അന്നദാ = ആഹാരം നല്‍കുന്ന ദേവീ. കാശിയില്‍ ദേവി അന്നപൂര്‍ണ്ണേശ്വരിയാണ്.
സകല ജനങ്ങൾക്കും അന്നം പ്രദാനം ചെയ്യുന്നവൾ. അന്നദാനം ചെയ്യുന്ന ദേവിക്കു നമസ്കാരം. ദാരിദ്രനാശിനി എന്നർത്ഥo പറയാം. ദേവി അന്നപൂർണ്ണയുടെ സ്വരൂപത്തോടുകൂടിയ വളാണെന്നു പ്രസിദ്ധമാകുന്നു.
ഭഗവദ്ഗീത അദ്ധ്യായം 3 ശ്ലോകം 14 ൽ
"അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ" എന്നുണ്ട്.
എല്ലാ ജീവജാലങ്ങളും ധാന്യങ്ങൾകൊണ്ട് ജീവിക്കുന്നു. അതാകട്ടെ മഴമൂലമുണ്ടാകുന്നു. മഴ യജ്ഞത്തിൽ നിന്നുണ്ടാകുന്നു;
യജ്ഞങ്ങൾ വിധിപ്രകാരമുള്ള കർമ്മങ്ങളിൽ നിന്നും.
വസുദാ = സമ്പത്ത് നല്‍കുന്ന, അഷ്ടൈശ്വര്യം നല്‍കുന്നവളായ ദേവിക്ക് നമസ്കാരം.
വസുവിനെ ദാനം ചെയ്യുന്ന ദേവിക്കു നമസ്കാരം. വസു = ധനം, അഥവാ രത്നം അല്ലെങ്കിൽ വസുശബ്ദത്തിന്നു ഭൂതസംഖ്യ പ്രകാരം എട്ട് എന്നർത്ഥo.
അണിമാദികളായ ഐശ്വര്യങ്ങളെ കൊടുക്കുന്നവളെന്നു താല്പര്യം. അന്നം, ധനം എന്നിവ നൽകുന്നു എന്ന ബോധത്തോടെ ആത്മാവിനെ ഉപാസിക്കുന്ന വർക്ക് ധനധ്യാനസമൃദ്ധിയുണ്ടാവും എന്നു ബ്രിഹദാരണ്യകോപനിഷത്തു പറയുന്നു.
"സവാ ഏഷ മഹാജന ആത്മാന്നാദോവസുദാനോ വന്ദതേ" ശ്രുതി.
വൃദ്ധാ = അതിപുരാതന കാലം മുതലേ പ്രപഞ്ചത്തില്‍ നിലകൊള്ളുന്നവളേ ദേവീ.
ലോകത്തിലെ ആദികാരണമാകയാൽ ദേവിക്കു വൃദ്ധത്വം സിദ്ധമാകുന്നു.
വൃദ്ധത്വം പലപ്രകാര ത്തിലുമുണ്ട് . ജ്ഞാനവൃദ്ധത്വം, ധർമ്മവൃദ്ധത്വം, വയോവൃദ്ധത്വം മുതലായ എല്ലാ വൃദ്ധത്വങ്ങളും തികഞ്ഞിരിക്കുന്നവളെന്നു താല്പര്യം. പ്രപഞ്ചധാത്രി എന്നും അർത്ഥo.
ബ്രഹ്മത്തോട് = ചൈതന്യത്തോട്, ആത്മാക്കൾക്ക് ജീവങ്ങൾക്ക് ഉള്ള ഐക്യം തന്നെ സ്വരൂപമായി നിജരൂപമായ് ഉള്ളവൾ. ബ്രഹ്മാത്മാക്കൾക്ക് = ശിവജീവന്മാർക്കുള്ള ഐക്യം തന്നെ സ്വമായ് - ഹംസമന്ത്രമായ് ഇരിക്കുന്ന രൂപത്തോട് കൂടിയവൾ. ബ്രഹ്മവും ആത്മാക്കളും തമ്മിലുള്ള ഐക്യമാകുന്ന സ്വരൂപത്തോടുകൂടിയ -
ദേവിക്കു നമസ്കാരം.
ജീവജാലങ്ങളുടെ ബ്രഹ്മപ്രാപ്തിയാണ് ദേവീ സ്വരൂപമെന്നു ഭാവം. ശിവന്റെയും ജീവന്റെയും ഐക്യത്തെകുറിക്കുന്ന ഹംസമന്ത്രസ്വരൂപിണി എന്നും അർത്ഥo.
ബൃഹതീ = അത്യന്തം മഹത്വമുള്ള ദേവീ.
മഹത്തിൽ നിന്നും മഹത്തായി ഉള്ളവൾ, ആ അത്യന്തം മഹത്വമുള്ള ദേവിക്കു നമസ്കാരം.
