ആബ്രഹ്മ കീടജനനീ = സൂക്ഷ്മാണു മുതല്‍ സൃഷ്ടി ദേവനായ ബ്രഹ്മാവു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ,
ബ്രഹ്മാവ് മുതൽ കീടം വരെയുള്ള സകലജീവജാലത്തെയും ജനിപ്പിക്കുന്നവളായ ദേവിക്കു നമസ്കാരം. ബ്രഹ്മാവ് ഏറ്റവും വലിയവനും കീടം ഏറ്റവും ചെറിയതുമാകുന്നു. ആദ്യന്തങ്ങളെ പറഞ്ഞതു കൊണ്ട് മദ്ധ്യവർത്തികളെ ഗ്രഹിക്കണം.
എല്ലാ ജീവന്മാരുടേയും ആകത്തുകയായ ഹിരണ്യഗര്‍ഭന്‍ ആണ് ബ്രഹ്മാവ് എന്ന് നാരായണീയം.
ഹിരണ്യഗർഭാഖ്യനായിരിക്കുന്ന ജീവൻ, സ്‌തംബം= ഒരു തരം പുഴു. ബ്രഹ്മാദികീടപര്യന്തമുള്ള സർവ്വവസ്തുക്കളു ടെയും ജനനിയായിരിക്കുന്നവളെന്നു സാരം.
വർണാശ്രമ വിധായിനീ = ഓരോ വ്യക്തിയുടേയും ജീവിതചര്യകളും അവന്‍ നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങിയ ആശ്രമങ്ങളേയും സൃഷ്ടിച്ച ദേവീ, വർണ്ണങ്ങളെയും ആശ്രമങ്ങളെയും വ്യവസ്ഥപെടുത്തിയ ദേവിക്കു നമസ്കാരം.
വര്‍ണ്ണങ്ങളും ആശ്രമങ്ങളും വിധാനം ചെയ്തവള്‍. പ്രപഞ്ചം പ്രകൃതിയുടെ നിയമങ്ങളാല്‍ ബന്ധിതമാണ്. ഈ നിയമങ്ങളില്‍ നിന്ന് കാലത്തിനനുസരിച്ച് വര്‍ഗ്ഗാഭിമാനങ്ങള്‍ ഉണ്ടാവുന്നു. അങ്ങിനെയാണ് വര്‍ണ്ണങ്ങളും ആശ്രമങ്ങളും ഉണ്ടായത്. വര്‍ണ്ണങ്ങള്‍ എന്നാല്‍ ബ്രാഹ്മണാദി വര്‍ണ്ണങ്ങള്‍.
ആശ്രമങ്ങള്‍ ബ്രഹ്മചര്യാദി ആശ്രമങ്ങള്‍.
ബ്രാഹ്മണക്ഷത്രിയവൈഗശ്യശൂദ്രന്മാരാകുന്ന നാലുവർണ്ണങ്ങളെയും. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്ന നാലാശ്രമങ്ങ ളെയും വ്യവസ്ഥപ്പെടുത്തിയവൾ. തന്നാൽ നിർമ്മിക്കപ്പെട്ട ജീവസമൂഹത്തിൽ മനുഷ്യർക്കു മാത്രം സന്മാർഗ്ഗത്തെ-
കാട്ടിക്കൊടുക്കുന്നതിന് തന്റെ ആജ്ഞാരൂപമായിരിക്കുന്ന വേദമായി തീർന്ന് ആ വേദത്തെ കർമ്മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും രണ്ടുവിധമായും മനുഷ്യരെ വർണ്ണാശ്രമഭേദമനുസരിച്ച് നാലുവിധമായും വിഭജിച്ചിട്ട് ആ ശ്രീദേവി തന്നെ കർമ്മകാണാനുരൂപമായ വർണ്ണാശ്രമ ധർമ്മങ്ങളേയും ഏർപ്പെടുത്തി എന്നു താല്പര്യം.
"ശ്രുതിസ്‌മൃത്യു ദിതം സമ്യക്കർമ്മവർണ്ണാ ശ്രമാത്മകം അദ്ധ്യാത്മജ്ഞാനസഹിതം മുക്തയേ സതതം കുരു" എന്നു കൂർമ്മം.
അതായത് ദേവി തന്നെയാണ് സർവ്വ വർണ്ണാശ്രമധർമ്മങ്ങളുടെയും വിധാത്രി എന്നു താല്പര്യം.
വര്‍ണ്ണത്തിന് വ്രതം എന്നും ആശ്രമത്തിന് മുനിമാരുടെ പര്‍ണ്ണശാല എന്നും അര്‍ത്ഥമുണ്ട്.
ഭക്തര്‍ക്ക് തപസ്സു ചെയ്യാനുള്ള വ്രതനിയമവും വസിയ്ക്കാനുള്ള പര്‍ണ്ണശാലയും ഒരുക്കിക്കൊടുക്കുന്നത് ഭഗവതിതന്നെ ആണ്.
നിജവും ആജ്ഞയില്‍ വച്ച് നിരൂപണം ചെയ്യപ്പെട്ടതുമായ, നിഗമങ്ങളോടുകൂടിയവള്‍. സാധനാമാര്‍ഗത്തില്‍ പരമാത്മദര്‍ശനത്തിന്റെ അടുത്തെത്തി നില്‍ക്കുന്ന അവസ്ഥയാണ് ആജ്ഞാചക്രത്തിലെത്തുമ്പോഴുണ്ടാകുന്നത്. അത്ര ഉയര്‍ന്ന അവസ്ഥയിലെത്തിയ മഹര്‍ഷിമാര്‍ കണ്ടുപിടിച്ചതാണ് വേദങ്ങള്‍ അഥവാ നിഗമങ്ങള്‍.
നിഗമങ്ങൾ = വേദങ്ങൾ. ദേവിയുടെ ആജ്ഞകളാണ് വേദങ്ങൾ. ആകയാൽ വേദമുഖേനയുള്ള ധർമ്മാധർമ്മബോധനവും ദേവിയുടെ ആജ്ഞതന്നെയാകുന്നു. "മമൈവാജ്‌നാ പരാശക്തിർ വേദസംജ്ഞാ പുരാതന ഋഗ്യജുസ്സാമരൂപേണ സർഗ്ഗാ ദൗ സംപ്രവർത്തതേ" എന്നു കൂർമ്മ പുരാണത്തിൽ ദേവി അരുളി ചെയ്തിരിക്കുന്നു.
നിഗമ ശബ്ദത്തിന് തന്ത്രമെന്നും കൂടി അർത്ഥമുണ്ട്. ആ പക്ഷത്തിൽ കാമികാദികളായ ഇരുപത്തെട്ടു തന്ത്രങ്ങൾ ദേവിയുടെ ആജ്ഞകളാണെന്നർത്ഥo.
Kanaka Dhaaraa Stotram was written by Adi Shankaracharya.
ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി.
ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്. ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാ സ്തോത്രം രചിക്കുകയും,
അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ സാത്വികയായ അവര്‍ക്ക് വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം...
ജീവിതത്തില്‍ ധനവും ഐശ്വര്യവും വരണം എന്ന് ആഗ്രഹിക്കാത്തവര്‍ ഇല്ലതന്നെ.