🔥🔥🔥🔥🔥🌾🔥🔥🔥🔥🔥
🚩🌾ശാസ്ത ദശകം🌾🚩

#ശനി_7
#മകരവിളക്ക്

ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം..

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ! പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം..
മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം..

അസ്മത് കുലേശ്വരം ദേവ-
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം..

പാണ്ഡേശ്യ വംശതിലകം
കേരളേകേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം..
ത്രയമ്പക പുരാദീശം
ഗണാധിപ സമന്വിതം
ഗജാരൂഡം അഹം വന്ദേ
ശാസ്താരം പ്രണമാമ്യഹം..

ശിവ വീര്യ സമുദ് ഭൂതം
ശ്രീനിവാസ തനുദ്ഭാവം
ശിഖിവാഹാനുജം വന്ദേ
ശാസ്താരം പ്രണമാമ്യഹം..

യസ്യ ധന്വന്തരിർ മാതാ
പിതാ ദേവോ മഹേശ്വരാ
തം ശാസ്താരമാഹം വന്ദേ
മഹാ രോഗ നിവാരണം..
ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമഃ..

അശ്യാമ കോമള വിശാല തനും വിചിത്രം
വാസോവസാന അരുണോത്ഫല ദാമഹസ്തം,
ഉത്തുംഗ രത്ന മകുടം, കുടിലാഗ്ര കേശം,
ശാസ്താരമിഷ്ട വരദം ശരണം പ്രപദ്യേ..

🌾🌾🚩🌾🌾

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with നായരുണ്ണി

നായരുണ്ണി Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Nair9895

Jan 14
🔥🔥🔥🔥🔥🔥🚩🔥🔥🔥🔥🔥🔥
🚩🔥🔥 അയ്യപ്പ സ്തുതി 🔥🔥🚩

#ശനി_7
#മകരവിളക്ക്

അയ്യപ്പാ ഹരേ അയ്യപ്പപാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പപാഹിമാം
അയ്യപ്പാ ഹരേ
അയ്യപ്പപാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം..
ഭക്ത രക്ഷക സൗഭാഗ്യ ദായക
നിത്യ നിർമല ശ്രീ ശബരീശ്വരാ
ഹരിഹരാത്മജ അയ്യപ്പ കൈ തൊഴാം ശബരി മാമല ശാസ്താവേ പാഹിമാം..

മോഹിനീ സുത മോഹ നിതാന്തക
ജ്ഞാനരൂപനെ മായമനോഹര
പമ്പാ വാസനേ അയ്യപ്പ കൈതൊഴാം
ശബരി മാമല ശാസ്താവേ പാഹിമാം..
പാദകി പരിലാളിതാ രൂപനെ
പന്തളത്തു വളർന്ന കുമാരനെ
വാവരിൻ തോഴൻ അയ്യപ്പ കൈതൊഴാം
ശബരിമാമല ശാസ്താവേ
പാഹിമാം..

ഭൂതനാഥനെ ആരണ്യ വാസനേ
സത്യ ശീലനെ വന്‍പുലി വാഹനാ
ധർമ്മശാസ്താവേ അയ്യപ്പ കൈ തൊഴാം ശബരിമാമല ശാസ്താവേ
പാഹിമാം..
Read 4 tweets
Jan 14
🔥🔥🔥🔥🔥🔥🔥🚩🔥🔥🔥🔥🔥🔥🔥
🚩🐯 ശാസ്തൃഭുജംഗ സ്തോത്രം 🐎🚩

#ശനി_7

ശ്രിതാനന്ദചിന്താമണി ശ്രീനിവാസം
സദാ സച്ചിദാനന്ദ പൂർണ്ണപ്രകാശം
ഉദാരം സദാരം സുരാധാരമീശം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം..
വിഭും വേദവേദാന്തവേദ്യം വരിഷ്ഠം
വിഭൂതിപ്രദം വിശ്രുതം ബ്രഹ്മനിഷ്‌ഠം
വിഭാസ്വത് പ്രഭാവപ്രഭം പുഷ്‌കലേഷ്‌ടം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം..