അല്ലെങ്കിൽ ബൃഹതീച്ഛന്ദോരൂപിണി എന്നർത്ഥമാക്കാം. ബൃഹതീ എന്നത്, മുപ്പത്താറക്ഷരങ്ങളുള്ള ചന്ദസ്സാകുന്നു.
അതുമല്ലെങ്കിൽ ബൃഹൽസ്സാമരൂപിണീ എന്നും അർത്ഥo ഗ്രഹിക്കാം.
ബ്രാഹ്മണീ = ഔഷധവിശേഷരൂപാ ദ്വിജസ്ത്രീരൂപാ സംവിദ്വിശേഷരൂ പാ. ശിവൻ ദേവന്മാരിൽ ബ്രാഹ്മണനാകയാൽ തൽപത്നീ.
ശിവപത്നിയായ ദേവീ അവിടുത്തേക്ക് നമസ്കാരം.
"ബ്രാഹ്മണോ ഭഗവാൻ സാംബോ ബ്രാഹ്മണാനാം ഹി ദൈവതം.." വാസിഷ്ഠം.
ബ്രഹ്മാനന്ദസ്വരൂപിണിയായ ദേവിക്കു നമസ്കാരം. ബ്രാമണന്റെ പത്നി. ബ്രാമണൻ = ബ്രഹ്മജ്ഞനായ പരമശിവൻ. അഥവാ ബ്രാഹ്മണീ എന്ന ഔഷധിയുടെ രൂപത്തിലുള്ളവൾ.
വെളുത്ത പുഷ്പത്തോടുകൂടിയ ഒരു ഔഷധിയാണ് ബ്രാഹ്മണീ. അതു സംവിദ്രൂപിണിയും ദേവതാത്മികയുമാണെന്ന് സ്‌മൃതിയിലും പറയുന്നു.
ബ്രാഹ്മീ = ബ്രഹ്മാവിനെ സംബന്ധിച്ചവൾ, സരസ്വതീ ദേവി. വാക്കിന്റെ രൂപത്തോടു കൂടിയ ദേവിക്കു നമസ്കാരം " ബ്രാഹ്മീ തു ഭാരതീ ഭാഷാ ഗീർവ്വാഗ്വാണീ സരസ്വതീ " എന്നമരം.
വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറ്റൊരു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്നാണ് വിശ്വാസം.
മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിവസമാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് എന്ന് വിശ്വസിക്കുന്നു.
എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും വിശേഷമായ ഈ ദിവസം തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ എന്നിവിടങ്ങളിൽ വളരെ ആഘോഷമായി ആചരിക്കുന്നു.
യോഗശാസ്ത്രവിധിപ്രകാരം ആത്മാവിന് ജീവാത്മാവ്, അന്തരാത്മാവ്, പരമാത്മാവ്, നിർമ്മലാത്മാവ്, ശുദ്ധാത്മാവ്, ജ്ഞാനരൂപാത്മാവ്, മഹാത്മാവ്, ഭൂതാത്മാവ് എന്ന് എട്ട് മൂർത്തികൾ പ്രസിദ്ധങ്ങളായുണ്ട്. ആത്മാവിന്റെ ഈ എട്ട് ഭേദങ്ങളും ദേവിയുടെ മൂർത്തീ രൂപങ്ങളാകയാൽ ദേവിയെ അഷ്ടമൂർത്തിയായി വർണ്ണിക്കാം.
കുടുംബത്ത് ആർക്കെങ്കിലുമോ അല്ലെങ്കിൽ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാൽ പ്രത്യേക പ്രാർത്ഥന വേണ്ടിവന്നാൽ നെയ്യ് വിളക്ക് കൊളുത്തി, ഇഷ്ട ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടിൽ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം പ്രാർത്ഥിക്കുക.
ഇഷ്ട ദേവതാ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് വേണം പൂജ ചെയ്യാൻ. ഇതിനെയാണ് മാനസപൂജ ചെയ്യുക എന്നു പറയുന്നത്.
മാനസപൂജ എന്നാൽ, പ്രസ്തുത ദേവനെ അല്ലെങ്കിൽ ദേവിയെ മനസ്സ് കൊണ്ട് അന്ന വസ്ത്ര അലങ്കാരാദികൾ നൽകി ദേവതാ സ്തുതി ഗീതങ്ങൾ ആലപിച്ചു സന്തോഷിപ്പിക്കുക എന്നതാണ്.
എങ്ങനെ എന്ന് നോക്കാം. മനസ്സിൽ ദേവരൂപം സങ്കൽപ്പിച്ച് ആദ്യം എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാർത്തി മുഖം മിനുക്കി ധൂമ-ദീപാദികൾ നൽകി അന്ന-പാനീയങ്ങൾ നൽകി ഭഗവാന്റെ ഇഷ്ടപുഷ്പാഞ്ജലികൾ നൽകി ഇഷ്ട മന്ത്രങ്ങളും സൂക്തങ്ങളും സ്തോത്രങ്ങളും ജപിച്ച് അർച്ചനയും നടത്തുക.