Diya🇮🇳 Profile picture
Nov 1 26 tweets 4 min read
"തെയ്യം ഹിന്ദുക്കളുടെതല്ല" ..

അന്തം വിടണ്ട, പുതിയ കമ്മ്യൂണിസ്റ്റ് പരിഭ്രാന്തിയാണിത്..
കമ്മ്യൂണിസ്റ്റ് "നുണ", കമ്മ്യൂണിസ്റ്റ് ''അജണ്ട" എന്നൊക്കെ മനപ്പൂർവം പറയാതിരുന്നതാണ്. കാരണം മറ്റൊന്നുമല്ല..

~1/26
കമ്മ്യൂണിസ്റ്റ് നുണകളും അജണ്ടകളും പ്രചരിപ്പിക്കുന്നത് വ്യക്തമായ ഒരു വലിയ പ്ലാൻ സെറ്റ് ചെയ്തു വച്ചിട്ടാണ്. എന്നാൽ ഈയൊരു നുണ അവർ എടുത്തുകൊണ്ടു വരുന്നത് അവരുടെ പെട്ടെന്നുള്ള പരിഭ്രാന്തി കൊണ്ടാണ് ..

~2/26
നമുക്ക് എല്ലാവർക്കും അറിയാം "കാന്താര" എന്ന ചിത്രം വേറെ തലത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ് എന്ന്.. ഒരു ഹൈന്ദവന്റേതായ കഥയോ, ഹൈന്ദവർക്ക് വേണ്ടിയുള്ള സ്റ്റോറിയോ, ഹിന്ദുത്വ സിനിമയോ ഒന്നും അല്ലാതിരുന്നിട്ട് കൂടി ആ സിനിമയിലെ ഭൂതക്കോലവും, ഗുളികനും, കോലത്തറയും

~3/26
എല്ലാം ചിത്രം കാണുന്ന ഒരു ശരാശരി ഹൈന്ദവനിൽ പോലും അവന്റെ പാരമ്പര്യത്തെയും, വിശ്വാസത്തെയും, വേരുകളെയും ഉണർത്തുന്നു.. ഇതുതന്നെയാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ കണ്ട അപകടം. സദാസമയം കമ്മ്യൂണിസം പടച്ചു വിടുന്ന തിയറികളുടെ ചങ്ങല കഴുത്തിലിട്ട്, കപട മത സൗഹൃദത്തിന്റെയും,

~4/26
പ്രീണനത്തിന്റെയും എല്ലുകൾ കടിച്ച് വ്യാജ 'പ്രബുദ്ധ'തയുടെ ആ വരാന്തയിൽ അങ്ങനെ കിടന്നു കൊള്ളണം, അതാണ് ഒരു ശരാശരി ഹൈന്ദവൻ ചെയ്യേണ്ടത് ..

എന്നാൽ ദേ ഇപ്പൊൾ ഹൈന്ദവ സ്വത്വബോധത്തെ ഉണർത്തുന്ന മേൽപ്പറഞ്ഞ പോലെ ഉള്ളവ നടന്നാൽ, ഇത് തുടർന്നാൽ, ഒരു മാറ്റം വരും എന്ന ബോധ്യം അവർക്കുണ്ട്.

~5/26
അതുകൊണ്ട് അവർ ഈ ചെയ്യുന്നത് പുതിയ യുക്തി ഒന്നുമല്ല. പണ്ട് തൊട്ടേ ഉള്ള സ്ഥിരം പരിപാടി തന്നെയാണ്. എന്താന്നോ? ഹൈന്ദവനെ inspire ചെയ്യുന്നത് എന്താണോ, അതിനെ ഹൈന്ദവമല്ലാതാക്കുക എന്ന ലളിതമായ തിയറി.

