രണ്ടു കാര്യങ്ങൾ ഉറപ്പ് ആണ് ഒന്നു എമിലിയാനോ മാർട്ടിനസ് എന്ന മുൻ ആഴ്‌സണൽ ഗോൾ കീപ്പർ(10 കൊല്ലം ഒരവസരത്തിനു ആയി കാതിരുന്നവൻ ആണ്) രണ്ടു പെനാൽട്ടി എങ്കിലും തടഞ്ഞിടും എന്നതും രണ്ടാമത്തേത് ലയണൽ മെസ്സിക്ക് ചെയ്യാൻ പറ്റാത്തത് ഒന്നും ഫുട്‌ബോൾ പിച്ചിൽ ഇല്ല എന്നതും.
എന്തൊരു മത്സരം ആയിരുന്നു അത്, ലോക ഫുട്‌ബോളിലെ രണ്ടു ഇതിഹാസ ടീമുകൾ തമ്മിൽ. ഓസ്‌ട്രേലിയക്ക് എതിരായ അവസാന മിനിറ്റുകളിൽ 3 പേരെ പ്രതിരോധത്തിൽ ഉപയോഗിച്ച സ്കലോണി ഇന്ന് എങ്ങനെ കളിക്കും എന്ന സൂചന നേരത്തെ തന്നിരുന്നു, വാൻ ഹാളും അതേപോലെ ആണ് ടീമിനെ ഒരുക്കുന്നത്.
രണ്ടു പേരും സൂക്ഷിച്ചു കളിച്ചു ആദ്യം. 1998 ൽ ലോകകപ്പിലെ ഏറ്റവും മഹത്തായ ഗോളുകളിൽ ഒന്നു ഡെന്നിസ് ബെർക്യാമ്പ് അർജന്റീനക്ക് എതിരെ കുറിച്ച ശേഷം മൂന്നാം തവണ ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ അർജന്റീന, ഹോളണ്ട് മത്സരത്തിൽ ഒരു ഗോൾ പിറക്കുക ആണ്.
മോളിന തന്റെ കരിയറിലെ ആദ്യ രാജ്യാന്തര ഗോൾ നേടുന്നതിന് കാരണം ഒന്നേയുള്ളൂ, അത് ലയണൽ മെസ്സി സൃഷ്ടിച്ച അത്ഭുതം ആണ്, അവിശ്വസനീയം ആയിരുന്നു ആ അസിസ്റ്റ്, അത്ര കൃത്യമായി ഡച്ച് പ്രതിരോധം കീറി മുറിച്ചു മെസ്സി നൽകുന്ന പന്ത് മികച്ച രീതിയിൽ ആണ് ലക്ഷ്യത്തിൽ എത്തിക്കുന്നത്.
ശരിക്കും കണ്ണിൽ നിന്നും കണ്ണീർ വന്ന നിമിഷം. അർജന്റീന മികച്ചു നിന്ന മത്സരത്തിൽ അക്യുന നേടി നൽകുന്ന പെനാൽട്ടി ലക്ഷ്യം കണ്ടു മെസ്സി കുറിക്കുന്നത് തന്റെ ലോകകപ്പിലെ പത്താം ഗോൾ ആണ്, അർജന്റീനക്ക് ആയി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ സാക്ഷാൽ ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടക്ക് ഒപ്പം.
പിന്നീട് കണ്ടത് ഡച്ച് തിരിച്ചു വരവ് ആണ്, എന്തൊരു തിരിച്ചു വരവ് ആയിരുന്നു അത്. തല കൊണ്ട് ഗോൾ അടിക്കാൻ കഴിവുള്ള, ശാരീരികമായി എന്തും നൽകുന്ന 2 പേരെയാണ് വാൻ ഹാൽ കളത്തിൽ ഇറക്കുന്നത്, Luuk De Jong ഒന്നാമൻ ആയെങ്കിൽ Wout Weghorst രണ്ടാമൻ ആയി.
