കുടുംബത്ത് ആർക്കെങ്കിലുമോ അല്ലെങ്കിൽ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാൽ പ്രത്യേക പ്രാർത്ഥന വേണ്ടിവന്നാൽ നെയ്യ് വിളക്ക് കൊളുത്തി, ഇഷ്ട ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടിൽ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം പ്രാർത്ഥിക്കുക.
ഇഷ്ട ദേവതാ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് വേണം പൂജ ചെയ്യാൻ. ഇതിനെയാണ് മാനസപൂജ ചെയ്യുക എന്നു പറയുന്നത്.
മാനസപൂജ എന്നാൽ, പ്രസ്തുത ദേവനെ അല്ലെങ്കിൽ ദേവിയെ മനസ്സ് കൊണ്ട് അന്ന വസ്ത്ര അലങ്കാരാദികൾ നൽകി ദേവതാ സ്തുതി ഗീതങ്ങൾ ആലപിച്ചു സന്തോഷിപ്പിക്കുക എന്നതാണ്.
എങ്ങനെ എന്ന് നോക്കാം. മനസ്സിൽ ദേവരൂപം സങ്കൽപ്പിച്ച് ആദ്യം എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാർത്തി മുഖം മിനുക്കി ധൂമ-ദീപാദികൾ നൽകി അന്ന-പാനീയങ്ങൾ നൽകി ഭഗവാന്റെ ഇഷ്ടപുഷ്പാഞ്ജലികൾ നൽകി ഇഷ്ട മന്ത്രങ്ങളും സൂക്തങ്ങളും സ്തോത്രങ്ങളും ജപിച്ച് അർച്ചനയും നടത്തുക.
അവസാനം തെറ്റുകുറ്റങ്ങൾക്ക് മാപ്പും അപേക്ഷിച്ച് അവർക്ക് നൽകുന്ന മാനസപൂജയിൽ സന്തോഷം കണ്ടെത്തണം. അതായത്, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കിൽ ഭഗവതിയ്ക്കു വേണ്ടി ചെയ്യുന്നതായി മനസ്സിൽ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.
അതാത് ദിവസത്തെ പ്രാധാന്യമുള്ള ദേവന്മാരുടെ ദേവതകളുടെ പ്രാർത്ഥനാ മന്ത്രങ്ങൾ കീർത്തനങ്ങൾക്ക്
അന്നദാ = ആഹാരം നല്‍കുന്ന ദേവീ. കാശിയില്‍ ദേവി അന്നപൂര്‍ണ്ണേശ്വരിയാണ്.
സകല ജനങ്ങൾക്കും അന്നം പ്രദാനം ചെയ്യുന്നവൾ. അന്നദാനം ചെയ്യുന്ന ദേവിക്കു നമസ്കാരം. ദാരിദ്രനാശിനി എന്നർത്ഥo പറയാം. ദേവി അന്നപൂർണ്ണയുടെ സ്വരൂപത്തോടുകൂടിയ വളാണെന്നു പ്രസിദ്ധമാകുന്നു.
ഭഗവദ്ഗീത അദ്ധ്യായം 3 ശ്ലോകം 14 ൽ
"അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ" എന്നുണ്ട്.
വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറ്റൊരു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്നാണ് വിശ്വാസം.
മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിവസമാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് എന്ന് വിശ്വസിക്കുന്നു.
എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും വിശേഷമായ ഈ ദിവസം തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ എന്നിവിടങ്ങളിൽ വളരെ ആഘോഷമായി ആചരിക്കുന്നു.
യോഗശാസ്ത്രവിധിപ്രകാരം ആത്മാവിന് ജീവാത്മാവ്, അന്തരാത്മാവ്, പരമാത്മാവ്, നിർമ്മലാത്മാവ്, ശുദ്ധാത്മാവ്, ജ്ഞാനരൂപാത്മാവ്, മഹാത്മാവ്, ഭൂതാത്മാവ് എന്ന് എട്ട് മൂർത്തികൾ പ്രസിദ്ധങ്ങളായുണ്ട്. ആത്മാവിന്റെ ഈ എട്ട് ഭേദങ്ങളും ദേവിയുടെ മൂർത്തീ രൂപങ്ങളാകയാൽ ദേവിയെ അഷ്ടമൂർത്തിയായി വർണ്ണിക്കാം.