യോഗശാസ്ത്രവിധിപ്രകാരം ആത്മാവിന് ജീവാത്മാവ്, അന്തരാത്മാവ്, പരമാത്മാവ്, നിർമ്മലാത്മാവ്, ശുദ്ധാത്മാവ്, ജ്ഞാനരൂപാത്മാവ്, മഹാത്മാവ്, ഭൂതാത്മാവ് എന്ന് എട്ട് മൂർത്തികൾ പ്രസിദ്ധങ്ങളായുണ്ട്. ആത്മാവിന്റെ ഈ എട്ട് ഭേദങ്ങളും ദേവിയുടെ മൂർത്തീ രൂപങ്ങളാകയാൽ ദേവിയെ അഷ്ടമൂർത്തിയായി വർണ്ണിക്കാം.
മന്ത്രലിംഗഗമ്യങ്ങളായ എട്ടുമൂർത്തികൾ (ശരീരങ്ങൾ) ലക്ഷ്മീ, മേധാ, ധരാ, പുഷ്ടീ, ഗൗരീ, തുഷ്‌ടീ, പ്രഭാ, ധൃതി തുടങ്ങിയ എട്ടു ശരീരങ്ങൾ ഉള്ള ദേവിക്കു നമസ്കാരം.
പഞ്ചഭൂതങ്ങൾ സൂര്യചന്ദ്രന്മാർ ഹോതാവ് ഇങ്ങനെ എട്ടു മൂർത്തികൾ. ജീവാത്മാ അന്തരാത്മാ പരമാത്മാ നിർമ്മലൻ ശുദ്ധാത്മാ ജ്ഞാനരൂപാത്മാ മഹാത്മാ ഭൂതാത്മാ എന്നീപ്രകാരം യോഗശാസ്ത്രത്തിൽ പറയുന്ന ഏട്ടാത്മാക്കളോടു കൂടിയവളെന്നർത്ഥo.
പഞ്ചഭൂതങ്ങൾ + മനസ്സ് + ബുദ്ധി + അഹങ്കാരം ഇങ്ങനെ എട്ട് ആണല്ലോ.
അതുമല്ലെങ്കിൽ സൂര്യ -ചന്ദ്ര -ജല -ഭൂമി -വഗ്നി -വായു -നഭോ -യജമാനന്മാരായ അഷ്ടമൂർത്തികളുള്ളവൾ എന്നും അർത്ഥമാക്കാം.യദ്വാ മൂർത്തി ശബ്ദത്തിന്ന് പ്രകൃതി എന്നർത്ഥo.
"ഭൂമിരാപോനലോ വായു: ഖം മനോബുദ്ധിരേവ ച, അഹംകാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ" എന്ന ഗീതാവചനത്തിൽ ഭഗവൽ പ്രകൃതി ഏട്ടുപ്രകാരം ഭിന്നമാണെന്നു പറയപ്പെടുന്നു.
രജാജൈത്രീ = അവിദ്യയെ ജയിക്കുന്ന ദേവിക്കു നമസ്കാരം. അജാ = അവിദ്യാ. അവിദ്യയ്ക്ക് ആദിയില്ലാത്തതുകൊണ്ട് അതിനെ ' അജാ ' എന്നു പറയുന്നു.
ജ്ഞാനരൂപിണി ആകയാൽ അജയെ= മായയെജയിച്ചിരിക്കുന്നവൾ, ശ്രുതിയിൽ അവിദ്യയെ അജയായി രൂപണം ചെയ്തിട്ടുണ്ട്.
രജസ്സത്വതമോമയമായ അവിദ്യയെ ലോഹിതശുക്ലകൃഷ്ണയായ ഒരു പെണ്ണായിട്ട് ഇതിൽ രൂപണം ചെയ്തിരിക്കുന്നു.
