മിഥ്യാരൂപമായിരിക്കുന്ന ജഗത്തിന് വെള്ളിക്കു മുത്തുച്ചിപ്പി പോലെ അധിഷ്ഠാനമായ് = തോന്നലിനു കാരണമായ ഉള്ളവൾ.
അഥവാ മിഥ്യയായ ജഗത്തിന്ന് പ്രതിഷ്ഠാനമായ ദേവിക്കു നമസ്കാരം. അധിഷ്ഠാനം എന്നുവെച്ചാൽ സത്യമായി തോന്നുന്നതിനുള്ള അധികാരം എന്നർത്ഥo.
മിഥ്യാഭൂതമായ ജഗത്തിനെ സത്തായ ബ്രഹ്മമാണെന്നു ബോധിപ്പിക്കുന്ന ശക്തി ദേവിയാകുന്നു. ജഗത്ത് മായാകല്പിതവും മിഥ്യാഭൂതമാണെന്ന് അനേകം പ്രമാണങ്ങളെ കൊണ്ട് സിദ്ധിക്കുന്നുണ്ട്.
ബ്രഹ്മം തന്നെ ജഗത്തായി പരിണമിച്ചിരിക്കുന്നു എന്നു സിദ്ധാന്തിക്കുന്ന താന്ത്രികമതത്തിൽ ജഗത്തിനും നിത്യത്വം -
"യേർച്ചയന്തി പരാം ശക്തിം വി ധിനാവിധിനാപി വാ നതേ സംസാരിണോ നൂനം മുക്താ ഏവ ന സംശയം" ബ്രഹ്മാണ്ഡം.
കൈവല്യരൂപമായ മോക്ഷത്തെ ദാനം ചെയ്യുന്നവൾ. മുക്തിയെ കാംക്ഷിക്കുന്നവൻ സർവ്വഭൂതങ്ങൾക്കും -
ആത്മാവായും ശിവരൂപീണിയായിരിക്കുന്ന ശ്രീ പരമേശ്വരിയെ ആശ്രയിക്കണമെന്നു കൂർമ്മബ്രഹ്മാണ്ഡ പുരാണത്തിൽ പറഞ്ഞിരിക്കുന്നു.
മുക്തിരൂപിണീ = മുക്തി തന്നെ രൂപമായുള്ളവളേ.
മുക്തിതന്നെ = അജ്ഞാനനാശം നിമിത്തം ഉണ്ടാകുന്ന ആത്മാനന്ദം തന്നെ രൂപമായുള്ളവൾ, മുക്തിയാകുന്ന രൂപത്തോടുകൂടിയ ദേവി.
മുക്തി = അവിദ്യാനിവൃത്തിപൂർവകമായ ആത്മാനന്ദം. അതാകുന്നു ദേവിയുടെ സ്വരൂപം. അവിദ്യകൊണ്ട് ആവരണം ചെയ്തിരിക്കുന്ന ആത്മതത്വത്തെ വിദ്യയുടെ സഹായത്താൽ കണ്ടെത്തുകയാണ് മോക്ഷത്തിനുള്ള വഴി.
ലാസ്യപ്രിയാ = ലാസ്യം, നൃത്തം പ്രിയമായുള്ളവൾ. ആ നടനപ്രിയയായ ദേവിക്കു നമസ്കാരം.
ലാസ്യം = നൃത്തം. ബ്രഹ്മപ്രളയത്തിൽ രുദ്രസ്വരൂപനായ ശിവൻ നൃത്തം വെക്കുന്നതു കണ്ടു കൊണ്ടാടുന്നവൾ എന്നു താല്പര്യം.
ലയം - ചിത്താവസ്ഥാവിശേഷത്തെ ചെയ്യുന്നവൾ. താളം നൃത്തം ഗീതം ഇവയുടെ ഏകകാലപരിണാമത്തെ ചെയ്യുന്നവൾ.