ഇത് ഇതിനു മുൻപ് പല ഘട്ടങ്ങളിൽ അവർ ചെയ്തിട്ടുണ്ട്, അതിന്റെ ഒരു മുൻ വേർഷനാണ്

~6/26
"ദളിതർ ഹിന്ദുവല്ല" എന്ന കണ്ടുപിടിത്തം. ഏറെക്കുറെ അതിൻറെ ചുവടുപിടിച്ചാണ് ദളിത്-മുസ്ലിം സഖ്യം എന്ന സംഗതിയൊക്കെ ആ പാവം അംബേദ്കറിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്ന ചിലർ പരീക്ഷിച്ചത് .. വേറൊന്നാണ് ശബരിമല പ്രക്ഷോഭ സമയത്തും, എല്ലാ ശബരിമല

~7/26
സീസണിലും "ശബരിമല ഹൈന്ദവന്റേതല്ല, ഗോത്രവാസികളുടെയാണ് വനവാസികളുടേതാണ്" എന്നെല്ലാം പറഞ്ഞുള്ള ചില നരേറ്റീവുകൾ.

അവിടെയും പതിവുപോലെ ഒരു വശത്ത് ബ്രാഹ്മണരെ കൊണ്ടുവന്നിരുത്തും, എന്തെന്നാൽ അവരുടെ തിയറിക്ക് ആ ഒരു ഭാഗം ഒഴിച്ചുകൂടാൻ ആവാത്തതാണ്. ഒരു വശത്ത് ബ്രാഹ്മണരെ വയ്ക്കുക,

~8/26
മറുവശത്ത് ഹൈന്ദവർ എന്നും. അതായത് ഒന്ന് ബ്രാഹ്മണ മതവും ബാക്കിയെല്ലാം മറ്റു മതങ്ങളും. കൂട്ടിന് ബ്രാഹ്മണരുടെ ക്രൂര കഥകൾ, ബ്രാഹ്മണർ കൊന്ന് തള്ളിയ ആയിരക്കണക്കിന് ബുദ്ധരുടെയും ദളിതരുടെയും കഥയൊക്കെ പടച്ച് വിടും, എങ്ങനെയുണ്ട് കളി?

~9/26
ഇതിൽ അവർ പ്രതീക്ഷിക്കുന്നത് ശബരിമല വിഷയം വെച്ച് അയ്യപ്പസ്വാമിക്കെതിരെ എന്ന് പറഞ്ഞാൽ എന്തായാലും ആളെ കിട്ടില്ല അപ്പോ ബ്രാഹ്മണ അധിനിവേശം പറയുക, അത് വഴി ബ്രാഹ്മണ വിരോധമുള്ള പത്ത് പേരെയെങ്കിൽ പത്ത് പേരെ കിട്ടിയാൽ അത് വച്ചൊരു പിളർപ്പ് നടത്താലോ എന്നാണ്.

~10/26
കുറ്റം പറയരുതല്ലോ, പത്തൊന്നുമല്ല അതിൽ അധികം വിഡ്ഢികളായ ഹിന്ദുക്കളെ അവർക്ക് എപ്പോഴും കിട്ടാറുമുണ്ട് കേട്ടോ ..

ഈ ഹൈന്ദവമായതിനെ ഹൈന്ദവമല്ലാതാക്കുക എന്ന പ്രവർത്തിക്ക് ഈയടുത്തായി ഇവിടെ നടന്ന ഒരുപാട് സംഭവങ്ങളുണ്ട്.

~11/26
വാമനമൂർത്തിയുമായി ബന്ധപ്പെട്ട 'ഓണം' ഹൈന്ദവന് ഒരു ബന്ധവുമില്ലാത്ത ഒന്നാണ് എന്നതും, 'യോഗ'യ്ക്ക് ഹൈന്ദവരുമായോ ഹൈന്ദവ സന്യാസിവര്യന്മാരുമായോ ഒരു ബന്ധവുമില്ല എന്നതുമൊക്കെ.