ഒപ്പം ഇടത് കാലിൽ മാന്ത്രികത ഒളിപ്പിച്ചു വച്ച Steven Berghuis ഉം. രണ്ടാം മഞ്ഞ കാർഡ് പേടിച്ചു, റൊമേറോ, അക്യുന എന്നിവരെ പിൻവലിക്കുന്ന സ്കലോണി അതിനു വില നൽകുക ആണ് ആദ്യം. Berghuis ന്റെ അതുഗ്രൻ ക്രോസിൽ നിന്നു Weghorst ഉഗ്രൻ ഹെഡർ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി വലയിൽ.
തുടർന്ന് കണ്ടത് വല്ലാത്ത ഒരു കാഴ്ച ആയിരുന്നു.1998 ലോകകപ്പിലെ അർജന്റീനയുടെ ഇംഗ്ലണ്ടിന് എതിരായ അവിശ്വസനീയ ഫ്രീകിക്ക് ഓർമ്മിപ്പിച്ച ഡച്ച് പട 103 മത്തെ മിനിറ്റിൽ Koopmeiners ന്റെ പാസിൽ നിന്നു Weghorst ലൂടെ ഗോൾ നേടുന്നു. അർജന്റീന താരങ്ങൾ ഉത്തരം ഇല്ലാതെ നിന്നു.
സംഘർഷങ്ങൾ നിറഞ്ഞ മത്സരത്തിൽ പക്ഷെ അർജന്റീന എക്‌സ്ട്രാ ടൈമിൽ നന്നായി കളിച്ചു. എൻസോയുടെ അവസാനത്തെ മിനിറ്റിലെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുമ്പോൾ രണ്ടു തവണ ലൗടാരോ മാർട്ടിനസിന്റെ ശ്രമങ്ങൾ ഡച്ച് പ്രതിരോധം രക്ഷിക്കുന്നു.
തുടർന്ന് പെനാൽട്ടി ഷൂട്ട് ഔട്ടിൽ കണ്ടത് എമി മാർട്ടിനസ് ബ്രില്യൻസ് ആണ്, ആദ്യ 2 പെനാൽട്ടികൾ രക്ഷിച്ച താരം അർജന്റീന ജയം ഉറപ്പിക്കുക ആയിരുന്നു. പയ്യൻ എൻസോ പെനാൽട്ടി പാഴാക്കുന്ന സമയത്തും അർജന്റീനയുടെ പരിചയ സമ്പന്നർ അനായാസം അർജന്റീന ജയം ഉറപ്പിച്ചു.
മഞ്ഞ കാർഡുകൾ നിറഞ്ഞതെങ്കിലും ശാരീരിക മത്സരം ആയിരുന്നു എങ്കിലും അത്രമേൽ മികച്ച ക്ലാസിക് ആയി ഈ മത്സരത്തെ വാഴ്ത്താം.
നാലു ഗോളുകൾ, 2 അസിസ്റ്റുകൾ, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കുന്ന താരം, വിമർശങ്ങൾ മറന്നു പെനാൽട്ടി സ്പോട്ടിലെ മികവ്, ലയണൽ മെസ്സി 35 മത്തെ വയസ്സിൽ തന്റെ ലാസ്റ്റ് ഡാൻസ് ആഘോഷിക്കുക ആണ്.
ഇനി ക്രൊയേഷ്യയെ സെമിഫൈനൽ നേരിടണം, അക്യുന ഉണ്ടാവില്ല എന്നത് ആവും ഒരു വലിയ വെല്ലുവിളി. ഇനി അതിലേക്ക് ആയി ഒരുങ്ങണം, ടെൻഷൻ അടിക്കണം പക്ഷെ ഈ രാത്രി ആഘോഷിച്ചു, സന്തോഷിച്ചു സുഖമായി ഉറങ്ങാം.
