ഭാനുമണ്ഡല മധ്യസ്ഥാ =
സൂര്യമണ്ഡല മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ദേവിക്കു നമസ്കാരം.
അനാഹത പത്മത്തിൽ സ്ഥിതി ചെയ്യുന്നവൾ. സൂര്യമണ്ഡലത്തില്‍ ദേവിയെ ധ്യാനിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അതിനാല്‍ ഭാനുമണ്ഡലമദ്ധ്യസ്ഥാ.
ഈ സങ്കല്പത്തോടുകൂടി സന്ധ്യാസമയത്തു ഭക്തന്മാർ ദേവിയെ ഉപാസിക്കുന്നു.
മണിപൂരചക്രത്തിനുമുകളില്‍ ആജ്ഞാചക്രം വരെ സൂര്യഖണ്ഡമാണ്.
അവിടെ കുണ്ഡലിനി എത്തുമ്പോള്‍ സൂര്യമണ്ഡലമധ്യസ്ഥയാകുന്നു.
സ്വർണ്ണവർണ്ണനായിരിക്കുന്ന നിലയിലാണ് ഹിരണ്മയപുരുഷന്റെ ധ്യാനം.കൂർമ്മപുരാണത്തിൽ രവി മണ്ഡലസ്തനായ ദേവന് പരമേഷ്ഠി എന്നാണു പേർ എന്നു കാണുന്നു. ചിലർ സൂര്യ മണ്ഡലമദ്ധ്യത്തിൽ കാമധേനു ആയിട്ടും ദേവിയെ ഉപാസിക്കുന്നു. സൂര്യതേജസ്സിനുകാരണം സൂര്യബിംബത്തിന് ഉള്ളിലുള്ള ഭഗവതിയാണ് എന്നും അഭിജ്ഞ മതം.
ഭൈരവീ = ഭൈരവ(പരമശിവ)
പത്നിയായ ദേവിക്കു നമസ്കാരം.
സ്ത്രീസമൂഹത്തെയാകെ ഭൈരവാ എന്നു പറയാം 'ലോകത്തിലെ വിദ്യകളും സ്ത്രീകളും എല്ലാം അവിടുത്തെ രൂപങ്ങളാണ് ' എന്നു ദേവീമാഹാത്മത്തിൽ പറയുന്നു.
ഭഗമാലിനീ = ഐശ്വര്യമാകുന്ന മാലയണിഞ്ഞ ദേവിക്കു നമസ്കാരം.
ഭഗങ്ങൾ = ഐശ്വര്യയാദിഷൾ ഗുണങ്ങൾ.
" ഭഗാൻ മലതി ധാരയതീതി ഭഗമാലിനീ " എന്നു വിഗ്രഹം. അഥവാ ഭഗശബ്ദത്തിനു ഭഗത്തിന്റെ (യോനിയുടെ)അടയാളങ്ങളുള്ള പദാർത്ഥങ്ങളെന്ന അർത്ഥo. ഭഗത്തെ = ഷാൾഗുണ്യം ധരിക്കുന്നവൾ.
ദേവകീ ഗർഭത്തിൽ ശ്രീ കൃഷ്ണ സഹോദരിയായ മായാ ഭഗവതിയായവതരിച്ചവൾ.
" കൃഷ്ണേന സഹ ദേവക്യാ:
സാസ്മിൻ ജന്മതികക്ഷിഗാ"-
എന്നു ബ്രഹ്മാണ്ഡപുരാണം. ശ്രീകൃഷ്ണസഹോദരീ. (കാത്യായനീതിയാ ജാതാ കംസശത്രോ സ്സഹോദരീ) എന്നും പറയുന്നുണ്ട്.
ബ്രഹ്മo രണ്ടു രൂപമെടുത്തു. ധർമ്മവും ധർമ്മിയും. ധർമ്മം പുരുഷരൂപത്തിൽ വിഷ്ണുവും ധർമ്മി സ്ത്രീ രൂപത്തിൽ ദേവിയുമായി. ദേവി പരമശിവപത്നിയായി.
അവർ മൂവരും ചേർന്നാൽ അഖണ്ഡബ്രഹ്മമായി എന്നാണ് ശൈവസിദ്ധാന്തം.
ആദ്യമായി ജപിച്ചു തുടങ്ങേണ്ടത് ഒരു വ്യാഴാഴ്ച ആയിരിക്കണം.
തുടർന്ന് ലക്ഷ്മി നരസിംഹമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് നിത്യവും സന്ധ്യനേരത്ത് നിലവിളക്കില്‍ ദീപം അലങ്കരിച്ച് അതിന് മുന്നില്‍ ഋണമോചന ശ്രീലക്ഷ്മീ നരസിംഹ സ്‌തോത്രം 18 പ്രാവശ്യം ജപിക്കുക.