ലയമുണ്ടാക്കുന്ന ദേവിക്കു നമസ്കാരം. ലയം = ചിത്തത്തിന്റെ ലീനാവസ്ഥ. പത്തു ധ്യാനങ്ങളും ഒരു ലയവും സമമാണെന്ന് പറയപ്പെടുന്നു. വിഗളിതവേദ്യാന്തരമായ ആനന്ദാനുഭൂതി തന്നെയാണു ലയം. അതിനെ ചെയ്യുന്നവളെന്നു താല്പര്യം. പ്രപഞ്ചത്തെ അവസാനം തന്നിൽ ലയിപ്പിക്കുന്നവളെന്നും അർത്ഥo.
ലജ്ജാ = ലജ്ജാ രൂപത്തില്‍ വസിക്കുന്നവളേ.
ഹ്രീം കാരം എന്ന ബീജാക്ഷരത്തെ കുറിക്കാൻ ലജ്ജാ എന്നപദം മന്ത്ര ശാസ്ത്രത്തിൽ പ്രയോഗിക്കുന്നു. ഹ്രീംകാര രൂപിണീ എന്ന് മന്ത്രാർത്ഥം ലജ്ജാപദ സമാരാദ്ധ്യാ എന്ന് ത്രിശതി.
മറ്റൊരു അർത്ഥത്തിൽ ലജ്ജ എന്ന ചിത്തവൃത്തിയുടെ രൂപത്തിലിരിക്കുന്ന ദേവിക്കു നമസ്കാരം. ദേവി സർവ്വഭൂതങ്ങളുടെയും ഉള്ളിൽ ലജ്ജാരൂപേണ സ്ഥിതിചെയ്യുന്നതായി ദേവീമാഹാത്മ്യത്തിൽ പറഞ്ഞിരിക്കുന്നു.
ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം ആണ് മണിമണ്ഡപം..
സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ്. ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.
ശബരിമല തീർത്ഥാടനം എന്നത് .
ഓം ശനൈശ്ചരായ നമഃ
ഓം ശാന്തായ നമഃ
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ
ഓം ശരണ്യായ നമഃ
ഓം വരേണ്യായ നമഃ
ഓം സര്‍വേശായ നമഃ
ഓം സൌമ്യായ നമഃ
ഓം സുരവന്ദ്യായ നമഃ
ഓം സുരലോകവിഹാരിണേ നമഃ
ഓം സുഖാസനോപവിഷ്ടായ നമഃ
ഓം സുന്ദരായ നമഃ
ഓം ഘനായ നമഃ
ഓം ഘനരൂപായ നമഃ
ഓം ഘനാഭരണധാരിണേ നമഃ
ഓം ഘനസാരവിലേപായ നമഃ
ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയഗുണാത്മനേ നമഃ
ഓം മര്‍ത്ത്യപാവനപാദായ നമഃ
ഓം മഹേശായ നമഃ
ഓം ഛായാപുത്രായ നമഃ
ഓം ശര്‍വായ നമഃ
ഓം ശതതൂണീരധാരിണേ നമഃ
ഓം ചരസ്ഥിരസ്വഭാവായ നമഃ
ഓം അചഞ്ചലായ നമഃ
ഓം നീലവര്‍ണായ നമഃ
ഓം നിത്യായ നമഃ
ഓം നീലാഞ്ജനനിഭായ നമഃ
ഓം നീലാംബരവിഭൂഷായ നമഃ
ഓം നിശ്ചലായ നമഃ
ഓം വേദ്യായ നമഃ
ഓം വിധിരൂപായ നമഃ
ഓം വിരോധാധാരഭൂമയേ നമഃ
ഓം വേദാസ്പദസ്വഭാവായ നമഃ
ഓം വജ്രദേഹായ നമഃ
ഓം വൈരാഗ്യദായ നമഃ
ഓം വീരായ നമഃ
ഓം വീതരോഗഭയായ നമഃ
ഓം വിപത്പരമ്പരേശായ നമഃ
ഓം വിശ്വവന്ദ്യായ നമഃ
ഓം ഗൃധ്രവാഹായ നമഃ