മെസ്സിയുടെ ഇന്നത്തെ ഗോൾ ആഘോഷത്തിന് പിറകിൽ ഒരു കഥയുണ്ട്, അത് റിക്വൽമെ എന്ന അർജന്റീന ഇതിഹാസത്തെ ഓർമ്മിപ്പിക്കുന്നത് വെറുതെ അല്ല. പണ്ടൊരിക്കൽ ബാഴ്‌സലോണയിൽ എത്തിയ റിക്വൽമെയെ എനിക്ക് ഇങ്ങനെ ഒരു താരത്തെ ആവശ്യമില്ല എന്നു പരസ്യമായി പറഞ്ഞു,
ശരിക്കും കഴിവ് തെളിയിക്കാൻ പോലും അവസരം നൽകാത്ത ഒരു ചരിത്രം ഉണ്ട് ലൂയി വാൻ ഹാൽ എന്ന മഹാനായ പരിശീലകനു. അന്ന് വിങിൽ കളിക്കേണ്ടി വന്ന റിക്വൽമെ ടീം വിട്ടു പിന്നീട് പെല്ലെഗ്രിനിയുടെ വിയ്യറയലിൽ തീർത്ത മാന്ത്രികത വേറെ.
ബ്രസീലിനെക്കാൾ മനോഹര ഫുട്‌ബോൾ ആണ് തങ്ങൾ കളിക്കുന്നത് എന്നു പറയുന്ന വാൻ ഹാൽ എന്ത് തരം ഫുട്‌ബോൾ ആണ് കളിക്കുന്നത്, അതിൽ മനോഹര ഫുട്‌ബോൾ എവിടെ എന്നു ചോദിച്ചു മെസ്സി വിമർശിക്കുന്നതും വെറുതെയല്ല.
പലപ്പോഴും മാൻസുകിച്ചിനെ ഓർമ്മിപ്പിച്ചു താരം. കോട്ട കെട്ടിയിട്ടും ബ്രസീലിന്റെ അവിശ്വസനീയ മുന്നേറ്റം കോട്ട കടന്നു വന്ന സമയത്ത് ഒക്കെ Livakovic വിസ്മയം ആവുന്നത് ആണ് കാണാൻ ആയത്. നെയ്മറിനെ മാത്രം 4 തവണ തടഞ്ഞ താരം 11 രക്ഷപ്പെടുത്തലുകൾ ആണ് നടത്തിയത്.
നെയ്മറിന്റെ എക്സ്ട്രാ സമയത്തെ ഗോൾ എത്ര സുന്ദരം ആയിരുന്നു, പെലെക്ക് ഒപ്പം എത്തിയ ആ ഗോൾ വിജയഗോൾ ആവും എന്നു ആഗ്രഹിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. എന്നാൽ Livakovic നെ പോലെ Petkovic മറ്റൊരു Dinamo Zagreb താരം ക്രൊയേഷ്യൻ രക്ഷകൻ ആവുന്നത് ആണ് കാണാൻ ആയത്.
Orsic ക്രോസിൽ Petkovic ഗോൾ നേടുമ്പോൾ തുടർന്ന് വരുന്ന പെനാൽട്ടി ഷൂട്ട് ഔട്ട് ക്രൊയേഷ്യ ജയിക്കും എന്നു ഏതാണ്ട് ഉറപ്പായിരുന്നു. Livakovic റോഡ്രിഗോയെ തടയുമ്പോൾ മാർക്വീനോസിന്റെ പെനാൽട്ടി പോസ്റ്റിൽ തട്ടി മടങ്ങുന്നു, എല്ലാ ക്രൊയേഷ്യൻ താരങ്ങളും ഗോൾ എന്നു ഉറപ്പിച്ചു ആണ് ഷോട്ടുകൾ എടുത്തത്.
ക്രൊയേഷ്യക്ക് എന്ത് ചെയ്യണം എന്ന വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു, പ്രതിരോധത്തിൽ Lovren നു എത്ര പ്രായം ആയെന്നാണ്, Gvardiol തന്റെ hype എന്തിനു ആണെന്ന് കാണിച്ചു കൊടുക്കുന്നു, ലൈപ്സിഗ് ചെൽസിക്ക് ആവട്ടെ റയലിന് ആവട്ടെ മുന്നിൽ വക്കുക ലോക റെക്കോർഡ് തുക ആവും എന്നുറപ്പാണ്.
