നിങ്ങൾ എന്താണ് കണ്ടത് എന്നു ചോദിച്ചാൽ പറഞ്ഞേക്ക് ചരിത്രത്തിലെ ഏറ്റവും മഹത്തായ ഫുട്‌ബോൾ മത്സരം ആണ്. ഡി മരിയയെ Kounde ക്ക് എതിരെ കൊണ്ടു വന്ന സ്കലോണി ഫ്രഞ്ച് പ്ലാനുകൾ തകർക്കുന്നുണ്ട്. ആദ്യ പകുതിയിൽ ഫ്രാൻസ് ചിത്രത്തിൽ ഇല്ല, എന്തൊരു മികവ് ആണ് അർജന്റീന താരങ്ങൾ കാണിച്ചത്.
അലക്‌സ് മക് അലിസ്റ്ററും എൻസോ ഫെർണാണ്ടസും ഒക്കെ ബ്രൈറ്റണിലും ബെൻഫിക്കയിലും തുടർന്നാൽ അത് ആണ് അത്ഭുതം. ഡി മരിയയെ വീഴ്ത്തുന്ന ഡെമ്പേല, പെനാൽട്ടി. അനായാസം പെനാൽട്ടി ലക്ഷ്യം കാണുന്ന ലയണൽ മെസ്സി. പിന്നീട് കണ്ടത് ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീം ഗോൾ.
കൗണ്ടർ അറ്റാക്കിൽ മെസ്സിയുടെ അതിസുന്ദരമായ ടച്ച് അത് മക് അലിസ്റ്റർക്ക് മറിച്ചു നൽകുന്ന അൽവാരസ്, തുടർന്ന് മികച്ച രീതിയിൽ മക് അലിസ്റ്റർ നൽകുന്ന പന്ത് അർജന്റീനയുടെ മാലാഖ ഫൈനലുകളിലെ ഗോൾ വേട്ടക്കാരൻ തന്റെ അവസാന മത്സരത്തിൽ ഗോൾ ആക്കി മാറ്റുന്നു.
ഫ്രാൻസ് ഞെട്ടിയിരുക്കുന്നു, അർജന്റീന എല്ലാ മികവോടെയും തിളങ്ങുന്നു. സന്ദർഭത്തിന് അനുകൂലമായി മാറ്റങ്ങൾ വരുത്തുന്ന ദശാമ്പ്‌സ് തന്റെ അനുഭവ സമ്പത്ത് കാണിക്കുന്നു. രണ്ടാം പകുതിയിലും അർജന്റീന തന്നെ മികവ് തുടരുന്നു.
ഉറപ്പായും ഡി മരിയക്ക് 90 മിനിറ്റ് പൂർത്തിയാക്കാൻ ആവില്ല എന്നുറപ്പായിരുന്നു, എന്നാൽ പരഡസിനെ കൊണ്ട് വരാത്ത സ്കലോണി ഞെട്ടിച്ചു. അപ്പുറത്ത് എംബപ്പെ ആണ്, ഒട്ടമെന്റിക്ക് പിഴച്ചപ്പോൾ ഫ്രാൻസിന് പെനാൽട്ടി, എംബപ്പെയുടെ ഷോട്ട് അത്രശക്തം ആയിരുന്നു, തടയാൻ എമിക്ക് ആവുന്നില്ല.
പകരക്കാരായി വന്ന തുറാമും, കമവിങയും, Kolo Muani യും യുവത്വത്തിന്റെ കരുത്ത് ഫ്രഞ്ച് പടക്ക് നൽകി. അനുഭവ സമ്പത്തും വേഗവും കരുത്തുമുള്ള കോമാനും ഫ്രഞ്ച് പടക്ക് കരുത്തായി.
കോമാൻ മെസ്സിയിൽ നിന്നു തട്ടിയെടുക്കുന്ന പന്ത് തുറാമിന്റെ പാസിൽ നിന്നു സ്വീകരിക്കുന്ന എംബപ്പെ പെനാൽട്ടി ഗോളിന്റെ തൊട്ടടുത്ത നിമിഷം ഫ്രാൻസിന് സമനില ഗോൾ നൽകുന്നു. ഹൃദയം നിലച്ച നിമിഷം, എന്തൊരു അടി ആയിരുന്നു അത്, തന്റെ ക്ലാസ് വീണ്ടും എംബപ്പെ ലോകത്തിനു കാണിക്കുന്നു.