പരിത്രാണദക്ഷം പരബ്രഹ്മസൂത്രം
സ്ഫുരത് ചാരുഗാത്രം ഭവധ്വാന്തമിത്രം
പരം പ്രേമപാത്രം പവിത്രം വിചിത്രം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം..
പരേശം പ്രഭും പൂർണ്ണകാരുണ്യരൂപം
ഗിരീശാദി പീഠോജ്ജ്വലച്ചാരു ദീപം
സുരേശാദിസംസേവിതം സുപ്രതാപം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം..

ഗുരും പൂർണ്ണലാവണ്യപാദാദികേശം
ഗരിഷ്ഠം മഹാകോടി സൂര്യപ്രകാശം
കരാംഭോരുഹന്യസ്തവേത്രം സുരേശം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം..
Read 5 tweets
Jan 14
🔥🔥🔥🔥🔥🚩🔥🔥🔥🔥🔥
🚩🔥 മകരവിളക്ക് 🔥🚩

#മകരവിളക്ക്
#മണിമണ്ഡപം

ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം ആണ് മണിമണ്ഡപം..
സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ്. ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.
ശബരിമല തീർത്ഥാടനം എന്നത് .
Read 20 tweets
Jan 14
🚩🧿 🔥ശനൈശ്ചര🔥 🧿🚩
🔥അഷ്ടോത്തര ശതനാമാവലി🔥

#ശനി_7

ഓം ശനൈശ്ചരായ നമഃ
ഓം ശാന്തായ നമഃ
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ
ഓം ശരണ്യായ നമഃ
ഓം വരേണ്യായ നമഃ
ഓം സര്‍വേശായ നമഃ
ഓം സൌമ്യായ നമഃ
ഓം സുരവന്ദ്യായ നമഃ
ഓം സുരലോകവിഹാരിണേ നമഃ
ഓം സുഖാസനോപവിഷ്ടായ നമഃ
ഓം സുന്ദരായ നമഃ
ഓം ഘനായ നമഃ
ഓം ഘനരൂപായ നമഃ
ഓം ഘനാഭരണധാരിണേ നമഃ
ഓം ഘനസാരവിലേപായ നമഃ
ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയഗുണാത്മനേ നമഃ
ഓം മര്‍ത്ത്യപാവനപാദായ നമഃ
ഓം മഹേശായ നമഃ
ഓം ഛായാപുത്രായ നമഃ
ഓം ശര്‍വായ നമഃ
ഓം ശതതൂണീരധാരിണേ നമഃ
ഓം ചരസ്ഥിരസ്വഭാവായ നമഃ
ഓം അചഞ്ചലായ നമഃ
ഓം നീലവര്‍ണായ നമഃ
ഓം നിത്യായ നമഃ
ഓം നീലാഞ്ജനനിഭായ നമഃ
ഓം നീലാംബരവിഭൂഷായ നമഃ
ഓം നിശ്ചലായ നമഃ
ഓം വേദ്യായ നമഃ
ഓം വിധിരൂപായ നമഃ
ഓം വിരോധാധാരഭൂമയേ നമഃ
ഓം വേദാസ്പദസ്വഭാവായ നമഃ
ഓം വജ്രദേഹായ നമഃ
ഓം വൈരാഗ്യദായ നമഃ
ഓം വീരായ നമഃ
ഓം വീതരോഗഭയായ നമഃ
ഓം വിപത്പരമ്പരേശായ നമഃ
ഓം വിശ്വവന്ദ്യായ നമഃ
ഓം ഗൃധ്രവാഹായ നമഃ
Read 8 tweets
Jan 14
Day 144
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 144

ഭാഗ്യാബ്ധിചന്ദ്രികാ, ഭക്തചിത്തകേകി ഘനാഘനാ |
രോഗപർവത ദംഭോളി, ർമൃത്യുദാരു കുഠാരികാ || 144 ||

ഭാഗ്യാബ്ധിചന്ദ്രികാ = ഭാഗ്യമാകുന്ന സമുദ്രത്തിന് ചന്ദ്രികയായവളേ.
നിലാവുദിക്കുമ്പോൾ കടലിന് വേലിയേറ്റമുണ്ടായി വർദ്ധന ഉണ്ടാകുന്നത് പ്രകൃതി നിയമം.