അതിൽ ഏറ്റവും പ്രസിദ്ധമായ കമ്യൂണിസ്റ്റ് ഉഡായിപ്പ് ..
"ശ്രീ നാരായണ ഗുരുദേവൻ ഹിന്ദു സന്യാസിയല്ല"

~12/26
എന്ന വാദമാണ്. ശ്രീനാരായണ ഗുരുദേവൻ സാമൂഹിക പരിഷ്കർത്താവായിരുന്നു എന്നാൽ അദ്ദേഹം ഹൈന്ദവ സന്യാസിയൊന്നുമല്ല എന്ന തിയറി. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളുടെ പേരും എണ്ണവും വെച്ചും, രചിച്ച ശിവ, വിഷ്ണു, ദേവീ, വിനായക, മുരുക സ്ത്രോത്രങ്ങളും മറ്റ് ഹൈന്ദവീയമായ ദശകങ്ങളും

~13/26
എല്ലാം എടുത്ത് വെച്ച് സകലരും മുന്നോട്ട് വന്ന് ഇത് അന്നേ പൊളിച്ച് കയ്യിൽ കൊടുത്തതിനാൽ പിന്നീട് ഇത് അവർ അധികം പൊക്കിക്കൊണ്ടു വന്നിട്ടില്ല.

ഇതിന് സമാനമായ ഒന്ന് ഈയടുത്തായി നമ്മുടെ തൊട്ടടുത്ത തമിഴ്നാട്ടിൽ നടന്നിട്ടുണ്ട്.

~14/26
പെട്ടെന്നൊരു നാൾ അവർ "തിരുവള്ളുവർ" ഹൈന്ദവനല്ല എന്നങ്ങ് പ്രഖ്യാപിച്ചു .. മാത്രമല്ല സഹായത്തിനു DMK സർക്കാർ സംവിധാനങ്ങളെയും തമിഴ്നാട്ടിലെ ലെഫ്റ്റ് ലിബറൽസിനെയും കൂട്ടുപിടിച്ചു..
തീർന്നില്ല, എന്നിട്ട് അതിന്മേൽ ആറേഴ് മാസം നീളുന്ന വിവാദം, ചർച്ച, ബഹളം എന്നിവയും നടത്തി.

~15/26
സ്വാഭാവികമായും എന്ത് സംഭവിക്കും?

തിരുവള്ളുവർ ഹൈന്ദവനാണ് എന്ന ഉത്തമ ബോധ്യം ഉള്ള തമിഴ്നാട്ടിലെ ഹൈന്ദവർ, അല്ലെങ്കിൽ ഹൈന്ദവരിലെ പ്രതികരിക്കുന്നവർ "തിരുവള്ളുവർ ഹൈന്ദവൻ തന്നെയാണ്" എന്ന് പറയും .. "ഠിം" ആ സമയത്ത് ഇവന്മാർ പ്ലേറ്റ് ഒന്നുമറിക്കും,

~16/26
എന്നിട്ട് പെട്ടെന്ന് പറയും "തിരുവള്ളുവരിനെ ഹിന്ദുത്വക്കാർ ഇതാ ഹിന്ദുവാക്കുന്നു, സംഘിയാക്കുന്നു" എന്നൊക്കെ .. അതായത് 2000 വർഷങ്ങൾക്കു മുന്നേ ഹൈന്ദവ സംബന്ധിയായ വിഷയങ്ങൾ ചേർത്ത് 'കുറലു'കൾ എഴുതിയ തിരുവള്ളുവരിനെ ഇന്ന് ഇപ്പോൾ സംഘികൾ ചേർന്ന് ഹിന്ദു ആക്കി എന്ന് ,

~17/26
കേൾക്കണേ ആ ഒരു അവസ്ഥ .. അവിടെ എല്ലാവരും വെറുതെയിരിക്കുന്ന സമയത്ത് ഒരു ഹൈന്ദവനും വന്നു "തിരുവള്ളുവർ ഹിന്ദുവാണ്" എന്ന് പറഞ്ഞിട്ടില്ല , പകരം അവനത് പറയേണ്ടി വരുന്നത് മറ്റു ചിലർ ചേർന്ന് "തിരുവള്ളുവർ ഹൈന്ദവൻ അല്ല" എന്നത് ആവർത്തിച്ചു പറയുമ്പോഴാണ് ..

