"സർവത പാണി ചരണേ സർവതോക്ഷി ശിരോമുഖേ,
സർവ്വത ശ്രവണ ഘ്രാണേ നാരായണി നമോസ്തുതേ". എന്ന് ദേവീമാഹാത്മ്യത്തിൽ അധിക പാഠമായി കാണുന്നു.
സഹസ്രശീര്‍ഷവും സഹസ്രവദനവും ഉള്ളവള്‍.
അനേകം ശിരസ്സുകളും വദനങ്ങളുമുള്ളവള്‍. ലോകത്തിലുള്ള ശിരസ്സുകളും വദനങ്ങളും എല്ലാം ഭഗവതിയുടേതു തന്നെ ആണ്.
ഇതിനുമുമ്പിലത്തെ നാമത്തിലേയും ഈ നാമത്തിലേയും പദങ്ങള്‍ കൊണ്ട് ശ്രീവിദ്യാ മന്ത്രത്തിലെ മദ്ധ്യഭാഗവും അവസാനഭാഗവും ഉദ്ധരിയ്ക്കുന്നുണ്ട് എന്നു കാണുന്നു.
സഹസ്രാക്ഷീ = ആയിരം(അനേകം) കണ്ണുകളുള്ള ദേവിക്കു നമസ്കാരം. സഹസ്രം(അസംഖ്യം) കണ്ണുകളുള്ളവൾ. ഇന്ദ്രാണീ എന്നും അര്‍ത്ഥം വരാം.
സഹസ്രപാത് = അസംഖ്യം പാദങ്ങളോടുകൂടിയ ദേവിക്കു നമസ്കാരം.
സഹസ്രത്തിന് അനന്തം എന്ന് അര്‍ത്ഥമുണ്ട്. പാദത്തിന് കാല്‍ ഭാഗം എന്നും.
അനന്തമായ ബ്രഹ്മത്തിന്റെ കാല്‍ ഭാഗമായ ഈ കാണുന്ന പ്രപഞ്ച സ്വരൂപത്തിലുള്ളവള്‍.
"പാദോസ്യ വിശ്വാഭൂതാനി" എന്ന് പുരുഷസ്സൂക്തം.
ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവര്‍ക്കും സഹസ്രപാത് എന്ന് പേരുണ്ട്.അവരിലെല്ലാം ഉള്ളത് ഭഗവതിതന്നെയാണ്.
ദേവി സഹസ്ര നേത്രയും, സഹസ്രകരയും, സഹസ്രശീർഷയും, സഹസ്രചരണയുമാണെന്ന് ദേവീഭാഗവതവചനമുണ്ട്.
"സഹസ്രപാദ നമഃ" എന്നാണ് ഈ നാമത്തെ ജപിക്കേണ്ടത്. സമാസാന്തത്തിൽ "പാത് "എന്നതിലെ ദീർഘത്തിനു ലോപം വരും.
ഈ മൂന്നു നാമങ്ങൾ ശ്രുതിഗീതമായ ബ്രഹ്മത്തിന്റെ വർണ്ണന ഉൾക്കൊള്ളുന്നു.
"സർവത: പാണിപാദം തത് സർവതോ ഽക്ഷിശിരോമുഖം" എന്നു ഗീത ഇതേ ആശയം ആവർത്തിക്കുന്നു. (13, 13) ' ആ സത്യ വസ്തുവിന് എല്ലായിടത്തും കൈകളും കാലുകളും കണ്ണുകളും ശിരസ്സുകളും മുഖങ്ങളുമുണ്ട്. '
🙏🏼🙏🏼🙏🏼
• • •
Missing some Tweet in this thread? You can try to
force a refresh
ആബ്രഹ്മ കീടജനനീ = സൂക്ഷ്മാണു മുതല്‍ സൃഷ്ടി ദേവനായ ബ്രഹ്മാവു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ,
ബ്രഹ്മാവ് മുതൽ കീടം വരെയുള്ള സകലജീവജാലത്തെയും ജനിപ്പിക്കുന്നവളായ ദേവിക്കു നമസ്കാരം. ബ്രഹ്മാവ് ഏറ്റവും വലിയവനും കീടം ഏറ്റവും ചെറിയതുമാകുന്നു. ആദ്യന്തങ്ങളെ പറഞ്ഞതു കൊണ്ട് മദ്ധ്യവർത്തികളെ ഗ്രഹിക്കണം.
എല്ലാ ജീവന്മാരുടേയും ആകത്തുകയായ ഹിരണ്യഗര്‍ഭന്‍ ആണ് ബ്രഹ്മാവ് എന്ന് നാരായണീയം.
Kanaka Dhaaraa Stotram was written by Adi Shankaracharya.
ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി.
ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്. ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാ സ്തോത്രം രചിക്കുകയും,
അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ സാത്വികയായ അവര്‍ക്ക് വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം...
ജീവിതത്തില്‍ ധനവും ഐശ്വര്യവും വരണം എന്ന് ആഗ്രഹിക്കാത്തവര്‍ ഇല്ലതന്നെ.