ലോകയാത്രാ വിധായിനീ = 14 ലോകങ്ങളുടെ യാത്രയെ പ്രളയത്തെ, സംരക്ഷണത്തെ വിധാനം ചെയ്ക ശീലമായവൾ. ലോകഗതിയെ നിയന്ത്രിക്കുന്ന ദേവിക്കു നമസ്കാരം. ഭക്തരുടെ ലോകയാത്രയെയും ദേവി നിയന്ത്രിക്കുന്നു.
സുഗമമാക്കുന്നു. യാത്രാശബ്ദത്തിന് അർദ്ധഗമം എന്നും അർത്ഥമുണ്ടാകയാൽ ലോക പ്രളയത്തെ നിർവ്വഹിക്കുന്നവളെന്നു താല്പര്യം.
ഏകാകിനീ = രണ്ടാമതായി ഒന്നില്ലാത്ത കൊണ്ട് ഏകാകിനിയായ ഏകയായിരിക്കുന്നവളായ ദേവിക്കു നമസ്കാരം. സ്വതന്ത്രമായി സ്ഥിരമായി വേറൊരു വസ്തു ഇല്ലാത്തതിനാലും അദ്വയവസ്തു -
അന്നദാ = ആഹാരം നല്‍കുന്ന ദേവീ. കാശിയില്‍ ദേവി അന്നപൂര്‍ണ്ണേശ്വരിയാണ്.
സകല ജനങ്ങൾക്കും അന്നം പ്രദാനം ചെയ്യുന്നവൾ. അന്നദാനം ചെയ്യുന്ന ദേവിക്കു നമസ്കാരം. ദാരിദ്രനാശിനി എന്നർത്ഥo പറയാം. ദേവി അന്നപൂർണ്ണയുടെ സ്വരൂപത്തോടുകൂടിയ വളാണെന്നു പ്രസിദ്ധമാകുന്നു.
ഭഗവദ്ഗീത അദ്ധ്യായം 3 ശ്ലോകം 14 ൽ
"അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ" എന്നുണ്ട്.
വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറ്റൊരു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്നാണ് വിശ്വാസം.
മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിവസമാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് എന്ന് വിശ്വസിക്കുന്നു.
എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും വിശേഷമായ ഈ ദിവസം തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ എന്നിവിടങ്ങളിൽ വളരെ ആഘോഷമായി ആചരിക്കുന്നു.
കുടുംബത്ത് ആർക്കെങ്കിലുമോ അല്ലെങ്കിൽ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാൽ പ്രത്യേക പ്രാർത്ഥന വേണ്ടിവന്നാൽ നെയ്യ് വിളക്ക് കൊളുത്തി, ഇഷ്ട ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടിൽ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം പ്രാർത്ഥിക്കുക.
ഇഷ്ട ദേവതാ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് വേണം പൂജ ചെയ്യാൻ. ഇതിനെയാണ് മാനസപൂജ ചെയ്യുക എന്നു പറയുന്നത്.
മാനസപൂജ എന്നാൽ, പ്രസ്തുത ദേവനെ അല്ലെങ്കിൽ ദേവിയെ മനസ്സ് കൊണ്ട് അന്ന വസ്ത്ര അലങ്കാരാദികൾ നൽകി ദേവതാ സ്തുതി ഗീതങ്ങൾ ആലപിച്ചു സന്തോഷിപ്പിക്കുക എന്നതാണ്.
എങ്ങനെ എന്ന് നോക്കാം. മനസ്സിൽ ദേവരൂപം സങ്കൽപ്പിച്ച് ആദ്യം എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാർത്തി മുഖം മിനുക്കി ധൂമ-ദീപാദികൾ നൽകി അന്ന-പാനീയങ്ങൾ നൽകി ഭഗവാന്റെ ഇഷ്ടപുഷ്പാഞ്ജലികൾ നൽകി ഇഷ്ട മന്ത്രങ്ങളും സൂക്തങ്ങളും സ്തോത്രങ്ങളും ജപിച്ച് അർച്ചനയും നടത്തുക.