~18/26
അതുപോലെ മുരുക ഭഗവാൻ ഹൈന്ദവ ദൈവമേ അല്ല അത് ദ്രാവിഡനായ ഒരു വ്യക്തിയാണ്, ഹൈന്ദവർക്ക് അവിടെ അവകാശമില്ല എന്ന് പറഞ്ഞിരുന്ന ദൈവ വിശ്വാസമില്ലാത്ത ഒരുകൂട്ടം കമ്മ്യൂണിസ്റ്റ് ദ്രാവിഡ് ടീമുകളും ഉണ്ടായിരുന്നു അവിടെ. അവറ്റകളെ തമിഴ്നാട്ടിലെ ഹിന്ദുക്കൾ പണ്ടേ തുരത്തിയതും ആണ് ..

~19/26
എന്തായാലും ആ തരം പരിപ്പ് അവിടെ വേവില്ല എന്ന് ഉറപ്പാണ്, അതിൻറെ തെളിവാണ് ഹൈന്ദവരെല്ലാം "വേശ്യ സ്ത്രീയുടെ മക്കളാണ്" എന്നാക്ഷേപിച്ച ഡിഎംകെ എംപി രാജയെ പിന്തുണച്ച് ആ ഭാഗത്ത് നിന്നും ഒരാളും ശബ്ദിക്കാതിരുന്നത് .. ആ മാറ്റം വ്യക്തമാണ് ..

വീണ്ടും കാന്താരയിലേക്ക് വരാം, "തെയ്യങ്ങൾ

~20/26
ഹൈന്ദവരുടെതല്ല"
എന്നതാണ് വിഷയം. കേട്ട ഉടൻ ചിരിച്ചു തള്ളാൻ വരട്ടെ, കമ്മ്യൂണിസത്തിന് കാലകത്തി കൊടുക്കുന്ന, തലച്ചോറിൽ ചകിരിച്ചോറും, കമ്മ്യൂണിസ്റ്റ് വിഡ്ഢിത്തരവും മാത്രമുള്ള പത്ത് ഹിന്ദുക്കൾ എങ്കിലും അതിനെ അനുകൂലിക്കില്ലേ? അതും ഈ പ്രബുദ്ധ കേരളത്തിൽ?

~21/26
യെസ്, അനുകൂലിക്കും.. അതുവച്ച് ആ പത്തിനെ നൂറ് ആക്കാനും, നൂറിനെ ആയിരം ആക്കാനും ആണ് ഈ അജണ്ട കൊണ്ടുള്ള ലക്ഷ്യം.

കള്ളും മീനും നേദിക്കുന്ന തെയ്യങ്ങൾ എങ്ങനെ ഹൈന്ദവം ആകും, തെയ്യങ്ങൾ കെട്ടുന്നത് പണ്ട് മൺമറഞ്ഞുപോയ താഴ്ന്ന വിഭാഗത്തിൽപ്പെട്ട ആളുകളാണ് എന്നൊക്കെയാണ് തട്ടി വിടുന്നത്.

~22/26
അതിന് സനാതന ധർമ്മത്തിലെ വൈവിധ്യത്തെ കുറിച്ചോ, വ്യത്യസ്ത രീതികളെ കുറിച്ചോ ഒന്നും വലിയ ക്ലാസ് എടുക്കേണ്ടതില്ല, പകരം തെയ്യങ്ങളെ കുറിച്ച് കൃത്യമായി അറിയുന്ന ഒരു സാദാ കണ്ണൂർകാരൻ തന്നെ 'എല്ലാ തെയ്യങ്ങൾക്കും കള്ളും മീനും നേദിക്കില്ലെന്നും, ഈ പറയുന്ന സോ കോൾഡ്

~23/26
സവർണ്ണരുടെ സംഗതി എന്ന് കമ്മികൾ പറയുന്ന രാമായണ കഥ; മുഴുവൻ കഥാപാത്രങ്ങളോടെയും കെട്ടിയാടുന്ന തെയ്യങ്ങൾ ഉണ്ടെന്നും' അറിയിച്ചാൽ അത് തീരും ..