ദേവീ പ്രസാദം കൊണ്ട് ഭക്തന്റെ അല്ലെങ്കിൽ ഉപാസകന്റെ ഭാഗ്യത്തിന് വർദ്ധന ഉണ്ടാക്കുന്നു.

ഭാഗ്യാബ്ധിക്ക് = ഭാഗ്യസമുദ്രത്തിന്. ചന്ദ്രികയായ് ഉള്ളവൾ ; ഭാഗ്യത്തെ വർദ്ധിപ്പിക്കുന്നവൾ.
ഭാഗ്യക്കടലിന്നു ചന്ദ്രികയായ ദേവിക്കു നമസ്കാരം. ചന്ദ്രിക കടലിൽ വേലിയേറ്റമുണ്ടാകുന്നതുപോലെ ഭാഗ്യത്തെ വർദ്ധിപ്പിക്കുന്നവളെന്നർത്ഥo.

ജീവിതത്തിൽ വ്യക്തി അനുഭവിക്കുന്ന സുഖദുഃഖങ്ങൾ വിധിയാണ് എന്നും അതിന് മാറ്റമില്ല എന്നുള്ള വിശ്വാസം ശെരിയാണ്. പക്ഷെ ദേവി ഉപാസകന് അത് ബാധകമല്ല എന്നു സാരം.
Read 8 tweets
Jan 12
Day 143
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 143

ഭവദാവ സുധാവൃഷ്ടിഃ, പാപാരണ്യ ദവാനലാ |
ദൌർഭാഗ്യതൂല വാതൂലാ, ജരാധ്വാംത രവിപ്രഭാ || 143 ||

ഭവദാവ സുധാവൃഷ്ടിഃ = ജീവിതദുഃഖമാകുന്ന കാട്ടുതീക്ക് അമൃതവര്‍ഷമായിട്ടുള്ളവളേ.
ഭവമാകുന്ന = സംസാരമാകുന്ന ഭാവത്തിന് കാട്ടുതീയ്ക്ക് സുധാ വൃഷ്ടിയായ് = അമൃതവർഷമായ് ഉള്ളവൾ. സംസാരമാകുന്ന കാട്ടുതീ കെടുത്തുന്ന അമൃതവർഷമായ ദേവിക്കു നമസ്കാരം. ഭവം = സംസാരം; ദാവം = കാട്ടുതീയ്യ് ; സുധാവൃഷ്ടി = അമൃതവർഷം. ഭവദയായും = പരമശിവനെ ദാനം ചെയ്യുന്നതായും വസുധയായും ധനം ധരിക്കുന്നതായും
ഉള്ള വൃഷ്ടിഭോഗമോക്ഷപ്രദാ എന്നു താൽപര്യം.

"യഥാസ്ത്രി ഭോഗോ ന തു ത ത മോക്ഷ യാസ്തി മോക്ഷോ ന തു തത്ര ഭോഗ: ശ്രീസുന്ദരീ സാധകപുംഗവാനാം ഭോഗശ്ച മോക്ഷശ്ചകരസ്ഥ ഏവ" രുദ്രയാമളം.

ചിലർ ഭവദയായും വസുധയായുമിരിക്കുന്ന വൃഷ്ടി എന്നു പറയുന്നു. ആ പക്ഷത്തിൽ ഭവദാ എന്നതിന്നു ശിവപ്രദാ എന്നും, വസുധാ
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(