്യനേത്രത്തില്‍നിന്ന് പുറപ്പെടുന്ന ജലമാണ് പ്രളയത്തിനു കാരണമാകുന്ന വര്‍ഷമാകുന്നത് എന്നുണ്ട്. അതുകൂടി രുദ്രന്‍ എന്ന പേരിനു കാരണമാകുന്നു. പ്രളയകാരണമാകുന്ന രോദനം ചെയ്യുന്ന രുദ്രന്റെ രൂപത്തിലുള്ളവളും ഭഗവതി തന്നെ ആണ്.
എല്ലാ ജീവജാലങ്ങളെയും രോദനം ചെയ്യിക്കു ന്നവളായതിനാലും രുദ്രരൂപിണിയാകാം.
തിരോധാനകരീ = പ്രപഞ്ചവസ്തുക്കളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ, ഘനതര ശുദ്ധതത്വ പ്രധാനൻ എന്നു പറയുന്നത് ഈശ്വരനെയാണ്.
ആ ഈശ്വരൻ ബ്രഹ്മവിഷ്ണുരുദ്രന്മാരെ തന്നിൽ മറച്ചു താനും സദാശിവതത്വത്തിൽ ലയിക്കുന്നു. ആ ആച്ഛാദനമുണ്ടാക്കുന്ന അല്ലെങ്കിൽവ് തിരോധാനമുണ്ടാക്കുന്ന (പ്രപഞ്ച വസ്തുക്കളെ പരമാണു പ്രായമാക്കി പ്രകൃതിയിൽ ലയിപ്പിക്കുന്ന) ദേവിക്കു നമസ്കാരം. ഈ തിരോധാനം ശുദ്ധസത്വപ്രധാനനായ ഈശ്വരന്റെ കൃത്യമാകുന്നു.
തിരസ്കരണീ എന്ന ശക്തിയാണ് ലോകത്തെ തിരോധാനം ചെയ്യുന്നത്. അതിനാൽ തിരസ്കരണീ രൂപത്തിലുള്ളവൾ എന്നു താല്പര്യം.
ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം.
ഈശ്വരരൂപിണിയും പരാഹന്തയുമാകുന്നു ഈശ്വരത്വം, അതിനോട് കൂടിയവൾ.
ഈശ്വരൻ = ഘനതര ശുദ്ധസത്വം പ്രധാനമായുള്ള ദേവൻ.
സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ.
വിരളതര ശുദ്ധസത്വ പ്രസാധനനായിരിക്കുന്ന ഈശ്വരനെ സദാശിവൻ എന്നു പറയുന്നു. തദഭിന്നയായുള്ളവളായ സദാശിവ രൂപിണിയായ ദേവിക്കു നമസ്കാരം. സദാശിവനിൽ നിന്നും അഭിന്നയായവൾ.
അനുഗ്രഹശക്തിയുടെ ദേവതയാണ് സദാശിവൻ. പ്രളയത്തിൽ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിൽ സദാശിവൻ പുറത്തു കൊണ്ടുവരുന്നു.
അനുഗ്രഹദാ = അനുഗ്രഹം നൽകുന്ന ദേവിക്കു നമസ്കാരം.
അനുഗ്രഹം = ജഗത്തിന്റെ പുനഃസൃഷ്ടി.(അനു = അനന്തരം ; ഗ്രഹം = ഗ്രഹിക്കൽ.
അതായത് തിരോഹിതമായ ജഗത്തിനെ വീണ്ടും ദൃശ്യമാക്കൽ) അല്ലെങ്കിൽ ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നവളെന്നർ ത്ഥo.തിരോധാനം, അനുഗ്രഹം എന്ന വാക്കുകൾക്ക് ബന്ധം, മോക്ഷം എന്നും അർത്ഥമെടുക്കാം.
പഞ്ചകൃത്യ പരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍-
അനുഷ്ടിക്കുന്ന ദേവീ. പഞ്ചകൃത്യങ്ങളനുഷ്ഠിക്കുന്ന ദേവിക്കു നമസ്കാരം. ജഗത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങൾ അനുഷ്ഠിക്കുന്നു എന്നർത്ഥo.
🙏🏻🙏🏻🙏🏻
• • •
Missing some Tweet in this thread? You can try to
force a refresh
ആദ്യമായി ജപിച്ചു തുടങ്ങേണ്ടത് ഒരു വ്യാഴാഴ്ച ആയിരിക്കണം.
തുടർന്ന് ലക്ഷ്മി നരസിംഹമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് നിത്യവും സന്ധ്യനേരത്ത് നിലവിളക്കില്‍ ദീപം അലങ്കരിച്ച് അതിന് മുന്നില്‍ ഋണമോചന ശ്രീലക്ഷ്മീ നരസിംഹ സ്‌തോത്രം 18 പ്രാവശ്യം ജപിക്കുക.