അതുകൊണ്ട് ഇതെല്ലാം അത്ര ഭീകരമായി കണ്ട് ചെറുത്ത് തോൽപ്പിക്കാനൊന്നും ഇല്ല, ഒരു ഹൈന്ദവ ഏകീകരണം അല്ലെങ്കിൽ സത്വം തിരിച്ചറിയുന്ന ഹിന്ദു

~24/26
എന്ന ഒരു പോയിന്റ് എത്തിയപ്പോൾ വിറളി പിടിച്ച കമ്മ്യൂണിസ്റ്റുകൾ എന്ന രീതിക്ക് കാണാവുന്നതേയുള്ളൂ. എങ്കിലും ഞാൻ ആ മേൽപ്പറഞ്ഞ തരം കമ്മ്യൂണിസവും ചകിരിച്ചോറും നിറച്ച തലയുള്ള പത്ത് വിഡ്ഢി ഹിന്ദുക്കളെ എങ്കിലും കിട്ടാതിരിക്കില്ലല്ലോ അവർക്ക്.

~25/26
ആ പത്ത്, നാളെ നൂറാകാതെ ഇരിക്കാൻ ശ്രദ്ധ കൊടുക്കുക എന്നത് മാത്രമാണ് ഇതിലെ നമ്മുടെ പണി...

മൂർത്തി ക്ഷമിച്ചോട്ടെ ..
ഗുളികൻ ക്ഷമിക്കരുത് .. ✌🏼🔥🔱

Copied from FB

#kantara #hinduism

~26/26

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Diya🇮🇳

Diya🇮🇳 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @jyothi01967535

Oct 21
"ചത്തു പോയാൽ ഒരു സല്യൂട്ട് തന്ന് ഒതുക്കും"

"തോക്കിലെ കാഞ്ചി വലിക്കാനുള്ള വിരലല്ലേ, ഇനി നീ കാഞ്ചി വലിക്കണ്ട"

കെ വിനോദ്, SHO
എ പി അനീഷ്, SI
പ്രകാശ് ചന്ദ്രൻ, ASI
മണികണ്ഠൻ പിള്ള, CPO

കിളിക്കൊല്ലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ഇവർ;

~1/11
അവധിയിൽ നാട്ടിൽ വന്ന വിഷ്ണു എന്ന പട്ടാളക്കാരനേയും പ്രാദേശിക കമ്മ്യൂണിസ്റ്റുകാരനും അദ്ദേഹത്തിന്റെ സഹോദരനുമായ വിഗ്നേഷിനേയും മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയിട്ട് ആക്രോശിച്ചതായി ആരോപിക്കപ്പെടുന്ന സംഭാഷണങ്ങളാണ് മുകളിൽ ഡബിൾ ഇൻവേർട്ടഡ് കോമയിൽ കുറിച്ചിരിക്കുന്നത്..!!

~2/11
ഈ കൊടുത്തിരിക്കുന്ന നാല് പൊലീസുകാർക്കു പുറമേ ഒരു വനിതാ പൊലീസും അക്രമത്തിന് കൂട്ട് നിന്നതായി കേൾക്കുന്നു..

മർദ്ദനം പൊലീസിന്റെ സ്ഥിരം ഏർപ്പാട്. അതിനവർക്ക് പ്രചോദനം സർവീസ്‌ രാഷ്ട്രീയ മേലാളന്‍മാരുടെ അകമഴിഞ്ഞ അനുഭാവമോ പ്രേരണയോ മറ്റെന്തെങ്കിലുമോ കാരണങ്ങളാവാം.

~3/11
Read 11 tweets
Jun 13
സ്വപ്ന ഇതാദ്യമായല്ല കോടതിയിൽ രഹസ്യമൊഴി കൊടുത്തിട്ടുള്ളത്. മുൻപ് കൊടുത്തിരുന്നതും ഇതുതന്നെയെന്ന് അവർ പത്രങ്ങളോട് പറയുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ ഇവർ കൊടുത്ത ഒരു മൊഴി കണ്ടിട്ടോ കേട്ടിട്ടോ വായിച്ചിട്ടോ കോടതിയന്ന് ഞെട്ടി എന്നൊക്കെ പത്രങ്ങൾ പറഞ്ഞത് കേട്ട് നമ്മളും ഞെട്ടി.