അർജന്റീന ആധിപത്യം നേടിയ മത്സരത്തിൽ ലക്ഷ്യം വച്ച രണ്ടു ഷോട്ടുകളും ലക്ഷ്യം കണ്ടു ഫ്രാൻസ് മത്സരം എക്സ്ട്രാ സമയത്തേക്ക് കൊണ്ടു പോവുന്നു. എക്സ്ട്രാ ടൈമിനു തൊട്ടു മുമ്പ് മെസ്സിയുടെ ഉഗ്രൻ ലോങ് റേഞ്ചർ ലോറിസ് രക്ഷിക്കുന്നു.
എല്ലാം അവസാനിച്ചു എന്നിടത്തു പിന്നെയും പൊരുതുന്ന അർജന്റീനയെ കാണാൻ ആയി, ഇടക്ക് ഫ്രാൻസ് അപകടകാരികൾ ആയി. മെസ്സിയുടെ പാസിൽ ലൗടാരയുടെ ഷോട്ടിനു എതിരെ ഫ്രഞ്ച് പ്രതിരോധത്തിൽ ഉപമകാന നടത്തിയത് അവിശ്വസനീയ ബ്ലോക്ക് ആയിരുന്നു.
പിന്നെയും മത്സരത്തിൽ നാടകീയത കണ്ടു. Kolo Muani യുടെ ഷോട്ട് അവിശ്വസനീയം ആയ വിധം അവസാന നിമിഷം രക്ഷിച്ച എമിലിയാനോ മാർട്ടിനസ് അർജന്റീനക്ക് സമ്മാനിച്ചത് ലോകകപ്പ് തന്നെ ആയിരുന്നില്ലേ? തുടർന്ന് കൗണ്ടർ അറ്റാക്കിൽ അർജന്റീനക്ക് ലഭിച്ച അവസരം പക്ഷെ ലൗടാരോ പുറത്തേക്ക് ഹെഡ് ചെയ്യുക ആയിരുന്നു.
തുടർന്ന് കണ്ടത് പെനാൽട്ടി ഷൂട്ട് ഔട്ട്, മാർട്ടിനസ് ഉള്ളപ്പോൾ അർജന്റീന ജയിക്കും എന്നു മനസ്സും തലയും പറയുമ്പോൾ തന്നെ ടെൻഷൻ മാറിയില്ല. അനായാസം ലക്ഷ്യം കാണുന്ന എംബപ്പെയും മെസ്സിയും തുടർന്ന് അനായാസം അർജന്റീനക്ക് ആയി ലക്ഷ്യം കാണുന്ന ഡിബാലയും പരഡസും...
മോണ്ടിനെന്റെലും(ഹാന്റ് ബോളിന് പകരമായി ആ പെനാൽട്ടി). കോമാനെ തടയുന്ന എമി Tchouameni യുടെ പെനാൽട്ടി പുറത്തേക്ക് അടിപ്പിക്കുന്നും ഉണ്ട്. അർജന്റീനക്ക് അർഹിച്ച ലോക കിരീടം, ഫുട്‌ബോളിന്റെ മിശിഹാക്ക് അവസാനം ഒരു ലോക കിരീടം.
നീണ്ട യൂറോപ്യൻ ആധിപത്യം അവസാനിപ്പിച്ചു ഫുട്‌ബോൾ കണ്ട മഹത്തായ പോരാട്ടത്തിന് ഒടുവിൽ ലോക കിരീടം ലാറ്റിൻ അമേരിക്കയിലേക്ക്. മെസ്സിയും എംബപ്പയും തിളങ്ങിയ കളിയിൽ ഗ്രീസ്മാൻ ചിത്രത്തിൽ പോലും വന്നില്ല. ഡി മരിയ മാലാഖയും, എമി രക്ഷകനും ആയപ്പോൾ മിശിഹാ അവതരിക്കുക തന്നെ ആയിരുന്നു.
8 ഗോളുകളും ആയി എംബപ്പെ ഗോൾഡൻ ബൂട്ട് നേടുമ്പോൾ എൻസോ ഫെർണാണ്ടസ് എന്ന അർജന്റീന യുവരക്തം മികച്ച യുവതാരം ആവുന്നു, 10 വർഷം ആഴ്‌സണലിൽ ബെഞ്ചിൽ ഇരുന്ന എമി മാർട്ടിനസ് ലോകകപ്പിലെ മികച്ച ഗോൾ കീപ്പർ ആകുന്നു.