Juranovic പടക്കം പൊട്ടുന്ന പോലെയാണ് കൗണ്ടർ അറ്റാക്ക് ചെയ്തത്. ഈ പ്രതിരോധത്തെ ഒട്ടി നിന്നു ബ്രസീലിനു മുന്നിൽ ഷീൽഡ് ആവുക ആയിരുന്നു ക്രൊയേഷ്യൻ മധ്യനിര, എത്ര പറഞ്ഞാലും എത്ര പ്രായം ആയാലും ഒരു വിസ്മയം ആണ് ലൂക മോഡ്രിച്, അത് അയാൾ കളത്തിൽ കാണിക്കുക തന്നെയായിരുന്നു.
മോഡ്രിചിനു ഒപ്പം കൊവാചിന്റെ പ്രകടനവും എടുത്തു പറയുന്നവർ ബ്രൊസോവിച്ചിനെ മറക്കുന്നു എങ്കിൽ അത് പാപം ആണ്. എന്തൊരു താരം ആണ് അയാൾ,എന്തൊരു പോരാളി, പലപ്പോഴും ബ്രസീൽ താരങ്ങൾക്ക് മേൽ പരുക്കൻ അടവുകളും പുള്ളി പുറത്ത് എടുക്കുന്നുണ്ട്.
Black Lives Matter നു പിന്തുണ അറിയിച്ചു കളിക്കാർ മുട്ടു കുത്തിയിരിക്കരുത് എന്നു പരസ്യമായി ആവശ്യപ്പെട്ടവർ ആണ് ഹംഗറി ഫുട്‌ബോൾ ആരാധകർ. തങ്ങൾ കളിക്കുന്ന മ്യൂണിക്കിലെ അലിയാൻസ് അറീന Gender Equality യുടെ സൂചനയായി Rainbow നിറങ്ങളും ആയി അലങ്കരിച്ചപ്പോഴും അവർ അതിനു എതിരെ രംഗത്ത് വന്നു.
ഒടുവിൽ യുഫേഫ Rainbow നിറങ്ങൾ മാറ്റി നാണം കെട്ടു, ജർമ്മൻ നായകൻ ന്യൂയറിന്റെ Rainbow arm band മാറ്റാനും യുഫേഫ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം യുഫേഫ നടത്തിയ ദുഃഖപ്രകടനവും Rainbow നിറങ്ങൾ രാഷ്ട്രീയം അല്ല എന്ന പ്രസ്താവനയും വലിയ വിമർശനം ക്ഷണിച്ചു വരുത്തി.
പുറം മേനിക്ക് അപ്പുറം യൂറോപ്പിന്റെ ഉള്ളു ഇന്നും വംശീയതയുടെയും ലൈംഗിക ന്യൂനപക്ഷങ്ങളോട് വെറുപ്പ് വക്കുന്നതും ആണ് എന്ന വിമർശനം വന്നു. എന്നാൽ ഈ വിവാദങ്ങൾ കൊണ്ടല്ല ഹംഗറി ഈ യൂറോ കപ്പിൽ അടയാളപ്പെടുത്തുക എന്നുറപ്പാണ്. അത് ഉറപ്പായിട്ടും അവരുടെ പോരാട്ടവീര്യം കൊണ്ട് മാത്രം ആയിരിക്കും.
Swedes really impressed me, so if they pass Ukraine they may go deep in the tournament, so I believe Sweden are clear favourites against Ukraine, but Ukraine can give Sweden a fight.
Austria played superbly so far but they are not gonna trouble Italians I think. With the kind of Football Italians producing under Mancini can may win the trophy so Italy clear cut favourites for me.
World Champions Vs European Champions, match saw 4 goals include 3 penalties but it didn't live up to the expectations in a sense. Benching Bruno Fernandez was the right decision for Portugal, Moutinio was but playing Renato Sanchez changed all game. #Euro2020
His physical ability and bossing in midfield gave Portugal lot of advantage. Portugal awarded penalty after that Hugo Lloris foul you can argue about that but guess what Cristiano stepped up and bang, Portugal 1-0. #Euro2020
Mbappe wins a penalty in other end, really soft penalty this time Karim Benzema stepped up and scores. In second half from a beautiful Paul Pogba through ball Benzema finds the net once again. Initially it called offside but VAR later awarded goal. France were infront. #Euro2020