~1/8
ഭരണഘടനാ പദവിയിൽ ഇരിക്കുന്ന പലരും അരുതാത്തത് ചെയ്തു എന്നതരത്തിലായിരുന്നു അന്ന് വന്ന വാർത്തകൾ. അന്നത്തെ സ്പീക്കറും മുഖ്യമന്ത്രിയുമടക്കം പലരേയും സംശയിക്കാൻ വകയുണ്ടായിരുന്നു ആ ഗുണ്ടിന്.
പിന്നീട് എന്ത് സംഭവിച്ചു?

~2/8
അന്വേഷണത്തിന് കസ്റ്റംസും എൻ ഐ എ യും ഈഡി യും പിന്നേയും ആരാണ്ടൊക്കെ ഉണ്ടായിരുന്നു എന്നു തോന്നുന്നു. അവർ എന്തു ചെയ്തു? കോടതികൾ എന്തു ചെയ്തു? കിട്ടിയ മൊഴികൾ ശരിയാണോ എന്ന് പരിശോധിച്ചോ?

~3/8
Read 8 tweets
Jun 12
ഡോ. റംലാ ബീവി..
ഇപ്പോൾ വിരമിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ.
ഓർക്കുന്നുണ്ടോ, രണ്ടു കൊല്ലം മുൻപ് മെഡിക്കൽ കോളേജ് കാംപസുകളിൽ രാഖിബന്ധൻ വിലക്കിക്കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച് ചരിത്രം കുറിച്ചവൾ. അതാവും അവരുടെ കരിയർ നേട്ടമെന്ന് എടുത്തു പറയാവുന്നത്.

~1/13
ഔദ്യോഗിക കൃത്യനിർവഹണ സമയത്തും മതചിഹ്നമായ ഹിജാബ് ധരിച്ചിരുന്ന ഇവരാണ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകാചാരമായ രാഖീബന്ധനത്തെ തടയാൻ പേപ്പറിൽ ഒപ്പുവച്ചത്.. കഴിഞ്ഞ 7വർഷത്തെ ഭരണനേട്ടം പ്രതിപാദിക്കുന്ന സുവനീർ “സാദരം Down memory lane” ൽ അമ്മച്ചിയുടെ പടം വച്ചിരിക്കുന്നതാണ് അടുത്ത കോമഡി..

~2/13
സമസ്തയേയോ പിഎഫ്ഐ യോ താലിബാനേയോ ഐസിസിനേയോ ഇവർക്ക് പേടി..??

ബാക്കി വിവരങ്ങൾ ഡോ. പി ആർ ശ്രീകുമാർ ✍️ എഴുതുന്നു..👇👇
അദ്ദേഹത്തിന് കടപ്പാട്..

"ആണ്ടി നല്ല അടിക്കാരനാണ്"

എന്നാര് പറഞ്ഞു?

"ആണ്ടി പറഞ്ഞു"

എന്നത് പോലെയാണ് കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം..

~3/13
Read 13 tweets
Apr 25
തിരുവനന്തപുരത്ത് ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ ആശ്രമത്തിലെ സദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമികൾ 2006 ൽ സമാധിയാകുന്നതിന് മുൻപ് 1991 ൽ തുടങ്ങി വച്ചതാണ് ഹിന്ദു മഹാസമ്മേളനം. ഇപ്പോൾ തിരുവനന്തപുരത്ത് നടക്കാൻ പോകുന്നത് ഒൻപതാമത് സമ്മേളനവും.

~1/4 Image
ഹിന്ദു സംസ്കാരത്തേയും സനാതന ധർമ്മത്തേയും പഠിക്കുക, അടുത്തറിയുക നമ്മുടെ സംസ്ക്കാരത്തെ തകർക്കാൻ ഇറങ്ങിയ നീചൻമാരെ ചെറുത്തു തോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയ വേലുത്തമ്പി ദളവ, പത്മനാഭപിള്ള തുടങ്ങി പല ധീരദേശാഭിമാനികളായ ഹിന്ദു നായകരെ ആദരിക്കുക..

~2/4
ഇതൊക്കെയല്ലേ അനന്തപുരി ഹിന്ദുമഹാ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്?