ഫൈനലിലെ 2 ഗോളുകൾ അടക്കം 7 ഗോളുകളും 3 എണ്ണം പറഞ്ഞ അസിസ്റ്റുകളും ആയി 35 മത്തെ വയസ്സിൽ അർജന്റീനയെ മുന്നിൽ നിന്നു നയിച്ച ലയണൽ മെസ്സി അല്ലാതെ ടൂർണമെന്റിലെ താരം മറ്റ് ആരു? ഓർമ്മ വന്നത് കോപ്പ അമേരിക്ക ജയിച്ച ശേഷം ഡേവിഡ് ബെക്കാം പറഞ്ഞത് ആണ്,
ഈ ലോകകപ്പിൽ അർജന്റീനക്ക് ആയി ഒരു കിരീടം എന്ന സമ്മർദ്ദം ഇല്ലാതെ വരുന്ന മെസ്സിയോളം അപകടകാരി കാണില്ല എന്നു അന്ന് ബെക്കാം പറഞ്ഞിരുന്നു. അതേപോലെ ചരിത്രത്തിലെ ഏറ്റവും മഹത്തായ താരം 36 വർഷങ്ങൾക്ക് ശേഷം അർജന്റീനക്ക് ഒരു ലോക കിരീടം സമ്മാനിക്കുന്നു.
അപ്പോൾ നല്ല എച്ച്.ഡി ടിവിയിൽ തന്നെ ഞങ്ങൾ അർജന്റീന ലോകകപ്പ് ഉയർത്തുന്നത് കാണുന്നു. ഇത് കാണാൻ ഡീഗോ മറഡോണ ഇല്ല എന്ന സങ്കടം മാത്രം പക്ഷെ, ഇത്രമേൽ സന്തോഷം പകർന്നതിനു അർജന്റീനക്ക് ലയണൽ സ്കലോണി എന്ന മാന്ത്രികനു(ഞാൻ പുള്ളിയെ എത്ര കുറച്ചു കണ്ടു!!!) ലയണൽ മെസ്സി എന്ന ഇതിഹാസത്തിന് നന്ദി.
ഞങ്ങൾ അർജന്റീന മൂന്നാം ലോക കിരീടം ഉയർത്തുന്നു, അഭിനന്ദനങ്ങൾ ഫ്രാൻസ്, ഉറപ്പായും നന്ദി സൗദി അറേബ്യക്ക്, അന്ന് കളിയാക്കിയ എല്ലാവരോടും സ്നേഹം, ഓർമ്മ വച്ച അന്ന് മുതൽ കണ്ട സ്വപ്നം ഇന്ന് യാഥാർത്ഥ്യം ആവുന്നു, അത് എന്തൊരു മത്സരത്തിന് ശേഷം. അർജന്റീന ലോക ജേതാക്കൾ.
എല്ലാവരോടും സ്നേഹം, എല്ലാവർക്കും സ്നേഹം. Happiest day in my life, i am in tears, this is happiness. Lionel Messi won World Cup, Argentina won World Cup. ❤️❤️❤️❤️❤️❤️🇦🇷🇦🇷🇦🇷🇦🇷🇦🇷 #VamosArgentina#FIFAWorldCup#Qatar2022
• • •
Missing some Tweet in this thread? You can try to
force a refresh
മെസ്സിയുടെ ഇന്നത്തെ ഗോൾ ആഘോഷത്തിന് പിറകിൽ ഒരു കഥയുണ്ട്, അത് റിക്വൽമെ എന്ന അർജന്റീന ഇതിഹാസത്തെ ഓർമ്മിപ്പിക്കുന്നത് വെറുതെ അല്ല. പണ്ടൊരിക്കൽ ബാഴ്‌സലോണയിൽ എത്തിയ റിക്വൽമെയെ എനിക്ക് ഇങ്ങനെ ഒരു താരത്തെ ആവശ്യമില്ല എന്നു പരസ്യമായി പറഞ്ഞു,
ശരിക്കും കഴിവ് തെളിയിക്കാൻ പോലും അവസരം നൽകാത്ത ഒരു ചരിത്രം ഉണ്ട് ലൂയി വാൻ ഹാൽ എന്ന മഹാനായ പരിശീലകനു. അന്ന് വിങിൽ കളിക്കേണ്ടി വന്ന റിക്വൽമെ ടീം വിട്ടു പിന്നീട് പെല്ലെഗ്രിനിയുടെ വിയ്യറയലിൽ തീർത്ത മാന്ത്രികത വേറെ.
ബ്രസീലിനെക്കാൾ മനോഹര ഫുട്‌ബോൾ ആണ് തങ്ങൾ കളിക്കുന്നത് എന്നു പറയുന്ന വാൻ ഹാൽ എന്ത് തരം ഫുട്‌ബോൾ ആണ് കളിക്കുന്നത്, അതിൽ മനോഹര ഫുട്‌ബോൾ എവിടെ എന്നു ചോദിച്ചു മെസ്സി വിമർശിക്കുന്നതും വെറുതെയല്ല.
രണ്ടു കാര്യങ്ങൾ ഉറപ്പ് ആണ് ഒന്നു എമിലിയാനോ മാർട്ടിനസ് എന്ന മുൻ ആഴ്‌സണൽ ഗോൾ കീപ്പർ(10 കൊല്ലം ഒരവസരത്തിനു ആയി കാതിരുന്നവൻ ആണ്) രണ്ടു പെനാൽട്ടി എങ്കിലും തടഞ്ഞിടും എന്നതും രണ്ടാമത്തേത് ലയണൽ മെസ്സിക്ക് ചെയ്യാൻ പറ്റാത്തത് ഒന്നും ഫുട്‌ബോൾ പിച്ചിൽ ഇല്ല എന്നതും.
എന്തൊരു മത്സരം ആയിരുന്നു അത്, ലോക ഫുട്‌ബോളിലെ രണ്ടു ഇതിഹാസ ടീമുകൾ തമ്മിൽ. ഓസ്‌ട്രേലിയക്ക് എതിരായ അവസാന മിനിറ്റുകളിൽ 3 പേരെ പ്രതിരോധത്തിൽ ഉപയോഗിച്ച സ്കലോണി ഇന്ന് എങ്ങനെ കളിക്കും എന്ന സൂചന നേരത്തെ തന്നിരുന്നു, വാൻ ഹാളും അതേപോലെ ആണ് ടീമിനെ ഒരുക്കുന്നത്.
രണ്ടു പേരും സൂക്ഷിച്ചു കളിച്ചു ആദ്യം. 1998 ൽ ലോകകപ്പിലെ ഏറ്റവും മഹത്തായ ഗോളുകളിൽ ഒന്നു ഡെന്നിസ് ബെർക്യാമ്പ് അർജന്റീനക്ക് എതിരെ കുറിച്ച ശേഷം മൂന്നാം തവണ ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ അർജന്റീന, ഹോളണ്ട് മത്സരത്തിൽ ഒരു ഗോൾ പിറക്കുക ആണ്.
പലപ്പോഴും മാൻസുകിച്ചിനെ ഓർമ്മിപ്പിച്ചു താരം. കോട്ട കെട്ടിയിട്ടും ബ്രസീലിന്റെ അവിശ്വസനീയ മുന്നേറ്റം കോട്ട കടന്നു വന്ന സമയത്ത് ഒക്കെ Livakovic വിസ്മയം ആവുന്നത് ആണ് കാണാൻ ആയത്. നെയ്മറിനെ മാത്രം 4 തവണ തടഞ്ഞ താരം 11 രക്ഷപ്പെടുത്തലുകൾ ആണ് നടത്തിയത്.
നെയ്മറിന്റെ എക്സ്ട്രാ സമയത്തെ ഗോൾ എത്ര സുന്ദരം ആയിരുന്നു, പെലെക്ക് ഒപ്പം എത്തിയ ആ ഗോൾ വിജയഗോൾ ആവും എന്നു ആഗ്രഹിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. എന്നാൽ Livakovic നെ പോലെ Petkovic മറ്റൊരു Dinamo Zagreb താരം ക്രൊയേഷ്യൻ രക്ഷകൻ ആവുന്നത് ആണ് കാണാൻ ആയത്.
Orsic ക്രോസിൽ Petkovic ഗോൾ നേടുമ്പോൾ തുടർന്ന് വരുന്ന പെനാൽട്ടി ഷൂട്ട് ഔട്ട് ക്രൊയേഷ്യ ജയിക്കും എന്നു ഏതാണ്ട് ഉറപ്പായിരുന്നു. Livakovic റോഡ്രിഗോയെ തടയുമ്പോൾ മാർക്വീനോസിന്റെ പെനാൽട്ടി പോസ്റ്റിൽ തട്ടി മടങ്ങുന്നു, എല്ലാ ക്രൊയേഷ്യൻ താരങ്ങളും ഗോൾ എന്നു ഉറപ്പിച്ചു ആണ് ഷോട്ടുകൾ എടുത്തത്.