കഴിഞ്ഞകാലങ്ങളിൾ നടന്ന സമ്മേളനങ്ങൾ ഏതെങ്കിലും തരത്തിൽ മുസ്ലീം വിരുദ്ധമായിരുന്നോ? എപ്പോഴെങ്കിലും വിഷം ചീറ്റിയിരുന്നോ? ഇപ്പോൾ അങ്ങനെ സംഭവിക്കും എന്ന് എന്തടിസ്ഥാനത്തിൽ തേജസും ഇസ്ലാമിക ഭീകരവാദികളും പറയുന്നു?

~3/4 Image
Read 4 tweets
Mar 18
WhatsApp ൽ കിട്ടിയത്..
ഇന്നത്തെ context ൽ relevant ആണെന്ന് തോന്നിയതുകൊണ്ട് ഇവിടെയിടുന്നു..👇👇

കശ്മീരിൽ നമ്മൾ അറിയാത്ത ചില സത്യങ്ങൾ..

ഒരു അറസ്റ്റിന്റെ ചരിത്രം.
 ഞെട്ടിപ്പിക്കുന്ന കുറെ കണ്ടെത്തലുകളുടെയും

~1/24
2011 ജൂലൈ 19 ന് FBI, Virginia യിൽ നടത്തിയ ഒരു അറസ്റ്റ് അമേരിക്കയെക്കാൾ പ്രധാനം ഭാരതത്തിനായിരുന്നു. അറസ്റ്റിലായ വ്യക്തി നടത്തിയ വെളിപ്പെടുത്തലുകൾ യഥാർത്ഥത്തിൽ ഞെട്ടിക്കേണ്ടത് ഭാരതത്തിലെ ജനത്തെയും ഭരണകൂടത്തെയും ആയിരുന്നു.

~2/24
ആരായിരുന്നു അയാൾ? കശ്മീർ സ്വദേശിയായ അമേരിക്കൻ പൗരനായ Sayed Ghulam Nabi Fai എന്നായിരുന്നു അയാളുടെ പേര്. Washington DC ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Kashmiri American Council എന്ന സംഘടനയുടെ Executive Director ആയിരുന്നു ഗുലാം നബി ഫായി.

~3/24
Read 24 tweets
Mar 17
അടുക്കളകല്ല് മാറ്റി റെയിൽക്കല്ല് ഇട്ടു. സ്ത്രീകളും കുട്ടികളും പ്രതിക്ഷേധിച്ചു. ജനരോക്ഷം അണപൊട്ടി. ബ്ല ബ്ല ബ്ല..!!

കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ നടക്കുന്ന കലാപരിപാടിയാണ്. അടുക്കളക്കല്ല് ഊരും എന്ന് പ്രകടനപത്രികയിൽ പറഞ്ഞതിന് കിട്ടിയ mandate

~1/5
അനുസരിച്ചല്ലേ കല്ലിടുന്നതെന്ന് വിജയനും വാദിക്കുന്നു. ശരിയല്ലേ..??

മലയാളിയെ പോലെ "പ്രബുദ്ധ" മണ്ടരാകരുതെന്ന് യോഗി പറഞ്ഞിരുന്നതിന് കാരണങ്ങളിൽ ഒന്നിതാണ്. വിജയനും കൂട്ടർക്കും വോട്ടുകൊടുത്തതിൽ എത്ര ശതമാനം "പ്രബുദ്ധർ" അക്ഷരതെറ്റോടു

~2/5
കൂടിയെങ്കിലും പ്രകടനപത്രിക വായിച്ചിട്ടുണ്ടായിരുന്നു, അതിനെക്കുറിച്ച് ചർച്ചകളും സംവാദങ്ങളും നടത്തിയിരുന്നു..??

കേന്ദ്രത്തിൽനിന്നും അന്നയോജന പദ്ധതിയിലൂടെ കിട്ടിയ ധാന്യം വാങ്ങി സഞ്ചിയിട്ട് പിച്ചയെറിഞ്ഞു കൊടുക്കുമ്പോൾ അത് വാലാട്ടി വാങ്ങി നക്കാനുള്ള

~3/5
Read 5 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(