ക്രൊയേഷ്യക്ക് എന്ത് ചെയ്യണം എന്ന വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു, പ്രതിരോധത്തിൽ Lovren നു എത്ര പ്രായം ആയെന്നാണ്, Gvardiol തന്റെ hype എന്തിനു ആണെന്ന് കാണിച്ചു കൊടുക്കുന്നു, ലൈപ്സിഗ് ചെൽസിക്ക് ആവട്ടെ റയലിന് ആവട്ടെ മുന്നിൽ വക്കുക ലോക റെക്കോർഡ് തുക ആവും എന്നുറപ്പാണ്.
Juranovic പടക്കം പൊട്ടുന്ന പോലെയാണ് കൗണ്ടർ അറ്റാക്ക് ചെയ്തത്. ഈ പ്രതിരോധത്തെ ഒട്ടി നിന്നു ബ്രസീലിനു മുന്നിൽ ഷീൽഡ് ആവുക ആയിരുന്നു ക്രൊയേഷ്യൻ മധ്യനിര, എത്ര പറഞ്ഞാലും എത്ര പ്രായം ആയാലും ഒരു വിസ്മയം ആണ് ലൂക മോഡ്രിച്, അത് അയാൾ കളത്തിൽ കാണിക്കുക തന്നെയായിരുന്നു.
മോഡ്രിചിനു ഒപ്പം കൊവാചിന്റെ പ്രകടനവും എടുത്തു പറയുന്നവർ ബ്രൊസോവിച്ചിനെ മറക്കുന്നു എങ്കിൽ അത് പാപം ആണ്. എന്തൊരു താരം ആണ് അയാൾ,എന്തൊരു പോരാളി, പലപ്പോഴും ബ്രസീൽ താരങ്ങൾക്ക് മേൽ പരുക്കൻ അടവുകളും പുള്ളി പുറത്ത് എടുക്കുന്നുണ്ട്.
Black Lives Matter നു പിന്തുണ അറിയിച്ചു കളിക്കാർ മുട്ടു കുത്തിയിരിക്കരുത് എന്നു പരസ്യമായി ആവശ്യപ്പെട്ടവർ ആണ് ഹംഗറി ഫുട്‌ബോൾ ആരാധകർ. തങ്ങൾ കളിക്കുന്ന മ്യൂണിക്കിലെ അലിയാൻസ് അറീന Gender Equality യുടെ സൂചനയായി Rainbow നിറങ്ങളും ആയി അലങ്കരിച്ചപ്പോഴും അവർ അതിനു എതിരെ രംഗത്ത് വന്നു.
ഒടുവിൽ യുഫേഫ Rainbow നിറങ്ങൾ മാറ്റി നാണം കെട്ടു, ജർമ്മൻ നായകൻ ന്യൂയറിന്റെ Rainbow arm band മാറ്റാനും യുഫേഫ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം യുഫേഫ നടത്തിയ ദുഃഖപ്രകടനവും Rainbow നിറങ്ങൾ രാഷ്ട്രീയം അല്ല എന്ന പ്രസ്താവനയും വലിയ വിമർശനം ക്ഷണിച്ചു വരുത്തി.
പുറം മേനിക്ക് അപ്പുറം യൂറോപ്പിന്റെ ഉള്ളു ഇന്നും വംശീയതയുടെയും ലൈംഗിക ന്യൂനപക്ഷങ്ങളോട് വെറുപ്പ് വക്കുന്നതും ആണ് എന്ന വിമർശനം വന്നു. എന്നാൽ ഈ വിവാദങ്ങൾ കൊണ്ടല്ല ഹംഗറി ഈ യൂറോ കപ്പിൽ അടയാളപ്പെടുത്തുക എന്നുറപ്പാണ്. അത് ഉറപ്പായിട്ടും അവരുടെ പോരാട്ടവീര്യം കൊണ്ട് മാത്രം ആയിരിക്കും.
Swedes really impressed me, so if they pass Ukraine they may go deep in the tournament, so I believe Sweden are clear favourites against Ukraine, but Ukraine can give Sweden a fight.
Austria played superbly so far but they are not gonna trouble Italians I think. With the kind of Football Italians producing under Mancini can may win the trophy so Italy clear cut favourites for me.